This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തായ്ലന്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 41: | വരി 41: | ||
3. മതം. ജനസംഖ്യയുടെ 95 ശ.മാ.വും ബുദ്ധമതവിശ്വാസികളാണ്. ഥേരവാദബുദ്ധിസത്തിനാണ് തായ്ലന്‍ഡില്‍ കൂടുതല്‍ പ്രചാരം. ഇവിടത്തെ പ്രത്യേക മതാചാര പ്രകാരം യുവാക്കളില്‍ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളില്‍ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനത്തിന്റേയും പഠനത്തിന്റേയും പാത പിന്‍തുടരുക പതിവാണ്. തായ്ലന്‍ഡിലെ ചൈനീസ് വംശജരില്‍ അധികവും കണ്‍ഫ്യൂഷ്യനിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. ഇസ്ളാമാണ് മലായ് വംശജരുടെ മതം. 16-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ തായ്ലന്‍ഡില്‍ ക്രിസ്തുമതം സന്നിവേശിപ്പിച്ചു; ജനസംഖ്യയില്‍ ഒരു ശതമാനത്തോളം റോമന്‍ കത്തോലിക്കരാണ്. | 3. മതം. ജനസംഖ്യയുടെ 95 ശ.മാ.വും ബുദ്ധമതവിശ്വാസികളാണ്. ഥേരവാദബുദ്ധിസത്തിനാണ് തായ്ലന്‍ഡില്‍ കൂടുതല്‍ പ്രചാരം. ഇവിടത്തെ പ്രത്യേക മതാചാര പ്രകാരം യുവാക്കളില്‍ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളില്‍ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനത്തിന്റേയും പഠനത്തിന്റേയും പാത പിന്‍തുടരുക പതിവാണ്. തായ്ലന്‍ഡിലെ ചൈനീസ് വംശജരില്‍ അധികവും കണ്‍ഫ്യൂഷ്യനിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. ഇസ്ളാമാണ് മലായ് വംശജരുടെ മതം. 16-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ തായ്ലന്‍ഡില്‍ ക്രിസ്തുമതം സന്നിവേശിപ്പിച്ചു; ജനസംഖ്യയില്‍ ഒരു ശതമാനത്തോളം റോമന്‍ കത്തോലിക്കരാണ്. | ||
- | + | <gallery Caption="xxxx"> | |
- | + | ||
- | + | Image:thailand colour1.1.jpg | |
- | + | Image:thailand colour1.2.jpg | |
- | + | Image:thailand colour1.3.jpg | |
+ | Image:thailand colour.jpg | ||
+ | Image:thailand colour1.4.jpg | ||
+ | |||
+ | </gallery> | ||
4. കലയും സംസ്കാരവും. | 4. കലയും സംസ്കാരവും. |
10:22, 26 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തായ്ലന്‍ഡ്
ഠവമശഹമിറ
ദക്ഷിണപൂര്‍വേഷ്യയിലെ ഒരു രാജ്യം. 1939 വരെ സയാം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തായ്ലന്‍ഡിന്റെ ഔദ്യോഗികനാമം 'കിങ്ഡം ഒഫ് തായ്ലന്‍ഡ്' എന്നാണ്. 'ആനകളുടെനാട്', 'ചിരിയുടെ നാട്', 'മനോഹാരിതയുടെ നാട്' എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന തായ്ലന്‍ഡിന് 'മുഅംഗ്-തായ്' (ങൌമിഴഠവമശ) അഥവാ 'സ്വാതന്ത്യ്രത്തിന്റെ നാട്'എന്നും വിശേഷണമുണ്ട്. തായ് (ഠവമശ) എന്ന പേരില്‍ അറിയപ്പെടുന്ന തായ്ലന്‍ഡിലെ ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരും ഗ്രാമീണരുമാണ്. പാശ്ചാത്യശക്തികളുടെ അധിനിവേശത്തിന് വിധേയമാകാതിരുന്ന ഏക ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായ തായ്ലന്‍ഡ് ആധുനിക ലോകത്തെ ഒരു പ്രമുഖ വികസ്വര രാജ്യവും ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ആണ്. അതിരുകള്‍: വ.-ഉം, വ.പ.-ഉം മ്യാന്‍മര്‍; കി.-ഉം. വ.കി.-ഉം ലാവോസ്, തെ.കി. കംബോഡിയയും തായ്ലന്‍ഡ് ഉള്‍ക്കടലും, തെ.മലേഷ്യ, തെ.പ. ആന്‍ഡമാന്‍കടലും മ്യാന്‍മറും. ഏറ്റവും കൂടിയ നീളം: വ.തെ. 1,770 കി.മീ., കി.പ. 772 കി.മീ.; തീരദേശ ദൈര്‍ഘ്യം: 2,615 കി.മീ.; വിസ്തീര്‍ണം: 5,13,115 ച.കി.മീ.; ജനസംഖ്യ: 6,12,51,000; തലസ്ഥാനം: ബാങ്കോക് (ആമിഴസീസ); ഔദ്യോഗിക ഭാഷ: തായ്; നാണയം: ബാത്.
ക.ഭൂപ്രകൃതി. ഭൂപ്രകൃതിയനുസരിച്ച് തായ്ലന്‍ഡിനെ 4 പ്രധാന ഭൂഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: 1. ഉത്തര പര്‍വതങ്ങള്‍ 2. ഖൊറാത് പീഠഭൂമി 3. മധ്യ സമതലം 4. ദക്ഷിണ ഉപദ്വീപ്.
1.ഉത്തര പര്‍വതങ്ങള്‍. ഉത്തര തായ്ലന്‍ഡിലെ പര്‍വത പ്രദേശമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ പശ്ചിമാതിര്‍ത്തിയിലൂടെ മലായ് ഉപദ്വീപുവരെ വ്യാപിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ തുടര്‍ച്ചയും ഹരിതമനോഹരമായ സസ്യപ്രകൃതിയാല്‍ സമ്പന്നവുമായ ഈ പര്‍വതപ്രദേശത്തിന്റെ ശ.ശ. ഉയരം 1,800 മീ. ആണ്. തായ്ലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ഇന്‍താനോന്‍ (2,595 മീ.) സ്ഥിതിചെയ്യുന്നത് ഈ പര്‍വതനിരയിലാണ്. ഇവിടെ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന ചിങ് (ഇവശിഴ), വാങ്് (ണമിഴ), യോന്‍ ( ഥീൌി), നാന്‍ (ചമി), പസ്ക് (ജമസെ) എന്നീ പുഴകള്‍ കൂടിച്ചേര്‍ന്ന് തായ്ലന്‍ഡിലെ പ്രധാന നദിയായ ചാവേഫ്രയാ രൂപംകൊള്ളുന്നു. മലനിരകള്‍ക്കിടയിലൂടെ പ്രവഹിക്കുന്ന നദികള്‍ സൃഷ്ടിക്കുന്ന ജലപാതങ്ങളും മലമടക്കുകളിലെ പ്രാചീന ഗുഹകളും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ദൃശ്യവിസ്മയം പ്രദാനം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. തായ്ലന്‍ഡിന്റെ സാംസ്കാരിക ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ള ഈ മേഖലയില്‍ ചില പുരാതന തായ്സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.
2. ഖൊറാത് പീഠഭൂമി. സമുദ്രനിരപ്പില്‍ നിന്ന് സു. 150 മീ. ഉയരത്തില്‍, തായ്ലന്‍ഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന പീഠഭൂമിയാണിത്. ഇസാന്‍ (കമിെ) എന്നും ഇതിന് പേരുണ്ട്. വരണ്ട മണല്‍ കലര്‍ന്ന മണ്ണു നിറഞ്ഞ ഈ മഴനിഴല്‍ പ്രദേശം പൊതുവേ കൃഷിക്കനുയോജ്യമല്ല. ജലസേചനസൌകര്യങ്ങളുടെ അപര്യാപ്തതയും ഈ മേഖലയിലെ കാര്‍ഷികവികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്കോങ് (ങലസീിഴ) നദി ഉത്തര-പൂര്‍വ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന ഈ പീഠഭൂമിയിലെ ചില മലനിരകള്‍ ഈ ഭൂപ്രദേശത്തെ മധ്യ തായ്ലന്‍ഡില്‍ നിന്നും കംബോഡിയയില്‍ നിന്നും വേര്‍തിരിക്കുന്നു. ചി (ഇവശ), മുന്‍ (ങൌൃി) എന്നിവയാണ് ഈ മേഖലയിലെ മറ്റു പ്രധാന നദികള്‍. മിക്കോങ് നദി കേന്ദ്രീകരിച്ചുള്ള വ്യാപാരം മാത്രമാണ് ഖൊറാത് മേഖലയുടെ പ്രധാന ധനാഗമമാര്‍ഗം.
3. മധ്യ സമതലം. ഉത്തരപര്‍വതനിരകളുടെ അടിവാരത്തു നിന്നാരംഭിച്ച്, തായ്ലന്‍ഡ് ഉള്‍ക്കടല്‍ വരെ ഉദ്ദേശം 480 കി.മീ. ദൈര്‍ഘ്യത്തില്‍ വ്യാപിച്ചിരിക്കുന്ന ചാവേഫ്രയാ നദീതട പ്രദേശമാണ് മധ്യ സമതലം. തായ്ലന്‍ഡിന്റെ നെല്ലറയും പ്രധാന വ്യാവസായിക കേന്ദ്രവുമായ മധ്യ സമതലം ജനസാന്ദ്രതയിലും മുന്നിലാണ്. എക്കല്‍ മണ്ണിനാല്‍ സമ്പന്നമായ ഈ നദീസമതലത്തിലെ പ്രധാന വിള നെല്ലാണ്. നാന്‍, പിങ്, വാങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന നദികള്‍. മധ്യ സമതല രൂപീകരണത്തിന് നിദാനമായ ചാവേഫ്രയാ നദി രാജ്യത്തെ മുഖ്യ ജലസ്രോതസ്സുകൂടിയാണ്. തായ്ലന്‍ഡിലെ പ്രധാന ജനവാസകേന്ദ്രമായ മധ്യ സമതലം മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിനെ ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ് കണക്ക്. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ബാങ്കോക് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്.
ചരിത്രപ്രസിദ്ധമായ നിരവധി പട്ടണങ്ങള്‍ മധ്യ സമതല പ്രദേ ശത്ത് സ്ഥിതിചെയ്യുന്നു. തായ്ലന്‍ഡിന്റെ മുന്‍ തലസ്ഥാനമായ ആയൂതിയാ, ലോപ്ബുറി, നഖോണ്‍പതാം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. മധ്യസമതലത്തിന്റെ കി. ധാതു സമ്പന്നമായ ചന്ദാബുറി(ഇവമിവേമയൌൃശ)യും പ. കാന്‍ചനാബുറിയും (ഗമിരവമിമയൌൃശ) സ്ഥിതിചെയ്യുന്നു. ബാങ്കോക്കിന് തൊട്ട് വ. സ്ഥിതിചെയ്യുന്ന ക്ളോങ് ദാമ്നിയന്‍ സഡ്ക്കിലെ ഒഴുകുന്ന ചന്തകള്‍ ലോകപ്രസിദ്ധമാണ്. പൌരാണിക തായ്ലന്‍ഡിനെ അനുസ്മരിപ്പിക്കുന്ന ഇവ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ മനം കവരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. 4. ദക്ഷിണ ഉപദ്വീപ്. മ്യാന്‍മറുമായി വ.പടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന ഈ ഉപദ്വീപീയ ഭൂഭാഗം വ.തെനാസെറീം മലനിര മുതല്‍ തെ.മലേഷ്യവരെ വ്യാപിച്ചിരിക്കുന്നു. ബൈലക്താങ് പര്‍വതമാണ് തായ്ലന്‍ഡിനെ മ്യാന്‍മറില്‍ നിന്ന് വേര്‍തിരിക്കുന്നത്. ചുണ്ണാമ്പുകല്ലും മറ്റു ശിലകളും കൊണ്ട് ആവൃതമായ ഈ പര്‍വതത്തിന്റെ ചില ഭാഗങ്ങള്‍ക്ക് സു. 1,786 മീ. വരെ ഉയരമുണ്ട്. ദക്ഷിണ ഉപദ്വീപിന്റെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ചെറുദ്വീപുകളാണ് ഇവിടത്തെ ഭൂപ്രകൃതിയുടെ മറ്റൊരു സവിശേഷത. ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരങ്ങളായ കടലോരങ്ങളില്‍ ചിലത് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. മത്സ്യബന്ധനം, റബ്ബര്‍ ഉത്പാദനം, ടിന്‍ഖനനം തുടങ്ങിയവയാണ് ദക്ഷിണ ഉപദ്വീപീയ മേഖലയിലെ മുഖ്യ വ്യാവസായിക-തൊഴില്‍ മേഖലകള്‍.
5. ജലസമ്പത്ത്. തായ്ലന്‍ഡിലെ മിക്കനദികളും ചാവേഫ്രയാ,ചീ-മുന്‍ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. ചാവേഫ്രയാ നദീശൃംഖല രാജ്യത്തിന്റെ ഉത്തര മധ്യഭാഗങ്ങളേയും ചീ-മുന്‍ നദീവ്യൂഹം രാജ്യത്തിന്റെ വ. കിഴക്കന്‍ മേഖലകളേയും ജലസിക്തമാക്കുന്നു. ലാവോഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഉദ്ഭവിക്കുന്ന നാന്‍നദി 640 കി.മീ. തെക്കോട്ടൊഴുകി നഖോന്‍ സാവനിന് സമീപം പിങ് നദിയില്‍ (ജശിഴ ൃശ്ലൃ) സംഗമിച്ച് തായ്ലന്‍ഡിലെ പ്രധാന നദിയായ ചാവേഫ്രയായ്ക്ക് രൂപംനല്കുന്നു. ബാങ്കോക്കിന് വ.കി. നിന്ന് ഉദ്ഭവിക്കുന്ന മുന്‍ കിഴക്കോട്ടൊഴുകി ഖോങ് (ഗവീിഴ) നദിയില്‍ ചേരുന്നു. ചീയാണ് ഇതിന്റെ മുഖ്യ പോഷക നദി. ഉപദ്വീപീയ ഭാഗങ്ങളില്‍ക്കൂടി ഒഴുകുന്ന നദികള്‍ക്ക് 80 കി.മീറ്ററോളം മാത്രമേ ദൈര്‍ഘ്യമുള്ളൂ.
കക. കാലാവസ്ഥ. വര്‍ഷകാലവും വേനല്‍ക്കാലവും വ്യതിരിക്തമായി അനുഭവപ്പെടുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് തായ്ലന്‍ഡിലേത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വര്‍ഷത്തില്‍ മൂന്ന് വ്യത്യസ്ത ഋതുക്കള്‍ അനുഭവപ്പെടുക സാധരണമാണ്. വരണ്ട വേനല്‍ക്കാലം മേയ് മാസത്തോടെ അവസാനിക്കുന്നു. ജൂ. മുതല്‍ ഒ. വരെ ഈര്‍പ്പമുള്ള വരണ്ട കാലാവസ്ഥയും, ന. മുതല്‍ ഫെ. വരെ തണുത്തുവരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. ഡി.-റില്‍ 25ബ്ബഇ-ഉം ഏ.-ലില്‍ 33ബ്ബഇ-ഉം ആണ് ശ.ശ. താപനില. പര്‍വതപ്രദേശങ്ങളില്‍ എല്ലായ്പ്പോഴും താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക. മേയില്‍ ആരംഭിച്ച് ഒ.-റില്‍ അവസാനിക്കുന്ന മണ്‍സൂണ്‍കാലത്ത് തായ്ലന്‍ഡിലുടനീളം ശക്തിയായ മഴ ലഭിക്കുന്നു. ദക്ഷിണ ഉപദ്വീപില്‍ വര്‍ഷത്തില്‍ 250 സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാറുണ്ട്. ബാങ്കോക്കിലെ ശ.ശ. വര്‍ഷപാതം 140 സെ.മീ. ആണ്.
കകക. ജൈവസമ്പത്ത്.
മണ്‍സൂണ്‍ കാലാവസ്ഥാമേഖലകളിലേതിന് സമാനമായ ജൈവപ്രകൃതിയാണ് തായ്ലന്‍ഡിന്റേത്. തീരപ്രദേശത്തെ കുറ്റിക്കാടുകളും ചതുപ്പുനിലങ്ങളും ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറകളായി വര്‍ത്തിക്കുന്നു. ചതുപ്പു പ്രദേശങ്ങളില്‍ പ്രധാനമായി കണ്ടല്‍ സസ്യങ്ങളും, പര്‍വതപ്രദേശങ്ങളില്‍ റാട്ടന്‍, അയണ്‍ വുഡ്, സ്പാന്‍വുഡ്, എബണി, ഈട്ടി തുടങ്ങിയ വന്‍ വൃക്ഷങ്ങളും, നിബിഡവനങ്ങളില്‍ തേക്ക്, ആഗലാക്, ഓക് എന്നീ വൃക്ഷങ്ങള്‍ക്കു പുറമേ ഓര്‍ക്കിഡുകള്‍, ഗാര്‍ഡെനീയ, ചെമ്പരത്തി, വാഴ തുടങ്ങിയ സസ്യങ്ങളും സമൃദ്ധമായി വളരുന്നു. തായ്ലന്‍ഡില്‍ എവിടെയും താമരക്കുളങ്ങള്‍ കാണാം. പര്‍വതപ്രദേശങ്ങളില്‍ ആന, കാണ്ടാമൃഗം, കടുവ, പുള്ളിപ്പുലി, നീര്‍ക്കുതിര, എന്നീ വന്യമൃഗങ്ങളും ഗിബ്ബണ്‍ ഇനത്തിലെ കുരങ്ങുകളും ധാരാളമായുണ്ട്. തായ്ലന്‍ഡില്‍ മാത്രമാണ് 'സയാമീസ് ക്യാറ്റ്' കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള അന്‍പതിലധികം ഇനം പാമ്പുകള്‍, വിവിധയിനം മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയെയും തായ്ലന്‍ഡില്‍ കണ്ടെത്തിയിട്ടുണ്ട്. തായ്ലന്‍ഡില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന പക്ഷിവര്‍ഗമാണ്് ഫെസന്റ്. ഷഡ്പദങ്ങളെ മാത്രം ഭക്ഷിക്കുന്ന വിവിധയിനം പക്ഷികളും തായ്ലന്‍ഡിലുണ്ട്.
കഢ. ജനങ്ങളും ജീവിതരീതിയും. 11-ാം ശ.-ത്തില്‍ ചൈനയില്‍ നിന്നു തെക്കോട്ടു സഞ്ചരിച്ച് ചാവേഫ്രയാ-മീക്കോങ് നദീ തടങ്ങളില്‍ ആവാസമുറപ്പിച്ച തായ് വംശജരാണ് തായ്ലന്‍ഡിലെ ആദിമ നിവാസികള്‍. തായ് വംശീയ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ തായ്ലന്‍ഡ് ജനസംഖ്യയുടെ ഭൂരിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇന്‍ഡോ-ചൈനീസ് ഭാഷാ കുടുംബത്തില്‍പ്പെട്ട 'തായ്' ആണ് ഇവരുടെ മുഖ്യ വ്യവഹാര ഭാഷ. ചൈനീസ് വംശജര്‍ക്കാണ് ജനസംഖ്യയില്‍ രണ്ടാം സ്ഥാനം; മലയ്, ഖ്മര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മൂന്നാം സ്ഥാനവും. ശേഷിക്കുന്നവരില്‍ ചൈനീസ് ഗോത്ര വര്‍ഗങ്ങള്‍, ലാവോ, ഗിരിവര്‍ഗക്കാര്‍, ഇന്ത്യന്‍ വംശജര്‍, വിയറ്റ്നാമീസ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.
ജനസംഖ്യയുടെ 80 ശ.മാ. രാജ്യത്തെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രമായ മധ്യസമതലത്തിലെ 44,600-ലേറെ ഗ്രാമങ്ങളിലും, 20 ശ.മാ. നഗരങ്ങളിലും പട്ടണങ്ങളിലുമായും കേന്ദ്രീകരിച്ചിരിക്കുന്നു. പ്രധാന നഗരവും തലസ്ഥാനവുമായ ബാങ്കോക്കിലെ ജനസംഖ്യ 6 ലക്ഷത്തിലേറെയാണ്. താണ്‍ബുരി, ചിയാന്‍മൈ, നവോണ്‍ രാച്ചസിമ എന്നിവയാണ് ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന മറ്റ് നഗരങ്ങള്‍. പൊയ്ക്കാലുകള്‍ക്കു മേല്‍ തടികൊണ്ടു നിര്‍മിച്ച വീടുകളിലാണ് ഗ്രാമീണരില്‍ അധികവും താമസിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി തറയില്‍ നിന്ന് 2 മുതല്‍ 3 വരെ മീ. ഉയരത്തിലാണ് ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങള്‍ തായ്ലന്‍ഡ് ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. തായ് ജനതയുടെ ജീവിതരീതിയിലും ബുദ്ധമതത്തിന്റെ ശക്തമായ സ്വാധീനം കാണാം. ഗ്രാമീണരുടെ സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയാണ് ബുദ്ധവിഹാരങ്ങള്‍. ആചാരാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ വിഹാരങ്ങളില്‍ ഒത്തുചേരുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്കാണ് മുന്‍തൂക്കം. ബാങ്കോക് പോലുള്ള വന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഒറ്റപ്പെട്ട വീടുകളിലെന്നപോലെ, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുകളില്‍ വാസഗേഹമൊരുക്കുന്നതും സാധാരണമാണ്. പരമ്പരാഗതവും ആധുനികവുമായ ജീവിതരീതികളുടെ സമ്മിശ്രഭാവങ്ങള്‍ പ്രതിഫലിക്കുന്ന തായ്ലന്‍ഡില്‍ ജനങ്ങള്‍ വസ്ത്രധാരണത്തില്‍ യൂറോപ്യന്‍ രീതിയെയാണ് കൂടുതല്‍ പിന്‍തുടരുന്നതെങ്കിലും ആഘോഷവേളകളിലും മതസംബന്ധമായ ചടങ്ങുകളിലും തായ് സില്‍ക്കില്‍ നെയ്ത പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുകയാണ് പതിവ്.
നെല്ലരിയാണ് തായ് ജനതയുടെ മുഖ്യാഹാരം. ചോറിനോടൊപ്പം കായ്കറികള്‍, മത്സ്യം, മാംസം, മുട്ട തുടങ്ങിയവയും കഴിക്കുന്നു. പോഷകസമൃദ്ധവും രുചികരവുമായ തായ്ലന്‍ഡ് വിഭവങ്ങള്‍ക്ക് തായ്ലന്‍ഡിനകത്തും പുറത്തും ധാരാളം ആവശ്യക്കാരുണ്ട്.
1960-കളില്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള യുവാക്കളുടെ വ്യാപകമായ കുടിയേറ്റം നഗരജനസംഖ്യ ഗണ്യമായി വര്‍ധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും തേടിയുള്ള ഈ കുടിയേറ്റം ബാങ്കോക് പോലുള്ള വന്‍ നഗരങ്ങളില്‍ വിദ്യാസമ്പന്നരായ മധ്യ വര്‍ഗത്തിന്റെ ആധിക്യത്തിനു തന്നെ കാരണമായി.
1. വിദ്യാഭ്യാസം. തായ്ലന്‍ഡ് ജനസംഖ്യയുടെ 95.3 ശ.മാ. വും സാക്ഷരരാണ്. തായ്ലന്‍ഡിന്റെ ഭരണഘടന 7-നും 14-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ദേശീയ സമ്പത്തിന്റെ 4.8 ശ.മാ. വിദ്യാഭ്യാസാവശ്യത്തിനുവേണ്ടി നീക്കിവച്ചിട്ടുണ്ടെങ്കിലും സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ തുലോം പരിമിതമാണ്. പതിനഞ്ച് സര്‍വകലാശാലകള്‍ക്കു പുറമേ നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപക പരിശീലന കോളജുകള്‍, വൊക്കേഷണല്‍ കോളജുകള്‍ തുടങ്ങിയവ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. 1959-ല്‍ സ്ഥാപിച്ച ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയാണ് തായ്ലന്‍ഡിലെ മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം.
2. ഭാഷ. ഇന്തോ-ചൈനീസ് ഭാഷാ കുടുംബത്തില്‍പ്പെട്ട 'തായ്' (ഠവമശ) ആണ് തായ്ലന്‍ഡിന്റെ ഔദ്യോഗിക ഭാഷ. ജനങ്ങളുടെ മുഖ്യ വ്യവഹാരഭാഷയും തായ്തന്നെ. തായ് ഭാഷയ്ക്ക് നാല് പ്രധാന വകഭേദങ്ങള്‍ ഉണ്ടെങ്കിലും മധ്യതായ് വിഭാഗത്തെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. വിദ്യാലയങ്ങളില്‍, പ്രത്യേകിച്ച് സ്കൂളുകളില്‍ മാധ്യമമായി ഉപയോഗിക്കുന്നതും മധ്യതായ് തന്നെ. ജനങ്ങളില്‍ അധികവും തങ്ങളുടെ പ്രാദേശിക, വംശിയ-ഗോത്ര ഭാഷകള്‍ക്കു പുറമേയാണ് മധ്യതായ് ഉപയോഗിക്കുന്നത്. ഇംഗ്ളീഷ്, മലായ്, ചൈനീസ് എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്. ഇംഗ്ളീഷ് മാധ്യമമായി സ്വീകരിച്ചിട്ടുള്ള സ്കൂളുകളും തായ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാണിജ്യ-ഭരണ നിര്‍വഹണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇംഗ്ളീഷ് ഉപയോഗിക്കുന്നത്.
3. മതം. ജനസംഖ്യയുടെ 95 ശ.മാ.വും ബുദ്ധമതവിശ്വാസികളാണ്. ഥേരവാദബുദ്ധിസത്തിനാണ് തായ്ലന്‍ഡില്‍ കൂടുതല്‍ പ്രചാരം. ഇവിടത്തെ പ്രത്യേക മതാചാര പ്രകാരം യുവാക്കളില്‍ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളില്‍ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനത്തിന്റേയും പഠനത്തിന്റേയും പാത പിന്‍തുടരുക പതിവാണ്. തായ്ലന്‍ഡിലെ ചൈനീസ് വംശജരില്‍ അധികവും കണ്‍ഫ്യൂഷ്യനിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്. ഇസ്ളാമാണ് മലായ് വംശജരുടെ മതം. 16-ാം ശ.-ത്തില്‍ പോര്‍ച്ചുഗീസുകാര്‍ തായ്ലന്‍ഡില്‍ ക്രിസ്തുമതം സന്നിവേശിപ്പിച്ചു; ജനസംഖ്യയില്‍ ഒരു ശതമാനത്തോളം റോമന്‍ കത്തോലിക്കരാണ്.
4. കലയും സംസ്കാരവും.
ബൌദ്ധ സംസ്കാരത്തിന്റെ പാരമ്പര്യവും സ്വാധീനവും ആഴത്തില്‍ പ്രതിഫലിക്കുന്നതാണ് തായ്ലന്‍ഡിന്റെ കലയും സംസ്കാരവും. ജനങ്ങളുടെ നിത്യ ജീവിതത്തില്‍ എന്ന പോലെ തായ്ലന്‍ഡിലെ കലയിലും സാഹിത്യത്തിലും ബുദ്ധമതത്തിന്റെ നൈതികതയും ലാളിത്യവും ദര്‍ശിക്കാം. കലാരംഗത്തെയാണ് ബുദ്ധിസം വളരെയധികം സ്വാധീനിച്ചിട്ടുള്ളത്. ബൌദ്ധ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഇവിടത്തെ ബുദ്ധവിഹാരങ്ങള്‍ തായ് വാസ്തു ശില്പകലാ വൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്നു. തായ് ചിത്രകലയിലും ബൌദ്ധ പാരമ്പര്യം പ്രകടമാണ്. പരമ്പരാഗത മതസങ്കല്പങ്ങളും ആധുനിക രീതികളും സമന്വയിപ്പിച്ച ആധുനിക തായ്പെയിന്റിങ് ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സില്‍ക്ക് വസ്ത്രനിര്‍മാണ രംഗത്തും തായ് ജനത തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ബൌദ്ധ പാരമ്പര്യത്തേയും ചരിത്രത്തേയും സ്വാംശീകരിച്ചു കൊണ്ടാണ് തായ്ക്ളാസ്സിക്കല്‍സാഹിത്യം വികസിപ്പിച്ചത്. നാടകങ്ങളും ഇതിഹാസകാവ്യങ്ങളും ഉള്‍പ്പെടുന്ന തായ്ക്ളാസ്സിക്കല്‍ സാഹിത്യം കൊട്ടാരസാഹിത്യം എന്ന നിലയ്ക്കാണ് ആവിര്‍ഭവിച്ചത്. പാശ്ചാത്യ ശൈലി പിന്തുടരുന്ന ആധുനിക സാഹിത്യ പ്രസ്ഥാനം വിഖ്യാതരായ നിരവധി എഴുത്തുകാരെ സംഭാവന ചെയ്തിട്ടുണ്ട്.
ഢ. സമ്പദ്വ്യവസ്ഥ. ആധുനിക ലോകത്തെ ഒരു പ്രധാന വികസ്വര രാജ്യമാണ് തായ്ലന്‍ഡ്. സ്വതന്ത്ര വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന തായ്ലന്‍ഡിന്റെ സമ്പദ്ഘടന 1980-90 കാലഘട്ടങ്ങളിലാണ് ദ്രുതഗതിയില്‍ വികസിച്ചത്. രാജ്യത്തെ തൊഴിലാളികളില്‍ 65 ശ.മാ. കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിലും, 10 ശ.മാ. ഉത്പാദന മേഖലയിലും തൊഴില്‍ ചെയ്യുന്നു. ഇപ്പോള്‍ കാര്‍ഷിക മേഖലയേക്കാള്‍ ഉത്പാദന മേഖലയ്ക്കാണ് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുള്ളത്. ഭരണ നിര്‍വഹണം, വാണിജ്യം, ഗതാഗതം, സേവന വ്യവസായം എന്നീ മേഖലകളിലും നല്ലൊരു ശ.മാ. തൊഴില്‍ ചെയ്യുന്നു. നിര്‍മാണ-ഖനന മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ചെറിയൊരു വിഭാഗവും തായ്ലന്‍ഡിലുണ്ട്. തടിയുത്പന്നങ്ങളുടെ നിര്‍മാണവും വ്യവസായവും തായ്ലന്‍ഡിന്റെ ധനാഗമമാര്‍ഗത്തില്‍ സുപ്രധാനമായൊരു പങ്കു വഹിക്കുന്നു.
1. കൃഷി.
കാര്‍ഷികോത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയാണ് തായ്ലന്‍ഡിന്റേത്. ഭൂവിസ്തൃതിയുടെ 45 ശ.മാ.വും കൃഷിക്ക് ഉപയോഗിക്കുന്നു. മൊത്തം പ്രതിശീര്‍ഷോത്പാദനത്തിന്റെ 32 ശതമാനത്തിലധികം പ്രദാനം ചെയ്യുന്ന കാര്‍ഷിക മേഖല ജനസംഖ്യയില്‍ 75 ശതമാനത്തിനും ജീവനോപായം നല് കുന്നു. കര്‍ഷകരില്‍ 75 ശ.മാ.-ത്തിനും സ്വന്തമായി കൃഷി ഭൂമിയുണ്ട്. കൃഷിയിടങ്ങളുടെ ശ.ശ. വിസ്തൃതി 4 ഹെക്ടറാണ്. ലോകത്തെ പ്രധാന നെല്ല് ഉത്പാദക രാജ്യങ്ങളില്‍ ഒന്നായ തായ്ലന്‍ഡില്‍ റബ്ബറിനാണ് കാര്‍ഷിക വിളകളില്‍ രണ്ടാം സ്ഥാനം. 1960-കളില്‍ 11.3 ദശലക്ഷം ടണ്‍ ആയിരുന്നു വാര്‍ഷിക നെല്ല് ഉത്പാദനം. 1980 മുതല്‍ ഉത്പാദനം 20.8 ദശലക്ഷം ടണ്‍ ആയി വര്‍ധിച്ചു. മലേഷ്യയും ഇന്തോനേഷ്യയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നൈസര്‍ഗിക റബ്ബര്‍ ഉത്പാദിപ്പിക്കുന്ന രാജ്യം തായ്ലന്‍ഡാണ്. ഉപദ്വീപീയ മേഖലയിലാണ് റബ്ബര്‍കൃഷി വ്യാപകമായിട്ടുള്ളത്. പ്രധാന വിളകള്‍ക്കു പുറമേ കസാവ, പരുത്തി, ചണം, ചോളം, കൈതച്ചക്ക, കരിമ്പ്, പുകയില എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, ഉള്‍നാടന്‍ മത്സ്യബന്ധനം എന്നിവയും അടുത്തകാലത്ത് പ്രാധാന്യം നേടി. രാജ്യത്തിന്റെ തെ.-ഉം, തെ.കിഴക്കന്‍ മേഖലകളിലും കൃഷിയിടങ്ങളോടു ചേര്‍ന്ന ജലാശയങ്ങളിലാണ് കര്‍ഷകര്‍ മത്സ്യം വളര്‍ത്തുന്നത്. പ്രധാനമായും ചെമ്മീനും കക്കവര്‍ഗങ്ങളുമാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഫണലാകൃതിയിലുള്ള വലയുപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധന രീതിക്കാണ് ഇപ്പോഴും തായ്ലന്‍ഡില്‍ മുന്‍തൂക്കം.
2. ഖനനവും വ്യവസായവും.
ലോകത്തെ പ്രധാന ടിന്‍ ഉത്പാദക രാജ്യമാണ് തായ്ലന്‍ഡ്. തായ്ലന്‍ഡിലെ പ്രധാന സാമ്പത്തിക ഖനിജവും ടിന്‍ തന്നെ. ഫുക്കെറ്റ് ദ്വീപ്, പാങ്ഞം, റനോങ് എന്നിവിടങ്ങളിലാണ് ടിന്നിന്റെ അയിരായ കാസിറ്ററൈറ്റിന്റെ കനത്ത നിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. വുള്‍ഫ്രമൈറ്റ്, കറുത്തീയം, മാംഗനീസ്, ജിപ്സം, നാകം തുടങ്ങിയ ധാതുക്കളും തായ്ലന്‍ഡില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ചും കാര്‍ഷിക വിഭവങ്ങളുടെ സംസ്കരണത്തിനായിരുന്നു മുമ്പ് തായ്ലന്‍ഡില്‍ പ്രാമുഖ്യമുണ്ടായിരുന്നത്. 1970-ല്‍ ജപ്പാനുമായുണ്ടാക്കിയ വാണിജ്യക്കരാര്‍ വ്യാവസായിക അഭിവൃദ്ധിക്കു വഴിതെളിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം സിമന്റ് ഫാക്ടറികള്‍, വസ്ത്രനിര്‍മാണ ശാലകള്‍, വിവിധയിനം മില്ലുകള്‍, എണ്ണ ശുദ്ധീകരണശാലകള്‍ തുടങ്ങിയവ സ്ഥാപിതമായി. വ്യാവസായിക ഉത്പന്നങ്ങളില്‍ കാറുകള്‍, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ പദാര്‍ഥങ്ങള്‍, പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നു. തടിയുത്പാദനവും ഈ കാലയളവില്‍ ഗണ്യമായി വര്‍ധിച്ചു. രാജ്യത്തിന്റെ 22.8 ശ.മാ. ഭാഗത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളില്‍ നിന്ന് തേക്ക് ഉള്‍പ്പെടെയുള്ള വിവിധയിനം തടികളും, കരി, റാട്ടണ്‍, മുള തുടങ്ങിയ വിഭവങ്ങളും ലഭിക്കുന്നു.
3. വിനോദസഞ്ചാരം. തായ്ലന്‍ഡിന്റെ സമ്പദ്ഘടനയില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് വിനോദ സഞ്ചാരത്തിനുള്ളത്. ഇവിടത്തെ ചേതോഹരങ്ങളായ ബുദ്ധവിഹാരങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, കടലോരം, ജലപാതങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ കാണാന്‍ പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നു. യു.എസ്., മലേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ തായ്ലന്‍ഡ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. തലസ്ഥാന നഗരമായ ബാങ്കോക് ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പട്ടായ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
4. വിദേശ വാണിജ്യം. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെയാണ് തായ്ലന്‍ഡിന്റെ വിദേശ വ്യാപാര ബന്ധങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നത്. ഇപ്പോള്‍ ടിന്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സംസ്കരിച്ച മത്സ്യം, രത്നങ്ങള്‍, അരി, റബ്ബര്‍, പഞ്ചസാര, കിഴങ്ങുവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വിദേശ കമ്പോളങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി ഉത്പന്നങ്ങളില്‍ മോട്ടോര്‍കാറുകളുടെ ഭാഗങ്ങള്‍, യന്ത്രസാമഗ്രികള്‍, രാസവസ്തുക്കള്‍, വളം, ഇന്ധനം, ഇരുമ്പുരുക്ക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് മുന്‍തൂക്കം. ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, അമേരിക്ക, നെതര്‍ലന്‍ഡ്, മലേഷ്യ എന്നിവയാണ് തായ്ലന്‍ഡിന്റെ പ്രധാന വിദേശ വാണിജ്യ പങ്കാളികള്‍.
5. ഗതാഗതവും വാര്‍ത്താവിനിമയവും.
തായ്ലന്‍ഡിന്റെ ഗതാഗത ശൃംഖല വികസിതമാണ്. രാജ്യത്തുടനീളം റോഡുകളും റെയില്‍പാതകളും കാണാം. 3,755 കി.മീ. ദൈര്‍ഘ്യമുള്ള തായ് റെയില്‍പാതയുടെ സേവനം ഗവണ്‍മെന്റ് നേരിട്ട് കൈകാര്യം ചെയ്യുന്നു. ബാങ്കോക്കാണ് തായ് റെയില്‍വേയുടെ ആസ്ഥാനം. ഗതാഗതയോഗ്യമായ നദികളും കനാലുകളും ഉള്‍നാടന്‍ ഗതാഗതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. തായ്ലന്‍ഡിലെ ഏറ്റവും തിരക്കേറിയ തുറമുഖം കൂടിയാണ് ബാങ്കോക്. ദേശീയ- അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളവും ബാങ്കോക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സര്‍വീസുകള്‍ മാത്രം നടത്തുന്ന നിരവധി വിമാനത്താവളങ്ങളും തായ്ലന്‍ഡിലുണ്ട്.
രണ്ട് ഇംഗ്ളീഷ് ദിനപത്രങ്ങളും 6 ചൈനീസ് പത്രങ്ങളും ഉള്‍പ്പെടെ 20-ല്‍ അധികം പത്രങ്ങളും തായ്, ഇംഗ്ളീഷ്, ചൈനീസ് ഭാഷകളില്‍ മുദ്രണം ചെയ്യുന്ന നിരവധി ആഴ്ചപ്പതിപ്പുകളും ബാങ്കോക്കില്‍ നിന്നു പ്രസിദ്ധീകരിക്കുന്നു. രാജ്യത്തെ മിക്ക നഗരങ്ങളേയും പട്ടണങ്ങളേയും ടെലിഫോണ്‍ ശൃംഖല മുഖേന ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിലും ടെലിഫോണ്‍ സൌകര്യം ലഭ്യമല്ല.
ഢക. ഭരണകൂടം.
രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലന്‍ഡ്. രാഷ്ട്രത്തലവനായ രാജാവിന് പരിമിതമായ അധികാരമേ ഉള്ളൂ. നിയതാര്‍ഥത്തില്‍ ഒരു ഉപദേശകന്റെ സ്ഥാനമാണ് രാജാവിന്റേത്. പ്രധാനമന്ത്രി ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്യുന്നു. നാഷണല്‍ അസംബ്ളിയാണ് രാജ്യത്തെ പരമോന്നത നിയമനിര്‍മാണസഭ. 360 അംഗ പ്രതിനിധിസഭയും 270 അംഗ സെനറ്റും ഉള്‍പ്പെടുന്ന നാഷണല്‍ അസംബ്ളിക്ക് രണ്ട് മണ്ഡലങ്ങളുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നാഷണല്‍ അസംബ്ളി അംഗങ്ങളുടെ കാലാവധി 4 വര്‍ഷമാണ്. സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിയമനാധികാരം ഭരണത്തിലേറുന്ന കക്ഷിക്കാണ്. നാഷണല്‍ അസംബ്ളിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി 48 അംഗ ക്യാബിനറ്റിനെ നിശ്ചയിക്കുന്നു.
ഭരണ സൌകര്യാര്‍ഥം തായ്ലന്‍ഡിനെ എഴുപതിലധികം പ്രവിശ്യകളായും പ്രവിശ്യകളെ 600-ല്‍ അധികം ജില്ലകളായും ജില്ലകളെ 6,600-ല്‍ അധികം പ്രാദേശിക ഭരണ നിര്‍വഹണ യൂണിറ്റുകളായും 60,000-ല്‍ അധികം ഗ്രാമങ്ങളായും വിഭജിച്ചിരിക്കുന്നു. ഗവര്‍ണര്‍മാരാണ് പ്രവിശ്യാതലവന്മാര്‍; ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഹെഡ്മാന്‍ ഗ്രാമത്തലവനും. പ്രായപൂര്‍ത്തി വോട്ടവകാശം നിലവിലുള്ള രാജ്യമാണ് തായ്ലന്‍ഡ്. പലപ്പോഴും സൈനിക അട്ടിമറികളിലൂടെ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്.
ഒരു ചീഫ് ജസ്റ്റിസും 21 ജഡ്ജിമാരും ഉള്‍പ്പെടുന്ന സുപ്രീം കോടതിയാണ് തായ്ലന്‍ഡിലെ പരമോന്നത കോടതി. നിരവധി കീഴ്കോടതികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ജുഡീഷ്യല്‍ കമ്മിഷനാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം. രാജാവ് നിര്‍ദേശിക്കുന്ന ജഡ്ജിമാരെ പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്.
ഢകക. ചരിത്രം. തായ്ലന്‍ഡിന്റെ പ്രാക് ചരിത്രത്തെക്കുറിച്ച് പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ. ശിലായുഗം മുതല്‍തന്നെ തായ്ലന്‍ഡില്‍ മനുഷ്യാധിവാസം തുടങ്ങിയതായി അനുമാനമുണ്ട്. തായ്ലന്‍ഡിലെ വ. കിഴക്കന്‍ ഭാഗങ്ങളില്‍ നടന്ന പുരാവസ്തുപഠനങ്ങളുടെ വെളിച്ചത്തില്‍ കൃഷിയെക്കുറിച്ച് അറിവുള്ള ജനതയായിരുന്നു ബി.സി. 2000-ത്തോടെ ഇവിടെ വസിച്ചിരുന്നതെന്നു വ്യക്തമാണ്.
1939-ല്‍ തായ്ലന്‍ഡ് എന്ന നാമം സ്വീകരിക്കുന്നതുവരെയും ഈ പ്രദേശം സയാം എന്ന പേരിലാണ് അറിയപ്പെട്ടത്. ചരിത്രാരംഭം മുതല്‍ നിരവധി ഗോത്ര വര്‍ഗക്കാരുടെ നിയന്ത്രണത്തിലായിരുന്നു സയാം. 3-ാം ശ.-ത്തില്‍ സയാം ഫുനാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. സാംസ്കാരികമായി ഇന്ത്യയോടു താദാത്മ്യമുണ്ടായിരുന്ന ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനം കംബോഡിയയായിരുന്നു. ഫുനാന്‍ സാമ്രാജ്യം ശിഥിലമായതോടെ ദക്ഷിണ ചൈനയില്‍ നിന്നെത്തിയ മോണ്‍ ജനത സയാമില്‍ നിരവധി രാജ്യങ്ങള്‍ സ്ഥാപിച്ചു. ദ്വാരാവതി, ഹരിപുഞ്ചായ എന്നിവയായിരുന്നു അവയില്‍ പ്രമുഖം. ഇന്ത്യന്‍ രാഷ്ട്രീയ തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഈ രാജ്യങ്ങളിലെ ജനത സാംസ്കാരികമായി ഹൈന്ദവ-ബൌദ്ധമതങ്ങളോടു കടപ്പെട്ടിരുന്നു. 10-ാം ശ.-ത്തില്‍ ദ്വാരാവതിയും ചാവേഫ്രയാ താഴ്വരയും കംബോഡിയയിലെ ഖ്മര്‍ സാമ്രാജ്യത്തിന്റെ അധീനതയിലായി.
11-ാം ശ.-ത്തില്‍ ദക്ഷിണ ചൈനയില്‍ നിന്നുള്ള തായ് ജനത തായ്ലന്‍ഡിലേക്കു കുടിയേറ്റമാരംഭിച്ചു. ചാവേഫ്രയാ തടത്തിലെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവരെ തായ്ലന്‍ഡിലേക്ക് ആകര്‍ഷിച്ചത്. ഖ്മറുകളുടെ മേല്‍ക്കോയ്മ സ്വീകരിച്ച തായ് ഗോത്ര തലവന്മാര്‍ നിരവധി സ്വരൂപങ്ങള്‍ ഇവിടെ സ്ഥാപിക്കുകയുണ്ടായി. ഖ്മര്‍-മോണ്‍ ജനതയുമായുള്ള സഹവര്‍ത്തിത്വം മൂലം ഹൈന്ദവ ബൌദ്ധ സ്വാധീനം ഇവരില്‍ രൂഢമൂലമായിത്തീര്‍ന്നു. തായ്ലന്‍ഡില്‍ നിലവിലുള്ള പല സ്ഥലനാമങ്ങളും സംസ്കൃത ഭാഷയോടു ബന്ധമുള്ളവയാണ്; ഇന്ത്യന്‍ സംസ്കാരത്തിന്റെ സ്വാധീനതയാണ് ഇതിലൂടെ പ്രകടമാകുന്നത്. 13-ാം ശ.-ത്തില്‍ ഖ്മറുകളുടെ അധികാരനിയന്ത്രണങ്ങള്‍ ദുര്‍ബലമായതോടെ തായ്ഗോത്രത്തലവന്മാര്‍, ഖ്മര്‍ ഗവര്‍ണര്‍മാരെ പുറത്താക്കിക്കൊണ്ട് ഇന്നത്തെ ബാങ്കോക്കിനു 322 കി.മീ. വടക്കായിട്ടുള്ള സുഖോതായ് കേന്ദ്രമാക്കി ഒരു തായ് രാജ്യത്തിന് അടിത്തറയിട്ടു. രാമഖാംഹെങ്ങായിരുന്നു (1277-1317) സുഖോതായ് രാജ്യത്തെ ഏറ്റവും പ്രബലനായ രാജാവ്. തെക്ക് നകോണ്‍ സിതമരാട്ട് വരെയുള്ള ഖ്മര്‍ പ്രദേശങ്ങളെ പിടിച്ചെടുത്ത ഇദ്ദേഹത്തിന് ബര്‍മ (മ്യാന്‍മര്‍), ലാവോസ് എന്നീ രാജ്യങ്ങള്‍ കപ്പം നല്കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ദുര്‍ബലരായ പിന്‍ഗാമികളുടെ കീഴില്‍ ശിഥിലമായ സുഖോതായ് രാജ്യത്തിനു ദക്ഷിണ തായ്ലന്‍ഡില്‍ 1350-ല്‍ സ്ഥാപിതമായ ആയൂതിയ എന്ന പുതിയ തായ് രാജ്യത്തിന്റെ ഭീഷണി നേരിട്ടു. രാമാതിബോധി സ്ഥാപിച്ച ഈ രാജ്യത്തിന് വടക്കേ ഇന്ത്യയിലെ അയോദ്ധ്യയുടെ പേരാണ് നല്കപ്പെട്ടത്. 1360-ല്‍ ഥേരാവാദബുദ്ധമതത്തെ ആയൂതിയയുടെ ഔദ്യോഗിക മതമായി സ്വീകരിച്ച ഇദ്ദേഹം ഇന്ത്യന്‍ ധര്‍മശാസ്ത്രത്തിന്റെ മാതൃകയില്‍ ഒരു നിയമാവലിയും രൂപവത്കരിച്ചിരുന്നു. 19-ാം ശതകംവരെ ഈ നിയമാവലിയാണ് തായ്ലന്‍ഡില്‍ പ്രാബല്യത്തിലിരുന്നത്. തായ് രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ സമൂര്‍ത്ത സ്വാധീനമായി ഇന്നും ബുദ്ധമതം നിലനില്ക്കുന്നു. 1378-ല്‍ സുഖോതായ് രാജ്യത്തെ കീഴടക്കിയ ആയൂതിയ ക്രമേണ തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രബല ശക്തിയായി മാറി. 1431-ല്‍ അങ്കര്‍ പിടിച്ചെടുത്ത ആയൂതിയ രാജാക്കന്മാര്‍ കംബോഡിയയിലെ മിക്ക പ്രദേശങ്ങളേയും അധീനപ്പെടുത്തിയതോടെ ഖ്മര്‍ സാമ്രാജ്യം ശിഥിലമായി.
17-ാം ശ.-ത്തില്‍ വ്യാപാരാവശ്യങ്ങള്‍ക്കായി വന്ന ഡച്ചുകാരായിരുന്നു സയാമില്‍ എത്തിയ ആദ്യത്തെ യൂറോപ്യന്മാര്‍ (1608). ഇവരെത്തുടര്‍ന്ന് ഫ്രാന്‍സ്-ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ നിന്നും വ്യാപാരികള്‍ ഇവിടെ എത്തുകയുണ്ടായി. ആയൂതിയ രാജാവായ നാറയെ (ഭ.കാ. 1657-88) ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ ഫ്രഞ്ചുകാര്‍ ശ്രമിച്ചത് യാഥാസ്ഥിതിക ബുദ്ധമതക്കാരുടെ എതിര്‍പ്പിനിടയാക്കിയതോടെ ഒട്ടുമിക്ക വിദേശികളും രാജ്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. 18-ാം ശ.-ത്തില്‍ ബര്‍മക്കാര്‍ ആയൂതിയ രാജ്യത്തെ കീഴടക്കിയെങ്കിലും തക്സിന്‍ എന്ന തായ് സൈനികന്‍ ബര്‍മീസ് ആധിപത്യത്തില്‍ നിന്ന് ആയൂതിയയെ മോചിപ്പിച്ചു. ആയൂതിയയിലെ രാജാവായി സ്വയം പ്രഖ്യാപിച്ച ഇദ്ദേഹം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ സഹോദരനായ ഫ്രയ ചക്രി, രാമ - ക എന്ന പേരില്‍ രാജാവായി. തുടര്‍ന്നു വന്ന ചക്രി രാജാക്കന്മാരും രാമ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാരാണ് ഇന്നും തായ്ലന്‍ഡ് ഭരിക്കുന്നത്.
ധിഷണാശാലികളായ ചക്രി രാജാക്കന്മാര്‍ സ്വീകരിച്ച ഭരണപരിഷ്കാരങ്ങള്‍, സാമ്രാജ്യ ശക്തികള്‍ക്ക് അടിമപ്പെടാതെ സ്വതന്ത്രമായി നില്ക്കാന്‍ തക്കവണ്ണം തായ്ലന്‍ഡിനെ ശക്തമാക്കി. രാമ-കകക ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ വഴി മികച്ച വാണിജ്യ-വ്യാപാര കേന്ദ്രമായി മാറിയ തായലന്‍ഡ് സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്തു. രാജ്യത്തെ ആധുനികവത്കരിക്കുവാനും ശക്തിപ്പെടുത്തുവാനും പര്യാപ്തമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകവഴി സ്വാതന്ത്യ്രം കാത്തുസൂക്ഷിക്കാന്‍ രാമ-കഢ, രാമ-ഢ എന്നിവര്‍ക്കു കഴിഞ്ഞു.
പാശ്ചാത്യ രാഷ്ട്രീയതത്ത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ ക്കൊണ്ട ഒരു പറ്റം പുരോഗമനവാദികള്‍ പരമാധികാര രാജഭരണത്തിനെതിരെ (അയീഹൌലേ ങീിമൃരവ്യ) നടത്തിയ രക്തരഹിതമായ വിപ്ളവത്തിന്റെ ഫലമായി 1932-ല്‍ ഭരണഘടനാനുസൃത രാജഭരണത്തെ അനുകൂലിക്കുവാന്‍ രാജാവായ പ്രജാധിപോക് നിര്‍ബന്ധിതനായി. പുതിയതായി രൂപവത്കരിക്കപ്പെട്ട ജനറല്‍ അസംബ്ളിയെ പിരിച്ചുവിടാന്‍ 1933-ല്‍ പ്രജാധിപോക് നടത്തിയ നീക്കത്തെ പട്ടാളം എതിര്‍ത്തതോടെ തായ് രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായി പട്ടാളം മാറുകയായിരുന്നു. 1933-ല്‍ ഇദ്ദേഹം സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് അനന്തരവനായ ആനന്ദ മഹിദോള്‍ അടുത്ത രാജാവായി.
രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ പക്ഷം ചേര്‍ന്ന തായ്ലന്‍ഡ് യു.എസ്സിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും യുദ്ധാനന്തരം യു.എസ്സുമായി സഖ്യത്തിലായി. യു.എസ്സുമായി ഊഷ്മളമായ ബന്ധം ഇന്നും നിലനിര്‍ത്തിപ്പോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്ലന്‍ഡ്.
1946-ല്‍ രാമ-ഢകകക ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതിനെ ത്തുടര്‍ന്ന് പട്ടാളം അധികാരം പിടിച്ചെടുത്തു. ഫീല്‍ഡ് മാര്‍ഷല്‍ പിബുണ്‍ സോണ്‍ഗ്രാമിന്റെ നേതൃത്വത്തിലുള്ള ഈ സൈനിക ഭരണകൂടം 1957-ല്‍ മറ്റൊരു സൈനിക അട്ടിമറിയില്‍ പുറത്താക്കപ്പെടുന്നതുവരെ നിലനിന്നു. ഫീല്‍ഡ് മാര്‍ഷല്‍ സരിത് താനാരട്ട് (1957-63), ജനറല്‍ താനം കിട്ടികച്ചോണ്‍ (1963-73) എന്നിവരുടെ സൈനിക ഭരണകൂടങ്ങളാണ് പിന്നീട് തായ്ലന്‍ഡില്‍ അധികാരത്തിലിരുന്നത്. 1973-ല്‍ കിട്ടികച്ചോണിന്റെ സൈനിക ഭരണകൂടത്തെ പുറത്താക്കിയ വിദ്യാര്‍ഥിപ്രക്ഷോഭത്തിനു ശേഷംവന്ന സിവിലിയന്‍ കൂട്ടുകക്ഷി സര്‍ക്കാരുകള്‍ ഫലപ്രദമല്ലാതെ വന്നപ്പോള്‍ പട്ടാളം വീണ്ടും അധികാരത്തിലേറി (1976). 1976-നു ശേഷം മാറിമാറി വന്ന ജനകീയ സൈനിക ഭരണകൂടങ്ങള്‍ക്ക് ഒടുവില്‍ 1992-ല്‍ ചുവാന്‍ ലിക്പെയുടെ നേതൃത്വത്തിലുള്ള ജനകീയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ ലിക്പെ 1994-ല്‍ രാജിവച്ചെങ്കിലും 1997-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭ വീണ്ടും അധികാരത്തിലേറി. 2001-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തക്സിന്‍ ഷിനാമാത്രയുടെ നേതൃത്വത്തിലുള്ള തായ് രാക് തായ് പാര്‍ട്ടിയാണ് വിജയിച്ചത്.