This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കാന്തോപ്ടെറിജിയൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്കാന്തോപ്ടെറിജിയൈ = Acanthopterygii അസ്ഥിമത്സ്യങ്ങളിലെ ഒരു പ്രധാനവിഭാഗമായ...)
(അക്കാന്തോപ്ടെറിജിയൈ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= അക്കാന്തോപ്ടെറിജിയൈ =
+
= അക്കാന്തോപ്ടെറിജിയൈ =
-
 
+
Acanthopterygii
Acanthopterygii
വരി 9: വരി 8:
അക്കാന്തോപ്ടെറിജിയൈ മത്സ്യഗോത്രത്തില്‍ 17 ഉപഗോത്രങ്ങളും 137-ഓളം കുടുംബങ്ങളും ഉദ്ദേശം 1,200 ജീനസുകളുമുണ്ട്.
അക്കാന്തോപ്ടെറിജിയൈ മത്സ്യഗോത്രത്തില്‍ 17 ഉപഗോത്രങ്ങളും 137-ഓളം കുടുംബങ്ങളും ഉദ്ദേശം 1,200 ജീനസുകളുമുണ്ട്.
-
ചൂരമത്സ്യങ്ങളും (Tunas) അയലയും ഉള്‍പ്പെടുന്ന സ്കോബ്രിഡേ കുടുംബത്തിനാണ് ഏറ്റവും സാമ്പത്തിക പ്രാധാന്യം. സ്കീനിഡേ (Sciaenidae), സെറാനിഡേ (Serranidae), സ്കോര്‍പീനിഡേ (Scorpaenidae), കരാഞ്ജിഡേ (Carangidae), സിക്ലിഡേ, പെഴ്സിഡേ (Percidae) എന്നീ വിഭാഗങ്ങളിലെ മത്സ്യങ്ങളും വാണിജ്യപ്രാധാന്യമുള്ളവയാണ്. അക്വേറിയങ്ങളില്‍ വളര്‍ത്താറുള്ള 'സൂര്യ' മത്സ്യങ്ങള്‍, നീലമത്സ്യങ്ങള്‍ തുടങ്ങിയവ ഈ ഗോത്രത്തില്‍പ്പെടുന്നു
+
ചൂരമത്സ്യങ്ങളും (Tunas) അയലയും ഉള്‍പ്പെടുന്ന സ്കോബ്രിഡേ കുടുംബത്തിനാണ് ഏറ്റവും സാമ്പത്തിക പ്രാധാന്യം. സ്കീനിഡേ (Sciaenidae), സെറാനിഡേ (Serranidae), സ്കോര്‍പീനിഡേ (Scorpaenidae), കരാഞ്ജിഡേ (Carangidae), സിക്‍ലിഡേ, പെഴ്സിഡേ (Percidae) എന്നീ വിഭാഗങ്ങളിലെ മത്സ്യങ്ങളും വാണിജ്യപ്രാധാന്യമുള്ളവയാണ്. അക്വേറിയങ്ങളില്‍ വളര്‍ത്താറുള്ള 'സൂര്യ' മത്സ്യങ്ങള്‍, നീലമത്സ്യങ്ങള്‍ തുടങ്ങിയവ ഈ ഗോത്രത്തില്‍പ്പെടുന്നു
 +
[[Category:ജന്തുശാസ്ത്രം]]

Current revision as of 13:08, 11 നവംബര്‍ 2014

അക്കാന്തോപ്ടെറിജിയൈ

Acanthopterygii

അസ്ഥിമത്സ്യങ്ങളിലെ ഒരു പ്രധാനവിഭാഗമായ ടെലിയോസ്റ്റിയൈ (Teleosteii)യിലെ ഒരു ഗോത്രം. അക്കാന്തോപ്ടെറി (Acanthoptery), പെര്‍ക്കോമോര്‍ഫി ( Percomorphi) എന്നീ പേരുകളും ഇതിനുണ്ട്. കശേരുകികളിലെ ഏറ്റവും വലിയ ഗോത്രമാണിത്; ഭൂരിപക്ഷവും കടല്‍മത്സ്യങ്ങളാണ്. ഇവയെ മൊത്തത്തില്‍ മുള്ളുകളുള്ള 'റേ'കളോടുകൂടിയ (spiny- rayed) മത്സ്യങ്ങളെന്നു പറയാം. പത്ര(fins)ങ്ങളില്‍ മുള്ളുകള്‍ കാണപ്പെടുന്നു. പൃഷ്ട-ഗുദ-അധരപത്രങ്ങളുടെ അഗ്ര'റേ'കള്‍ തമ്മില്‍ കൂടിച്ചേരാതെ മുള്ളുകളായി തീരുന്നു. ഇവ ഈ പത്രങ്ങളില്‍ അവിടവിടെ അല്പം വെളിയിലേക്കു തള്ളിനില്ക്കാറുണ്ട്. ശ്രോണീപത്രം സാധാരണ കാണാറില്ല. ശ്രോണീപത്രമുള്ള മത്സ്യങ്ങളില്‍ അവ വക്ഷോഭാഗത്തോ ഗളഭാഗത്തോ (thoracic) ആണ് കാണപ്പെടുക. ശ്രോണീമേഖല (pelvic girdle) അല്പം മുന്നോട്ടു നീങ്ങി ക്ളൈത്ര (clithrum)വുമായി ബന്ധിച്ചിരിക്കുന്നു. ശ്രോണീപത്രവും സാധാരണയായി ഉദരത്തിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങിയാണിരിക്കുന്നത്. മാക്സിലയെ (maxilla) ചുറ്റി ഒരു പ്രീമാക്സില (premaxilla) കാണപ്പെടുന്നു. മാക്സിലയില്‍ പല്ലുകള്‍ കാണാറില്ല. വളര്‍ച്ചയെത്തിയ മത്സ്യങ്ങളില്‍ വാതാശയ (swimbladder)ത്തിന് നാളി ഇല്ല. ശല്ക്കങ്ങള്‍ സാധാരണഗതിയില്‍ റ്റീനോയ്ഡ് (ctenoid)കളാണ്. ചുരുക്കം ചില മത്സ്യങ്ങളില്‍ മാത്രം ആദിമമത്സ്യങ്ങളിലേതുപോലുള്ള ചക്രാഭ ശല്ക്ക(cycloid scales)ങ്ങളും കാണാറുണ്ട്.

സീനോസോയിക് മഹാകല്പം മുതല്‍ അക്കാന്തോപ്ടെറിജിയന്‍ മത്സ്യങ്ങളാണ് പ്രധാന സമുദ്രജീവികള്‍. ക്രിട്ടേഷ്യസ് കല്പത്തിന്റെ മധ്യത്തോടുകൂടിയാണ് ആദ്യമായി ഇവ പ്രത്യക്ഷപ്പെട്ടത്. വളരെക്കാലം കഴിയുംമുമ്പ് അനുകൂലവികിരണത്തിന് ഇവ വിധേയമായി. ഇയോസീന്‍ (Eocene) കല്പമായപ്പോഴേയ്ക്കും അക്കാന്തോപ്ടെറിജിയന്‍ അഥവാ പെഴ്സിഫോം (Perciform) മത്സ്യങ്ങളിലെ പ്രധാന ഗോത്രങ്ങളായ പ്ളൂറോനെക്റ്റിഫോര്‍മിസ് (Pleuronectiformes), ടെട്രാഓഡോണ്ടിഫോര്‍മിസ് (Tetraodontiformes), ലോഫൈഫോര്‍മിസ് (Lophiiformes) തുടങ്ങിയവയെല്ലാം വികാസം പ്രാപിച്ചുകഴിഞ്ഞിരുന്നു. സിക്ലിഡേ (Cichlidae) മത്സ്യകുടുംബത്തിലെ അംഗങ്ങള്‍ ആഫ്രിക്കയിലും തെ. അമേരിക്കയിലുമുള്ള ശുദ്ധജലതടാകങ്ങളില്‍ സുലഭമാണ്. സെന്‍ട്രാര്‍ക്കിഡേ (Centrarchidae), പെഴ്സിഡേ (Percidae), അനബാന്റിഡേ (Anabantide) തുടങ്ങിയ മറ്റ് പെഴ്സിഫോം മത്സ്യകുടുംബങ്ങളിലെ അംഗങ്ങളും ശുദ്ധജലത്തില്‍ കാണുന്നവയാണ്. കയാസ്മോഡോണ്ടിഡേ (Chiasmodontidae), ബ്രോറ്റ്യൂലിഡേ (Brotulidae), സൈക്ളോപ്റ്റെറിഡേ (Cyclopteridae) എന്നിവ ഉള്‍പ്പെടുന്ന മത്സ്യകുടുംബങ്ങള്‍ ആഴക്കടല്‍ ജീവിതത്തിന് അനുയോജ്യമായ സവിശേഷതകളോടുകൂടിയവയാണ്. സ്കോംബ്രിഡേ (Scombridae), സ്ട്രൊമാറ്റിഡേ (Stromateidae), കോറിഫേനിഡേ (Coryphaenidae) എന്നീ കുടുംബങ്ങളില്‍പ്പെട്ടവ ആഴക്കടലിലോ പുറങ്കടലിലോ വസിക്കുന്നവ(Pelagic)യാണ്. കടല്‍ത്തീരങ്ങളിലും പുറംകടലിലും പവിഴപ്പുറ്റു(coralreef)കളിലും ലഗൂണു(lagoon)കളിലും ജീവിക്കാന്‍ കഴിവുള്ള അക്കാന്തോപ്ടെറിജിയനുകള്‍ അനുകൂലനഭദ്രതയ്ക്ക് ഉത്തമോദാഹരണങ്ങളാണ്.

അക്കാന്തോപ്ടെറിജിയൈ മത്സ്യഗോത്രത്തില്‍ 17 ഉപഗോത്രങ്ങളും 137-ഓളം കുടുംബങ്ങളും ഉദ്ദേശം 1,200 ജീനസുകളുമുണ്ട്.

ചൂരമത്സ്യങ്ങളും (Tunas) അയലയും ഉള്‍പ്പെടുന്ന സ്കോബ്രിഡേ കുടുംബത്തിനാണ് ഏറ്റവും സാമ്പത്തിക പ്രാധാന്യം. സ്കീനിഡേ (Sciaenidae), സെറാനിഡേ (Serranidae), സ്കോര്‍പീനിഡേ (Scorpaenidae), കരാഞ്ജിഡേ (Carangidae), സിക്‍ലിഡേ, പെഴ്സിഡേ (Percidae) എന്നീ വിഭാഗങ്ങളിലെ മത്സ്യങ്ങളും വാണിജ്യപ്രാധാന്യമുള്ളവയാണ്. അക്വേറിയങ്ങളില്‍ വളര്‍ത്താറുള്ള 'സൂര്യ' മത്സ്യങ്ങള്‍, നീലമത്സ്യങ്ങള്‍ തുടങ്ങിയവ ഈ ഗോത്രത്തില്‍പ്പെടുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍