This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബൂ ഹനീഫാ, ഇമാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബൂ ഹനീഫാ, ഇമാം (699 - 769) = അയൌ ഒമിശളമ, കാമാ ഇസ്ലാമിക നിയമസംഹിതകളുടെ വിധാതാ...) |
|||
വരി 1: | വരി 1: | ||
= അബൂ ഹനീഫാ, ഇമാം (699 - 769) = | = അബൂ ഹനീഫാ, ഇമാം (699 - 769) = | ||
- | + | Abu Hanifa,Imam | |
11:04, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബൂ ഹനീഫാ, ഇമാം (699 - 769)
Abu Hanifa,Imam
ഇസ്ലാമിക നിയമസംഹിതകളുടെ വിധാതാക്കളില്‍ പ്രമുഖന്. (മറ്റു മൂന്നുപേര്‍ ഷാഫി, മാലിക്ക്, ഹംബല്‍ എന്നിവരാണ്.) ഇവര്‍ രൂപപ്പെടുത്തിയ ആചാരമര്യാദക്രമങ്ങളാണ് മുസ്ലിങ്ങള്‍ പൊതുവേ പിന്തുടരുന്നത്. അബൂഹനീഫ ആദ്യം ഷിയാപണ്ഡിതനായ ജാഫറുസ്സാദിഖിന്റെ ശിഷ്യനായിരുന്നു. പിന്നീട് ഷിയാ വിഭാഗക്കാരുടേതില്നിന്ന് വ്യത്യസ്തമായ ഒരു നിയമക്രമം ഇദ്ദേഹം രൂപപ്പെടുത്തി. തന്റെ കാലത്തു നടന്ന രാഷ്ട്രീയമായ ചേരിതിരിവുകളില്‍ ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടാണ് കൂറ് പുലര്‍ത്തിയത്. പ്രവാചകന്റെ ജീവിതസമ്പ്രദായങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തിയ അബൂ ഹനീഫ പ്രവാചക വചനങ്ങളെന്ന് പൊതുവെ കരുതപ്പെട്ടവയില്‍ പലതും അടിസ്ഥാനരഹിതമെന്നു മനസ്സിലാക്കി തള്ളിക്കളഞ്ഞു. തന്റെ നിയമക്രമം രൂപപ്പെടുത്തുന്നതില്‍ ഖുര്‍ആന്‍ പാഠങ്ങളെയാണ് ഇദ്ദേഹം മുഖ്യമായി ആശ്രയിച്ചത്. അനുമാനങ്ങളുടെയും സങ്കല്പങ്ങളുടെയും സ്ഥാനത്ത് വ്യക്തവും ക്രോഡീകൃതവുമായ ഒരു നിയമസംഹിത ഇദ്ദേഹം തയ്യാറാക്കി. അബൂഹനീഫയുടെ നിര്‍ദേശങ്ങളാണ് ഇന്നും ലോകത്തിലെ വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ മതകാര്യങ്ങളില്‍ സ്വീകരിക്കുന്നത്. അഫ്ഗാനിസ്താന്, വടക്കേ ഇന്ത്യ, തുര്‍ക്കി, മധ്യേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ അധികവും ഹനീഫാ വിഭാഗക്കാരാണ്.
(പി.കെ. മുഹമ്മദ് അലി)