This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര വികസന ഏജന്‍സി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്താരാഷ്ട്ര വികസന ഏജന്‍സി = അഴലിര്യ ളീൃ കിലൃിേമശീിേമഹ ഉല്ലഹീുാലി വ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അന്താരാഷ്ട്ര വികസന ഏജന്‍സി = | = അന്താരാഷ്ട്ര വികസന ഏജന്‍സി = | ||
- | + | Agency for International Development | |
വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ ഏജന്‍സി. യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. | വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ ഏജന്‍സി. യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. | ||
- | യു.എസ്. സഹായം പ്രധാനമായും നല്കിവന്നിരുന്ന അന്താരാഷ്ട്രസഹകരണ അഡ്മിനിസ്ട്രേഷന് ( | + | യു.എസ്. സഹായം പ്രധാനമായും നല്കിവന്നിരുന്ന അന്താരാഷ്ട്രസഹകരണ അഡ്മിനിസ്ട്രേഷന് (International Co-operation Agency ); വികസനവായ്പാഫണ്ട് (Development Loan Fund ); യു.എസ്. കയറ്റുമതി-ഇറക്കുമതി ബാങ്ക് (Expport-Import Bank of Washington) എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സംയോജിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1961 സെപ്.-ലെ 'വിദേശസഹായനിയമം' അനുസരിച്ച് 1961 ന. 3-ന് വാഷിങ്ടണ്‍ നഗരം ആസ്ഥാനമാക്കി അന്താരാഷ്ട്രവികസന ഏജന്‍സി സ്ഥാപിച്ചു. യു.എസ്. നല്കുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉള്‍പ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകള്‍ പണിയെടുക്കുന്ന ഈ ഏജന്‍സി നൂറില്‍പ്പരം രാഷ്ട്രങ്ങള്‍ക്കായി വികസനസഹായം വിതരണം ചെയ്യുന്നു. |
ഏജന്‍സിയുടെ ഭരണം ഒരു പ്രധാന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിരിക്കുന്നു. വികസന വായ്പാസമിതി, വികസന ഗവേഷണവിഭാഗം, ചരക്ക്-സഹായഓഫീസ്, പ്രോഗ്രാം പുനഃപരിശോധന സമീകരണവിഭാഗം, അന്താരാഷ്ട്രവികസനസംഘടനാവിഭാഗം, വാര്‍ത്തയ്ക്കും പ്രതിനിധിസഭയ്ക്കും വേണ്ടിയുളള സമ്പര്ക്കസമിതി എന്നിവ ഏജന്‍സിയുടെ പ്രധാന ഘടകങ്ങളാണ്. | ഏജന്‍സിയുടെ ഭരണം ഒരു പ്രധാന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിരിക്കുന്നു. വികസന വായ്പാസമിതി, വികസന ഗവേഷണവിഭാഗം, ചരക്ക്-സഹായഓഫീസ്, പ്രോഗ്രാം പുനഃപരിശോധന സമീകരണവിഭാഗം, അന്താരാഷ്ട്രവികസനസംഘടനാവിഭാഗം, വാര്‍ത്തയ്ക്കും പ്രതിനിധിസഭയ്ക്കും വേണ്ടിയുളള സമ്പര്ക്കസമിതി എന്നിവ ഏജന്‍സിയുടെ പ്രധാന ഘടകങ്ങളാണ്. | ||
വരി 16: | വരി 16: | ||
2. വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ക്ക് സഹായം നല്കിവരുന്നു. | 2. വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ക്ക് സഹായം നല്കിവരുന്നു. | ||
- | 3. പകര്‍ച്ചവ്യാധിനിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസ വികസനം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി, ഔഷധങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവയുടെ വിതരണം എന്നിവയ്ക്കു സഹായം നല്കുന്നു; ടൈറ്റില്‍ | + | 3. പകര്‍ച്ചവ്യാധിനിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസ വികസനം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി, ഔഷധങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവയുടെ വിതരണം എന്നിവയ്ക്കു സഹായം നല്കുന്നു; ടൈറ്റില്‍ II (Title II) എന്ന പദ്ധതിയില്‍ ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലായി 7 ദശലക്ഷത്തില്‍പ്പരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നു. എയ്ഡ്സ് ബാധിതര്‍ക്ക് സാന്ത്വനമേകുവാനും അന്താരാഷ്ട്രവികസന ഏജന്‍സി ധനസഹായം നല്കുന്നു. |
- | 4. ഊര്‍ജ-വിഭവസംരക്ഷണം ഉറപ്പുവരുത്തിയും പുനരുദ്ധാരണക്ഷമവും മാലിന്യമുക്തവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചും ശുദ്ധമായ ജലവും ഊര്‍ജവും എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്‍സി ധനസഹായം നല്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് | + | 4. ഊര്‍ജ-വിഭവസംരക്ഷണം ഉറപ്പുവരുത്തിയും പുനരുദ്ധാരണക്ഷമവും മാലിന്യമുക്തവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചും ശുദ്ധമായ ജലവും ഊര്‍ജവും എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്‍സി ധനസഹായം നല്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ISO 14000-ത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ഒരു 'ഹരിതവ്യവസായ' സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാലിന്യമുക്തഊര്‍ജ സ്രോതസ്സെന്ന നിലയ്ക്ക് ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി ഒരു യു.എസ്.-ഇന്ത്യന്‍ സംരംഭം ഹൈഡ്രജന്‍കൊണ്ട് ഓടുന്ന ത്രിചക്ര സ്കൂട്ടര്‍ മാതൃക വികസിപ്പിച്ചത് ഈ രംഗത്തെ ഒരു നാഴികകല്ലായി പരിഗണിക്കാം. |
5. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള അന്താരാഷ്ട്ര വികസന ഏജന്‍സിയും ഇന്ത്യാ ഗവണ്മെന്റും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ കെടുതികള്‍ പ്രവചിക്കാന്‍ ദേശീയതലത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയുണ്ടായി. 2004 ഡി.-ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏജന്‍സി 4.3 ദശലക്ഷത്തിലേറെ ഡോളര്‍ സഹായധനം നല്കി. | 5. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള അന്താരാഷ്ട്ര വികസന ഏജന്‍സിയും ഇന്ത്യാ ഗവണ്മെന്റും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ കെടുതികള്‍ പ്രവചിക്കാന്‍ ദേശീയതലത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയുണ്ടായി. 2004 ഡി.-ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏജന്‍സി 4.3 ദശലക്ഷത്തിലേറെ ഡോളര്‍ സഹായധനം നല്കി. | ||
(ഡോ. കെ. രാമചന്ദ്രന് നായര്‍, സ.പ.) | (ഡോ. കെ. രാമചന്ദ്രന് നായര്‍, സ.പ.) | ||
+ | [[Category:സംഘടന]] |
Current revision as of 03:58, 9 ഏപ്രില്‍ 2008
അന്താരാഷ്ട്ര വികസന ഏജന്‍സി
Agency for International Development
വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ ഏജന്‍സി. യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
യു.എസ്. സഹായം പ്രധാനമായും നല്കിവന്നിരുന്ന അന്താരാഷ്ട്രസഹകരണ അഡ്മിനിസ്ട്രേഷന് (International Co-operation Agency ); വികസനവായ്പാഫണ്ട് (Development Loan Fund ); യു.എസ്. കയറ്റുമതി-ഇറക്കുമതി ബാങ്ക് (Expport-Import Bank of Washington) എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സംയോജിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1961 സെപ്.-ലെ 'വിദേശസഹായനിയമം' അനുസരിച്ച് 1961 ന. 3-ന് വാഷിങ്ടണ്‍ നഗരം ആസ്ഥാനമാക്കി അന്താരാഷ്ട്രവികസന ഏജന്‍സി സ്ഥാപിച്ചു. യു.എസ്. നല്കുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉള്‍പ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകള്‍ പണിയെടുക്കുന്ന ഈ ഏജന്‍സി നൂറില്‍പ്പരം രാഷ്ട്രങ്ങള്‍ക്കായി വികസനസഹായം വിതരണം ചെയ്യുന്നു.
ഏജന്‍സിയുടെ ഭരണം ഒരു പ്രധാന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിരിക്കുന്നു. വികസന വായ്പാസമിതി, വികസന ഗവേഷണവിഭാഗം, ചരക്ക്-സഹായഓഫീസ്, പ്രോഗ്രാം പുനഃപരിശോധന സമീകരണവിഭാഗം, അന്താരാഷ്ട്രവികസനസംഘടനാവിഭാഗം, വാര്‍ത്തയ്ക്കും പ്രതിനിധിസഭയ്ക്കും വേണ്ടിയുളള സമ്പര്ക്കസമിതി എന്നിവ ഏജന്‍സിയുടെ പ്രധാന ഘടകങ്ങളാണ്.
ഏജന്‍സി സഹായം നല്കുന്ന രാജ്യങ്ങളില്‍ പ്രത്യേകം മിഷന് ഓഫീസുകളുണ്ട്. യു.എസ്. സ്ഥാനപതിയും മിഷന് ഡയറക്ടറും ഏജന്‍സി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു. ഈ ഏജന്‍സി ഇന്ത്യയ്ക്ക് വായ്പയും സഹായധനവും നല്‍കുന്നുണ്ട്.
ഈ ഏജന്‍സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1.ഉയര്‍ന്നതരം വിത്തുകളുടെ ഉത്പാദനം, വളത്തിന്റെ ഉത്പാദനം, കാര്‍ഷികവിളകളുടെ സംരക്ഷണം, മണ്ണ്-ജലസേചനവികസനം, കാര്‍ഷികയന്ത്രങ്ങളുടെ വിതരണം, കാര്‍ഷിക സര്‍വകലാശാലകളുടെ വികസനവും ഗവേഷണവും, ഗ്രാമവൈദ്യുതീകരണം എന്നിവയ്ക്കു സഹായങ്ങള്‍ നല്കി കൃഷിവികസനത്തിനു സഹായിക്കുന്നു;
2. വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ക്ക് സഹായം നല്കിവരുന്നു.
3. പകര്‍ച്ചവ്യാധിനിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസ വികസനം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി, ഔഷധങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവയുടെ വിതരണം എന്നിവയ്ക്കു സഹായം നല്കുന്നു; ടൈറ്റില്‍ II (Title II) എന്ന പദ്ധതിയില്‍ ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലായി 7 ദശലക്ഷത്തില്‍പ്പരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നു. എയ്ഡ്സ് ബാധിതര്‍ക്ക് സാന്ത്വനമേകുവാനും അന്താരാഷ്ട്രവികസന ഏജന്‍സി ധനസഹായം നല്കുന്നു.
4. ഊര്‍ജ-വിഭവസംരക്ഷണം ഉറപ്പുവരുത്തിയും പുനരുദ്ധാരണക്ഷമവും മാലിന്യമുക്തവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചും ശുദ്ധമായ ജലവും ഊര്‍ജവും എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്‍സി ധനസഹായം നല്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ISO 14000-ത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ഒരു 'ഹരിതവ്യവസായ' സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാലിന്യമുക്തഊര്‍ജ സ്രോതസ്സെന്ന നിലയ്ക്ക് ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി ഒരു യു.എസ്.-ഇന്ത്യന്‍ സംരംഭം ഹൈഡ്രജന്‍കൊണ്ട് ഓടുന്ന ത്രിചക്ര സ്കൂട്ടര്‍ മാതൃക വികസിപ്പിച്ചത് ഈ രംഗത്തെ ഒരു നാഴികകല്ലായി പരിഗണിക്കാം.
5. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള അന്താരാഷ്ട്ര വികസന ഏജന്‍സിയും ഇന്ത്യാ ഗവണ്മെന്റും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ കെടുതികള്‍ പ്രവചിക്കാന്‍ ദേശീയതലത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയുണ്ടായി. 2004 ഡി.-ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏജന്‍സി 4.3 ദശലക്ഷത്തിലേറെ ഡോളര്‍ സഹായധനം നല്കി.
(ഡോ. കെ. രാമചന്ദ്രന് നായര്‍, സ.പ.)