This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാലസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡാലസ് ഉമഹഹമ യു.എസ്സിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്ന്. ടെക്സാസിലെ രണ...) |
|||
വരി 1: | വരി 1: | ||
- | ഡാലസ് | + | =ഡാലസ് = |
- | + | Dallas | |
- | യു.എസ്സിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്ന്. ടെക്സാസിലെ രണ്ടാമത്തെ വലിയ നഗരവും ഒരു | + | യു.എസ്സിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്ന്. ടെക്സാസിലെ രണ്ടാമത്തെ വലിയ നഗരവും ഒരു കൗണ്ടിയും അതിന്റെ ആസ്ഥാനവും കൂടിയാണിത്. ടെക്സാസിലെ ഏറ്റവും വലിയ നഗരമായ ഹൂസ്റ്റണിന് 360 കി. മീ. വ. പ. സ്ഥിതി ചെയ്യുന്നു. വ.പ. തെ.കി. ദിശയിലൊഴുകുന്ന ട്രിനിറ്റി നദിക്കരയിലെ നിമ്നോന്നതങ്ങളായ പ്രയറി പ്രദേശത്താണ് ഡാലസ് നഗരം വ്യാപിച്ചിരിക്കുന്നത്. ട്രിനിറ്റി നദി ഡാലസിനെ രണ്ടു വ്യത്യസ്ത മേഖലകളായി വിഭജിക്കുന്നു. പ്രധാന വാണിജ്യ മേഖല നദിയുടെ കിഴക്കും വടക്കുമായി വ്യാപിച്ചിരിക്കുന്നു. 'ഡാലസ്' നഗരനാമത്തിന്റെ യഥാര്‍ഥ ഉത്പത്തി ഇന്നും അജ്ഞാതമാണ്. എങ്കിലും യു. എസ്സിന്റെ പതിനൊന്നാം വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡാലസിന്റെ (George M. Dallas) പേരില്‍ നിന്നാകാം നഗരനാമം നിഷ്പ്പന്നമായിട്ടുളളത് എന്നാണ് വിശ്വാസം. 1841-ല്‍ ഡാലസ് സ്ഥാപിക്കപ്പെട്ടു. 1856-ല്‍ പട്ടണ പദവിയിലേക്കുയര്‍ത്തപ്പെട്ട ഈ പ്രദേശം 1871-ല്‍ നഗരമായി വികസിച്ചു. വിസ്തൃതി : 979 ച.കി.മീ.; ജനസംഖ്യ : 1036,399 (1993). |
+ | [[Image:Dallas.png|left|thumb|ഡാലസ് ]] | ||
- | + | ഹ്രസ്വമായ വസന്തകാലവും തണുപ്പു കുറഞ്ഞ് ദൈര്‍ഘ്യമേറിയ മഞ്ഞുകാലവും ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകതയാകുന്നു. ഹ്രസ്വമായ വേനല്‍ക്കാലത്ത് അസഹനീയമായ ചൂട് അനുഭവപ്പെടുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കൃഷിയിടങ്ങളും ധാതുവിഭവങ്ങളും കൊണ്ട് സമ്പന്നമാണ്. യു.എസ്സിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന-വിപണന കേന്ദ്രങ്ങളില്‍ ഒന്നാണ് ഡാലസ്. പ്രകൃതി വാതകവും പ്രകൃതി എണ്ണയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. | |
- | + | യു. എസ്സിലെ ഒരു പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡാലസ്. വ്യോമയാന-ഇലക്ട്രോണിക്സ്-വൈദ്യുത സാമഗ്രികള്‍, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. | |
- | + | കൗണ്‍സില്‍ മാനേജ്മെന്റ് മാതൃകയിലുളള ഭരണമാണ് ഡാലസിലേത്. ഒരു പ്രധാന ബാങ്കിംഗ് കേന്ദ്രവും കൂടിയാണ് ഈ നഗരം. ജില്ലാ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ നൂറിലധികം ബാങ്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ധാരാളം റെയില്‍പ്പാതകളും, റോഡുകളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഡാലസിനും ഫോര്‍ട്ട് വര്‍ത്ത് (Fortworth) നഗരത്തിനും മധ്യേയുളള, ദ് ഡാലസ്-ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളം യു. എസ്സിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. | |
- | + | 1911-ല്‍ സ്ഥാപിച്ച സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഡാലസാണ്. ആര്‍ലിങ്ടണിലുളള ടെക്സാസ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴിസിറ്റി ഹെല്‍ത്ത് സയന്‍സ് സെന്റര്‍, ബിഷപ്പ് കോളജ് എന്നിവയാണ് ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വധിക്കപ്പെട്ടത് ഡാലസില്‍ വച്ചാണ് (1963). | |
- | + | വാര്‍ഷികമേള നടക്കുന്ന ഫെയര്‍ പാര്‍ക്ക, 19-ാം ശ.-ത്തിലെ കെട്ടിടങ്ങളുള്‍ക്കൊളളുന്ന ഓള്‍ഡ് സിറ്റി പാര്‍ക്ക്, കെന്നഡി ശവകുടീരം, താങ്ക്സ്-ഗിവിങ്-സ്ക്വയര്‍, റീ യൂണിയന്‍ ടവര്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍പ്പെടുന്നു. | |
- | + | ||
- | + |
Current revision as of 11:12, 19 നവംബര്‍ 2008
ഡാലസ്
Dallas
യു.എസ്സിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്ന്. ടെക്സാസിലെ രണ്ടാമത്തെ വലിയ നഗരവും ഒരു കൗണ്ടിയും അതിന്റെ ആസ്ഥാനവും കൂടിയാണിത്. ടെക്സാസിലെ ഏറ്റവും വലിയ നഗരമായ ഹൂസ്റ്റണിന് 360 കി. മീ. വ. പ. സ്ഥിതി ചെയ്യുന്നു. വ.പ. തെ.കി. ദിശയിലൊഴുകുന്ന ട്രിനിറ്റി നദിക്കരയിലെ നിമ്നോന്നതങ്ങളായ പ്രയറി പ്രദേശത്താണ് ഡാലസ് നഗരം വ്യാപിച്ചിരിക്കുന്നത്. ട്രിനിറ്റി നദി ഡാലസിനെ രണ്ടു വ്യത്യസ്ത മേഖലകളായി വിഭജിക്കുന്നു. പ്രധാന വാണിജ്യ മേഖല നദിയുടെ കിഴക്കും വടക്കുമായി വ്യാപിച്ചിരിക്കുന്നു. 'ഡാലസ്' നഗരനാമത്തിന്റെ യഥാര്‍ഥ ഉത്പത്തി ഇന്നും അജ്ഞാതമാണ്. എങ്കിലും യു. എസ്സിന്റെ പതിനൊന്നാം വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡാലസിന്റെ (George M. Dallas) പേരില്‍ നിന്നാകാം നഗരനാമം നിഷ്പ്പന്നമായിട്ടുളളത് എന്നാണ് വിശ്വാസം. 1841-ല്‍ ഡാലസ് സ്ഥാപിക്കപ്പെട്ടു. 1856-ല്‍ പട്ടണ പദവിയിലേക്കുയര്‍ത്തപ്പെട്ട ഈ പ്രദേശം 1871-ല്‍ നഗരമായി വികസിച്ചു. വിസ്തൃതി : 979 ച.കി.മീ.; ജനസംഖ്യ : 1036,399 (1993).
ഹ്രസ്വമായ വസന്തകാലവും തണുപ്പു കുറഞ്ഞ് ദൈര്‍ഘ്യമേറിയ മഞ്ഞുകാലവും ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകതയാകുന്നു. ഹ്രസ്വമായ വേനല്‍ക്കാലത്ത് അസഹനീയമായ ചൂട് അനുഭവപ്പെടുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കൃഷിയിടങ്ങളും ധാതുവിഭവങ്ങളും കൊണ്ട് സമ്പന്നമാണ്. യു.എസ്സിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന-വിപണന കേന്ദ്രങ്ങളില്‍ ഒന്നാണ് ഡാലസ്. പ്രകൃതി വാതകവും പ്രകൃതി എണ്ണയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
യു. എസ്സിലെ ഒരു പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡാലസ്. വ്യോമയാന-ഇലക്ട്രോണിക്സ്-വൈദ്യുത സാമഗ്രികള്‍, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.
കൗണ്‍സില്‍ മാനേജ്മെന്റ് മാതൃകയിലുളള ഭരണമാണ് ഡാലസിലേത്. ഒരു പ്രധാന ബാങ്കിംഗ് കേന്ദ്രവും കൂടിയാണ് ഈ നഗരം. ജില്ലാ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ നൂറിലധികം ബാങ്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ധാരാളം റെയില്‍പ്പാതകളും, റോഡുകളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഡാലസിനും ഫോര്‍ട്ട് വര്‍ത്ത് (Fortworth) നഗരത്തിനും മധ്യേയുളള, ദ് ഡാലസ്-ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളം യു. എസ്സിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്.
1911-ല്‍ സ്ഥാപിച്ച സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഡാലസാണ്. ആര്‍ലിങ്ടണിലുളള ടെക്സാസ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴിസിറ്റി ഹെല്‍ത്ത് സയന്‍സ് സെന്റര്‍, ബിഷപ്പ് കോളജ് എന്നിവയാണ് ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വധിക്കപ്പെട്ടത് ഡാലസില്‍ വച്ചാണ് (1963).
വാര്‍ഷികമേള നടക്കുന്ന ഫെയര്‍ പാര്‍ക്ക, 19-ാം ശ.-ത്തിലെ കെട്ടിടങ്ങളുള്‍ക്കൊളളുന്ന ഓള്‍ഡ് സിറ്റി പാര്‍ക്ക്, കെന്നഡി ശവകുടീരം, താങ്ക്സ്-ഗിവിങ്-സ്ക്വയര്‍, റീ യൂണിയന്‍ ടവര്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍പ്പെടുന്നു.