This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുവതി ശാസനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിരുവതി ശാസനം സംഗ്രാമധീരന്‍ എന്ന പേരില്‍ പ്രസിദ്ധനായ വേണാട്ടു രാജാ...) |
|||
വരി 1: | വരി 1: | ||
- | തിരുവതി ശാസനം | + | =തിരുവതി ശാസനം= |
- | സംഗ്രാമധീരന്‍ എന്ന പേരില്‍ പ്രസിദ്ധനായ വേണാട്ടു രാജാവ് രവിവര്‍മ കുലശേഖരന്റെ ശാസനങ്ങളില്‍ ഒന്ന്. തിരുവതിയിലെ വീരസ്ഥാണേശ്വരം ക്ഷേത്രത്തില്‍നിന്നാണ് ഈ രേഖ ലഭിച്ചിട്ടുള്ളത്. കലിവര്‍ഷം 4414 (എ.ഡി. 1313) ആണ് ശാസനകാലം. 1312-13 കാലത്ത് പാണ്ഡ്യ രാജ്യവും ചോള മണ്ഡലവും കീഴടക്കിയ രവിവര്‍മ കാഞ്ചീപുരത്ത് വേഗവതീ നദീതീരത്തുവച്ച് ത്രിഭൂവന ചക്രവര്‍ത്തി (ചേര-ചോള-പാണ്ഡ്യ ചക്രവര്‍ത്തി)യായി കിരീടധാരണം നടത്തി. അക്കാലത്ത് കാഞ്ചീപുരത്തെ അരുളാളപ്പെരുമാള്‍ ക്ഷേത്രത്തിലും ഗൂഡല്ലൂര്‍ താലൂക്കിലെ തിരുവതി വീരസ്ഥാനേശ്വരം ക്ഷേത്രത്തിലും ശ്രീരംഗം ക്ഷേത്രത്തിലും മദ്രാസിലെ പൂനമല്ലീ ക്ഷേത്രത്തിലും ശുദ്ധികലശങ്ങള്‍ നടത്തുകയും ദേവദാനങ്ങള്‍ നല്കുകയും ചെയ്തു. മാലിക് കാഫൂറിന്റെ കീഴിലുള്ള | + | സംഗ്രാമധീരന്‍ എന്ന പേരില്‍ പ്രസിദ്ധനായ വേണാട്ടു രാജാവ് രവിവര്‍മ കുലശേഖരന്റെ ശാസനങ്ങളില്‍ ഒന്ന്. തിരുവതിയിലെ വീരസ്ഥാണേശ്വരം ക്ഷേത്രത്തില്‍നിന്നാണ് ഈ രേഖ ലഭിച്ചിട്ടുള്ളത്. കലിവര്‍ഷം 4414 (എ.ഡി. 1313) ആണ് ശാസനകാലം. 1312-13 കാലത്ത് പാണ്ഡ്യ രാജ്യവും ചോള മണ്ഡലവും കീഴടക്കിയ രവിവര്‍മ കാഞ്ചീപുരത്ത് വേഗവതീ നദീതീരത്തുവച്ച് ത്രിഭൂവന ചക്രവര്‍ത്തി (ചേര-ചോള-പാണ്ഡ്യ ചക്രവര്‍ത്തി)യായി കിരീടധാരണം നടത്തി. അക്കാലത്ത് കാഞ്ചീപുരത്തെ അരുളാളപ്പെരുമാള്‍ ക്ഷേത്രത്തിലും ഗൂഡല്ലൂര്‍ താലൂക്കിലെ തിരുവതി വീരസ്ഥാനേശ്വരം ക്ഷേത്രത്തിലും ശ്രീരംഗം ക്ഷേത്രത്തിലും മദ്രാസിലെ പൂനമല്ലീ ക്ഷേത്രത്തിലും ശുദ്ധികലശങ്ങള്‍ നടത്തുകയും ദേവദാനങ്ങള്‍ നല്കുകയും ചെയ്തു. മാലിക് കാഫൂറിന്റെ കീഴിലുള്ള മുസ്ലീം പടയുടെ കൊള്ളകള്‍ക്ക് ഈ ക്ഷേത്രങ്ങള്‍ വിധേയമായി (1310-11) എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം രവിവര്‍മയുടെ ലിഖിതങ്ങളുണ്ട്. എല്ലാ ക്ഷേത്ര ശാസനങ്ങളിലും ആമുഖമായി തന്റെ അപദാനങ്ങളെ വിവരിക്കുന്ന മൂന്ന് സംസ്കൃത ശ്ലോകങ്ങളുണ്ട്. ആദ്യ ശ്ലോകത്തില്‍ താന്‍ കേരളത്തിലെ യാദവ രാജാവായ ജയസിംഹന്റേയും ഉമാദേവിയുടേയും പുത്രനായി ശകവര്‍ഷം 1188-ല്‍ (എ.ഡി. 1266) ജനിച്ചുവെന്നു പറയുന്നു. ശത്രുക്കളെ നിഗ്രഹിച്ച് കൊല്ലം രാജാവായ താന്‍ 33-ാം വയസ്സില്‍ കേരള ചക്രവര്‍ത്തിയായി എന്നും പാണ്ഡ്യ രാജകുമാരിയെ വിവാഹം ചെയ്തു എന്നും രണ്ടാം ശ്ലോകത്തില്‍ പറയുന്നു. വീരപാണ്ഡ്യനെ യുദ്ധത്തില്‍ തോല്പിച്ച് പാണ്ഡ്യ ചോള ദേശങ്ങള്‍ കീഴടക്കി തന്റെ 46-ാം വയസ്സില്‍ വേഗവ തീരത്തു വച്ച് കിരീടധാരണം നടത്തി എന്ന് മൂന്നാം ശ്ലോകത്തില്‍ പറയുന്നു. തിരുവതി ക്ഷേത്രത്തില്‍ ശുദ്ധീകരണ ക്രിയ നടത്തിയ കാര്യം പിന്നീടു പറയുന്നുണ്ട്. |
(കെ. ശിവശങ്കരന്‍ നായര്‍) | (കെ. ശിവശങ്കരന്‍ നായര്‍) |
Current revision as of 06:47, 2 ജൂലൈ 2008
തിരുവതി ശാസനം
സംഗ്രാമധീരന്‍ എന്ന പേരില്‍ പ്രസിദ്ധനായ വേണാട്ടു രാജാവ് രവിവര്‍മ കുലശേഖരന്റെ ശാസനങ്ങളില്‍ ഒന്ന്. തിരുവതിയിലെ വീരസ്ഥാണേശ്വരം ക്ഷേത്രത്തില്‍നിന്നാണ് ഈ രേഖ ലഭിച്ചിട്ടുള്ളത്. കലിവര്‍ഷം 4414 (എ.ഡി. 1313) ആണ് ശാസനകാലം. 1312-13 കാലത്ത് പാണ്ഡ്യ രാജ്യവും ചോള മണ്ഡലവും കീഴടക്കിയ രവിവര്‍മ കാഞ്ചീപുരത്ത് വേഗവതീ നദീതീരത്തുവച്ച് ത്രിഭൂവന ചക്രവര്‍ത്തി (ചേര-ചോള-പാണ്ഡ്യ ചക്രവര്‍ത്തി)യായി കിരീടധാരണം നടത്തി. അക്കാലത്ത് കാഞ്ചീപുരത്തെ അരുളാളപ്പെരുമാള്‍ ക്ഷേത്രത്തിലും ഗൂഡല്ലൂര്‍ താലൂക്കിലെ തിരുവതി വീരസ്ഥാനേശ്വരം ക്ഷേത്രത്തിലും ശ്രീരംഗം ക്ഷേത്രത്തിലും മദ്രാസിലെ പൂനമല്ലീ ക്ഷേത്രത്തിലും ശുദ്ധികലശങ്ങള്‍ നടത്തുകയും ദേവദാനങ്ങള്‍ നല്കുകയും ചെയ്തു. മാലിക് കാഫൂറിന്റെ കീഴിലുള്ള മുസ്ലീം പടയുടെ കൊള്ളകള്‍ക്ക് ഈ ക്ഷേത്രങ്ങള്‍ വിധേയമായി (1310-11) എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം രവിവര്‍മയുടെ ലിഖിതങ്ങളുണ്ട്. എല്ലാ ക്ഷേത്ര ശാസനങ്ങളിലും ആമുഖമായി തന്റെ അപദാനങ്ങളെ വിവരിക്കുന്ന മൂന്ന് സംസ്കൃത ശ്ലോകങ്ങളുണ്ട്. ആദ്യ ശ്ലോകത്തില്‍ താന്‍ കേരളത്തിലെ യാദവ രാജാവായ ജയസിംഹന്റേയും ഉമാദേവിയുടേയും പുത്രനായി ശകവര്‍ഷം 1188-ല്‍ (എ.ഡി. 1266) ജനിച്ചുവെന്നു പറയുന്നു. ശത്രുക്കളെ നിഗ്രഹിച്ച് കൊല്ലം രാജാവായ താന്‍ 33-ാം വയസ്സില്‍ കേരള ചക്രവര്‍ത്തിയായി എന്നും പാണ്ഡ്യ രാജകുമാരിയെ വിവാഹം ചെയ്തു എന്നും രണ്ടാം ശ്ലോകത്തില്‍ പറയുന്നു. വീരപാണ്ഡ്യനെ യുദ്ധത്തില്‍ തോല്പിച്ച് പാണ്ഡ്യ ചോള ദേശങ്ങള്‍ കീഴടക്കി തന്റെ 46-ാം വയസ്സില്‍ വേഗവ തീരത്തു വച്ച് കിരീടധാരണം നടത്തി എന്ന് മൂന്നാം ശ്ലോകത്തില്‍ പറയുന്നു. തിരുവതി ക്ഷേത്രത്തില്‍ ശുദ്ധീകരണ ക്രിയ നടത്തിയ കാര്യം പിന്നീടു പറയുന്നുണ്ട്.
(കെ. ശിവശങ്കരന്‍ നായര്‍)