This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവിടന്‍ കത്രികക്കിളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→തവിടന്‍ കത്രികക്കിളി) |
(→തവിടന്‍ കത്രികക്കിളി) |
||
വരി 5: | വരി 5: | ||
പസ്സേറിഫോമിസ് (ജമലൃൈശളീൃാല) പക്ഷിഗോത്രത്തിലെ ഹിരുണ്ടി നിഡെ (ഒശൃൌിറശിശറമല) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ. ഹിരുണ്ടോ കണ്‍കളര്‍ (ഒശൃൌിറീ രീിരീഹീൌൃ). ഈ പക്ഷിയുടെ കടും തവിട്ടുനിറ(കാപ്പിപ്പൊടി നിറം)മാണ് തവിടന്‍ കത്രികക്കിളി എന്ന പേരിനു നിദാനം. ശരപ്പക്ഷി(ടംശള)കളോട് വളരെയേറെ സാദൃശ്യമുള്ള ഈ പക്ഷികള്‍ മീവല്‍പ്പക്ഷികള്‍ എന്ന പേരിലും അറിയപ്പെടുന്നു. | പസ്സേറിഫോമിസ് (ജമലൃൈശളീൃാല) പക്ഷിഗോത്രത്തിലെ ഹിരുണ്ടി നിഡെ (ഒശൃൌിറശിശറമല) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ. ഹിരുണ്ടോ കണ്‍കളര്‍ (ഒശൃൌിറീ രീിരീഹീൌൃ). ഈ പക്ഷിയുടെ കടും തവിട്ടുനിറ(കാപ്പിപ്പൊടി നിറം)മാണ് തവിടന്‍ കത്രികക്കിളി എന്ന പേരിനു നിദാനം. ശരപ്പക്ഷി(ടംശള)കളോട് വളരെയേറെ സാദൃശ്യമുള്ള ഈ പക്ഷികള്‍ മീവല്‍പ്പക്ഷികള്‍ എന്ന പേരിലും അറിയപ്പെടുന്നു. | ||
- | [[Image:thavidan Katrikakili.jpg| | + | [[Image:thavidan Katrikakili.jpg|200px|thumb|right]] |
ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ തവിടന്‍ കത്രികക്കിളികളെ കണ്ടുവരുന്നു. ഇവയുടെ കാലുകള്‍ കുറുകിയതും ശോഷിച്ചതുമാണ്. ചിറകുകള്‍ നീളം കൂടിയതും കൂര്‍ത്തതുമാണ്. പരന്നു കുറുകിയ വാലിനറ്റം അല്പമൊരു കൊത (വെട്ട്) ഉള്ളതുമായിരിക്കും. വാലിലെ മിക്ക തൂവലുകളുടേയും അഗ്രത്തിനടുത്തായി ഓരോ വെള്ള പൊട്ട് തെളിഞ്ഞുകാണാം. വയറിനടിഭാഗത്തിന് മങ്ങിയ നിറമാണ്. ചിറകുകളെ പിന്നിലേക്കു തള്ളി, അടച്ചും തുറന്നുമാണ് ഇവ പറക്കുന്നത്. | ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ തവിടന്‍ കത്രികക്കിളികളെ കണ്ടുവരുന്നു. ഇവയുടെ കാലുകള്‍ കുറുകിയതും ശോഷിച്ചതുമാണ്. ചിറകുകള്‍ നീളം കൂടിയതും കൂര്‍ത്തതുമാണ്. പരന്നു കുറുകിയ വാലിനറ്റം അല്പമൊരു കൊത (വെട്ട്) ഉള്ളതുമായിരിക്കും. വാലിലെ മിക്ക തൂവലുകളുടേയും അഗ്രത്തിനടുത്തായി ഓരോ വെള്ള പൊട്ട് തെളിഞ്ഞുകാണാം. വയറിനടിഭാഗത്തിന് മങ്ങിയ നിറമാണ്. ചിറകുകളെ പിന്നിലേക്കു തള്ളി, അടച്ചും തുറന്നുമാണ് ഇവ പറക്കുന്നത്. |
06:04, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തവിടന്‍ കത്രികക്കിളി
ഊസ്യെ രൃമഴ ാമൃശിേ
പസ്സേറിഫോമിസ് (ജമലൃൈശളീൃാല) പക്ഷിഗോത്രത്തിലെ ഹിരുണ്ടി നിഡെ (ഒശൃൌിറശിശറമല) കുടുംബത്തില്‍പ്പെടുന്ന പക്ഷി. ശാ.നാ. ഹിരുണ്ടോ കണ്‍കളര്‍ (ഒശൃൌിറീ രീിരീഹീൌൃ). ഈ പക്ഷിയുടെ കടും തവിട്ടുനിറ(കാപ്പിപ്പൊടി നിറം)മാണ് തവിടന്‍ കത്രികക്കിളി എന്ന പേരിനു നിദാനം. ശരപ്പക്ഷി(ടംശള)കളോട് വളരെയേറെ സാദൃശ്യമുള്ള ഈ പക്ഷികള്‍ മീവല്‍പ്പക്ഷികള്‍ എന്ന പേരിലും അറിയപ്പെടുന്നു.
ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ തവിടന്‍ കത്രികക്കിളികളെ കണ്ടുവരുന്നു. ഇവയുടെ കാലുകള്‍ കുറുകിയതും ശോഷിച്ചതുമാണ്. ചിറകുകള്‍ നീളം കൂടിയതും കൂര്‍ത്തതുമാണ്. പരന്നു കുറുകിയ വാലിനറ്റം അല്പമൊരു കൊത (വെട്ട്) ഉള്ളതുമായിരിക്കും. വാലിലെ മിക്ക തൂവലുകളുടേയും അഗ്രത്തിനടുത്തായി ഓരോ വെള്ള പൊട്ട് തെളിഞ്ഞുകാണാം. വയറിനടിഭാഗത്തിന് മങ്ങിയ നിറമാണ്. ചിറകുകളെ പിന്നിലേക്കു തള്ളി, അടച്ചും തുറന്നുമാണ് ഇവ പറക്കുന്നത്.
തവിടന്‍ കത്രികക്കിളികള്‍ കൂട്ടം ചേര്‍ന്നാണ് ജീവിക്കുന്നത്. പുല്‍പ്പറമ്പുകള്‍ക്കും വയലുകള്‍ക്കും മീതെ പറന്ന് ഇവ ഇരതേടുന്നു. പറക്കാന്‍ വളരെ സമര്‍ഥരായ ഈ പക്ഷികള്‍ പറക്കുന്ന പ്രാണികളെ മിന്നല്‍പ്പിണര്‍ പോലെ പറന്നുയര്‍ന്ന് പിടിച്ചു ഭക്ഷിക്കുക പതിവാണ്.
ഭക്ഷണം സമ്പാദിക്കുന്നതിനും കൂടുകെട്ടുന്നതിനും അണക്കെ ട്ടുകള്‍ക്കടുത്തുള്ള പ്രദേശങ്ങളാണ് ഇവ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകള്‍, അണക്കെട്ടിന്റെ വശങ്ങള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള കെട്ടിടങ്ങള്‍, കെട്ടിടങ്ങളുടെ ഭിത്തിയില്‍ നിന്നു തള്ളി നില്ക്കുന്ന പടികള്‍, മോന്തായത്തിന്റെ അടിഭാഗം മുതലായ ഇടങ്ങളില്‍ ഇവ കൂടുകെട്ടുന്നു. അമ്പലങ്ങളുടെ മതിലുകളില്‍ പിടിപ്പിക്കാറുള്ള കല്ലുവിളക്കുകളോട് കൂടുകള്‍ക്ക് സാദൃശ്യമുണ്ട്. പുല്ലും തൂവലുകളും മറ്റും കൊണ്ട് മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുക. ജനു.-മാര്‍ച്ച് മാസങ്ങളിലും ജൂല.-സെപ്. മാസങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്. ഓരോ തവണയും മൂന്നോ നാലോ മുട്ടകളിടും. വെളുത്ത മുട്ടകളില്‍ മഞ്ഞ, ചുവപ്പു കലര്‍ന്ന തവിട്ട് എന്നീ നിറങ്ങളിലുള്ള പൊട്ടുകളുണ്ടായിരിക്കും. മുട്ടകള്‍ 17.6 മി.മീ. വരെ നീളവും 12.8 മി.മീ.വരെ വ്യാസവുമുള്ളവയായിരിക്കും.
ബൈബിളിലും ഇംഗ്ളീഷ് സാഹിത്യഗ്രന്ഥങ്ങളിലും മീവല്‍പ്പ ക്ഷികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ശിശിരകാലത്ത് ഇവ ആഫ്രി ക്കയിലേക്ക് ദേശാടനം നടത്തുന്നു.