This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തകരമരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→തകരമരം) |
|||
വരി 1: | വരി 1: | ||
=തകരമരം= | =തകരമരം= | ||
+ | Paduk | ||
- | + | ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇലകൊഴിയും വൃക്ഷം. ശാ.നാ. ടീറോകാര്‍പസ് ഇന്‍ഡിക്കസ് (Pterocarpus in). ചിറകുള്ള ഫലം എന്നര്‍ഥം വരുന്ന 'ടീറോകാര്‍പ്പസ്' എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഈ പേരു നിഷ്പന്നമായിട്ടുള്ളത്. വിത്തിനുചുറ്റിലും കാണപ്പെടുന്ന ചിറകുകളാണ് ഇതിന് ആധാരം. | |
- | + | ||
- | ലെഗുമിനോസെ ( | + | |
മലയയോ അതിനോടടുത്തുള്ള ഉപദ്വീപു പ്രദേശങ്ങളോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നാണ് ഇന്ത്യയിലും മ്യാന്‍മറിലും തകരമരം നട്ടുവളര്‍ത്തിയിട്ടുള്ളത്. | മലയയോ അതിനോടടുത്തുള്ള ഉപദ്വീപു പ്രദേശങ്ങളോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നാണ് ഇന്ത്യയിലും മ്യാന്‍മറിലും തകരമരം നട്ടുവളര്‍ത്തിയിട്ടുള്ളത്. | ||
- | [[Image:319.jpg|300x300px|thumb|right]] | + | [[Image:319.jpg|300x300px|thumb|തകരമരം: 1. പുഷ്പങ്ങളോടുകൂടിയ ശാഖ 2. ഫലം|right]] |
- | തകരമരം 15 മീറ്ററിലധികം ഉയരത്തില്‍ വളരുന്നു. ഇലകള്‍ക്ക് 20-25 സെ.മീ. നീളമുണ്ട്. ഇലത്തണ്ടില്‍ ( | + | തകരമരം 15 മീറ്ററിലധികം ഉയരത്തില്‍ വളരുന്നു. ഇലകള്‍ക്ക് 20-25 സെ.മീ. നീളമുണ്ട്. ഇലത്തണ്ടില്‍ (rachis) 5-9 പര്‍ണകങ്ങള്‍ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പര്‍ണകങ്ങള്‍ 7.5-10 സെ.മീ. നീളവും 0.5-6.25 സെ.മീ. വീതിയും കടും പച്ചനിറവും ഉള്ളവയാണ്. ഇവ അണ്ഡാകാരമോ വര്‍ത്തുളമോ ആയിരിക്കും. പര്‍ണകങ്ങളുടെ അഗ്രഭാഗം നിശിതമോ വിഭജിക്കപ്പെട്ടതോ ആയിരിക്കും; ആധാരഭാഗം ഉരുണ്ടിരിക്കുന്നു. |
- | മെയ്-ആഗ. മാസങ്ങളാണ് തകരമരത്തിന്റെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് സ്തൂപ ( | + | മെയ്-ആഗ. മാസങ്ങളാണ് തകരമരത്തിന്റെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് സ്തൂപ (racem) പുഷ്പമഞ്ജരിയായിട്ടാണു പുഷ്പങ്ങളുണ്ടാകുന്നത്. ഓരോ കക്ഷ്യത്തില്‍ നിന്നും 15 സെ.മീറ്ററോളം നീളമുള്ള ഒന്നോ രണ്ടോ പുഷ്പമഞ്ജരികളുണ്ടാകുന്നു. ഓരോ പുഷ്പമഞ്ജരിയിലും സ്വര്‍ണനിറവും സുഗന്ധവുമുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളപുഞ്ജം ആറു മി.മീ. നീളമുള്ളതും അഞ്ചുപാളികളോടു കൂടിയതുമാണ്. ദളപുടത്തില്‍ ചുളിവുകളോടുകൂടിയ പതാക ദളവും കീല്‍ ദളവുമാണുള്ളത്. 10 കേസരങ്ങളുണ്ട്; അതില്‍ ഒമ്പതുകേസരങ്ങളുടേയും കേസരതന്തുക്കള്‍ യോജിച്ചിരിക്കും; ഒരെണ്ണം സ്വതന്ത്രവും. 2.5-5 സെ.മീ വ്യാസമുള്ള ശിംബ(pod)മാണ് ഫലം. മൂപ്പെത്താത്ത ഫലങ്ങളില്‍ സില്‍ക്കുപോലുള്ള രോമങ്ങളുണ്ടായിരിക്കും. വിത്തുകള്‍ക്കു ചുറ്റിലുമായി പാരച്യൂട്ടുപോലെയുള്ള ചിറകുകള്‍ കാണപ്പെടുന്നു. വിത്തുകള്‍ കാറ്റില്‍ പറക്കുമ്പോള്‍ വായുവില്‍ തങ്ങിനില്ക്കാന്‍ സഹായിക്കുന്നത് ഈ ചിറകുകളാണ്. |
വിത്തും കാണ്ഡവും ഉപയോഗിച്ച് പ്രജനനം നടത്തുന്നു. മഴക്കാലാരംഭത്തോടെയാണ് തൈകള്‍ പറിച്ചുനടേണ്ടത്. | വിത്തും കാണ്ഡവും ഉപയോഗിച്ച് പ്രജനനം നടത്തുന്നു. മഴക്കാലാരംഭത്തോടെയാണ് തൈകള്‍ പറിച്ചുനടേണ്ടത്. | ||
+ | |||
തകരമരത്തില്‍ നിന്നു സ്രവിക്കുന്ന ഒരിനം പശ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തടിക്ക് ചുവപ്പു കലര്‍ന്ന തവിട്ടുനിറമാണുള്ളത്. തടി കടുപ്പമുള്ളതും ചിതല്‍ പിടിക്കാത്തവിധം ദൃഢവുമായതിനാല്‍ ഗൃഹോപകരണങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തകരമരം അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്തുന്നു. | തകരമരത്തില്‍ നിന്നു സ്രവിക്കുന്ന ഒരിനം പശ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തടിക്ക് ചുവപ്പു കലര്‍ന്ന തവിട്ടുനിറമാണുള്ളത്. തടി കടുപ്പമുള്ളതും ചിതല്‍ പിടിക്കാത്തവിധം ദൃഢവുമായതിനാല്‍ ഗൃഹോപകരണങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തകരമരം അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്തുന്നു. |
Current revision as of 07:17, 19 ജൂണ്‍ 2008
തകരമരം
Paduk
ലെഗുമിനോസെ (Leguminosae) സസ്യകുടുംബത്തില്‍പ്പെടുന്ന ഇലകൊഴിയും വൃക്ഷം. ശാ.നാ. ടീറോകാര്‍പസ് ഇന്‍ഡിക്കസ് (Pterocarpus in). ചിറകുള്ള ഫലം എന്നര്‍ഥം വരുന്ന 'ടീറോകാര്‍പ്പസ്' എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഈ പേരു നിഷ്പന്നമായിട്ടുള്ളത്. വിത്തിനുചുറ്റിലും കാണപ്പെടുന്ന ചിറകുകളാണ് ഇതിന് ആധാരം.
മലയയോ അതിനോടടുത്തുള്ള ഉപദ്വീപു പ്രദേശങ്ങളോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നാണ് ഇന്ത്യയിലും മ്യാന്‍മറിലും തകരമരം നട്ടുവളര്‍ത്തിയിട്ടുള്ളത്.
തകരമരം 15 മീറ്ററിലധികം ഉയരത്തില്‍ വളരുന്നു. ഇലകള്‍ക്ക് 20-25 സെ.മീ. നീളമുണ്ട്. ഇലത്തണ്ടില്‍ (rachis) 5-9 പര്‍ണകങ്ങള്‍ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പര്‍ണകങ്ങള്‍ 7.5-10 സെ.മീ. നീളവും 0.5-6.25 സെ.മീ. വീതിയും കടും പച്ചനിറവും ഉള്ളവയാണ്. ഇവ അണ്ഡാകാരമോ വര്‍ത്തുളമോ ആയിരിക്കും. പര്‍ണകങ്ങളുടെ അഗ്രഭാഗം നിശിതമോ വിഭജിക്കപ്പെട്ടതോ ആയിരിക്കും; ആധാരഭാഗം ഉരുണ്ടിരിക്കുന്നു.
മെയ്-ആഗ. മാസങ്ങളാണ് തകരമരത്തിന്റെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് സ്തൂപ (racem) പുഷ്പമഞ്ജരിയായിട്ടാണു പുഷ്പങ്ങളുണ്ടാകുന്നത്. ഓരോ കക്ഷ്യത്തില്‍ നിന്നും 15 സെ.മീറ്ററോളം നീളമുള്ള ഒന്നോ രണ്ടോ പുഷ്പമഞ്ജരികളുണ്ടാകുന്നു. ഓരോ പുഷ്പമഞ്ജരിയിലും സ്വര്‍ണനിറവും സുഗന്ധവുമുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളപുഞ്ജം ആറു മി.മീ. നീളമുള്ളതും അഞ്ചുപാളികളോടു കൂടിയതുമാണ്. ദളപുടത്തില്‍ ചുളിവുകളോടുകൂടിയ പതാക ദളവും കീല്‍ ദളവുമാണുള്ളത്. 10 കേസരങ്ങളുണ്ട്; അതില്‍ ഒമ്പതുകേസരങ്ങളുടേയും കേസരതന്തുക്കള്‍ യോജിച്ചിരിക്കും; ഒരെണ്ണം സ്വതന്ത്രവും. 2.5-5 സെ.മീ വ്യാസമുള്ള ശിംബ(pod)മാണ് ഫലം. മൂപ്പെത്താത്ത ഫലങ്ങളില്‍ സില്‍ക്കുപോലുള്ള രോമങ്ങളുണ്ടായിരിക്കും. വിത്തുകള്‍ക്കു ചുറ്റിലുമായി പാരച്യൂട്ടുപോലെയുള്ള ചിറകുകള്‍ കാണപ്പെടുന്നു. വിത്തുകള്‍ കാറ്റില്‍ പറക്കുമ്പോള്‍ വായുവില്‍ തങ്ങിനില്ക്കാന്‍ സഹായിക്കുന്നത് ഈ ചിറകുകളാണ്.
വിത്തും കാണ്ഡവും ഉപയോഗിച്ച് പ്രജനനം നടത്തുന്നു. മഴക്കാലാരംഭത്തോടെയാണ് തൈകള്‍ പറിച്ചുനടേണ്ടത്.
തകരമരത്തില്‍ നിന്നു സ്രവിക്കുന്ന ഒരിനം പശ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തടിക്ക് ചുവപ്പു കലര്‍ന്ന തവിട്ടുനിറമാണുള്ളത്. തടി കടുപ്പമുള്ളതും ചിതല്‍ പിടിക്കാത്തവിധം ദൃഢവുമായതിനാല്‍ ഗൃഹോപകരണങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. തകരമരം അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്തുന്നു.