This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ മുത്തലിബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദുല്‍ മുത്തലിബ് = അയറൌഹ ങൌമേേഹശയ മുഹമ്മദ്നബിയുടെ പിതാമഹന്. ഇദ്ദ...) |
|||
വരി 1: | വരി 1: | ||
= അബ്ദുല്‍ മുത്തലിബ് = | = അബ്ദുല്‍ മുത്തലിബ് = | ||
- | + | Abdul Muttalib | |
മുഹമ്മദ്നബിയുടെ പിതാമഹന്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തില്‍തന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാല്‍ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളര്‍ത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും 'കഅബാ'യുടെ സംരക്ഷകനുമായിരുന്നു. | മുഹമ്മദ്നബിയുടെ പിതാമഹന്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തില്‍തന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാല്‍ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളര്‍ത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും 'കഅബാ'യുടെ സംരക്ഷകനുമായിരുന്നു. |
10:13, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുല്‍ മുത്തലിബ്
Abdul Muttalib
മുഹമ്മദ്നബിയുടെ പിതാമഹന്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തില്‍തന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാല്‍ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളര്‍ത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും 'കഅബാ'യുടെ സംരക്ഷകനുമായിരുന്നു.
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് 'കഅബാ' മന്ദിരം പൊളിച്ചു നീക്കുവാന്‍ 'ആനകലഹ'മെന്ന പേരില്‍ പ്രസിദ്ധമായ ശ്രമം നടന്നത്. അബ്രഹത്ത് എന്ന യമനിലെ ഭരണാധികാരി ഇതിനായി മക്കയില്‍ വരുകയും അബ്ദുല്‍ മുത്തലിബ് അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു. എല്ലാ ശ്രമവും നിഷ്ഫലമായെന്ന് ബോധ്യമായപ്പോള്‍ ഇദ്ദേഹം ദൈവത്തോട് പ്രാര്‍ഥിക്കുകയും പ്രാര്‍ഥനയുടെ ഫലമായി ഒരുകൂട്ടം പക്ഷികള്‍ വന്ന് ചുട്ടുപഴുത്ത കല്ലുകള്‍ ശത്രുവിന്റെ നേര്‍ക്ക് വര്‍ഷിക്കുകയും അവരുടെ 'ആനപ്പടയെ' നശിപ്പിക്കുകയും ചെയ്തു എന്നാണ് ഇസ്ലാം മതവിശ്വാസം.
ഹജ്ജ് തീര്‍ഥാടകര്‍ കുടിക്കുവാനുപയോഗിച്ചിരുന്ന കഅബയിലെ സംസംകിണര്‍ പുനര്‍നിര്‍മാണം നടത്തിയതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിനു പന്ത്രണ്ടു മക്കള്‍ ഉണ്ടായിരുന്നു. നബിയുടെ പിതാവായ അബ്ദുല്ല അവരില്‍ ഒരാളാണ്. നബി ജനിച്ച് (570) അല്പകാലം കഴിഞ്ഞപ്പോള്‍ അബ്ദുല്ല അന്തരിച്ചു. നബിക്ക് 6 വയസ്സായപ്പോള്‍ മാതാവായ ആമിനയും നിര്യാതയായതിനെതുടര്ന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് അബ്ദുല്‍ മുത്തലിബ് ആയിരുന്നു.
(എം.കെ. ഹുസൈന് കുഞ്ഞി)