This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ക്കോയ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടര്‍ക്കോയ്സ് ഠൌൃൂൌീശലെ ഒരു അല്‍പ്പമൂല്യരത്നം. 'ടര്‍ക്കിഷ്ക്കല്ല്' എ...)
വരി 1: വരി 1:
-
ടര്‍ക്കോയ്സ്  
+
=ടര്‍ക്കോയ്സ്=
-
ഠൌൃൂൌീശലെ
+
Turquoise
-
ഒരു അല്‍പ്പമൂല്യരത്നം. 'ടര്‍ക്കിഷ്ക്കല്ല്' എന്ന് അര്‍ഥമുള്ള 'പിയറെ ടര്‍ക്കോയ്സ്' (ജശലൃൃല ൌൃൂൌീശലെ) എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് 'ടര്‍ക്കോയ്സ്' എന്ന സംജ്ഞയുടെ നിഷ്പത്തി. ആകര്‍ഷകമായ കടുത്ത ഇളംനീല നിറമാണ് പുരാതനകാലം മുതല്‍ക്കേ ടര്‍ക്കോയ്സിനെ ഒരു രത്നഖനിജമാക്കിത്തീര്‍ത്തത്. ചെറിയൊരു ശ. മാ. ചെമ്പ് അടങ്ങിയ അലൂമിനിയത്തിന്റെ ജലീയ ഫോസ്ഫേറ്റാണ് ടര്‍ക്കോയ്സ്. രാസസംഘടനം: ഈഅഹ6(ജഛ4)4(ഛഒ)8 4ഒ2ഛ. ടര്‍ക്കോയ്സില്‍ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അംശം ഖനിജത്തിന് നീലനിറം പ്രദാനം ചെയ്യുന്നു. ഗുണനിലവാരം കുറഞ്ഞ ഖനിജത്തിന്റെ നിറം നീലകലര്‍ന്ന പച്ച ആയിരിക്കും. ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ നിറവ്യത്യാസത്തിന് കാരണം.  
+
ഒരു അല്‍പ്പമൂല്യരത്നം. 'ടര്‍ക്കിഷ്ക്കല്ല്' എന്ന് അര്‍ഥമുള്ള 'പിയറെ ടര്‍ക്കോയ്സ്' (Pierre turquoise) എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് 'ടര്‍ക്കോയ്സ്' എന്ന സംജ്ഞയുടെ നിഷ്പത്തി. ആകര്‍ഷകമായ കടുത്ത ഇളംനീല നിറമാണ് പുരാതനകാലം മുതല്‍ക്കേ ടര്‍ക്കോയ്സിനെ ഒരു രത്നഖനിജമാക്കിത്തീര്‍ത്തത്. ചെറിയൊരു ശ. മാ. ചെമ്പ് അടങ്ങിയ അലൂമിനിയത്തിന്റെ ജലീയ ഫോസ്ഫേറ്റാണ് ടര്‍ക്കോയ്സ്. രാസസംഘടനം:CuAl<sub>6</sub>(PO<sub>4</sub>)<sub>4</sub>(OH)<sub>8</sub> 4H<sub>2</sub>O. ടര്‍ക്കോയ്സില്‍ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അംശം ഖനിജത്തിന് നീലനിറം പ്രദാനം ചെയ്യുന്നു. ഗുണനിലവാരം കുറഞ്ഞ ഖനിജത്തിന്റെ നിറം നീലകലര്‍ന്ന പച്ച ആയിരിക്കും. ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ നിറവ്യത്യാസത്തിന് കാരണം.  
-
  ഭൌതികഗുണങ്ങള്‍. സൂക്ഷ്മകണികാപിണ്ഡങ്ങളും സിരകളും അടരുകളുമായി പ്രകൃതിയില്‍ കാണപ്പെടുന്ന ടര്‍ക്കോയ്സ് ട്രൈക്ളിനിക് ക്രിസ്റ്റല്‍വ്യൂഹത്തിലാണ് ക്രിസ്റ്റലീകരിക്കപ്പെടുന്നത്. വിഭംഗം: ശംഖാഭം, കാഠിന്യം: 6, ആ. ഘ. 2.7, സുതാര്യത: അര്‍ധ പാരഭാസകം (ലൊശ ൃമിഹൌെരലി) മുതല്‍ അപാരദര്‍ശി (ീുമൂൌല)വരെ. പൊതുവേ അപാരദര്‍ശിയും മെഴുകിനു സമാനമായ ദ്യതിയും പ്രദര്‍ശിപ്പിക്കുന്ന ടര്‍ക്കോയ്സിന്റെ ചൂര്‍ണാഭയ്ക്ക് വെള്ളനിറമാണ്. ആകാശനീല, നീലകലര്‍ന്ന പച്ച, പച്ച കലര്‍ന്ന ചാരനിറം, മഞ്ഞ ഛവിയുള്ള പച്ച എന്നീ നിറങ്ങളില്‍ ടര്‍ക്കോയ്സ് പരലുകള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ടര്‍ക്കോയ്സ് സരന്ധ്രമായതിനാല്‍ സൂര്യപ്രകാശത്തില്‍ ക്രമേണ നിറം മങ്ങിപ്പോകുന്നു.  
+
'''ഭൗതികഗുണങ്ങള്‍.''' സൂക്ഷ്മകണികാപിണ്ഡങ്ങളും സിരകളും അടരുകളുമായി പ്രകൃതിയില്‍ കാണപ്പെടുന്ന ടര്‍ക്കോയ്സ് ട്രൈക്ളിനിക് ക്രിസ്റ്റല്‍വ്യൂഹത്തിലാണ് ക്രിസ്റ്റലീകരിക്കപ്പെടുന്നത്. വിഭംഗം: ശംഖാഭം, കാഠിന്യം: 6, ആ. ഘ. 2.7, സുതാര്യത: അര്‍ധ പാരഭാസകം (semi translucent) മുതല്‍ അപാരദര്‍ശി (opaque)വരെ. പൊതുവേ അപാരദര്‍ശിയും മെഴുകിനു സമാനമായ ദ്യതിയും പ്രദര്‍ശിപ്പിക്കുന്ന ടര്‍ക്കോയ്സിന്റെ ചൂര്‍ണാഭയ്ക്ക് വെള്ളനിറമാണ്. ആകാശനീല, നീലകലര്‍ന്ന പച്ച, പച്ച കലര്‍ന്ന ചാരനിറം, മഞ്ഞ ഛവിയുള്ള പച്ച എന്നീ നിറങ്ങളില്‍ ടര്‍ക്കോയ്സ് പരലുകള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ടര്‍ക്കോയ്സ് സരന്ധ്രമായതിനാല്‍ സൂര്യപ്രകാശത്തില്‍ ക്രമേണ നിറം മങ്ങിപ്പോകുന്നു.  
-
  വളരെയേറെ ജനപ്രീതിയുള്ള ഖനിജമാണ് ടര്‍ക്കോയ്സ്. ടര്‍ ക്കോയ്സിന്റെ തന്നെ ശകലങ്ങളോടുകൂടിയ ലിമൊണൈറ്റ് എന്ന സ്ഥാനീയ ശിലയാണ് ടര്‍ക്കോയ്സിന്റെ അധാത്രി (ാമൃശഃ). ഫോസില്‍ ടര്‍ക്കോയ്സ് എന്ന് സാധാരണ വിശേഷിപ്പിക്കാറുള്ള ഇനം യഥാര്‍ഥ ടര്‍ക്കോയ്സ് അല്ല; നീലനിറമുള്ള ഫോസില്‍ അസ്ഥിയോ പല്ലോ ആണിത്.  
+
വളരെയേറെ ജനപ്രീതിയുള്ള ഖനിജമാണ് ടര്‍ക്കോയ്സ്. ടര്‍ ക്കോയ്സിന്റെ തന്നെ ശകലങ്ങളോടുകൂടിയ ലിമൊണൈറ്റ് എന്ന സ്ഥാനീയ ശിലയാണ് ടര്‍ക്കോയ്സിന്റെ അധാത്രി (matrix). ഫോസില്‍ ടര്‍ക്കോയ്സ് എന്ന് സാധാരണ വിശേഷിപ്പിക്കാറുള്ള ഇനം യഥാര്‍ഥ ടര്‍ക്കോയ്സ് അല്ല; നീലനിറമുള്ള ഫോസില്‍ അസ്ഥിയോ പല്ലോ ആണിത്.  
-
  അലുമിനിയം അടങ്ങിയതും പരിവര്‍ത്തനവിധേയമായതുമായ ആഗ്നേയശിലകളിലും അവസാദശിലകളിലുമാണ് സാധാരണ യായി ടര്‍ക്കോയ്സ് നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന മധ്യപൌരസ്ത്യദേശം, പശ്ചിമ യു. എസ്., മെക്സിക്കോ എന്നിവിടങ്ങളില്‍ ഒരു ദ്വിതീയധാതുവായി ടര്‍ക്കോയ്സ് കാണപ്പെടുന്നു. ഇറാന്‍, ഇന്ത്യയിലെ നിഷാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുമ്പ് നല്ലയിനം ടര്‍ക്കോയ്സ് രത്നങ്ങള്‍ ലഭിച്ചിരുന്നത്. പേര്‍ഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും മുമ്പ് ഗുണനിലവാരം കൂടിയ ടര്‍ക്കോയ്സ് ലഭിച്ചിരുന്നു. ഇപ്പോള്‍ പശ്ചിമ യു. എസ്സിലാണ് ഈ ഖനിജം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും അതിന് ഗുണനിലവാരം വളരെ കുറവാണ്. ഇന്ത്യയില്‍ ടര്‍ക്കോയ്സിന്റെ ഉപസ്ഥിതി കണ്ടെത്തിയിട്ടുള്ളത് നിഷാപൂര്‍, അജ്മീറിനു സമീപമുള്ള രാജാരി, സിങ്ഭമിലെ റാഖാ ഖനി എന്നിവിടങ്ങളില്‍ ആണ്.  

  ടര്‍ക്കോയ്സിന്റെ സവിശേഷമായ നീലനിറം സ്വര്‍ണവുമായി നന്നേ ഇണങ്ങുന്നതിനാല്‍ ഇത് ആഭരണനിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചിലയിനം ടര്‍ക്കോയ്സുകളെ രത്നങ്ങളായും ഉപയോഗിക്കാറുണ്ട്.
+
ടര്‍ക്കോയ്സിന്റെ സവിശേഷമായ നീലനിറം സ്വര്‍ണവുമായി നന്നേ ഇണങ്ങുന്നതിനാല്‍ ഇത് ആഭരണനിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചിലയിനം ടര്‍ക്കോയ്സുകളെ രത്നങ്ങളായും ഉപയോഗിക്കാറുണ്ട്.

06:02, 7 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ക്കോയ്സ്

Turquoise

ഒരു അല്‍പ്പമൂല്യരത്നം. 'ടര്‍ക്കിഷ്ക്കല്ല്' എന്ന് അര്‍ഥമുള്ള 'പിയറെ ടര്‍ക്കോയ്സ്' (Pierre turquoise) എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് 'ടര്‍ക്കോയ്സ്' എന്ന സംജ്ഞയുടെ നിഷ്പത്തി. ആകര്‍ഷകമായ കടുത്ത ഇളംനീല നിറമാണ് പുരാതനകാലം മുതല്‍ക്കേ ടര്‍ക്കോയ്സിനെ ഒരു രത്നഖനിജമാക്കിത്തീര്‍ത്തത്. ചെറിയൊരു ശ. മാ. ചെമ്പ് അടങ്ങിയ അലൂമിനിയത്തിന്റെ ജലീയ ഫോസ്ഫേറ്റാണ് ടര്‍ക്കോയ്സ്. രാസസംഘടനം:CuAl6(PO4)4(OH)8 4H2O. ടര്‍ക്കോയ്സില്‍ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അംശം ഖനിജത്തിന് നീലനിറം പ്രദാനം ചെയ്യുന്നു. ഗുണനിലവാരം കുറഞ്ഞ ഖനിജത്തിന്റെ നിറം നീലകലര്‍ന്ന പച്ച ആയിരിക്കും. ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ നിറവ്യത്യാസത്തിന് കാരണം.

ഭൗതികഗുണങ്ങള്‍. സൂക്ഷ്മകണികാപിണ്ഡങ്ങളും സിരകളും അടരുകളുമായി പ്രകൃതിയില്‍ കാണപ്പെടുന്ന ടര്‍ക്കോയ്സ് ട്രൈക്ളിനിക് ക്രിസ്റ്റല്‍വ്യൂഹത്തിലാണ് ക്രിസ്റ്റലീകരിക്കപ്പെടുന്നത്. വിഭംഗം: ശംഖാഭം, കാഠിന്യം: 6, ആ. ഘ. 2.7, സുതാര്യത: അര്‍ധ പാരഭാസകം (semi translucent) മുതല്‍ അപാരദര്‍ശി (opaque)വരെ. പൊതുവേ അപാരദര്‍ശിയും മെഴുകിനു സമാനമായ ദ്യതിയും പ്രദര്‍ശിപ്പിക്കുന്ന ടര്‍ക്കോയ്സിന്റെ ചൂര്‍ണാഭയ്ക്ക് വെള്ളനിറമാണ്. ആകാശനീല, നീലകലര്‍ന്ന പച്ച, പച്ച കലര്‍ന്ന ചാരനിറം, മഞ്ഞ ഛവിയുള്ള പച്ച എന്നീ നിറങ്ങളില്‍ ടര്‍ക്കോയ്സ് പരലുകള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ടര്‍ക്കോയ്സ് സരന്ധ്രമായതിനാല്‍ സൂര്യപ്രകാശത്തില്‍ ക്രമേണ നിറം മങ്ങിപ്പോകുന്നു.

വളരെയേറെ ജനപ്രീതിയുള്ള ഖനിജമാണ് ടര്‍ക്കോയ്സ്. ടര്‍ ക്കോയ്സിന്റെ തന്നെ ശകലങ്ങളോടുകൂടിയ ലിമൊണൈറ്റ് എന്ന സ്ഥാനീയ ശിലയാണ് ടര്‍ക്കോയ്സിന്റെ അധാത്രി (matrix). ഫോസില്‍ ടര്‍ക്കോയ്സ് എന്ന് സാധാരണ വിശേഷിപ്പിക്കാറുള്ള ഇനം യഥാര്‍ഥ ടര്‍ക്കോയ്സ് അല്ല; നീലനിറമുള്ള ഫോസില്‍ അസ്ഥിയോ പല്ലോ ആണിത്.

അലുമിനിയം അടങ്ങിയതും പരിവര്‍ത്തനവിധേയമായതുമായ ആഗ്നേയശിലകളിലും അവസാദശിലകളിലുമാണ് സാധാരണ യായി ടര്‍ക്കോയ്സ് നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന മധ്യപൌരസ്ത്യദേശം, പശ്ചിമ യു. എസ്., മെക്സിക്കോ എന്നിവിടങ്ങളില്‍ ഒരു ദ്വിതീയധാതുവായി ടര്‍ക്കോയ്സ് കാണപ്പെടുന്നു. ഇറാന്‍, ഇന്ത്യയിലെ നിഷാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുമ്പ് നല്ലയിനം ടര്‍ക്കോയ്സ് രത്നങ്ങള്‍ ലഭിച്ചിരുന്നത്. പേര്‍ഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും മുമ്പ് ഗുണനിലവാരം കൂടിയ ടര്‍ക്കോയ്സ് ലഭിച്ചിരുന്നു. ഇപ്പോള്‍ പശ്ചിമ യു. എസ്സിലാണ് ഈ ഖനിജം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും അതിന് ഗുണനിലവാരം വളരെ കുറവാണ്. ഇന്ത്യയില്‍ ടര്‍ക്കോയ്സിന്റെ ഉപസ്ഥിതി കണ്ടെത്തിയിട്ടുള്ളത് നിഷാപൂര്‍, അജ്മീറിനു സമീപമുള്ള രാജാരി, സിങ്ഭമിലെ റാഖാ ഖനി എന്നിവിടങ്ങളില്‍ ആണ്.

ടര്‍ക്കോയ്സിന്റെ സവിശേഷമായ നീലനിറം സ്വര്‍ണവുമായി നന്നേ ഇണങ്ങുന്നതിനാല്‍ ഇത് ആഭരണനിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചിലയിനം ടര്‍ക്കോയ്സുകളെ രത്നങ്ങളായും ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍