സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
വരി 9: |
വരി 9: |
| | | |
| ജനസംഖ്യ: 6,38,000 (2003). | | ജനസംഖ്യ: 6,38,000 (2003). |
- |
| |
- | അക്കാമ്മ ചെറിയാന്‍ (1909 - 82)
| |
- |
| |
- | പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തു നടന്ന ദേശീയ സമരത്തില്‍ നേതൃത്വം വഹിച്ച വനിത. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രിയായി 1909 ഫെ. 15-ന് ജനിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി, ബി.എ., എല്‍.റ്റി. ബിരുദങ്ങള്‍ നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മിഡില്‍ സ്കൂളിന്റെ ഹെഡ്മിസ്ട്രസായി 1932-ല്‍ നിയമിക്കപ്പെട്ടു. 1939-ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു ജന്മദിനത്തില്‍ (1114 തുലാം 7) സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളുടെ ആവലാതി ബോധിപ്പിക്കുന്നതിനായി രാജസന്നിധിയിലേക്കു ജാഥനയിച്ച് അറസ്റ്റു വരിച്ചു. നാലു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. 1947-ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി. സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഒരു നേതാവായിരുന്ന വി.വി. വര്‍ക്കിയാണ് അക്കാമ്മയുടെ ഭര്‍ത്താവ്. 1953-ല്‍ മീനച്ചല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷകക്ഷികളുടെ പിന്‍തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടു. 1967-ല്‍ കേരള അസംബ്ളിയിലേക്ക് മല്‍സരിച്ചെങ്കിലും അന്നും വിജയിച്ചില്ല. അതിനുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 1972-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്യ്രസമരസേനാനികള്‍ക്കുള്ള താമ്രപത്രം നല്‍കി ആദരിച്ചു. 1982 മേയ് 5-ന് അക്കാമ്മ ചെറിയാന്‍ തിരുവനന്തപുരത്ത് അന്തരിച്ചു.
| |
- |
| |
- | അക്കിത്തം അച്യുതന്‍ നമ്പൂതിരി (1926 - )
| |
- |
| |
- | മലയാള കവി. ഇദ്ദേഹം ശ്രദ്ധേയരായ ആധുനിക കവികളില്‍ ഒരാളാണ്. കുറ്റിപ്പുറത്തിനടുത്തു കുമരനല്ലൂര്‍ അമേറ്റൂര് അക്കിത്തത്തു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും പുത്രനായി 1926 മാ. 18-ാം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗണാഷ്ടകം, മുകുന്ദാഷ്ടകം മുതലായ സ്തോത്രകൃതികളും ഉപനയനാനന്തരം 13 വയസ്സുവരെ ഋഗ്വേദപാഠങ്ങളും അല്പം സംസ്കൃതവും പഠിച്ചു. 15-ാമത്തെ വയസ്സില്‍ കുമരനല്ലൂര്‍ ഹൈസ്കൂളില്‍ മൂന്നാം ഫാറത്തില്‍ ചേര്‍ന്നു. 19-ാമത്തെ വയസ്സില്‍ സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റു ക്ളാസില്‍ ചേര്‍ന്നെങ്കിലും പഠിത്തം തുടരാന്‍ സാധിച്ചില്ല. കുറെക്കാലം തൃശൂരില്‍ താമസിച്ച് നമ്പൂതിരി യോഗക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ പ്രിന്ററും പബ്ളിഷറും യോഗക്ഷേമം പത്രത്തിന്റെ സബ് എഡിറ്ററും ആയിരുന്നു. 30-ാം വയസ്സില്‍ ആകാശവാണിയില്‍ (കോഴിക്കോട്) സ്ക്രിപ്റ്റ് റൈട്ടറായി.
| |
- |
| |
- | കൃതികളില്‍ അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസ്സാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം എന്നീ കവിതാസമാഹാരങ്ങളും ദേശസേവിക, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, സാഗരസംഗീതം (സി.ആര്‍. ദാസിന്റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നീ ഖണ്ഡകാവ്യങ്ങളും ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും 'ഈ ഏടത്തി നൊണേ പറയൂ' എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളും ഉള്‍പ്പെടുന്നു. ആധുനിക നാഗരികതയും ശാസ്ത്ര-സാങ്കേതിക പുരോഗതിയും മനുഷ്യനെ സ്വന്തം കര്‍മമണ്ഡലങ്ങളില്‍ അന്യനാക്കിയിരിക്കുന്നു എന്ന ദുഃഖസത്യത്തെ വികാരതീവ്രമായി ആവിഷ്കരിച്ചിട്ടുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തത്തിന്റെ ഏറ്റവും മികച്ച കൃതിയായി ഗണിക്കപ്പെടുന്നു. ബലിദര്‍ശനം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1972) കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1973) ലഭിച്ചിട്ടുണ്ട്. നിമിഷക്ഷേത്രം എന്ന സമാഹാരത്തിന് ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു. അക്കിത്തം 1946 മുതല്‍ 2001 വരെ എഴുതിയ കവിതകളുടെ സമാഹാരം - അക്കിത്തം കവിതകള്‍ - 2002-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
| |
07:25, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാപുല്‍കോ
Acapulco
മെക്സിക്കോയില്‍ പസിഫിക് തീരത്തുള്ള തുറമുഖ പട്ടണവും ടൂറിസ്റ്റ്കേന്ദ്രവും. പ്രകൃതിദത്തമായ സൌകര്യങ്ങള്‍ കൊണ്ട് ലോകത്തിലെ ഒന്നാംകിടയിലുള്ള ഒരു തുറമുഖമാണിത്. സ്പാനിഷ് ആധിപത്യകാലത്ത് (1521-1822) ഫിലിപ്പീന്‍സിലേക്കും മറ്റും പോകുന്ന പടക്കപ്പലുകളുടെ താവളമായിരുന്നു അക്കാപുല്‍കോ.
നഗരത്തിന്റെ ചുറ്റും നെടുംതൂക്കായി പൊങ്ങിനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉണ്ട്. എന്നാല്‍ അവ ഉള്‍നാടന്‍ പട്ടണങ്ങളുമായി കരമാര്‍ഗമുള്ള സമ്പര്‍ക്കത്തിനു തടസം സൃഷ്ടിക്കുന്നില്ല. മെക്സിക്കോസിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഈ തുറമുഖവുമായി റോഡുമാര്‍ഗം വ്യാപാരബന്ധം പുലര്‍ത്തിപ്പോരുന്നു. സാന്‍ഫ്രാന്‍സിസ്കോ വഴി പനാമാതോടിലൂടെ കിഴക്കോട്ടു പോകുന്ന എല്ലാ കപ്പലുകളും ഇവിടെയും അടുക്കുന്നു. തന്മൂലം ഇതു വാണിജ്യ പ്രധാനമായ ഒരു തുറമുഖമാണ്. പഞ്ഞി, പഞ്ചസാര, സോപ്പ്, മസ്ലീന്‍, പുകയില, കൊക്കോ, തുകല്‍സാധനങ്ങള്‍ എന്നിവ പ്രധാന കയറ്റുമതികളില്‍ ഉള്‍പ്പെടുന്നു. ആഴക്കടല്‍ മീന്‍പിടുത്തം ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഇതു ഒരു ഒഴിവുകാല ഉല്ലാസകേന്ദ്രമാണ്.
ജനസംഖ്യ: 6,38,000 (2003).