This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കിനേസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്കിനേസ് = Achinese ആദിമമലയന്‍ ഗോത്രത്തില്‍പ്പെട്ട ഒരു സുമാത്ര ജനത. ഇവര...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= അക്കിനേസ് =
+
= അക്കിനേസ് =
-
 
+
-
 
+
Achinese
Achinese
വരി 9: വരി 7:
   
   
സ്ത്രീകള്‍ക്ക് ഉന്നതമായ പദവി നല്‍കുന്ന ഒരു ജനതയാണ് അക്കിനേസ്. സ്ത്രീകള്‍ ധാരാളം ആഭരണങ്ങള്‍ ധരിക്കുന്നു; മൂടുപടം ധരിക്കാറില്ല. അക്കിനേസ് വര്‍ഗക്കാര്‍ മലയോപോളിനേഷ്യന്‍ ഭാഷകളാണ് സംസാരിക്കുന്നത്.
സ്ത്രീകള്‍ക്ക് ഉന്നതമായ പദവി നല്‍കുന്ന ഒരു ജനതയാണ് അക്കിനേസ്. സ്ത്രീകള്‍ ധാരാളം ആഭരണങ്ങള്‍ ധരിക്കുന്നു; മൂടുപടം ധരിക്കാറില്ല. അക്കിനേസ് വര്‍ഗക്കാര്‍ മലയോപോളിനേഷ്യന്‍ ഭാഷകളാണ് സംസാരിക്കുന്നത്.
 +
[[Category:ജനവിഭാഗം]]

Current revision as of 08:14, 7 ഏപ്രില്‍ 2008

അക്കിനേസ്

Achinese

ആദിമമലയന്‍ ഗോത്രത്തില്‍പ്പെട്ട ഒരു സുമാത്ര ജനത. ഇവര്‍ മംഗളോയ്ഡ് (തെക്കന്‍) ഗോത്രത്തില്‍പെട്ടവരാണ്. വിദേശവ്യാപാരങ്ങളുടെയും അടിമത്തവ്യവസ്ഥിതികളുടെയും ഫലമായി പില്ക്കാലത്ത് അക്കിനേസ് ഒരു സങ്കരവര്‍ഗമായിത്തീര്‍ന്നു. സുമാത്രയില്‍ ഇന്ത്യന്‍ സ്വാധീനത അനുഭവപ്പെട്ട ആദ്യത്തെ ജനത വ.പടിഞ്ഞാറന്‍ പ്രദേശത്തെ അക്കിനേസ് വര്‍ഗക്കാരാണ്. എ.ഡി. 500-നു മുന്‍പുതന്നെ ഇവര്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. അതിന്റെ ഫലമായി പ്രഭുക്കന്മാര്‍, ഇടത്തരക്കാര്‍, അടിമകള്‍ എന്നിങ്ങനെ ചേരിതിരിക്കപ്പെട്ട ഒരു സമൂഹം ഉരുത്തിരിയുകയും ആ സ്ഥിതി തുടരുകയും ചെയ്തു. പില്ക്കാലത്ത് ഇവര്‍ ഇസ്ളാംമതം സ്വീകരിക്കുകയും എ.ഡി. 1520 ആയപ്പോള്‍ അവരുടെ വക ഒരു സ്വതന്ത്ര "സല്‍ത്തനത്ത് (സുല്‍ത്താന്‍ കോയ്മ) സ്ഥാപിതമാവുകയും ചെയ്തു. ഇക്കൂട്ടര്‍ പോര്‍ത്തുഗീസുകാരുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് അവരുമായി യുദ്ധം നടത്തുകയും 1641-ല്‍ സുമാത്രയില്‍ നിന്നും അവരെ തുരത്തുകയും ചെയ്തു. ഇതിനുശേഷമുള്ള നൂറു വര്‍ഷക്കാലം അക്കിനേസ് വര്‍ഗം വടക്കന്‍ സുമാത്രയിലെ ഏറ്റവും ശക്തമായ ജനതയായിരുന്നു. ഡച്ചുകാരുടെ ശക്തി അക്കിനേസ് വര്‍ഗക്കാരുടെ സ്വാധീനത വളരെ കുറച്ചുകളഞ്ഞു. ഈ പ്രദേശം സ്വന്തം ആധിപത്യത്തിലാക്കാന്‍ ഹോളണ്ട് ശ്രമിച്ചു. 1873-ല്‍ അക്കിനേസ് യുദ്ധമുണ്ടായി. ഏകദേശം 40 വര്‍ഷത്തോളം ഈ യുദ്ധം നീണ്ടുനിന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുണ്ടായ ഈ യുദ്ധത്തെ ആധാരമാക്കി അനേകം അക്കിന്‍ കവിതകള്‍ വിരചിതമായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഡൊക്കാറിന്റെ കവിതകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഗ്രാമീണമാതൃകയിലുള്ള ഗൃഹങ്ങളാണ് ഇവര്‍ നിര്‍മിച്ചിരുന്നത്. വെള്ളക്കാരുടെ സ്വാധീനതാഫലമായി പൊതുസ്ഥാപനങ്ങളും ധനികവര്‍ഗക്കാരുടെ കെട്ടിടങ്ങളും വളരെ പരിഷ്കരിക്കപ്പെട്ടു. മുള, തടി എന്നിവകൊണ്ട് നിര്‍മിച്ച വീടുകളാണ് സാധാരണയായുള്ളത്. അതിഥികള്‍ക്കും കുടുംബത്തിനും സമ്മേളിക്കാന്‍ ഒരു മുറിയും അതിനു പുറകിലായി ഒരു കിടപ്പുമുറിയും ഏറ്റവും പുറകിലായി ഒരു അടുക്കളയും ചേര്‍ന്ന വീടുകളാണ് സാധാരണയുള്ളത്. ഉയരമുള്ള തൂണുകള്‍ നാട്ടി അവയ്ക്കു മുകളിലാണ് വീടുകള്‍ പണിഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് ഉന്നതമായ പദവി നല്‍കുന്ന ഒരു ജനതയാണ് അക്കിനേസ്. സ്ത്രീകള്‍ ധാരാളം ആഭരണങ്ങള്‍ ധരിക്കുന്നു; മൂടുപടം ധരിക്കാറില്ല. അക്കിനേസ് വര്‍ഗക്കാര്‍ മലയോപോളിനേഷ്യന്‍ ഭാഷകളാണ് സംസാരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍