This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടയ്ലര്‍, എഡ്വേര്‍ഡ് ബര്‍ണറ്റ് (1832 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ടയ്ലര്‍, എഡ്വേര്‍ഡ് ബര്‍ണറ്റ് (1832 - 1917)=
=ടയ്ലര്‍, എഡ്വേര്‍ഡ് ബര്‍ണറ്റ് (1832 - 1917)=
-
 
Tylor,Edward Burnett
Tylor,Edward Burnett
-
ബ്രിട്ടിഷ് നരവംശശാസ്ത്രജ്ഞന്‍. സാംസ്കാരിക നരവംശശാസ്ത്രശാഖയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നു. 1832 ഒ. 2-ന് ലണ്ടനില്‍ ജനിച്ചു. സ്വന്തം കുടുംബവ്യവസായത്തില്‍ ശ്രദ്ധിച്ചിരുന്ന ടയ്ലര്‍ ക്ഷയരോഗചികിത്സയ്ക്കായി 1855-ല്‍ അമേരിക്കയിലേക്കുപോയി. തൊട്ടടുത്ത വര്‍ഷം ക്യൂബയിലെത്തി ച്ചേര്‍ന്ന ടയ്ലര്‍, പുരാവസ്തുഗവേഷകനായ ഹെന്റി ക്രിസ്റ്റിയുമായി ചേര്‍ന്ന് മെക്സിക്കന്‍ താഴ്വരയിലെ പുരാതന ടോള്‍ടക്ക് (Toltec) സംസ്കാരത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു.  
+
ബ്രിട്ടിഷ് നരവംശശാസ്ത്രജ്ഞന്‍. സാംസ്കാരിക നരവംശശാസ്ത്രശാഖയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നു. 1832 ഒ. 2-ന് ലണ്ടനില്‍ ജനിച്ചു. സ്വന്തം കുടുംബവ്യവസായത്തില്‍ ശ്രദ്ധിച്ചിരുന്ന ടയ്ലര്‍ ക്ഷയരോഗചികിത്സയ്ക്കായി 1855-ല്‍ അമേരിക്കയിലേക്കുപോയി. തൊട്ടടുത്ത വര്‍ഷം ക്യൂബയിലെത്തിച്ചേര്‍ന്ന ടയ്ലര്‍, പുരാവസ്തുഗവേഷകനായ ഹെന്റി ക്രിസ്റ്റിയുമായി ചേര്‍ന്ന് മെക്സിക്കന്‍ താഴ്വരയിലെ പുരാതന ടോള്‍ടക്ക് (Toltec) സംസ്കാരത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു.  
ആറുമാസക്കാലം നീണ്ടുനിന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ നരവംശശാസ്ത്രത്തില്‍ പ്രായോഗിക വൈദഗ്ധ്യം ആര്‍ജിക്കുന്നതില്‍ ടയ്ലറെ വളരെയേറെ സഹായിച്ചിട്ടുണ്ട്. പ്രാചീന ടോള്‍ടക്ക് സാംസ്കാരികാവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഇദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി.

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ടയ്ലര്‍ 1861-ല്‍ മെക്സിക്കന്‍ ഗവേഷണഫലങ്ങള്‍ പ്രതിപാദിക്കുന്ന ''അനഹ്വോക് ഓര്‍ മെക്സിക്കോ ആന്‍ഡ് മെക്സിക്കന്‍സ്,'' ''ഏന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍'' എന്ന കൃതി പ്രസിദ്ധീകരിച്ചു. മനുഷ്യവംശത്തിന്റെ ആദിമചരിത്രത്തെയും സാംസ്കാരിക വികാസത്തെയും സംബന്ധിച്ച ഗവേഷണഗ്രന്ഥമായ ''റിസര്‍ച്ചസ് ഇന്റു ദി ഏര്‍ലി ഹിസ്റ്ററി ഒഫ് മാന്‍കൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്മെന്റ്''(1865) നരവംശശാസ്ത്രമേഖലയില്‍ ടയ്ലര്‍ക്കുള്ള പ്രാവീണ്യത്തിനു തെളിവാണ്. എന്നാല്‍, 1871-ല്‍ പ്രസിദ്ധീകരിച്ച ''പ്രിമിറ്റീവ് കള്‍ച്ചര്‍'' എന്ന കൃതിയാണ് ടയ്ലറെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. പ്രാകൃതാവസ്ഥയില്‍ നിന്നും ക്രമാനുഗതവികാസത്തിലൂടെ പരിഷ്കൃത മനുഷ്യനിലേക്കുള്ള സുദീര്‍ഘമായ പരിവര്‍ത്തനപ്രക്രിയയെ കുറിച്ചാണ് ഈ കൃതി ചര്‍ച്ചചെയ്യുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിലെ ഒരു ക്ളാസിക്ക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയാണ്, സംസ്കാരം എന്ന സംജ്ഞയുടെ നരവംശശാസ്ത്രപരമായ വിവക്ഷകളെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത്. അറിവ്, വിശ്വാസം, കല, നിയമം, ധാര്‍മികതത്ത്വങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ആര്‍ജിതകഴിവുകള്‍, ശീലങ്ങള്‍ തുടങ്ങിയവയടങ്ങുന്ന ഒരു സമഗ്രതയാണ് സംസ്കാരമെന്ന് ടയ്ലര്‍ നിര്‍വചിച്ചു. സംസ്കാരത്തിന്റെ ഘടനയേയും പരിവര്‍ത്തനക്ഷമതയേയും കുറിച്ച് സൂക്ഷ്മമായി പഠിച്ച ടയ്ലര്‍, സുദീര്‍ഘമായ ചരിത്രപ്രക്രിയകളുടെ നിര്‍ണായകപ്രാധാന്യം സമര്‍ഥിച്ചു. പാരിസ്ഥിതികഘടകങ്ങള്‍, കുടിയേറ്റം എന്നിവയും സംസ്കാരവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ടയ്ലര്‍ വാദിച്ചു.  
+
ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ടയ്ലര്‍ 1861-ല്‍ മെക്സിക്കന്‍ ഗവേഷണഫലങ്ങള്‍ പ്രതിപാദിക്കുന്ന ''അനഹ്വോക് ഓര്‍ മെക്സിക്കോ ആന്‍ഡ് മെക്സിക്കന്‍സ്,'' ''ഏന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍'' എന്ന കൃതി പ്രസിദ്ധീകരിച്ചു. മനുഷ്യവംശത്തിന്റെ ആദിമചരിത്രത്തെയും സാംസ്കാരിക വികാസത്തെയും സംബന്ധിച്ച ഗവേഷണഗ്രന്ഥമായ ''റിസര്‍ച്ചസ് ഇന്റു ദി ഏര്‍ലി ഹിസ്റ്ററി ഒഫ് മാന്‍കൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്മെന്റ്''(1865) നരവംശശാസ്ത്രമേഖലയില്‍ ടയ്ലര്‍ക്കുള്ള പ്രാവീണ്യത്തിനു തെളിവാണ്. എന്നാല്‍, 1871-ല്‍ പ്രസിദ്ധീകരിച്ച ''പ്രിമിറ്റീവ് കള്‍ച്ചര്‍'' എന്ന കൃതിയാണ് ടയ്ലറെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. പ്രാകൃതാവസ്ഥയില്‍ നിന്നും ക്രമാനുഗതവികാസത്തിലൂടെ പരിഷ്കൃത മനുഷ്യനിലേക്കുള്ള സുദീര്‍ഘമായ പരിവര്‍ത്തനപ്രക്രിയയെ കുറിച്ചാണ് ഈ കൃതി ചര്‍ച്ചചെയ്യുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിലെ ഒരു ക്ലാസിക്ക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയാണ്, സംസ്കാരം എന്ന സംജ്ഞയുടെ നരവംശശാസ്ത്രപരമായ വിവക്ഷകളെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത്. അറിവ്, വിശ്വാസം, കല, നിയമം, ധാര്‍മികതത്ത്വങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ആര്‍ജിതകഴിവുകള്‍, ശീലങ്ങള്‍ തുടങ്ങിയവയടങ്ങുന്ന ഒരു സമഗ്രതയാണ് സംസ്കാരമെന്ന് ടയ്ലര്‍ നിര്‍വചിച്ചു. സംസ്കാരത്തിന്റെ ഘടനയേയും പരിവര്‍ത്തനക്ഷമതയേയും കുറിച്ച് സൂക്ഷ്മമായി പഠിച്ച ടയ്ലര്‍, സുദീര്‍ഘമായ ചരിത്രപ്രക്രിയകളുടെ നിര്‍ണായകപ്രാധാന്യം സമര്‍ഥിച്ചു. പാരിസ്ഥിതികഘടകങ്ങള്‍, കുടിയേറ്റം എന്നിവയും സംസ്കാരവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ടയ്ലര്‍ വാദിച്ചു.  
മനുഷ്യവംശത്തെ ഒരു ഒറ്റ ഏകകമായി എടുത്തുകൊണ്ട് സംസ്കാരത്തിന്റെ സാര്‍വത്രികവശങ്ങളെക്കുറിച്ച് സിദ്ധാന്തിക്കുന്ന ടയ്ലര്‍, പരിണാമവാദപരമായ രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിനാല്‍, ഭിന്നസമൂഹങ്ങളുടെ സംസ്കാരങ്ങള്‍ക്കുള്ള മൗലികമായ വ്യത്യാസങ്ങള്‍ ടയ്ലര്‍ പൂര്‍ണമായി അവഗണിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്. ടയ്ലറുടെ അവസാന ഗവേഷണകൃതിയായ ''ആന്ത്രോപ്പോളജി, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ദ് സ്റ്റഡി ഒഫ് മാന്‍ ആന്‍ഡ് സിവിലിസേഷന്‍'' 1881-ലാണ് പ്രസിദ്ധീകരിച്ചത്. 19-ാം ശ. -ത്തിന്റെ അവസാനം വരെയുള്ള നരവംശശാസ്ത്രചരിത്രത്തെക്കുറിച്ച് ഈ കൃതി ചര്‍ച്ചചെയ്യുന്നു.

Current revision as of 09:17, 16 ഡിസംബര്‍ 2008

ടയ്ലര്‍, എഡ്വേര്‍ഡ് ബര്‍ണറ്റ് (1832 - 1917)

Tylor,Edward Burnett

ബ്രിട്ടിഷ് നരവംശശാസ്ത്രജ്ഞന്‍. സാംസ്കാരിക നരവംശശാസ്ത്രശാഖയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നു. 1832 ഒ. 2-ന് ലണ്ടനില്‍ ജനിച്ചു. സ്വന്തം കുടുംബവ്യവസായത്തില്‍ ശ്രദ്ധിച്ചിരുന്ന ടയ്ലര്‍ ക്ഷയരോഗചികിത്സയ്ക്കായി 1855-ല്‍ അമേരിക്കയിലേക്കുപോയി. തൊട്ടടുത്ത വര്‍ഷം ക്യൂബയിലെത്തിച്ചേര്‍ന്ന ടയ്ലര്‍, പുരാവസ്തുഗവേഷകനായ ഹെന്റി ക്രിസ്റ്റിയുമായി ചേര്‍ന്ന് മെക്സിക്കന്‍ താഴ്വരയിലെ പുരാതന ടോള്‍ടക്ക് (Toltec) സംസ്കാരത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു.

ആറുമാസക്കാലം നീണ്ടുനിന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ നരവംശശാസ്ത്രത്തില്‍ പ്രായോഗിക വൈദഗ്ധ്യം ആര്‍ജിക്കുന്നതില്‍ ടയ്ലറെ വളരെയേറെ സഹായിച്ചിട്ടുണ്ട്. പ്രാചീന ടോള്‍ടക്ക് സാംസ്കാരികാവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഇദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി.

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ടയ്ലര്‍ 1861-ല്‍ മെക്സിക്കന്‍ ഗവേഷണഫലങ്ങള്‍ പ്രതിപാദിക്കുന്ന അനഹ്വോക് ഓര്‍ മെക്സിക്കോ ആന്‍ഡ് മെക്സിക്കന്‍സ്, ഏന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍ എന്ന കൃതി പ്രസിദ്ധീകരിച്ചു. മനുഷ്യവംശത്തിന്റെ ആദിമചരിത്രത്തെയും സാംസ്കാരിക വികാസത്തെയും സംബന്ധിച്ച ഗവേഷണഗ്രന്ഥമായ റിസര്‍ച്ചസ് ഇന്റു ദി ഏര്‍ലി ഹിസ്റ്ററി ഒഫ് മാന്‍കൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്മെന്റ്(1865) നരവംശശാസ്ത്രമേഖലയില്‍ ടയ്ലര്‍ക്കുള്ള പ്രാവീണ്യത്തിനു തെളിവാണ്. എന്നാല്‍, 1871-ല്‍ പ്രസിദ്ധീകരിച്ച പ്രിമിറ്റീവ് കള്‍ച്ചര്‍ എന്ന കൃതിയാണ് ടയ്ലറെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. പ്രാകൃതാവസ്ഥയില്‍ നിന്നും ക്രമാനുഗതവികാസത്തിലൂടെ പരിഷ്കൃത മനുഷ്യനിലേക്കുള്ള സുദീര്‍ഘമായ പരിവര്‍ത്തനപ്രക്രിയയെ കുറിച്ചാണ് ഈ കൃതി ചര്‍ച്ചചെയ്യുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിലെ ഒരു ക്ലാസിക്ക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയാണ്, സംസ്കാരം എന്ന സംജ്ഞയുടെ നരവംശശാസ്ത്രപരമായ വിവക്ഷകളെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത്. അറിവ്, വിശ്വാസം, കല, നിയമം, ധാര്‍മികതത്ത്വങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ആര്‍ജിതകഴിവുകള്‍, ശീലങ്ങള്‍ തുടങ്ങിയവയടങ്ങുന്ന ഒരു സമഗ്രതയാണ് സംസ്കാരമെന്ന് ടയ്ലര്‍ നിര്‍വചിച്ചു. സംസ്കാരത്തിന്റെ ഘടനയേയും പരിവര്‍ത്തനക്ഷമതയേയും കുറിച്ച് സൂക്ഷ്മമായി പഠിച്ച ടയ്ലര്‍, സുദീര്‍ഘമായ ചരിത്രപ്രക്രിയകളുടെ നിര്‍ണായകപ്രാധാന്യം സമര്‍ഥിച്ചു. പാരിസ്ഥിതികഘടകങ്ങള്‍, കുടിയേറ്റം എന്നിവയും സംസ്കാരവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ടയ്ലര്‍ വാദിച്ചു.

മനുഷ്യവംശത്തെ ഒരു ഒറ്റ ഏകകമായി എടുത്തുകൊണ്ട് സംസ്കാരത്തിന്റെ സാര്‍വത്രികവശങ്ങളെക്കുറിച്ച് സിദ്ധാന്തിക്കുന്ന ടയ്ലര്‍, പരിണാമവാദപരമായ രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിനാല്‍, ഭിന്നസമൂഹങ്ങളുടെ സംസ്കാരങ്ങള്‍ക്കുള്ള മൗലികമായ വ്യത്യാസങ്ങള്‍ ടയ്ലര്‍ പൂര്‍ണമായി അവഗണിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്. ടയ്ലറുടെ അവസാന ഗവേഷണകൃതിയായ ആന്ത്രോപ്പോളജി, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ദ് സ്റ്റഡി ഒഫ് മാന്‍ ആന്‍ഡ് സിവിലിസേഷന്‍ 1881-ലാണ് പ്രസിദ്ധീകരിച്ചത്. 19-ാം ശ. -ത്തിന്റെ അവസാനം വരെയുള്ള നരവംശശാസ്ത്രചരിത്രത്തെക്കുറിച്ച് ഈ കൃതി ചര്‍ച്ചചെയ്യുന്നു.

1871-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ച ടയ്ലറെ 1875-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1888-ല്‍ അബര്‍ഡീന്‍ യൂണിവേഴ്സി റ്റിയിലെ ആദ്യത്തെ ഗിഫോര്‍ഡ് ലക്ചററായി നിയമിതനായി. 1883-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മ്യൂസിയം ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ടയ്ലര്‍ 1884-ല്‍ റീഡറും 1896-ല്‍ നരവംശശാസ്ത്രവിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറുമായി. റോയല്‍ സൊസൈറ്റി അംഗമായ ഇദ്ദേഹത്തെ ബ്രിട്ടിഷ് സര്‍ക്കാര്‍ 'സര്‍' പദവി നല്‍കി ആദരിക്കുകയുണ്ടായി. 1917 ജനു. 2-ന് വെല്ലിങ്ടണ്‍ സോമര്‍സെറ്റില്‍ നിര്യാതനായി.

(എസ്. കൃഷ്ണയ്യര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍