This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കോണിറ്റിക് അമ്ളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അക്കോണിറ്റിക് അമ്ളം = Aconitic Acid ഒരു കാര്‍ബണിക അമ്ളം. സംരചനാ ഫോര്‍മുല, HOOC-CH2-C...) |
|||
വരി 1: | വരി 1: | ||
- | + | = അക്കോണിറ്റിക് അമ്ളം = | |
- | + | ||
Aconitic Acid | Aconitic Acid |
08:44, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കോണിറ്റിക് അമ്ളം
Aconitic Acid
ഒരു കാര്‍ബണിക അമ്ളം. സംരചനാ ഫോര്‍മുല, HOOC-CH2-C(COOH)=CH-COOH. കരിമ്പ്, ബീറ്റ്റൂട്ട്, ചോളം എന്നിവയില്‍ ഇതു അടങ്ങിയിട്ടുണ്ട്. കരിമ്പിന്‍ സിറപ്പില്‍ (പാവ്) നിന്നു കിട്ടുന്ന കാല്‍സിയം അക്കോണിറ്റേറ്റില്‍ നിന്ന് ഇതു വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. സിട്രിക് അമ്ളത്തെ സാന്ദ്ര സള്‍ഫൂറിക്ക് അമ്ളം കൊണ്ടു 120-125ബ്ബഇ താപനിലയില്‍ നിര്‍ജലീകരിച്ചും ഉത്പാദിപ്പിക്കാം. പരീക്ഷണശാലയില്‍ അസറ്റിലീന്‍ ഡൈ കാര്‍ബോക്സിലിക് എസ്റ്ററും മലോണിക് എസ്റ്ററും തമ്മിലുള്ള സംഘനനം (condensation) വഴി ഇതു ലഭ്യമാക്കാവുന്നതാണ്.
തപിപ്പിക്കുമ്പോള്‍ അക്കോണിറ്റിക് അമ്ളത്തില്‍നിന്നു കാര്‍ബണ്‍ ഡൈഓക്സൈഡ് നഷ്ടപ്പെട്ട് ഇറ്റാക്കോണിറ്റിക് അമ്ളം ഉണ്ടാകുന്നു.
അക്കോണിറ്റിക് അമ്ളത്തിനു സിസ് എന്നും ട്രാന്‍സ് എന്നും രണ്ടു രൂപങ്ങള്‍ ഉണ്ട്.
H.C.COOH H.C.COOH
COOH.H2 C.C.COOH HOOC C.CH2.COOH (സിസ് രൂപം) (ട്രാന്‍സ് രൂപം) ദ്ര. അ. 125ത്ഥഇ ദ്ര. അ. 194ത്ഥഇ
രണ്ടു രൂപങ്ങളില്‍ നിന്നും അന്‍ഹൈഡ്രൈഡ് (anhydride) കിട്ടുന്നു.
തലവേദന തടയുന്നതും പനി കുറയ്ക്കുന്നതുമായ മരുന്നുകളില്‍ അക്കോണിറ്റിക് അമ്ളം ചേര്‍ക്കാറുണ്ട്. ഇത് ആര്‍ദ്രീകാരകങ്ങളുടെ (wetting agents) നിര്‍മാണത്തിലും, ഇതിന്റെ എസ്റ്ററുകള്‍ പ്ളാസ്റ്റിക് നിര്‍മാണത്തിലും ഉപയോഗിച്ചുവരുന്നു.
ശരീരത്തില്‍ കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയത്തില്‍ സിട്രിക് അമ്ളചക്രത്തിലെ ഒരു ഇടയൌഗികമായി (inter-mediate compound) അക്കോണിറ്റിക് അമ്ളം ഉണ്ടാകുന്നുണ്ട്.