This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ കരീം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദുല്‍ കരീം (1881 - 1963) = അയറൌഹ ഗമൃശാ മൊറോക്കൊയില്‍ സ്പെയിന്‍കാരുടെ സംര...) |
|||
വരി 1: | വരി 1: | ||
= അബ്ദുല്‍ കരീം (1881 - 1963) = | = അബ്ദുല്‍ കരീം (1881 - 1963) = | ||
- | + | Abdul Karim | |
- | മൊറോക്കൊയില്‍ സ്പെയിന്‍കാരുടെ സംരക്ഷണാധികാരം ( | + | മൊറോക്കൊയില്‍ സ്പെയിന്‍കാരുടെ സംരക്ഷണാധികാരം (Protectorate) നടപ്പിലാക്കുന്നതിനെതിരായി സമരം നയിച്ച മൊറോക്കൊ നേതാവ്. മുഹമ്മദ് അബ്ദുല്‍കരിം അല്‍ഖത്താബി എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. പിതാവ് ബെര്‍ബര്‍ വംശത്തില്‍പെട്ടവനായിരുന്നു. സ്പാനിഷ് രീതിയിലുള്ള വിദ്യാഭ്യാസമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. കുറേക്കാലം മെലില്ലയില്‍ മുഖ്യ ന്യായാധിപനും ടെലിഗ്രാമദെല്‍റിഫിന്റെ പത്രാധിപരു |
- | മായി സേവനം അനുഷ്ഠിച്ചു. ആദ്യകാലങ്ങളില്‍ ഇദ്ദേഹം സ്പെയിന്‍കാരുമായി സൌഹാര്‍ദത്തില്‍ ആയിരുന്നു. എന്നാല്‍ ഒരു സ്പാനിഷ് ഉദ്യോഗസ്ഥന്റെ നിന്ദാപൂര്‍വമായ പെരുമാറ്റം ഇദ്ദേഹത്തെ സ്പെയിന്‍കാരുടെ മുഖ്യശത്രുവാകാന്‍ പ്രേരിപ്പിച്ചു. കുറച്ചുകാലം ബന്ധനസ്ഥനായി കഴിഞ്ഞെങ്കിലും ഒടുവില്‍ രക്ഷപ്പെട്ട് അജ്ദീറില്‍ എത്തി. അവിടെ ബെനി ഉറിയാല്‍ ഗോത്രക്കാരുടെ ഒരു സായുധസേന സജ്ജമാക്കി. 1921-ല്‍ സ്പെയിന്‍കാരുടെ ഒരു വലിയ സൈന്യത്തെ തോല്പിച്ചു, ചില പ്രദേശങ്ങള്‍ അധീനമാക്കി; 1925-ല്‍ ഫ്രഞ്ചുകാരുമായും ഏറ്റുമുട്ടി. ഫ്രഞ്ച്-സ്പാനിഷ് സംയുക്താക്രമണത്തെ ചെറുത്തു നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. അവര്‍ ഇദ്ദേഹത്തെ റീയൂണിയന്‍ ദ്വീപിലേക്കു നാടുകടത്തി. 21 കൊല്ലം അവിടെ കഴിച്ചശേഷം 1947-ല്‍ പാരീസില്‍ എത്തി. ഇതിനിടയില്‍ സ്വതന്ത്രമായിത്തീര്‍ന്ന മൊറോക്കൊയിലെ സുല്‍ത്താന്‍ മുഹമ്മദ് | + | മായി സേവനം അനുഷ്ഠിച്ചു. ആദ്യകാലങ്ങളില്‍ ഇദ്ദേഹം സ്പെയിന്‍കാരുമായി സൌഹാര്‍ദത്തില്‍ ആയിരുന്നു. എന്നാല്‍ ഒരു സ്പാനിഷ് ഉദ്യോഗസ്ഥന്റെ നിന്ദാപൂര്‍വമായ പെരുമാറ്റം ഇദ്ദേഹത്തെ സ്പെയിന്‍കാരുടെ മുഖ്യശത്രുവാകാന്‍ പ്രേരിപ്പിച്ചു. കുറച്ചുകാലം ബന്ധനസ്ഥനായി കഴിഞ്ഞെങ്കിലും ഒടുവില്‍ രക്ഷപ്പെട്ട് അജ്ദീറില്‍ എത്തി. അവിടെ ബെനി ഉറിയാല്‍ ഗോത്രക്കാരുടെ ഒരു സായുധസേന സജ്ജമാക്കി. 1921-ല്‍ സ്പെയിന്‍കാരുടെ ഒരു വലിയ സൈന്യത്തെ തോല്പിച്ചു, ചില പ്രദേശങ്ങള്‍ അധീനമാക്കി; 1925-ല്‍ ഫ്രഞ്ചുകാരുമായും ഏറ്റുമുട്ടി. ഫ്രഞ്ച്-സ്പാനിഷ് സംയുക്താക്രമണത്തെ ചെറുത്തു നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. അവര്‍ ഇദ്ദേഹത്തെ റീയൂണിയന്‍ ദ്വീപിലേക്കു നാടുകടത്തി. 21 കൊല്ലം അവിടെ കഴിച്ചശേഷം 1947-ല്‍ പാരീസില്‍ എത്തി. ഇതിനിടയില്‍ സ്വതന്ത്രമായിത്തീര്‍ന്ന മൊറോക്കൊയിലെ സുല്‍ത്താന്‍ മുഹമ്മദ് V ഇദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു. വടക്കേ ആഫ്രിക്കയില്‍ വിദേശികള്‍ ഉള്ളിടത്തോളം കാലം ഇദ്ദേഹം അവിടെ തിരിച്ചുപോകാന്‍ ഇഷ്ടപ്പെട്ടില്ല. പിന്നീട് കെയ്റോയില്‍ താമസമാക്കി. അവിടെ 'മഗ്രിബ്ഓഫിസ്' എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. 1963-ഫെ. 6-നു കെയ്റോവില്‍വച്ച് ഇദ്ദേഹം നിര്യാതനായി. |
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി) | (പ്രൊഫ. കെ. കുഞ്ഞിപ്പക്കി) |
10:29, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുല്‍ കരീം (1881 - 1963)
Abdul Karim
മൊറോക്കൊയില്‍ സ്പെയിന്‍കാരുടെ സംരക്ഷണാധികാരം (Protectorate) നടപ്പിലാക്കുന്നതിനെതിരായി സമരം നയിച്ച മൊറോക്കൊ നേതാവ്. മുഹമ്മദ് അബ്ദുല്‍കരിം അല്‍ഖത്താബി എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. പിതാവ് ബെര്‍ബര്‍ വംശത്തില്‍പെട്ടവനായിരുന്നു. സ്പാനിഷ് രീതിയിലുള്ള വിദ്യാഭ്യാസമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. കുറേക്കാലം മെലില്ലയില്‍ മുഖ്യ ന്യായാധിപനും ടെലിഗ്രാമദെല്‍റിഫിന്റെ പത്രാധിപരു
മായി സേവനം അനുഷ്ഠിച്ചു. ആദ്യകാലങ്ങളില്‍ ഇദ്ദേഹം സ്പെയിന്‍കാരുമായി സൌഹാര്‍ദത്തില്‍ ആയിരുന്നു. എന്നാല്‍ ഒരു സ്പാനിഷ് ഉദ്യോഗസ്ഥന്റെ നിന്ദാപൂര്‍വമായ പെരുമാറ്റം ഇദ്ദേഹത്തെ സ്പെയിന്‍കാരുടെ മുഖ്യശത്രുവാകാന്‍ പ്രേരിപ്പിച്ചു. കുറച്ചുകാലം ബന്ധനസ്ഥനായി കഴിഞ്ഞെങ്കിലും ഒടുവില്‍ രക്ഷപ്പെട്ട് അജ്ദീറില്‍ എത്തി. അവിടെ ബെനി ഉറിയാല്‍ ഗോത്രക്കാരുടെ ഒരു സായുധസേന സജ്ജമാക്കി. 1921-ല്‍ സ്പെയിന്‍കാരുടെ ഒരു വലിയ സൈന്യത്തെ തോല്പിച്ചു, ചില പ്രദേശങ്ങള്‍ അധീനമാക്കി; 1925-ല്‍ ഫ്രഞ്ചുകാരുമായും ഏറ്റുമുട്ടി. ഫ്രഞ്ച്-സ്പാനിഷ് സംയുക്താക്രമണത്തെ ചെറുത്തു നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. അവര്‍ ഇദ്ദേഹത്തെ റീയൂണിയന്‍ ദ്വീപിലേക്കു നാടുകടത്തി. 21 കൊല്ലം അവിടെ കഴിച്ചശേഷം 1947-ല്‍ പാരീസില്‍ എത്തി. ഇതിനിടയില്‍ സ്വതന്ത്രമായിത്തീര്‍ന്ന മൊറോക്കൊയിലെ സുല്‍ത്താന്‍ മുഹമ്മദ് V ഇദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു. വടക്കേ ആഫ്രിക്കയില്‍ വിദേശികള്‍ ഉള്ളിടത്തോളം കാലം ഇദ്ദേഹം അവിടെ തിരിച്ചുപോകാന്‍ ഇഷ്ടപ്പെട്ടില്ല. പിന്നീട് കെയ്റോയില്‍ താമസമാക്കി. അവിടെ 'മഗ്രിബ്ഓഫിസ്' എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. 1963-ഫെ. 6-നു കെയ്റോവില്‍വച്ച് ഇദ്ദേഹം നിര്യാതനായി.
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)