This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തലയോടിന്റെ പഠനം നരവംശശാസ്ത്രത്തില്‍)
(തലയോടിന്റെ പഠനം നരവംശശാസ്ത്രത്തില്‍)
വരി 68: വരി 68:
ഫോസില്‍ അവശിഷ്ടങ്ങളുപയോഗിച്ച് പഠനങ്ങള്‍ നടത്തുന്ന നരവംശ ശാസ്ത്രജ്ഞര്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഫോസിലുകളെ മനുഷ്യ തലയോടുമായി ബന്ധപ്പെടുത്തുന്നത്. വിവിധ ഭൂപ്രദേശങ്ങളിലും വംശങ്ങളിലുംപെട്ട മനുഷ്യരുടെയും ആധുനിക മനുഷ്യ പൂര്‍വികരുടെയും തലയോടുകള്‍ തമ്മിലുള്ള സ്വാഭാവിക വ്യത്യാസങ്ങളെക്കുറിച്ചുള്ള സമഗ്രമായ അവഗാഹം ഇതിനാവശ്യമാണ്.

-
[[Image:thalamain.png|300x300px|thumb|center|മനുഷ്യ പൂര്‍വികരുടെയും ആദി മനുഷ്യരുടേയും തലയോടിന്റെ വികാസ പരിണാമങ്ങള്‍ കാണിക്കുന്ന ഫോസിലുകള്‍ (a)ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്, (b)ഹോമോ ഇറക്ടസ്, (d)ഹോമോ സാപിയന്‍സ് (നിയാന്‍ഡര്‍താല്‍ മനുഷ്യന്‍]]
+
[[Image:thalamain.png|500x400px|thumb|center|മനുഷ്യ പൂര്‍വികരുടെയും ആദി മനുഷ്യരുടേയും തലയോടിന്റെ വികാസ പരിണാമങ്ങള്‍ കാണിക്കുന്ന ഫോസിലുകള്‍ (a)ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്, (b)ഹോമോ ഇറക്ടസ്, (d)ഹോമോ സാപിയന്‍സ് (നിയാന്‍ഡര്‍താല്‍ മനുഷ്യന്‍]]
മനുഷ്യ തലയോടിന്റെ ഏറ്റവും പരമമായ സവിശേഷത അതി ന്റെ വലുപ്പക്കൂടുതലാണ്. 1300 രര-യില്‍ താഴെ വലുപ്പമുള്ള തല യോടുകളെ മൈക്രോസെഫാലിക് (micro cephalic) എന്നും 1350 രര-ക്കും 1450 രര-ക്കും ഇടയില്‍ വലുപ്പമുള്ളവയെ മിസോസെ ഫാലിക് (meso cephalic) എന്നും 1450 രര-ക്ക് മേല്‍ വലുപ്പമുള്ള വയെ മാക്രോ സെഫാലിക് (macro cep) എന്നുമാണ് വര്‍ഗീക രിക്കുന്നത്. മനുഷ്യ തലയോടിന്റെ മറ്റൊരു പ്രധാന സവിശേഷത മിനുസമുള്ള ലംബമായ നെറ്റിയാണ്. കുരങ്ങുകളിലും വംശനാശം വന്ന മനുഷ്യപൂര്‍വ വംശങ്ങളിലും കാണപ്പെടുന്ന എഴുന്നു നില്‍ക്കുന്ന പുരികപാളി മനുഷ്യരില്‍ ദൃശ്യമല്ല. മേല്‍താടിയിലെ കോമ്പല്ലിന്റെ മുകള്‍ഭാഗം ഉള്ളിലേക്ക് വളഞ്ഞിരിക്കും (caninefossa). എന്നാല്‍ കുരങ്ങുകളിലും മനുഷ്യ പൂര്‍വികരിലും ഈ ഭാഗത്തിന് ഉന്മദ്ധ്യഘടനയാണ് ഉള്ളത്. കീഴ്താടിഎല്ലിന്റെ തിരശ്ചീന ഭാഗത്തിനും ശിഖരങ്ങള്‍ക്കും കൃത്യമായ ഒരു കോണിക അകലം ഉണ്ടായിരിക്കും. മാത്രമല്ല, കീഴ്താടി ശിഖരമുണ്ഡത്തിനും സവിശേഷ ലക്ഷണമുണ്ടായിരിക്കും. തെളിഞ്ഞു നില്‍ക്കുന്ന കവിളെല്ലുകളും ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. എന്നാല്‍ കവിളെല്ലുകളുടെ പുറകില്‍ കുരങ്ങുകളില്‍ കാണുന്ന തട്ടു പോലുള്ള എഴുന്നു നില്പ് മനുഷ്യരില്‍ പ്രകടമല്ല.

വരി 74: വരി 74:
മനുഷ്യരുടേയും മൃഗങ്ങളുടേയും തലയോടുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം നട്ടെല്ലിനു മുകളിലായുള്ള മനുഷ്യതലയോടിന്റെ സ്ഥാനത്തിലും മുഖത്തിന്റെ അനുപാതത്തിലും ആണ്. മനുഷ്യന്‍, ഗറില്ല, നായ എന്നിവയുടെ തലയോടുകളുടെ പരിഛേദം ചിത്രത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. മഹാരന്ധ്രത്തിന്റെ തലം (BX) മനുഷ്യരില്‍ തിരശ്ചീനവും ഗറില്ലയില്‍ അല്പം ചരിഞ്ഞും നായയില്‍ ഏതാണ്ട് ലംബമായും ആണ് കാണപ്പെടുന്നത്. ലംബ ദിശയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന ഏക മൃഗമായ മനുഷ്യനില്‍, നട്ടെല്ലിനു മുകളില്‍ തലയോട് വളരെ നന്നായി സന്തുലനം ചെയ്യുന്നതിന് മഹാരന്ധ്രത്തിന്റെ ഈ തിരശ്ചീനത സഹായകമാകുന്നു. തലയോട് നരവംശീയമാണോ എന്നു തിട്ടപ്പെടുത്താന്‍ സഹായകമാകുന്ന മറ്റു ചില അളവുകളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. എത്മോയ്ഡ് അസ്ഥിയുടെ തലം (DCB) ഗറില്ലയെ അപേക്ഷിച്ച് മനുഷ്യനില്‍ മുന്നോട്ടും താഴോട്ടുമായി മാറിയിട്ടുണ്ട്. കൂടാതെ ഗറില്ലയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഗറില്ലയുടെ മുഖത്തിന്റെ പ്രലംബിതമായ ആകൃതിക്ക് വരുന്ന മാറ്റം ജതുകാസ്ഥി - ചിബുകാസ്ഥി കോണം (ACB) കാണിക്കുന്നു.

തലയോടിന്റെ വ്യാസം കണക്കാക്കുക വഴി ചില കപാല സൂചികള്‍ (cranial indices) ലഭ്യമാക്കാനാകും. വലിയ ഇനം കാലിപ്പറുകള്‍ ഉപയോഗിച്ചാണ് വ്യാസം നിര്‍ണയിക്കുന്നത്. പുരികങ്ങള്‍ക്ക് നടുവിലെ ബിന്ദുവായ ഗ്ലാബല്ല(Glabella)യും തലയുടെ പിന്‍ഭാഗത്തെ ഏറ്റവും ഉന്തിനില്‍ക്കന്ന ബിന്ദുവും തമ്മിലുള്ള അകലമാണ് തലയോടിന്റെ ദൈര്‍ഘ്യം. ഏറ്റവും എഴുന്നു നില്‍ക്കുന്ന പാര്‍ശ്വബിന്ദുക്കള്‍ തമ്മിലുള്ള അകലം തലയോടിന്റെ വീതിയാണ്. തലയോടിന്റെ വീതിയെ 100 കൊണ്ട് ഗുണിച്ച് നീളം കൊണ്ട് ഹരിക്കുമ്പോള്‍ ശിരോ സൂചിക (cephalic index) ലഭിക്കുന്നു. ശിരോ സൂചിക 75-ല്‍ താഴെ ആണെങ്കില്‍ തലയോട് നീണ്ട് ഇടുങ്ങിയിരിക്കും. ഇത്തരത്തിലുള്ള തലയോട് ആസ്റ്റ്രേലിയക്കാരുടേയും ആഫ്രിക്കന്‍ വംശജരായ കാഫിറുകളുടേയും പ്രത്യേകതയാണ്.  ശിരോ സൂചിക 75-നും 80-നു മിടയിലുള്ള യൂറോപ്പിലേയും ചൈനയിലേയും ജനങ്ങളുടെ തലയോടിന് അണ്ഡാകാരമാണ്. ചെറുതും പരന്നതുമായ തലയോടുള്ള മംഗോളിയരുടെയും ആന്‍ഡമാന്‍ ദ്വീപുകാരുടേയും ശിരോ സൂചിക 80-നു മുകളിലായിരിക്കും. തലയോടിന്റെ ഘടനയിലുള്ള വംശീയവും ദേശീയവുമായ വ്യത്യാസങ്ങളെക്കുറിച്ച് ശിരോ സൂചികകളില്‍ നിന്നും മറ്റ് കപാല സൂചികകളില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിക്കും.  

==തലയോട് പുരാണങ്ങളില്‍==  
==തലയോട് പുരാണങ്ങളില്‍==  
തലയോടും പരമശിവനുമായുള്ള ബന്ധത്തെപ്പറ്റി മിക്ക പുരാണങ്ങളിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. കൈയില്‍ തലയോട് ധരിച്ചിരിക്കുന്ന ശിവന്‍ കഴുത്തില്‍ മനുഷ്യരുടെ തലയോട് കൊരുത്തുണ്ടാക്കിയ മുണ്ഡമാലയും അണിഞ്ഞിട്ടുള്ളതായി വര്‍ണിച്ചു കാണുന്നു. തലയോടും ശിവനും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന പുരാണകഥ ഇപ്രകാരമാണ്. ഒരിക്കല്‍ പരമശിവന്‍ ബ്രഹ്മാവുമായി ത്രൈലോക്യാധിപത്യത്തിനുവേണ്ടി വാദപ്രതിവാദത്തിലേര്‍പ്പെട്ടു. തത്സമയം ഇരുവരുടെയും മധ്യത്തില്‍ ശിവമയമായ തേജസ്സ് ആവിര്‍ഭവിച്ചു. തേജസ്സിന്റെ അവസാനഭാഗം ആദ്യം കണ്ടെത്തുന്നവര്‍ക്കാണ് ത്രൈലോക്യാധിപത്യം എന്നുറപ്പിച്ച അവര്‍ ഇരുവരും തേജസ്സിന്റെ അഗ്രം കണ്ടെത്താനായി യാത്ര തുടര്‍ന്നു. വളരെക്കാലം കഴിഞ്ഞിട്ടും രണ്ടുപേരും ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേര്‍ന്നില്ല. ഒരിക്കല്‍ ഒരു കൈതപ്പൂവ് ഈ തേജസ്സിന്റെ ഉപരിഭാഗത്തു നിന്ന് താഴോട്ട് വരുന്നത് ബ്രഹ്മാവിന് കാണാന്‍ കഴിഞ്ഞു. ആ പൂവ് യാത്ര തുടര്‍ന്നിട്ട് മൂന്ന് ബ്രഹ്മപ്രളയം കഴിഞ്ഞതായി അറിയിച്ചു. ബ്രഹ്മാവ് ആ പൂവിനെ കൈക്കലാക്കി, വിഷ്ണുദേവന്റെ സമീപത്തു ചെന്ന് താന്‍ തേജസ്സിന്റെ അവസാനം കണ്ടുവെന്നും തേജോലിംഗത്തിന്റെ ശിരസ്സില്‍ നിന്നെടുത്ത ഇതളാണിതെന്നും അറിയിച്ചു. ബ്രഹ്മാവ് കളവ് പറഞ്ഞ ഉടന്‍ ബ്രഹ്മാവിന്റെ കൈയിലിരുന്ന പൂവ് ശിവരൂപം പൂണ്ട് ബ്രഹ്മാവിന്റെ പഞ്ചശീര്‍ഷങ്ങളിലൊന്ന് മുറിച്ചെടുത്തു. കുപിതനായ ബ്രഹ്മാവ്, തന്നെ നാന്മുഖനാക്കിയതില്‍ പ്രതിഷേധിച്ച്, ശിവന്‍ ആ കപാലവുമായി നടന്ന് ഭിക്ഷ യാചിക്കട്ടെ എന്ന് ശപിച്ചു. അന്നു മുതലാണ് പരമശിവന്‍ കൈയില്‍ തലയോട് ധരിക്കാനിടയായത് എന്ന് പുരാണൈതിഹ്യങ്ങള്‍ ഘോഷിക്കുന്നു. കൈതപ്പൂവ് ദേവപൂജക്കെടുക്കാത്തതിന്റെ കാരണവും ബ്രഹ്മാവിന്റെ ഈ അസത്യപ്രസ്താവനയ്ക്ക് സാക്ഷി പറഞ്ഞതുമൂലമാണെന്നു വിശ്വസിക്കപ്പെടുന്നു.

05:21, 25 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

തലയോട്

Skull

തലയുടെ അസ്ഥികൂടം. എല്ലാ കശേരുകികളുടേയും നട്ടെല്ലിന്റെ പൂര്‍വാഗ്രത്ത് സ്ഥിതിചെയ്യുന്നതും മസ്തിഷ്കത്തെ കവചിതമാക്കി സംരക്ഷിക്കുന്നതും മുഖത്തേയും വായിലേയും പേശികളെ ബന്ധിപ്പിച്ചിരിക്കുന്നതും ആയ ഘടനയാണ് തലയോട്. ദൃഢമായ തരുണാസ്ഥികളും അസ്ഥികളുംകൊണ്ടാണ് തലയോട് നിര്‍മിതമായിരിക്കുക. മനുഷ്യരുടേയും മറ്റ് ഉയര്‍ന്ന കശേരുകികളുടേയും ഭ്രൂണാവസ്ഥയില്‍ തലയോട് തരുണാസ്ഥി കൊണ്ടായിരിക്കും രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനനാന്തരം വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ത്തന്നെ തരുണാസ്ഥികള്‍ അസ്ഥികളായി രൂപാന്തരപ്പെടുന്നു. ചിലയിനം നീചകശേരുകി(ഉദാ. സ്രാവ്)കളുടെ തലയോട്ടിയില്‍ അവയുടെ ആയുഷ്ക്കാലമത്രയും തരുണാസ്ഥി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പെര്‍ച്ച് മത്സ്യ(അസ്ഥികൂടമുള്ള ഒരിനം മത്സ്യം)ങ്ങളിലും മറ്റും തരുണാസ്ഥി ഘടകങ്ങളോടൊപ്പം മനുഷ്യ തലയോടിലുള്ളതുപോലെ അസ്ഥികളും ഉണ്ട്.

മനുഷ്യരുടെ തലയോട്

മനുഷ്യരുടെ തലയോടിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത് - കപാലവും മുഖത്തെ അസ്ഥികൂടവും.

കപാലം

Cranium

മസ്തിഷ്കം, മസ്തിഷ്കസ്തരം, കപാലസിരകള്‍, രക്തധമനികള്‍ എന്നിവയെ കവചിതമാക്കി സംരക്ഷിക്കുന്നത് കപാലമാണ്. കപാലത്തിന് അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു മേല്‍ഭാഗവും ഒരു ആധാരഭാഗ(കപാലപീഠം)വും ഉണ്ട്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ കപാലം എട്ട് അസ്ഥികള്‍ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു ലലാടാസ്ഥി (Frontal bone), രണ്ട് ഭിത്തികാസ്ഥികള്‍ (Parietal bones), രണ്ട് ശംഖാസ്ഥികള്‍ (Temporal bones), ഒരു അനുകപാലാസ്ഥി (Occipital bone), ഒരു ജതുകാസ്ഥി (Sphenoid bone), ഒരു എത് മോയ്ഡ് അസ്ഥി (Ethmoid bone).

എത്മോയ്ഡ്, ജതുകാസ്ഥി, അനുകപാലാസ്ഥി എന്നിവയും ശംഖാസ്ഥികളുടെ ഭാഗങ്ങളും ചേര്‍ന്നാണ് കപാലപീഠം രൂപപ്പെട്ടിരിക്കുന്നത്. ആധാരഭാഗത്ത് വശങ്ങളിലായി ശംഖാസ്ഥികളും ജതുകാസ്ഥിയും സ്ഥിതിചെയ്യുന്നു. തലയോടിന്റെ പിന്‍ഭാഗത്താണ് അനുകപാലാസ്ഥിയുടെ സ്ഥാനം. നെറ്റിയുടെ ഭാഗത്ത് ലലാടാസ്ഥിയും മുകളിലും മേല്‍ഭാഗത്തിരുവശങ്ങളിലുമായി ഭിത്തികാസ്ഥിയും ആണ് ഉള്ളത്.

ശിശുക്കളില്‍, കപാലാസ്ഥികളെ ഗോളാകൃതിയില്‍ കൂട്ടി ച്ചേര്‍ത്തിരിക്കുന്നത് തന്തുകലകളടങ്ങുന്ന തരുണാസ്ഥികള്‍കൊണ്ടാണ്. ഈ വിധത്തില്‍ കപാലാസ്ഥികളെ തമ്മില്‍ തരുണാസ്ഥി കൊണ്ട് തുന്നിച്ചേര്‍ത്തിരിക്കുന്നത് തലയോടിന് ഒരു അളവുവരെ ഇലാസ്തികത പ്രദാനം ചെയ്യുന്നു. ഇലാസ്തികതയ്ക്കൊപ്പം തലയോടിന്റെ സവിശേഷമായ ഗോളാകൃതിയും കൂടി ചേര്‍ന്ന് ശിശുക്കളുടെ തലയോടിനെ ശക്തമായ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വളര്‍ച്ച പ്രാപിക്കുന്തോറും കപാലാസ്ഥികളെ തമ്മില്‍ യോജിപ്പിക്കുന്ന തരുണാസ്ഥികള്‍ സാവധാനം സുധാകരിക്കുകയും അസ്ഥികള്‍ തമ്മില്‍ യോജിക്കുകയും ചെയ്യുന്നു. യൌവനാരംഭത്തില്‍ തുടങ്ങുന്ന ഈ പ്രക്രിയ മദ്ധ്യവയസ്സാകുമ്പോഴേക്കാണ് പൂര്‍ണമാകുന്നത്.

മുഖത്തെ അസ്ഥികൂടം

Facial skeleton

മുഖത്തെ അസ്ഥികൂടംകൊണ്ടാണ് തലയോടിന്റെ മുന്‍ഭാഗം നിര്‍മിതമായിരിക്കുന്നത്. ക്രമരഹിതമായ 14 അസ്ഥികളാണ് മുഖത്തെ അസ്ഥികൂടത്തിലുള്ളത്: രണ്ട് അശ്രുപീഠാസ്ഥികള്‍ (Lacrimal bones), രണ്ട് നാസാസ്ഥികള്‍ (Nasal bones), രണ്ട് ഊര്‍ധ്വഹന്വസ്ഥികള്‍ (Maxillae), രണ്ട് ഗണ്ഡാസ്ഥികള്‍ (Zygomatic bones), രണ്ട് താല്വാസ്ഥികള്‍ (Palatine bones), രണ്ട് നിമ്നനാസാശുക്തികകള്‍ (Inferior nasal conchae), ഒരു ചിബുകാസ്ഥി (Mandible), ഒരു സീരികാസ്ഥി (Vomer).

നേത്രകോടരങ്ങളും നാസഗഹ്വരവും താടികളും ഉള്‍ക്കൊള്ളു ന്നതാണ് തലയോടിന്റെ മുന്‍ഭാഗം. മൂക്കിന്റെ പാത്തിയുടെ മുകള്‍ ഭാഗം രണ്ട് നാസാസ്ഥികള്‍ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നേത്രകോടരത്തിന്റെ അസ്ഥികളായ അശ്രുപീഠാസ്ഥികള്‍ മൂക്കിനോടു ചേര്‍ന്ന് കണ്ണീര്‍ഗ്രന്ഥികള്‍ക്കു സമീപമായാണ് സ്ഥിതിചെയ്യുന്നത്. മേല്‍താടിയും കീഴ്താടിയും നിര്‍മിതമായിരിക്കുന്നത് യഥാക്രമം രണ്ട് ഊര്‍ധ്വഹന്വസ്ഥികളും ഒരു ചിബുകാസ്ഥിയും കൊണ്ടാണ്. മുഖത്തെ അസ്ഥികൂടത്തിന്റെ ഭൂരിഭാഗവും രൂപപ്പെട്ടിരിക്കുന്നത് ഊര്‍ധ്വഹന്വസ്ഥികളാലാണ്. ചിബുകാസ്ഥികൊണ്ട് നിര്‍മിതമായിരിക്കുന്ന കീഴ്താടിയാണ് തലയോടിലെ ചലനക്ഷമതയുള്ള ഏകഭാഗം. അണ്ണാക്കിന്റെ മുന്‍ഭാഗത്തെ ദൃഢമായ ഭാഗത്ത് താല്വാസ്ഥികളാണ് ഉള്ളത്. നാസഗഹ്വരത്തിന്റെ മദ്ധ്യ ഭിത്തിയുടെ താഴ്ഭാഗം മുക്കോണാകൃതിയിലുള്ള സീരികാസ്ഥി (Vomer) കൊണ്ടും മുകള്‍ഭാഗം എത്മോയ്ഡ് അസ്ഥിയുടെ ഒരു ഭാഗം കൊണ്ടുമാണ് നിര്‍മിതമായിരിക്കുന്നത്. നാസഗഹ്വരത്തിന്റെ പാര്‍ശ്വഭിത്തിയില്‍ തിരശ്ചീനമായി ചുരുളിന്റെ ആകൃതിയിലുള്ള ഒരു അസ്ഥിയാണ് നിമ്നനാസാശുക്തിക.

തലയോടിലെ രന്ധ്രങ്ങള്‍

Foramina

തലയോട്

മസ്തിഷ്കവുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡികള്‍(Cranial nerves)ക്കും രക്തധമനികള്‍ (Carotid arteries and Jugular veins)ക്കും കടന്നു പോകുന്നതിനു വഴിയൊരുക്കുന്ന അനവധി ചെറു ദ്വാരങ്ങള്‍ അഥവാ രന്ധ്രങ്ങള്‍ (Foramina) തലയോട്ടിയില്‍ കാണാവുന്ന താണ്. കപാലപീഠത്തിലെ അനുകപാലാസ്ഥിയിലുള്ള മഹാരന്ധ്രം (Foremen magnum) ആണ് ഇതില്‍ ഏറ്റവും വലുത്. സുഷുമ്നാ വ്യൂഹം സുഷ്മ്നാ ശീര്‍ഷത്തിലേക്കു കടക്കുന്നത് ഈ രന്ധ്രത്തിലൂടെയാണ്. തലയോടിന്റെ ആധാരഭാഗത്തു സ്ഥിതിചെയ്യുന്ന ശംഖാസ്ഥികളുടെ ഒരു ബൃഹത്ത് ഖണ്ഡം ആണ് ചെവിയുടെ ആന്തരികാവയവങ്ങളെ ആവരണം ചെയ്യുന്നത്. അശ്മാസ്ഥി (Petrous bone) എന്നറിയപ്പെടുന്ന ഈ അസ്ഥിയാണ് ശരീരത്തിലെ ഏറ്റവും കട്ടികൂടിയ അസ്ഥി. ശ്രവണ നാഡി കടന്നു പോകുന്നത് അശ്മാസ്ഥിയിലെ ദ്വാരത്തിലൂടെയാണ്. എത്മോയ്ഡ് അസ്ഥി ദ്വാരമുള്ള ഒരു പ്ളേറ്റു പോലെയാണ് സ്ഥിതിചെയ്യുന്നത്. മൂക്കിലേക്കുള്ള നാഡികളുടെ മാര്‍ഗമാണിത്. ജതുകാസ്ഥിയുടെ മേല്‍പ്രതലത്തില്‍ ഉള്ള ഒരു ചെറുകുഴിയാണ് സെല്ലാ ടൂര്‍സിക്ക (Sella Turcica). ഇവിടെയാണ് അന്തഃസ്രാവ ഗ്രന്ഥികളില്‍ പ്രധാനിയായ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ സ്ഥാനം. എല്ലാ അന്തഃസ്രാവ ഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥി(master gland)യായതിനാലായിരിക്കാം തലയോടിനുള്ളില്‍ അഗമ്യവും അഭേദ്യവുമായ ഒരു സ്ഥാനം പിറ്റ്യൂറ്ററിയ്ക്ക് നല്‍കിയിരിക്കുന്നത്. ലലാടാസ്ഥി, ഊര്‍ധ്വഹന്വസ്ഥി, കര്‍ണാസ്ഥി എന്നിവയില്‍ വായു നിറഞ്ഞ പൊള്ളയായ അറകള്‍ (sinuses) ഉണ്ട്.

തലയോടിലെ രന്ധ്രങ്ങള്‍

കപാല ഗഹ്വരത്തിനുള്ളി(Cranial cavity)ലാണ് മസ്തിഷ്കം സുരക്ഷിതമായി സ്ഥിതിചെയ്യുന്നത്. മസ്തിഷ്കത്തിന്റെ ഭാരം താങ്ങുന്നത് തലയോട്ടിയുടെ ആധാരഭാഗമാണ്. കപാലഗഹ്വരത്തിന്റെ ആധാരഭാഗത്ത് തട്ടുകളായുള്ള മൂന്ന് നിമ്ന തടങ്ങളിലായി അനുമസ്തിഷ്ക(Cerebellum)വും പൂര്‍വമസ്തിഷ്ക(Cerebrum) ത്തിന്റെ പൂര്‍വ പാര്‍ശ്വദളങ്ങളും നിലകൊള്ളുന്നു. കപാലപീഠത്തിനും മസ്തിഷ്കത്തിനും ഇടയ്ക്ക് നിറഞ്ഞിരിക്കുന്ന മസ്തിഷ്ക ദ്രവം മസ്തിഷ്കത്തിനു സംരക്ഷണമേകുന്നു. തല മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ആട്ടാന്‍ കഴിയുന്ന വിധത്തിലാണ് തലയോട് ആദ്യ കശേരു(atlas vert ebra)വുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു കുറ്റി പോലെയുള്ള ദന്ത(Odontoid process)ത്തിനു ചുറ്റും റിങ്ങിന്റെ ആകൃതിയിലുള്ള രണ്ടാമത്തെ കശേരു(axis vertebra)വിന്റെ ചലനമാണ് തല 1800 തിരിക്കുവാന്‍ സഹായിക്കുന്നത്.

ശിശുക്കളുടെ തലയോട്

നവജാത ശിശുക്കളുടെ കപാലത്തിലെ വിവിധ അസ്ഥികള്‍ വേര്‍പ്പെട്ടിരിക്കുന്നത് വ്യക്തമായി കാണാനാവും. അകന്നിരിക്കുന്ന കപാലാസ്ഥികള്‍ മൃദു തരുണാസ്ഥി കൊണ്ടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇത് തലയോടിന് വലിയൊരളവില്‍ അനുനേയത പ്രദാനം ചെയ്യുന്നു. അസ്ഥികള്‍ തമ്മില്‍ ചേരാത്തതിനാല്‍ പലയിടത്തും വിടവുകള്‍(fontanelles) ഉണ്ടായിരിക്കും. ഒരു എല്ലിന് മറ്റൊന്നിനു മുകളിലേക്കോ ഇടയിലേക്കോ ഒക്കെ കയറി തലയുടെ ആകൃതിയില്‍ തന്നെ മാറ്റം വരുത്തുവാന്‍ ഇത് സഹായകമാകുന്നു. പ്രസവവേളയില്‍ ഗര്‍ഭപാത്രമുഖത്തിലൂടെ ശിശുവിന്റെ തല അനായാസം ഇറങ്ങി വരുന്ന വിധത്തില്‍ തലയുടെ ആകൃതിയില്‍ മാറ്റം വരുന്നത് ഇങ്ങനെയാണ്. പ്രസവസമയത്ത് ലലാടാസ്ഥി അല്പം പരക്കുകയും അനുകപാലാസ്ഥി പുറത്തേക്ക് തള്ളുകയും ഒരു ഭിത്തികാസ്ഥി മറ്റൊന്നിനു മുകളിലേക്കു കയറുകയും മറ്റും ചെയ്യുന്നതാണ് സാധാരണ സംഭവിക്കുന്ന മാറ്റങ്ങള്‍. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കപാലം സാധാരണ സ്ഥിതിയിലായിത്തീരുന്നു. കപാലാസ്ഥികള്‍ക്കിടയിലുള്ള ഈ വിടവുകള്‍ ശൈശവ-ബാല്യകാലങ്ങളില്‍ തലയോട് വികസിക്കുവാന്‍ അനുവദിക്കുന്നു. രണ്ട് വയസ്സു വരെയാണ് കപാലത്തിന്റെ വലുപ്പത്തില്‍ ഏറ്റവും അധികം വര്‍ധനവുണ്ടാകുന്നത്. കാരണം, മസ്തിഷ്ക വളര്‍ച്ച ഏറ്റവും കൂടുതലായി നടക്കുന്നത് ഈ പ്രായത്തിലാണ്. 15-16 വയസ്സു വരെ ഒരു വ്യക്തിയുടെ കപാലത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു. അസ്ഥികള്‍ക്ക് ഘനം കൂടുന്നതുമൂലം പിന്നീട് മൂന്നോ നാലോ വര്‍ഷം കൂടി കപാലത്തിന് ചെറിയ തോതില്‍ വലുപ്പം വയ്ക്കുന്നു.

കപാലത്തിലെ വിള്ളലുകളില്‍ ഏറ്റവും പ്രധാനം തലയോടിന്റെ മുകള്‍ഭാഗത്ത് ലലാടാസ്ഥിയും പാര്‍ശ്വാസ്ഥി ദ്വയങ്ങളും ചേരുന്നിടത്തുള്ള ബ്രെഗ്മ(Bregma)യാണ്. ഉച്ചി എന്നു സാധാരണ വ്യവഹരിക്കുന്നത് ഈ വിടവിനെയാണ്. വജ്രാകൃതിയിലുള്ള ഈ വിള്ളല്‍ രണ്ട് വയസ്സാകുമ്പോഴേക്കും കൂടിച്ചേരുന്നു. തലയോടിന്റെ പിന്‍ഭാഗത്ത് പാര്‍ശ്വാസ്ഥികളുടേയും അനുകപാലാസ്ഥിയുടേയും സന്ധിയാണ് ലാംഡ (Lambda). ജനനാന്തരം ഏതാനും ആഴ്ചയ്ക്കുള്ളില്‍ത്തന്നെ ലാംഡ സീവനം ചെയ്യപ്പെടുന്നു. കപാലത്തിന്റെ വശങ്ങളിലായി ശംഖാസ്ഥികള്‍, പാര്‍ശ്വാസ്ഥികള്‍, അനുകപാലാസ്ഥി എന്നിവ ചേരുന്ന ടെറിയോണ്‍ (pterion), അസ്റ്ററിയോണ്‍ (asterion) എന്നിവയാണ് മറ്റ് പ്രധാന വിടവുകള്‍.

തലയോടിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള അനുപാതത്തില്‍ പ്രായത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകുന്നു. ജനനസമയത്ത് മുഖ ത്തെ അസ്ഥികൂടം കപാലത്തിനെയപേക്ഷിച്ച് ചെറുതായിരിക്കും. മുഖത്തെ പ്രധാന അസ്ഥിയായ ഊര്‍ധ്വഹന്വസ്ഥിയുടേയും ചിബു കാസ്ഥിയുടേയും വലുപ്പം കുറവായിരിക്കുന്നതാണിതിനു കാരണം. പല്ലുകളും എല്ലറകളും ഇല്ലാത്തതിനാലാണ് ഈ എല്ലുകള്‍ക്ക് വലുപ്പം കുറഞ്ഞിരിക്കുന്നത്. എന്നാല്‍ വളരുകയും പല്ലുകള്‍ മുളയ്ക്കുകയും ചെയ്യുമ്പോള്‍ കപാലത്തിന്റെ വലുപ്പം കൂടുന്നതിനേക്കാള്‍ വേഗത്തില്‍ താടിയെല്ലുകള്‍ക്ക് വലുപ്പം വര്‍ധിക്കുന്നു. കൂടാതെ ഊര്‍ധ്വഹന്വസ്ഥിയുടെ ഘടനയും പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. ഹന്വസ്ഥിയും അതിന്റെ ശാഖയായ കവിളെല്ലുകളും തമ്മില്‍ കോണികമായ അകലം ഉണ്ടായിരിക്കുകയില്ല. കര്‍ണാസ്ഥികളുടെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗ(mastoid process)വും ഉണ്ടായിരിക്കുകയില്ല. ബാഹ്യകര്‍ണനാളവും ജനനസമയത്ത് ഉണ്ടായിരിക്കുകയില്ല. ശ്രവണപുട (tympanic ring) വലയത്തിന്റെ അസ്ഥി കൊണ്ടുള്ള എടുപ്പായാണ് ഇത് പിന്നീട് വികസിക്കുന്നത്.

കപാലാസ്ഥികള്‍ക്കിടയ്ക്കുള്ള തുന്നല്‍ അഥവാ കപാലസീ വനം (Cranial sutures) മാഞ്ഞു തുടങ്ങുന്നത് 30-40 വയസ്സിനിടയി ലാണ്. ആന്തരിക പ്രതലത്തിലെ തുന്നലാണ് ആദ്യം മാഞ്ഞുതുട ങ്ങുക. പിന്നീട് സു. 10 വര്‍ഷം കഴിഞ്ഞു മാത്രമേ ബാഹ്യ പ്രതല ത്തിലെ സീവനം മായുകയുള്ളു. ബ്രെഗ്മയില്‍ ആരംഭിച്ച് പൂര്‍വാ വര സീവനം (Sagittal suture), കൊറോണല്‍ സീവനം (Coronal suture), ലാംഡാ സീവനം (Lambdoid suture) എന്ന ക്രമത്തിലാണ് തുന്നല്‍ മായുന്നത്.

മനുഷ്യ തലയോടിനുണ്ടാകുന്ന തകരാറുകള്‍

കപാല സീവനങ്ങള്‍ അകാലത്തില്‍ അടയുന്നത് (primary cranio synostosis) തലയോടിന്റെ അപരൂപണത്തിനു കാരണമായിത്തീരാ റുണ്ട്. രണ്ടായിരത്തില്‍ ഒരു കുട്ടിക്ക് എന്ന നിരക്കില്‍ പ്രൈമറി ക്രേനിയോ സിനോസ്റ്റോസിസ് ഉണ്ടാകാറുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതക ഘടകങ്ങളുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. കപാലപീഠത്തിന്റെ അപസാമാന്യമായ വികാസം മസ്തിഷ്കത്തിന്റെ ബാഹ്യ ആവരണമായ ഡ്യൂറാമാറ്ററില്‍ (duramatter) വര്‍ധിതബലം ചെലുത്തുകയും കപാലസീവനത്തിന്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഒരു കാരണമാണെന്ന വിശദീകരണവും നിലവിലുണ്ട്. ഇത്തരത്തിലുള്ള അപരൂപണം പെണ്‍കുട്ടികളെയപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇതിനനുബന്ധമായി മറ്റ് അസ്ഥികൂട വൈകല്യങ്ങളും ഉണ്ടാകാറുണ്ട്. ഏതു സീവനമാണ് അകാലത്തില്‍ അടയുന്നത് എന്നതിനെ ആശ്രയിച്ച് തലയോടിന് വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകുന്നു. അകാലത്തില്‍ പൂര്‍വാവര സീവനം അടഞ്ഞു പോകുന്നതു നിമിത്തം ബ്രെഗ്മ (anterior fontanelle) വളരെ ചെറുതാകുകയോ ഇല്ലാതാകുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി തല നീളം കൂടിയതും ഇടുങ്ങിയതും ആയിത്തീരുന്നു. സ്കാഫോസെഫാലി (Scaphocephaly) എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ നാഡീവികാസത്തിന് കാര്യമായ തകരാറുകള്‍ ഒന്നുംതന്നെ ഉണ്ടാവുന്നില്ല. ഒരു വശത്തു മാത്രമായി കൊറോണല്‍ അല്ലെങ്കില്‍ ലാംഡോയിഡ് സീവനം അടഞ്ഞു പോയാല്‍ പ്ലേജിയോസെഫാലി (plagiocephaly) സംജാതമാകുന്നു. തലയോട് വളഞ്ഞും പ്രതിസാമ്യമില്ലാതെയുമിരിക്കും. കൊറോണല്‍ സീവനം അടയുകമൂലം തലയോടിന് ഉയരമുള്ള ശിഖരാകൃതി ഉണ്ടാകുന്നു. ഓക്സിസെഫാലി അഥവാ ടറിസെഫാലി (Oxy-cephaly or turricephaly) എന്ന ഈ തകരാറ് പെണ്‍കുട്ടികളിലാണ് കൂടുതല്‍.

തലയോടിന്റെ വൈകല്യം

ഏറ്റവും സാധാരണമായി തലയോടിനുണ്ടാകുന്ന രോഗമാണ് സൈനസൈറ്റിസ് (sinusitis). ലലാടാസ്ഥി, സ്ഫിനോയ്ഡ് അസ്ഥി, ഊര്‍ധ്വഹന്വസ്ഥി, കര്‍ണാസ്ഥി തുടങ്ങിയ അസ്ഥികളിലുള്ള വായു അറകളാണ് സൈനസുകള്‍. ശ്ളേഷ്മസ്തരംകൊണ്ട് ആവരണം ചെയ്തിരിക്കുന്ന സൈനസുകള്‍ നാസാഗഹ്വരത്തിലേക്കാണ് തുറക്കുന്നത്. ഈ സൈനസുകളില്‍ അണുബാധമൂലം വീക്കവും വേദനയും ഉണ്ടാകുന്നു. ആന്റിബയോട്ടിക്കുകളുപയോഗിച്ച് അണുബാധ മാറ്റാനാകും.

തലയോടിന് ഏല്ക്കുന്ന ക്ഷതങ്ങളാണ് മറ്റൊന്ന്. തലയോടിന്റെ ഗോളാകൃതി ക്ഷതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാറുണ്ട്. തലയ്ക്ക് ഏല്ക്കുന്ന ശക്തമായ ആഘാതങ്ങള്‍ മൂലം പലപ്പോഴും ക്ഷതമേല്‍ക്കുന്ന ഭാഗത്തെ എല്ല്പൊട്ടി അല്പം അകത്തേക്ക് കുഴിയുന്നു (depressed fracture). ഇത്തരത്തിലുള്ള ഫ്രാക്ചറുകള്‍ സ്വയം പരിഹൃതമാവാറുണ്ട്. എന്നാല്‍ അതിശക്തമായ ക്ഷതങ്ങള്‍ മൂലം തലയോടിലെ എല്ലുകള്‍ പൊട്ടി അകത്തേക്ക് കയറി മസ്തിഷ്ക സ്തരത്തിലെ രക്തധമനികള്‍ (meningeal arteries) പൊട്ടാനും ആന്തരിക രക്തസ്രാവം ഉണ്ടാവാനും ഇടയുണ്ട്. കെട്ടി നില്‍ക്കുന്ന രക്തവും മസ്തിഷ്ക ദ്രവവും ശസ്ത്രക്രിയയിലൂടെ ഉടനടി നീക്കം ചെയ്യേണ്ടതാണ്. വ്രണിത മസ്തിഷ്ക കലകളെ നേരെയാക്കാനും ഒടിഞ്ഞ എല്ലുകളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനും മറ്റും ശസ്ത്രക്രിയയിലൂടെ സാധിക്കുമെങ്കിലും ആന്തരിക രക്തസ്രാവം ഉണ്ടാകുന്ന മിക്ക രോഗികളും രക്തസ്രാവവും അണുബാധയും മൂലം മരണമടയാനുള്ള സാധ്യത കൂടുതലാണ്.

തലയോടും പരിണാമവും

തലയോട് പരിണാമ വിധേയമായ ഒരു അവയവമാണ്. ഒരു മൃഗത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ഭക്ഷ്യപേയ ഉപാപചയാവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ തലയോടിന്റെ ഘടനയില്‍ മാറ്റം സംഭവിക്കാറുണ്ട്. എന്നാല്‍ വളര്‍ച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക ദശയില്‍ സവിശേഷമായ അസ്ഥികള്‍കൊണ്ട് രൂപീകൃതമായതും കൃത്യമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും ആയ ഒരു സ്ഥിരഘടനയായി തലയോടിനെ കാണാവുന്നതാണ്. ഒരു തവളയുടെ തലയുടെ അസ്ഥികൂടത്തിന്റെ വികാസം ഇതിനു നിദര്‍ശനമാണ്. ആല്‍ഗേയും മറ്റും രാകി തിന്നുന്ന ഭക്ഷണ രീതിക്കനുയോജ്യമായ കരാറ്റിനീകൃതമായ പല്ലുകള്‍ ഉള്‍ക്കൊള്ളുന്ന, തരുണാസ്ഥി കൊണ്ട് നിര്‍മിതമായ തലയോടാണ് വാല്‍മാക്രിയുടേത്. എന്നാല്‍ ചെറുപ്രാണികളെ ആഹരിക്കുന്നതിനു പറ്റിയ ദൃഢമായ പല്ലുകളുള്ള താടിയെല്ലുകളടങ്ങുന്ന തലയോട് തവളയ്ക്ക് ഉണ്ട്. വാല്‍മാക്രിയുടെ വായുടെ ഭാഗങ്ങള്‍ രൂപാന്തരീകരണ പ്രക്രിയയ്ക്കിടയില്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്.

മനുഷ്യരുടേതുള്‍പ്പെടെ വിവിധ കശേരുകികളുടെ തലയോട്ടി യില്‍ കാണുന്ന അസ്ഥികള്‍ എല്ലാംതന്നെ രണ്ടു വിധത്തില്‍ ഉത്ഭവിച്ചവയാണ്. ത്വക്കില്‍ നിന്നും ഉത്ഭവിച്ച ഡെര്‍മല്‍ അസ്ഥികളും തരുണാസ്ഥിയില്‍ നിന്നും ഉത്ഭവിച്ച കോണ്‍ഡ്രല്‍ അസ്ഥികളും ആണ് രണ്ടു വിധത്തിലുള്ള കപാലാസ്ഥികള്‍. പരിണാമത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മൃഗചര്‍മത്തിലെ ശല്കങ്ങളില്‍ നിന്നോ വായ, ഗളം എന്നിവയെ ആവരണം ചെയ്യുന്ന ദന്തങ്ങളില്‍ നിന്നോ ഉടലെടുത്തതാണ് ഡെര്‍മല്‍ അസ്ഥികള്‍. കോണ്‍ഡ്രല്‍ അസ്ഥിക ളാകട്ടെ മസ്തിഷ്കം, സംവേദനാംഗങ്ങള്‍, നാസാഗഹ്വരം, കണ്ണ്, ആന്തരിക കര്‍ണം, വായ തുടങ്ങിയ അവയവങ്ങളെ ആവരണം ചെയ്യുന്ന തരുണാസ്ഥികള്‍ പരിണമിച്ചുണ്ടായവയാണ്.

തലയോട്: പരിണാമത്തിന്റെ മൂന്നു ഘട്ടങ്ങള്‍

കശേരുകികളുടെ മുന്‍ഗാമി എന്നു കരുതാവുന്ന ഒരു സാങ്കല് പിക മൃഗത്തിന്റെ തല ചിത്രം (a)യില്‍ കാണിച്ചിരിക്കുന്നതുപോലെ ആയിരിക്കാം. പരിപക്വമായ മസ്തിഷ്കം, രണ്ട് നാസാഗഹ്വരങ്ങള്‍, രണ്ട് കണ്ണുകള്‍, സമതുലിതാവസ്ഥയെ നിയന്ത്രിക്കുന്ന ധര്‍മം മാത്രം നിര്‍വഹിക്കുന്ന കര്‍ണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു തലയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഈ പ്രാക് കശേരു കിയില്‍ നട്ടെല്ലിനു പകരമായി ഒരു മുഴുനീള ലഘു കോശദണ് ഡാ(notochord)യിരിക്കും ഉണ്ടായിരിക്കുക. തലയോടിന്റെ പരിണാമത്തിന്റെ പിന്നീടുള്ള ഒരു ഘട്ടത്തില്‍ (ചിത്രം b) തലയില്‍ മറ്റു ചില അനുബന്ധങ്ങള്‍ കൂടി ഉണ്ടാകുന്നു. നേത്ര-നാസപുടങ്ങള്‍ മുഴുവനായും കര്‍ണപുടം ഭാഗികമായും തരുണാസ്ഥികൊണ്ട് നിറയുന്നു. കൂടാതെ മുന്‍, പിന്‍ഭാഗങ്ങളില്‍ തരുണാസ്ഥികൊണ്ടുള്ള രണ്ട് ദണ്ഡുകള്‍ - മുന്നില്‍ ക്രേനിയല്‍ ബാറും (cranial bar) പിന്നില്‍ പാരാ കോര്‍ഡല്‍ കാര്‍ട്ടിലേജും (cartilage) - വികാസം പ്രാപിച്ച് തലയ്ക്ക് കൂടുതല്‍ ദൃഢത പ്രദാനം ചെയ്യുന്നു. തുടര്‍ന്നുള്ള പരിണാമ ഘട്ടത്തില്‍ (ചിത്രം c) ഈ രണ്ട് തരുണാസ്ഥി ദണ്ഡുകളും ഒത്തുചേര്‍ന്നു രൂപീകൃതമാകുന്ന കപാലപീഠം ഇന്ദ്രിയ പുടങ്ങളുമായി സംയോജിക്കുകയും മസ്തിഷ്കത്തെ ആവരണം ചെയ്യുന്ന വിധത്തില്‍ തരുണാസ്ഥികള്‍ കപാലപീഠത്തിനു മുകളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. തരുണാസ്ഥികൂടമുള്ള ഒരു വലിയ വിഭാഗം മത്സ്യങ്ങ(ഇലാസ്മോബ്രാങ്കുകള്‍)ളുടെ തലയോടിനുള്ളിലെ ഘടകങ്ങള്‍ ഇതേ വിധത്തിലാണ്. ഈ വിഭാഗത്തിലുള്‍പ്പെടുന്ന സ്രാവ്, തിരണ്ടി തുടങ്ങിയ മത്സ്യങ്ങളുടെ തലയോട് ചിത്രം ര-യിലേതിനു തികച്ചും സമാനമാണ്. തലയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന അസ്ഥിപാളികള്‍ കൂടി രൂപീകൃതമായ ഘടനയാണ് അടുത്തഘട്ടം. ഗാനോയ്ഡ് (Ganoid) വിഭാഗത്തില്‍പ്പെടുന്ന സ്റ്റര്‍ജെന്‍ (sturgeon) ഗാര്‍(Gar) തുടങ്ങിയ മത്സ്യങ്ങളുടെ തലയ്ക്കും ഉടലിന്റെ ചില ഭാഗങ്ങള്‍ക്കും ഇത്തരത്തിലുള്ള കവചപാളികള്‍ ഉള്ളതായി കാണാനാവും. ഈ അസ്ഥിപാളികള്‍ ചര്‍മ്മ ശല്കങ്ങളില്‍ നിന്ന് വികസിച്ചുണ്ടാവുന്ന ഡെര്‍മല്‍ അസ്ഥികളാണ്. അസ്ഥികൂട മത്സ്യങ്ങളായ ടെലിഓസ്റ്റുകളില്‍ (teleost) എത്തുമ്പോഴേക്കും അനവധി അസ്ഥികള്‍ വികസിതമാകുന്നു.

പരിണാമ പ്രക്രിയയിലെ മാറ്റങ്ങളുടെ ഈ ക്രമത്തില്‍ നിന്ന് തരുണാസ്ഥിജന്യമായ കോണ്‍ഡ്രല്‍ അസ്ഥികളാണ് ആദ്യം ഉത്ഭവിച്ചതെന്നും ത്വക്ക്ജന്യമായ ഡെര്‍മല്‍ അസ്ഥികള്‍ കുറേക്കൂടി സമീപസ്ഥമായ പരിണാമ ഘട്ടത്തിലാണ് ഉത്ഭവിച്ചതെന്നും മനസ്സിലാക്കാനാകും. മനുഷ്യഭ്രൂണത്തിന്റെ വികാസത്തിലും തലയോടിലെ എല്ലുകളുടെ ഉത്ഭവം ഈ ക്രമത്തില്‍ തന്നെയാണ് നടക്കുന്നത്. ഡെര്‍മല്‍ അസ്ഥികള്‍കൊണ്ടുള്ള ബാഹ്യതലയോടിനുള്ളിലുള്ള തരുണാസ്ഥികൂടവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കപാലപീഠത്തിനുള്ളിലും ഇന്ദ്രിയപുടങ്ങളില്‍ നിന്നും ഉത്ഭവിച്ച് ദൃഢ അസ്ഥിയായി ഇവ രൂപാന്തരം പ്രാപിക്കുന്നു. ഡെര്‍മല്‍ അസ്ഥികളും കോണ്‍ഡ്രല്‍ അസ്ഥികളും തുടര്‍ന്നും പല വിധത്തിലുള്ള സംയോജനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. തലയോടിന്റെ ലഘൂകരണം കശേരുകികളുടെ പരിണാമത്തില്‍ പൊതുവെ കാണപ്പെടുന്ന ഒരു പ്രവണതയാണ്. നീചകശേരുകികളില്‍ കാണാവുന്ന പല അസ്ഥി ഘടകങ്ങളും ഉയര്‍ന്ന കശേരുകികളില്‍ എത്തുമ്പോള്‍ അപ്രത്യക്ഷമാകുന്നു. കൂടാതെ തലയോടിന്റെ വിവിധ ഭാഗങ്ങള്‍ ദൃഢമായി സംയോജിക്കുകയും ചെയ്യുന്നു. സസ്തനികളില്‍ കീഴ്താടിഎല്ലിനു മാത്രമേ ചലനക്ഷമതയുള്ളൂ. എന്നാല്‍ പല പ്രാചീന മൃഗങ്ങളിലും ഊര്‍ധ്വഹന്വസ്ഥിക്കും മറ്റു ചില ഭാഗങ്ങള്‍ക്കും ചലനക്ഷമതയുണ്ട്. പരിണാമത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യ തലയോട്, കപാലപീഠവും ഇന്ദ്രിയപുടങ്ങളും ഉള്‍ക്കൊള്ളുന്ന വളരെ പ്രാചീനമായ ആന്തരിക തലയോടും പുതുതായുണ്ടായ ഡെര്‍മല്‍ അസ്ഥികള്‍ കൊണ്ട് രൂപീകൃതമായ ബാഹ്യതലയോടും അടങ്ങുന്ന ഒരു അവയവമാണെന്നു പറയാവുന്നതാണ്.

തലയോടിന്റെ പഠനം നരവംശശാസ്ത്രത്തില്‍

ഫോസില്‍ അവശിഷ്ടങ്ങളുപയോഗിച്ച് പഠനങ്ങള്‍ നടത്തുന്ന നരവംശ ശാസ്ത്രജ്ഞര്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഫോസിലുകളെ മനുഷ്യ തലയോടുമായി ബന്ധപ്പെടുത്തുന്നത്. വിവിധ ഭൂപ്രദേശങ്ങളിലും വംശങ്ങളിലുംപെട്ട മനുഷ്യരുടെയും ആധുനിക മനുഷ്യ പൂര്‍വികരുടെയും തലയോടുകള്‍ തമ്മിലുള്ള സ്വാഭാവിക വ്യത്യാസങ്ങളെക്കുറിച്ചുള്ള സമഗ്രമായ അവഗാഹം ഇതിനാവശ്യമാണ്.

മനുഷ്യ പൂര്‍വികരുടെയും ആദി മനുഷ്യരുടേയും തലയോടിന്റെ വികാസ പരിണാമങ്ങള്‍ കാണിക്കുന്ന ഫോസിലുകള്‍ (a)ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്, (b)ഹോമോ ഇറക്ടസ്, (d)ഹോമോ സാപിയന്‍സ് (നിയാന്‍ഡര്‍താല്‍ മനുഷ്യന്‍

മനുഷ്യ തലയോടിന്റെ ഏറ്റവും പരമമായ സവിശേഷത അതി ന്റെ വലുപ്പക്കൂടുതലാണ്. 1300 രര-യില്‍ താഴെ വലുപ്പമുള്ള തല യോടുകളെ മൈക്രോസെഫാലിക് (micro cephalic) എന്നും 1350 രര-ക്കും 1450 രര-ക്കും ഇടയില്‍ വലുപ്പമുള്ളവയെ മിസോസെ ഫാലിക് (meso cephalic) എന്നും 1450 രര-ക്ക് മേല്‍ വലുപ്പമുള്ള വയെ മാക്രോ സെഫാലിക് (macro cep) എന്നുമാണ് വര്‍ഗീക രിക്കുന്നത്. മനുഷ്യ തലയോടിന്റെ മറ്റൊരു പ്രധാന സവിശേഷത മിനുസമുള്ള ലംബമായ നെറ്റിയാണ്. കുരങ്ങുകളിലും വംശനാശം വന്ന മനുഷ്യപൂര്‍വ വംശങ്ങളിലും കാണപ്പെടുന്ന എഴുന്നു നില്‍ക്കുന്ന പുരികപാളി മനുഷ്യരില്‍ ദൃശ്യമല്ല. മേല്‍താടിയിലെ കോമ്പല്ലിന്റെ മുകള്‍ഭാഗം ഉള്ളിലേക്ക് വളഞ്ഞിരിക്കും (caninefossa). എന്നാല്‍ കുരങ്ങുകളിലും മനുഷ്യ പൂര്‍വികരിലും ഈ ഭാഗത്തിന് ഉന്മദ്ധ്യഘടനയാണ് ഉള്ളത്. കീഴ്താടിഎല്ലിന്റെ തിരശ്ചീന ഭാഗത്തിനും ശിഖരങ്ങള്‍ക്കും കൃത്യമായ ഒരു കോണിക അകലം ഉണ്ടായിരിക്കും. മാത്രമല്ല, കീഴ്താടി ശിഖരമുണ്ഡത്തിനും സവിശേഷ ലക്ഷണമുണ്ടായിരിക്കും. തെളിഞ്ഞു നില്‍ക്കുന്ന കവിളെല്ലുകളും ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. എന്നാല്‍ കവിളെല്ലുകളുടെ പുറകില്‍ കുരങ്ങുകളില്‍ കാണുന്ന തട്ടു പോലുള്ള എഴുന്നു നില്പ് മനുഷ്യരില്‍ പ്രകടമല്ല. മനുഷ്യന്‍, ഗറില്ല,നായ എന്നിവയുടെ തലയോടുകളുടെ പരിഛേദം മനുഷ്യരുടേയും മൃഗങ്ങളുടേയും തലയോടുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം നട്ടെല്ലിനു മുകളിലായുള്ള മനുഷ്യതലയോടിന്റെ സ്ഥാനത്തിലും മുഖത്തിന്റെ അനുപാതത്തിലും ആണ്. മനുഷ്യന്‍, ഗറില്ല, നായ എന്നിവയുടെ തലയോടുകളുടെ പരിഛേദം ചിത്രത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. മഹാരന്ധ്രത്തിന്റെ തലം (BX) മനുഷ്യരില്‍ തിരശ്ചീനവും ഗറില്ലയില്‍ അല്പം ചരിഞ്ഞും നായയില്‍ ഏതാണ്ട് ലംബമായും ആണ് കാണപ്പെടുന്നത്. ലംബ ദിശയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന ഏക മൃഗമായ മനുഷ്യനില്‍, നട്ടെല്ലിനു മുകളില്‍ തലയോട് വളരെ നന്നായി സന്തുലനം ചെയ്യുന്നതിന് മഹാരന്ധ്രത്തിന്റെ ഈ തിരശ്ചീനത സഹായകമാകുന്നു. തലയോട് നരവംശീയമാണോ എന്നു തിട്ടപ്പെടുത്താന്‍ സഹായകമാകുന്ന മറ്റു ചില അളവുകളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. എത്മോയ്ഡ് അസ്ഥിയുടെ തലം (DCB) ഗറില്ലയെ അപേക്ഷിച്ച് മനുഷ്യനില്‍ മുന്നോട്ടും താഴോട്ടുമായി മാറിയിട്ടുണ്ട്. കൂടാതെ ഗറില്ലയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഗറില്ലയുടെ മുഖത്തിന്റെ പ്രലംബിതമായ ആകൃതിക്ക് വരുന്ന മാറ്റം ജതുകാസ്ഥി - ചിബുകാസ്ഥി കോണം (ACB) കാണിക്കുന്നു.

തലയോടിന്റെ വ്യാസം കണക്കാക്കുക വഴി ചില കപാല സൂചികള്‍ (cranial indices) ലഭ്യമാക്കാനാകും. വലിയ ഇനം കാലിപ്പറുകള്‍ ഉപയോഗിച്ചാണ് വ്യാസം നിര്‍ണയിക്കുന്നത്. പുരികങ്ങള്‍ക്ക് നടുവിലെ ബിന്ദുവായ ഗ്ലാബല്ല(Glabella)യും തലയുടെ പിന്‍ഭാഗത്തെ ഏറ്റവും ഉന്തിനില്‍ക്കന്ന ബിന്ദുവും തമ്മിലുള്ള അകലമാണ് തലയോടിന്റെ ദൈര്‍ഘ്യം. ഏറ്റവും എഴുന്നു നില്‍ക്കുന്ന പാര്‍ശ്വബിന്ദുക്കള്‍ തമ്മിലുള്ള അകലം തലയോടിന്റെ വീതിയാണ്. തലയോടിന്റെ വീതിയെ 100 കൊണ്ട് ഗുണിച്ച് നീളം കൊണ്ട് ഹരിക്കുമ്പോള്‍ ശിരോ സൂചിക (cephalic index) ലഭിക്കുന്നു. ശിരോ സൂചിക 75-ല്‍ താഴെ ആണെങ്കില്‍ തലയോട് നീണ്ട് ഇടുങ്ങിയിരിക്കും. ഇത്തരത്തിലുള്ള തലയോട് ആസ്റ്റ്രേലിയക്കാരുടേയും ആഫ്രിക്കന്‍ വംശജരായ കാഫിറുകളുടേയും പ്രത്യേകതയാണ്. ശിരോ സൂചിക 75-നും 80-നു മിടയിലുള്ള യൂറോപ്പിലേയും ചൈനയിലേയും ജനങ്ങളുടെ തലയോടിന് അണ്ഡാകാരമാണ്. ചെറുതും പരന്നതുമായ തലയോടുള്ള മംഗോളിയരുടെയും ആന്‍ഡമാന്‍ ദ്വീപുകാരുടേയും ശിരോ സൂചിക 80-നു മുകളിലായിരിക്കും. തലയോടിന്റെ ഘടനയിലുള്ള വംശീയവും ദേശീയവുമായ വ്യത്യാസങ്ങളെക്കുറിച്ച് ശിരോ സൂചികകളില്‍ നിന്നും മറ്റ് കപാല സൂചികകളില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിക്കും.

തലയോട് പുരാണങ്ങളില്‍

തലയോടും പരമശിവനുമായുള്ള ബന്ധത്തെപ്പറ്റി മിക്ക പുരാണങ്ങളിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. കൈയില്‍ തലയോട് ധരിച്ചിരിക്കുന്ന ശിവന്‍ കഴുത്തില്‍ മനുഷ്യരുടെ തലയോട് കൊരുത്തുണ്ടാക്കിയ മുണ്ഡമാലയും അണിഞ്ഞിട്ടുള്ളതായി വര്‍ണിച്ചു കാണുന്നു. തലയോടും ശിവനും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന പുരാണകഥ ഇപ്രകാരമാണ്. ഒരിക്കല്‍ പരമശിവന്‍ ബ്രഹ്മാവുമായി ത്രൈലോക്യാധിപത്യത്തിനുവേണ്ടി വാദപ്രതിവാദത്തിലേര്‍പ്പെട്ടു. തത്സമയം ഇരുവരുടെയും മധ്യത്തില്‍ ശിവമയമായ തേജസ്സ് ആവിര്‍ഭവിച്ചു. തേജസ്സിന്റെ അവസാനഭാഗം ആദ്യം കണ്ടെത്തുന്നവര്‍ക്കാണ് ത്രൈലോക്യാധിപത്യം എന്നുറപ്പിച്ച അവര്‍ ഇരുവരും തേജസ്സിന്റെ അഗ്രം കണ്ടെത്താനായി യാത്ര തുടര്‍ന്നു. വളരെക്കാലം കഴിഞ്ഞിട്ടും രണ്ടുപേരും ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേര്‍ന്നില്ല. ഒരിക്കല്‍ ഒരു കൈതപ്പൂവ് ഈ തേജസ്സിന്റെ ഉപരിഭാഗത്തു നിന്ന് താഴോട്ട് വരുന്നത് ബ്രഹ്മാവിന് കാണാന്‍ കഴിഞ്ഞു. ആ പൂവ് യാത്ര തുടര്‍ന്നിട്ട് മൂന്ന് ബ്രഹ്മപ്രളയം കഴിഞ്ഞതായി അറിയിച്ചു. ബ്രഹ്മാവ് ആ പൂവിനെ കൈക്കലാക്കി, വിഷ്ണുദേവന്റെ സമീപത്തു ചെന്ന് താന്‍ തേജസ്സിന്റെ അവസാനം കണ്ടുവെന്നും തേജോലിംഗത്തിന്റെ ശിരസ്സില്‍ നിന്നെടുത്ത ഇതളാണിതെന്നും അറിയിച്ചു. ബ്രഹ്മാവ് കളവ് പറഞ്ഞ ഉടന്‍ ബ്രഹ്മാവിന്റെ കൈയിലിരുന്ന പൂവ് ശിവരൂപം പൂണ്ട് ബ്രഹ്മാവിന്റെ പഞ്ചശീര്‍ഷങ്ങളിലൊന്ന് മുറിച്ചെടുത്തു. കുപിതനായ ബ്രഹ്മാവ്, തന്നെ നാന്മുഖനാക്കിയതില്‍ പ്രതിഷേധിച്ച്, ശിവന്‍ ആ കപാലവുമായി നടന്ന് ഭിക്ഷ യാചിക്കട്ടെ എന്ന് ശപിച്ചു. അന്നു മുതലാണ് പരമശിവന്‍ കൈയില്‍ തലയോട് ധരിക്കാനിടയായത് എന്ന് പുരാണൈതിഹ്യങ്ങള്‍ ഘോഷിക്കുന്നു. കൈതപ്പൂവ് ദേവപൂജക്കെടുക്കാത്തതിന്റെ കാരണവും ബ്രഹ്മാവിന്റെ ഈ അസത്യപ്രസ്താവനയ്ക്ക് സാക്ഷി പറഞ്ഞതുമൂലമാണെന്നു വിശ്വസിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍