This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഊരേവ ഋമകിെേറശമ ഇീാുമ്യി ഇന്ത്യാ സമുദ്ര...)
 
വരി 1: വരി 1:
-
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
+
=ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി=
-
ഊരേവ ഋമകിെേറശമ ഇീാുമ്യി
+
Dutch East- India Company
ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങള്‍ക്കായി നെതര്‍ലന്‍ഡ്സ് സ്ഥാപിച്ച ഒരു കമ്പനി. നെതര്‍ലന്‍ഡ്സിലെ അസംബ്ളിയായ സ്റ്റേററ്സ് ജനറല്‍ 1602 മാ. 20-ന് ചാര്‍ട്ടര്‍ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തില്‍ സഹായം നല്‍കുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങള്‍ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവര്‍ത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളില്‍ തെക്കുകിഴക്കേ ഏഷ്യയില്‍ ഡച്ച് കൊളോണിയല്‍ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.

  പടിഞ്ഞാറന്‍ രാജ്യങ്ങള്‍ (യൂറോപ്പിലെ ഇംഗ്ളണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയവ) കിഴക്കന്‍ രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ ദ്വീപസമൂഹം, ചൈന, ബര്‍മ, മലയ, സിലോണ്‍ തുടങ്ങിയവ) വ്യാപാരം നടത്തുന്നതിന് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി 1600-ല്‍ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ളണ്ടില്‍ രൂപവത്കൃതമായതോടെ ഡച്ചുകാര്‍ അവരുടെ വാണിജ്യതാത്പര്യാര്‍ഥം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സ്ഥാപിക്കുകയുണ്ടായി(1602). 1664-ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും രൂപീകരിക്കപ്പെട്ടു. ഇന്തോനേഷ്യന്‍ ദ്വീപ സമൂഹങ്ങളിലായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം കേന്ദ്രീകരിച്ചത്. ജാവ ദ്വീപിലെ ബത്തേവിയയില്‍ (ജക്കാര്‍ത്ത) 1619-ല്‍ കമ്പനി അതിന്റെ ആസ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കിഴക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരകാര്യങ്ങളില്‍ കുത്തകാവകാശം നല്‍കി. സേനയെ നിലനിറുത്താനും യുദ്ധം ചെയ്യാനും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാനും ഇവര്‍ക്ക് അധികാരം നല്‍കിയിരുന്നു. കമ്പനിക്ക് കപ്പല്‍സേനാ രൂപീകരണാവകാശവും ലഭിച്ചിരുന്നു. 17-ാം നൂറ്റാണ്ടില്‍ വ്യാപാര കാര്യങ്ങള്‍ക്കായി കമ്പനിക്ക് നൂറോളം കപ്പലുകളാണ് ഉണ്ടായിരുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യാ മഹാസമുദ്രമേഖലയിലെ വാണിജ്യകാര്യങ്ങളുടെ കുത്തക കമ്പനി കയ്യടക്കുകയുണ്ടായി. മലയന്‍ ദ്വീപസമൂഹവും ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയില്‍പ്പെട്ടിരുന്നു. കമ്പനിയുടെ ദക്ഷിണാഫ്രിക്കന്‍ കോളനി 1652-ല്‍ ഗുഡ്ഹോപ്പ് മുനമ്പില്‍ സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളര്‍ച്ച അതിന്റെ പാരമ്യതയിലെത്തി. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുര്‍ബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാധ്യതയും വളരെ വര്‍ധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടര്‍ന്ന് ഡച്ച് ഗവണ്‍മെന്റ് കമ്പനിയുടെ ചാര്‍ട്ടര്‍ പിന്‍വലിക്കുകയും 1799-ല്‍ അതിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങള്‍ പില്ക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ളിക്കായി രൂപാന്തരപ്പെട്ടു.
+
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ (യൂറോപ്പിലെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയവ) കിഴക്കന്‍ രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ ദ്വീപസമൂഹം, ചൈന, ബര്‍മ, മലയ, സിലോണ്‍ തുടങ്ങിയവ) വ്യാപാരം നടത്തുന്നതിന് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി 1600-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടില്‍ രൂപവത്കൃതമായതോടെ ഡച്ചുകാര്‍ അവരുടെ വാണിജ്യതാത്പര്യാര്‍ഥം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സ്ഥാപിക്കുകയുണ്ടായി(1602). 1664-ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും രൂപീകരിക്കപ്പെട്ടു. ഇന്തോനേഷ്യന്‍ ദ്വീപ സമൂഹങ്ങളിലായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം കേന്ദ്രീകരിച്ചത്. ജാവ ദ്വീപിലെ ബത്തേവിയയില്‍ (ജക്കാര്‍ത്ത) 1619-ല്‍ കമ്പനി അതിന്റെ ആസ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കിഴക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരകാര്യങ്ങളില്‍ കുത്തകാവകാശം നല്‍കി. സേനയെ നിലനിറുത്താനും യുദ്ധം ചെയ്യാനും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാനും ഇവര്‍ക്ക് അധികാരം നല്‍കിയിരുന്നു. കമ്പനിക്ക് കപ്പല്‍സേനാ രൂപീകരണാവകാശവും ലഭിച്ചിരുന്നു. 17-ാം നൂറ്റാണ്ടില്‍ വ്യാപാര കാര്യങ്ങള്‍ക്കായി കമ്പനിക്ക് നൂറോളം കപ്പലുകളാണ് ഉണ്ടായിരുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യാ മഹാസമുദ്രമേഖലയിലെ വാണിജ്യകാര്യങ്ങളുടെ കുത്തക കമ്പനി കയ്യടക്കുകയുണ്ടായി. മലയന്‍ ദ്വീപസമൂഹവും ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയില്‍പ്പെട്ടിരുന്നു. കമ്പനിയുടെ ദക്ഷിണാഫ്രിക്കന്‍ കോളനി 1652-ല്‍ ഗുഡ്ഹോപ്പ് മുനമ്പില്‍ സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളര്‍ച്ച അതിന്റെ പാരമ്യതയിലെത്തി. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുര്‍ബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാധ്യതയും വളരെ വര്‍ധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടര്‍ന്ന് ഡച്ച് ഗവണ്‍മെന്റ് കമ്പനിയുടെ ചാര്‍ട്ടര്‍ പിന്‍വലിക്കുകയും 1799-ല്‍ അതിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങള്‍ പില്ക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടു.
-
  (എസ്. കൃഷ്ണയ്യര്‍, സ.പ.)
+
(എസ്. കൃഷ്ണയ്യര്‍, സ.പ.)

Current revision as of 11:41, 18 നവംബര്‍ 2008

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

Dutch East- India Company

ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങള്‍ക്കായി നെതര്‍ലന്‍ഡ്സ് സ്ഥാപിച്ച ഒരു കമ്പനി. നെതര്‍ലന്‍ഡ്സിലെ അസംബ്ളിയായ സ്റ്റേററ്സ് ജനറല്‍ 1602 മാ. 20-ന് ചാര്‍ട്ടര്‍ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തില്‍ സഹായം നല്‍കുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങള്‍ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവര്‍ത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളില്‍ തെക്കുകിഴക്കേ ഏഷ്യയില്‍ ഡച്ച് കൊളോണിയല്‍ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ (യൂറോപ്പിലെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയവ) കിഴക്കന്‍ രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ ദ്വീപസമൂഹം, ചൈന, ബര്‍മ, മലയ, സിലോണ്‍ തുടങ്ങിയവ) വ്യാപാരം നടത്തുന്നതിന് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി 1600-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടില്‍ രൂപവത്കൃതമായതോടെ ഡച്ചുകാര്‍ അവരുടെ വാണിജ്യതാത്പര്യാര്‍ഥം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സ്ഥാപിക്കുകയുണ്ടായി(1602). 1664-ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും രൂപീകരിക്കപ്പെട്ടു. ഇന്തോനേഷ്യന്‍ ദ്വീപ സമൂഹങ്ങളിലായിരുന്നു ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യം കേന്ദ്രീകരിച്ചത്. ജാവ ദ്വീപിലെ ബത്തേവിയയില്‍ (ജക്കാര്‍ത്ത) 1619-ല്‍ കമ്പനി അതിന്റെ ആസ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കിഴക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരകാര്യങ്ങളില്‍ കുത്തകാവകാശം നല്‍കി. സേനയെ നിലനിറുത്താനും യുദ്ധം ചെയ്യാനും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാനും ഇവര്‍ക്ക് അധികാരം നല്‍കിയിരുന്നു. കമ്പനിക്ക് കപ്പല്‍സേനാ രൂപീകരണാവകാശവും ലഭിച്ചിരുന്നു. 17-ാം നൂറ്റാണ്ടില്‍ വ്യാപാര കാര്യങ്ങള്‍ക്കായി കമ്പനിക്ക് നൂറോളം കപ്പലുകളാണ് ഉണ്ടായിരുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യാ മഹാസമുദ്രമേഖലയിലെ വാണിജ്യകാര്യങ്ങളുടെ കുത്തക കമ്പനി കയ്യടക്കുകയുണ്ടായി. മലയന്‍ ദ്വീപസമൂഹവും ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയില്‍പ്പെട്ടിരുന്നു. കമ്പനിയുടെ ദക്ഷിണാഫ്രിക്കന്‍ കോളനി 1652-ല്‍ ഗുഡ്ഹോപ്പ് മുനമ്പില്‍ സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളര്‍ച്ച അതിന്റെ പാരമ്യതയിലെത്തി. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുര്‍ബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാധ്യതയും വളരെ വര്‍ധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടര്‍ന്ന് ഡച്ച് ഗവണ്‍മെന്റ് കമ്പനിയുടെ ചാര്‍ട്ടര്‍ പിന്‍വലിക്കുകയും 1799-ല്‍ അതിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങള്‍ പില്ക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടു.

(എസ്. കൃഷ്ണയ്യര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍