This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ ഖാദര്‍, കോഴിക്കോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദുല്‍ ഖാദര്‍, കോഴിക്കോട് (? - 1977) = കേരളീയ ഗായകന്‍. കോഴിക്കോട് മിഠായി ത...) |
|||
വരി 6: | വരി 6: | ||
സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 'സോജാ രാജകുമാരി സോജാ' തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങള്‍ മനോഹരമായി പാടിയ ഇദ്ദേഹത്തെ 'കേരള സൈഗാള്‍' എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യന്‍ പര്യടനങ്ങള്‍ നടത്തി സംഗീതസദസ്സുകള്‍ അവതരിപ്പിക്കുകയുണ്ടായി. 1977 ഫെ. 13-ന് അബ്ദുല്‍ഖാദര്‍ അന്തരിച്ചു. ഗായകനായ നജ്മല്‍ ബാബു ഇദ്ദേഹത്തിന്റെ പുത്രനാണ്. | സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 'സോജാ രാജകുമാരി സോജാ' തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങള്‍ മനോഹരമായി പാടിയ ഇദ്ദേഹത്തെ 'കേരള സൈഗാള്‍' എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യന്‍ പര്യടനങ്ങള്‍ നടത്തി സംഗീതസദസ്സുകള്‍ അവതരിപ്പിക്കുകയുണ്ടായി. 1977 ഫെ. 13-ന് അബ്ദുല്‍ഖാദര്‍ അന്തരിച്ചു. ഗായകനായ നജ്മല്‍ ബാബു ഇദ്ദേഹത്തിന്റെ പുത്രനാണ്. | ||
+ | [[Category:ജീവചരിത്രം]] |
08:33, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുല്‍ ഖാദര്‍, കോഴിക്കോട് (? - 1977)
കേരളീയ ഗായകന്‍. കോഴിക്കോട് മിഠായി തെരുവില്‍ വാച്ച് കമ്പനി നടത്തിയിരുന്ന ജെ.എസ്.ആന്‍ഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്ലി എന്നായിരുന്നു ആദ്യപേര്. വയലിന്‍ വിദ്വാനായിരുന്ന പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. തൊഴില്‍തേടി 1933-ല്‍ റംഗൂണിലേക്കുപോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ളീം ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ ഇദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് ഇസ്ളാംമതം സ്വീകരിച്ച ലെസ്ലി അബ്ദുല്‍ ഖാദറായി മാറി.
1936-ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം പാര്‍ട്ടിവേദികളില്‍ വിപ്ളവഗാനങ്ങള്‍ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകന്‍ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 'സോജാ രാജകുമാരി സോജാ' തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങള്‍ മനോഹരമായി പാടിയ ഇദ്ദേഹത്തെ 'കേരള സൈഗാള്‍' എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യന്‍ പര്യടനങ്ങള്‍ നടത്തി സംഗീതസദസ്സുകള്‍ അവതരിപ്പിക്കുകയുണ്ടായി. 1977 ഫെ. 13-ന് അബ്ദുല്‍ഖാദര്‍ അന്തരിച്ചു. ഗായകനായ നജ്മല്‍ ബാബു ഇദ്ദേഹത്തിന്റെ പുത്രനാണ്.