This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്റോയിന്‍, ആന്ദ്രേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്റോയിന്‍, ആന്ദ്രേ (1858 - 1943) = അിീശില, അിറൃല' ഫ്രഞ്ചു നടന്. സ്റ്റേജ് മാനേ...) |
|||
വരി 1: | വരി 1: | ||
= അന്റോയിന്‍, ആന്ദ്രേ (1858 - 1943) = | = അന്റോയിന്‍, ആന്ദ്രേ (1858 - 1943) = | ||
- | |||
- | ഫ്രഞ്ചു നടന്. സ്റ്റേജ് മാനേജര്‍, നാടക നിരൂപകന്, നടന് എന്നീ നിലകളില്‍ 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ പ്രസിദ്ധിയാര്‍ജിച്ചു. 1858-ല്‍ ലിമോഷിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രഞ്ച് നാടകവേദിയില്‍ സ്വാഭാവികതാവാദം ( | + | Antoine Andre |
+ | |||
+ | ഫ്രഞ്ചു നടന്. സ്റ്റേജ് മാനേജര്‍, നാടക നിരൂപകന്, നടന് എന്നീ നിലകളില്‍ 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ പ്രസിദ്ധിയാര്‍ജിച്ചു. 1858-ല്‍ ലിമോഷിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രഞ്ച് നാടകവേദിയില്‍ സ്വാഭാവികതാവാദം (natura-lism) ആദ്യമായി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഫ്രാന്‍സിലെ പരമ്പരാഗത ശൈലീകൃത നാടകസങ്കേതങ്ങളെ (stylization) നിരാകരിച്ച ഇദ്ദേഹം തിയറ്റര്‍ ലിബ്ര എന്ന പേരില്‍ ഒരു പരീക്ഷണാത്മക നാടകവേദിക്ക് തുടക്കം കുറിച്ചു (1887). ഈ പ്രസ്ഥാനത്തില്‍ ഇദ്ദേഹത്തിന് എമിലി സോളായുടെ പിന്തുണയും സഹായവും ലഭിച്ചു. ജീവിതയാഥാര്‍ഥ്യങ്ങളോട് അടുപ്പവും പൊരുത്തവുമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനായി ആന്ദ്രേ നടത്തിയ യത്നങ്ങളെ സോളാ പുകഴ്ത്തുകയും വിലമതിക്കുകയും ചെയ്തു. മറ്റു പല സാഹിത്യകാരന്മാരും സോളായുടെ മാതൃക സ്വീകരിച്ച് ആന്ദ്രേയെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി യുജിന്‍ ബ്രിയു, ക്യൂറെനിലെ ഫ്രാന്‍സുവാ, പോര്ട്ടോറിഷിലെ ജോര്‍ജ്, ഇബ്സന് തുടങ്ങിയവരുടെ യഥാതഥനാടകങ്ങളുടെ ഒരു പരമ്പര തന്നെ ആന്ദ്രേ പാരിസില്‍ അവതരിപ്പിച്ചു. അതോടുകൂടി ഫ്രഞ്ചു നാടകവേദിയുടെ ചരിത്രത്തില്‍ ആന്ദ്രേയ്ക്ക് സുപ്രധാനമായ ഒരു സ്ഥാനം ലഭ്യമാവുകയും ചെയ്തു. ആന്ദ്രേ ആരംഭമിട്ട 'സ്വതന്ത്ര നാടകവേദി പ്രസ്ഥാന'ത്തിന് പാരീസിലും ഫ്രാന്‍സില്‍ ഒട്ടാകെയും അത്യധികം പ്രാധാന്യം ലഭിച്ചു. ബര്‍ലിനിലെ ഫ്രിബൂണെ, ലണ്ടനിലെ ഇന്‍ഡിപെന്‍ഡന്റ് തിയറ്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആന്ദ്രേയുടെ 'തിയറ്റര്‍ ലിബ്ര'യുടെ പാത പിന്തുടര്ന്നു. | ||
1894-ല്‍ ആന്ദ്രേ തിയറ്റര്‍ ലിബ്രയുടെ സംവിധായക സ്ഥാനം ഉപേക്ഷിച്ച് ജിംനാസുമായി ബന്ധപ്പെട്ടു; അതുകഴിഞ്ഞ് 1896-ല്‍ ഓഡിയോണുമായും. 1897-ല്‍ സ്വന്തമായി തിയറ്റര്‍ അന്റോയിന്‍ എന്ന സ്ഥാപനം സംഘടിപ്പിച്ചു. 1906-ല്‍ വീണ്ടും ഓഡിയോണുമായി സഹകരിച്ചുവെങ്കിലും 1913-ല്‍ ആ ബന്ധം അവസാനിപ്പിച്ച് ഒരു നാടകവിമര്ശകനായി മാറി. 1943 ഒ. 21-ന് ബ്രിട്ടനിലെ ബ്രസ്റ്റിനില് ആന്ദ്രേ നിര്യാതനായി. ആന്ദ്രേയുടെ നാടകവേദിയിലെ സേവനങ്ങളെ വിലയിരുത്തിക്കൊണ്ട് എസ്.എം.വാക്സ്മാന്‍ അന്റോയിനും സ്വതന്ത്രനാടകവേദിയും എന്നൊരു ഗ്രന്ഥം 1926-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. | 1894-ല്‍ ആന്ദ്രേ തിയറ്റര്‍ ലിബ്രയുടെ സംവിധായക സ്ഥാനം ഉപേക്ഷിച്ച് ജിംനാസുമായി ബന്ധപ്പെട്ടു; അതുകഴിഞ്ഞ് 1896-ല്‍ ഓഡിയോണുമായും. 1897-ല്‍ സ്വന്തമായി തിയറ്റര്‍ അന്റോയിന്‍ എന്ന സ്ഥാപനം സംഘടിപ്പിച്ചു. 1906-ല്‍ വീണ്ടും ഓഡിയോണുമായി സഹകരിച്ചുവെങ്കിലും 1913-ല്‍ ആ ബന്ധം അവസാനിപ്പിച്ച് ഒരു നാടകവിമര്ശകനായി മാറി. 1943 ഒ. 21-ന് ബ്രിട്ടനിലെ ബ്രസ്റ്റിനില് ആന്ദ്രേ നിര്യാതനായി. ആന്ദ്രേയുടെ നാടകവേദിയിലെ സേവനങ്ങളെ വിലയിരുത്തിക്കൊണ്ട് എസ്.എം.വാക്സ്മാന്‍ അന്റോയിനും സ്വതന്ത്രനാടകവേദിയും എന്നൊരു ഗ്രന്ഥം 1926-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. |
08:50, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്റോയിന്‍, ആന്ദ്രേ (1858 - 1943)
Antoine Andre
ഫ്രഞ്ചു നടന്. സ്റ്റേജ് മാനേജര്‍, നാടക നിരൂപകന്, നടന് എന്നീ നിലകളില്‍ 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഫ്രാന്‍സില്‍ പ്രസിദ്ധിയാര്‍ജിച്ചു. 1858-ല്‍ ലിമോഷിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രഞ്ച് നാടകവേദിയില്‍ സ്വാഭാവികതാവാദം (natura-lism) ആദ്യമായി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഫ്രാന്‍സിലെ പരമ്പരാഗത ശൈലീകൃത നാടകസങ്കേതങ്ങളെ (stylization) നിരാകരിച്ച ഇദ്ദേഹം തിയറ്റര്‍ ലിബ്ര എന്ന പേരില്‍ ഒരു പരീക്ഷണാത്മക നാടകവേദിക്ക് തുടക്കം കുറിച്ചു (1887). ഈ പ്രസ്ഥാനത്തില്‍ ഇദ്ദേഹത്തിന് എമിലി സോളായുടെ പിന്തുണയും സഹായവും ലഭിച്ചു. ജീവിതയാഥാര്‍ഥ്യങ്ങളോട് അടുപ്പവും പൊരുത്തവുമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനായി ആന്ദ്രേ നടത്തിയ യത്നങ്ങളെ സോളാ പുകഴ്ത്തുകയും വിലമതിക്കുകയും ചെയ്തു. മറ്റു പല സാഹിത്യകാരന്മാരും സോളായുടെ മാതൃക സ്വീകരിച്ച് ആന്ദ്രേയെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി യുജിന്‍ ബ്രിയു, ക്യൂറെനിലെ ഫ്രാന്‍സുവാ, പോര്ട്ടോറിഷിലെ ജോര്‍ജ്, ഇബ്സന് തുടങ്ങിയവരുടെ യഥാതഥനാടകങ്ങളുടെ ഒരു പരമ്പര തന്നെ ആന്ദ്രേ പാരിസില്‍ അവതരിപ്പിച്ചു. അതോടുകൂടി ഫ്രഞ്ചു നാടകവേദിയുടെ ചരിത്രത്തില്‍ ആന്ദ്രേയ്ക്ക് സുപ്രധാനമായ ഒരു സ്ഥാനം ലഭ്യമാവുകയും ചെയ്തു. ആന്ദ്രേ ആരംഭമിട്ട 'സ്വതന്ത്ര നാടകവേദി പ്രസ്ഥാന'ത്തിന് പാരീസിലും ഫ്രാന്‍സില്‍ ഒട്ടാകെയും അത്യധികം പ്രാധാന്യം ലഭിച്ചു. ബര്‍ലിനിലെ ഫ്രിബൂണെ, ലണ്ടനിലെ ഇന്‍ഡിപെന്‍ഡന്റ് തിയറ്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആന്ദ്രേയുടെ 'തിയറ്റര്‍ ലിബ്ര'യുടെ പാത പിന്തുടര്ന്നു.
1894-ല്‍ ആന്ദ്രേ തിയറ്റര്‍ ലിബ്രയുടെ സംവിധായക സ്ഥാനം ഉപേക്ഷിച്ച് ജിംനാസുമായി ബന്ധപ്പെട്ടു; അതുകഴിഞ്ഞ് 1896-ല്‍ ഓഡിയോണുമായും. 1897-ല്‍ സ്വന്തമായി തിയറ്റര്‍ അന്റോയിന്‍ എന്ന സ്ഥാപനം സംഘടിപ്പിച്ചു. 1906-ല്‍ വീണ്ടും ഓഡിയോണുമായി സഹകരിച്ചുവെങ്കിലും 1913-ല്‍ ആ ബന്ധം അവസാനിപ്പിച്ച് ഒരു നാടകവിമര്ശകനായി മാറി. 1943 ഒ. 21-ന് ബ്രിട്ടനിലെ ബ്രസ്റ്റിനില് ആന്ദ്രേ നിര്യാതനായി. ആന്ദ്രേയുടെ നാടകവേദിയിലെ സേവനങ്ങളെ വിലയിരുത്തിക്കൊണ്ട് എസ്.എം.വാക്സ്മാന്‍ അന്റോയിനും സ്വതന്ത്രനാടകവേദിയും എന്നൊരു ഗ്രന്ഥം 1926-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.