This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെറ്റനസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെറ്റനസ് ഠലമിൌേ ഒരു ബാക്ടീരിയല്‍ വിഷബാധ. ക്ളോസ്ട്രിഡിയം ടെറ്റനി എന്...) |
|||
വരി 1: | വരി 1: | ||
- | ടെറ്റനസ് | + | =ടെറ്റനസ്= |
+ | Tetanus | ||
- | + | ഒരു ബാക്ടീരിയല്‍ വിഷബാധ. ''ക്ളോസ്ട്രിഡിയം ടെറ്റനി'' എന്ന ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന ടെറ്റനോസ് പാസ്മിന്‍ എന്ന ഉഗ്രവിഷം കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലമാണ് രോഗമുണ്ടാകുന്നത്. 20 ദശലക്ഷം പരീക്ഷണ എലികളെ കൊല്ലാന്‍ 1 മി. ഗ്രാം വിഷം മതിയാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. മണ്ണിലും മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും വിസര്‍ജ്യങ്ങളിലും കാണപ്പെടുന്ന ഈ രോഗാണു മുറിവുകളിലൂടെയാണ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ലോകത്തെല്ലായിടത്തും ഈ രോഗാണു ഉണ്ടെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലുമാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം പതിനായിരങ്ങള്‍ ഈ രോഗംമൂലം മരണമടയുമ്പോള്‍ വികസിത രാജ്യങ്ങളില്‍ മരണനിരക്ക് വളരെ പരിമിതമാണ്. | |
- | + | വായുരഹിത സാഹചര്യങ്ങളില്‍ ജീവിക്കാനും പ്രജനനം നടത്താനും കഴിയുന്ന ഈ ബാക്ടീരിയം, പൊടിയും അഴുക്കും കൊണ്ടു മലിനമായ മുറിവുകളിലും കോശ മൃത്യു സംഭവിച്ച കലകളിലും വളരെ വേഗം വളരുന്നു. തൊലിപ്പുറമേയുള്ള പോറലുകളയപേക്ഷിച്ച് മുള്ള, ആണി തുടങ്ങിയവ തറഞ്ഞുകയറി ഉണ്ടാവുന്ന ആഴത്തിലുള്ള മുറിവുകളിലൂടെയാണ് രോഗ ബാധയുണ്ടാവാന്‍ ഏറെ സാധ്യത. യുദ്ധകാലത്ത് പട്ടാളക്കാര്‍ക്കിടയില്‍ ടെറ്റനസ് വളരെ കൂടുതലായി ബാധിക്കാറുണ്ട്. തോട്ടപ്പണി ചെയ്യുന്നവര്‍ക്കിടയിലും രോഗസാധ്യത താരതമ്യേന കൂടുതലാണ്. മലിനമായ പഞ്ഞിയും തുണിയുമുപയോഗിച്ച് മുറിവുകള്‍ കെട്ടുക, സൂക്ഷ്മാണു നിര്‍മാര്‍ജനം ചെയ്യാത്ത ഉപകരണങ്ങള്‍കൊണ്ട് ശസ്ത്രക്രിയ ചെയ്യുക എന്നീ കാരണങ്ങളാല്‍ ആശുപത്രികളില്‍ നിന്നും ടെറ്റനസ് ബാധിക്കാറുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പൊക്കിള്‍ക്കൊടി മുറിക്കുകയും മുറിവ് വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം നവജാതശിശുക്കളില്‍ ടെറ്റനസ് (Tetanus neonatorum) ബാധയുണ്ടാകുന്നു. | |
- | + | രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-20 ദിവസങ്ങള്‍ക്കകം പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാകും. തലവേദന, പല്ലുവേദന, അമിത വിയര്‍പ്പ് എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്നു ഞരമ്പുകള്‍ ഇടയ്ക്കിടെ കോച്ചിവലിയുന്നു. ആദ്യഘട്ടത്തില്‍ തലയിലെയും കഴുത്തിലെയും താടിയിലെയും ഞരമ്പുകളാണ് കൂടുതലായി കോച്ചിവലിയുന്നത്. പല്ലുകളിറുക്കിയടഞ്ഞ് വായ തുറക്കാന്‍ തന്നെ പറ്റാതാവുന്ന അവസ്ഥയായ ഹനുസ്തംഭനവും (lock jaw) ഉണ്ടാവുന്നു. രോഗം കൂടുതല്‍ തീവ്രമാകുന്നതോടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ പേശികളിലേക്കും കോച്ചിപ്പിടുത്തം വ്യാപിക്കുന്നു. ഉദര ഭിത്തികളില്‍ വ്രണങ്ങളുണ്ടാവുക, രക്തക്കട്ടകള്‍ രൂപംകൊള്ളുക, ശ്വസനതകരാറുകള്‍ സംഭവിക്കുക എന്നിവ രോഗത്തെ സങ്കീര്‍ണാവസ്ഥയില്‍ എത്തിക്കുന്നു. 40 ശ. മാ. പേരിലും മരണം സംഭവിക്കാറുണ്ട്. | |
- | + | ടെറ്റനസിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെങ്കിലും രോഗബാധയുണ്ടായാല്‍ സവിശേഷ ഔഷധങ്ങളോ ചികിത്സാക്രമമോ ഇല്ല. ശ്വസന യന്ത്രത്തില്‍ കൂടി കൃത്രിമ ശ്വാസം നല്‍കുകയും പേശികള്‍ക്ക് അയവു വരുത്തുന്നതിനുള്ള ഔഷധങ്ങള്‍ നല്‍കുകയുമാണ് ചികിത്സാരീതി. ടെറ്റനസിനുള്ള പ്രതിരോധ കുത്തിവയ്പ് വളരെ സുരക്ഷിതവും കാര്യക്ഷമവുമാണ്. വിഷം നീക്കം ചെയ്തതും എന്നാല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനുള്ള ക്ഷമത നിലനിര്‍ത്തിയിട്ടുള്ളതുമായ ബാക്ടീരിയത്തെയാണ് ടെറ്റനസ് ടോക്സോയിഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഊര്‍ജിതമായ പ്രതിരോധക്ഷമത കൈവരിക്കാന്‍ ടോക്സോയിഡിന്റെ മൂന്നു മാത്രകള്‍ നല്‍കേണ്ടതുണ്ട്. ശിശുക്കള്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിരോധകുത്തിവയ്പ്പായ ട്രിപ്പിള്‍ ആന്റിജനി(ഡിപിറ്റി)ല്‍ ടെറ്റനസ് ടോക്സോയിഡ് ഉള്‍പ്പെടുന്നു. ''നോ: ഡിപിറ്റി.'' | |
- | + | ||
- | + |
Current revision as of 06:17, 7 നവംബര്‍ 2008
ടെറ്റനസ്
Tetanus
ഒരു ബാക്ടീരിയല്‍ വിഷബാധ. ക്ളോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന ടെറ്റനോസ് പാസ്മിന്‍ എന്ന ഉഗ്രവിഷം കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലമാണ് രോഗമുണ്ടാകുന്നത്. 20 ദശലക്ഷം പരീക്ഷണ എലികളെ കൊല്ലാന്‍ 1 മി. ഗ്രാം വിഷം മതിയാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. മണ്ണിലും മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും വിസര്‍ജ്യങ്ങളിലും കാണപ്പെടുന്ന ഈ രോഗാണു മുറിവുകളിലൂടെയാണ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ലോകത്തെല്ലായിടത്തും ഈ രോഗാണു ഉണ്ടെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലുമാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം പതിനായിരങ്ങള്‍ ഈ രോഗംമൂലം മരണമടയുമ്പോള്‍ വികസിത രാജ്യങ്ങളില്‍ മരണനിരക്ക് വളരെ പരിമിതമാണ്.
വായുരഹിത സാഹചര്യങ്ങളില്‍ ജീവിക്കാനും പ്രജനനം നടത്താനും കഴിയുന്ന ഈ ബാക്ടീരിയം, പൊടിയും അഴുക്കും കൊണ്ടു മലിനമായ മുറിവുകളിലും കോശ മൃത്യു സംഭവിച്ച കലകളിലും വളരെ വേഗം വളരുന്നു. തൊലിപ്പുറമേയുള്ള പോറലുകളയപേക്ഷിച്ച് മുള്ള, ആണി തുടങ്ങിയവ തറഞ്ഞുകയറി ഉണ്ടാവുന്ന ആഴത്തിലുള്ള മുറിവുകളിലൂടെയാണ് രോഗ ബാധയുണ്ടാവാന്‍ ഏറെ സാധ്യത. യുദ്ധകാലത്ത് പട്ടാളക്കാര്‍ക്കിടയില്‍ ടെറ്റനസ് വളരെ കൂടുതലായി ബാധിക്കാറുണ്ട്. തോട്ടപ്പണി ചെയ്യുന്നവര്‍ക്കിടയിലും രോഗസാധ്യത താരതമ്യേന കൂടുതലാണ്. മലിനമായ പഞ്ഞിയും തുണിയുമുപയോഗിച്ച് മുറിവുകള്‍ കെട്ടുക, സൂക്ഷ്മാണു നിര്‍മാര്‍ജനം ചെയ്യാത്ത ഉപകരണങ്ങള്‍കൊണ്ട് ശസ്ത്രക്രിയ ചെയ്യുക എന്നീ കാരണങ്ങളാല്‍ ആശുപത്രികളില്‍ നിന്നും ടെറ്റനസ് ബാധിക്കാറുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പൊക്കിള്‍ക്കൊടി മുറിക്കുകയും മുറിവ് വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം നവജാതശിശുക്കളില്‍ ടെറ്റനസ് (Tetanus neonatorum) ബാധയുണ്ടാകുന്നു.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-20 ദിവസങ്ങള്‍ക്കകം പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാകും. തലവേദന, പല്ലുവേദന, അമിത വിയര്‍പ്പ് എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്നു ഞരമ്പുകള്‍ ഇടയ്ക്കിടെ കോച്ചിവലിയുന്നു. ആദ്യഘട്ടത്തില്‍ തലയിലെയും കഴുത്തിലെയും താടിയിലെയും ഞരമ്പുകളാണ് കൂടുതലായി കോച്ചിവലിയുന്നത്. പല്ലുകളിറുക്കിയടഞ്ഞ് വായ തുറക്കാന്‍ തന്നെ പറ്റാതാവുന്ന അവസ്ഥയായ ഹനുസ്തംഭനവും (lock jaw) ഉണ്ടാവുന്നു. രോഗം കൂടുതല്‍ തീവ്രമാകുന്നതോടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ പേശികളിലേക്കും കോച്ചിപ്പിടുത്തം വ്യാപിക്കുന്നു. ഉദര ഭിത്തികളില്‍ വ്രണങ്ങളുണ്ടാവുക, രക്തക്കട്ടകള്‍ രൂപംകൊള്ളുക, ശ്വസനതകരാറുകള്‍ സംഭവിക്കുക എന്നിവ രോഗത്തെ സങ്കീര്‍ണാവസ്ഥയില്‍ എത്തിക്കുന്നു. 40 ശ. മാ. പേരിലും മരണം സംഭവിക്കാറുണ്ട്.
ടെറ്റനസിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെങ്കിലും രോഗബാധയുണ്ടായാല്‍ സവിശേഷ ഔഷധങ്ങളോ ചികിത്സാക്രമമോ ഇല്ല. ശ്വസന യന്ത്രത്തില്‍ കൂടി കൃത്രിമ ശ്വാസം നല്‍കുകയും പേശികള്‍ക്ക് അയവു വരുത്തുന്നതിനുള്ള ഔഷധങ്ങള്‍ നല്‍കുകയുമാണ് ചികിത്സാരീതി. ടെറ്റനസിനുള്ള പ്രതിരോധ കുത്തിവയ്പ് വളരെ സുരക്ഷിതവും കാര്യക്ഷമവുമാണ്. വിഷം നീക്കം ചെയ്തതും എന്നാല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനുള്ള ക്ഷമത നിലനിര്‍ത്തിയിട്ടുള്ളതുമായ ബാക്ടീരിയത്തെയാണ് ടെറ്റനസ് ടോക്സോയിഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഊര്‍ജിതമായ പ്രതിരോധക്ഷമത കൈവരിക്കാന്‍ ടോക്സോയിഡിന്റെ മൂന്നു മാത്രകള്‍ നല്‍കേണ്ടതുണ്ട്. ശിശുക്കള്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിരോധകുത്തിവയ്പ്പായ ട്രിപ്പിള്‍ ആന്റിജനി(ഡിപിറ്റി)ല്‍ ടെറ്റനസ് ടോക്സോയിഡ് ഉള്‍പ്പെടുന്നു. നോ: ഡിപിറ്റി.