This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തര്‍വേദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്തര്‍വേദി = ഗംഗയ്ക്കും യമുനയ്ക്കും മധ്യേയുള്ള സ്ഥലം. ബ്രഹ്മാവര്ത...) |
|||
വരി 4: | വരി 4: | ||
അന്തര്‍വേദി എന്ന പദം 'യജ്ഞശാലയുടെ ഉള്‍ഭാഗം' എന്ന അര്‍ഥത്തില്‍ പലേടത്തും പ്രയോഗിച്ചുകാണുന്നു (ഉദാ. ഭാരതമാല പാട്ട്, സഭാ. 42). നോ: ബ്രഹ്മാവര്‍ത്തം | അന്തര്‍വേദി എന്ന പദം 'യജ്ഞശാലയുടെ ഉള്‍ഭാഗം' എന്ന അര്‍ഥത്തില്‍ പലേടത്തും പ്രയോഗിച്ചുകാണുന്നു (ഉദാ. ഭാരതമാല പാട്ട്, സഭാ. 42). നോ: ബ്രഹ്മാവര്‍ത്തം | ||
+ | [[Category:സ്ഥലം]] |
Current revision as of 11:01, 8 ഏപ്രില്‍ 2008
അന്തര്‍വേദി
ഗംഗയ്ക്കും യമുനയ്ക്കും മധ്യേയുള്ള സ്ഥലം. ബ്രഹ്മാവര്‍ത്തം എന്നും പേരുണ്ട്. ഹരിദ്വാര്‍ മുതല്‍ പ്രയാഗ് വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഈ പ്രദേശം വൈദികകാലത്തിനും വളരെ മുന്‍പു മുതല്‍ യജ്ഞഭൂമിയായി ഉപയോഗിച്ചുപോന്നു. വൈദികകാലത്ത് പാഞ്ചാലം, വത്സം തുടങ്ങിയ രാജവംശങ്ങളുടെ ആസ്ഥാനമായിരുന്നു അന്തര്‍വേദി. ഈ പ്രദേശം ഗുപ്ത സാമ്രാജ്യകാലത്ത് അംഗീകൃതമായ ഒരു ജില്ലയായിരുന്നു. സ്കന്ദഗുപ്തന്റെ കാലത്ത് ഇവിടത്തെ ഭരണകാര്യം നിര്‍വഹിക്കുവാന്‍ ശര്വനാഗന് എന്ന ഉദ്യോഗസ്ഥനെ ചക്രവര്‍ത്തി നേരിട്ടു നിയോഗിച്ചതായി ചരിത്രരേഖകളുണ്ട്. അന്തര്‍വേദി കേന്ദ്രമാക്കി ധാരാളം അശ്വമേധങ്ങള്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇവയില്‍ സമുദ്രഗുപ്തന്റെ പ്രസിദ്ധമായ അശ്വമേധവും ഉള്‍പ്പെടുന്നു.
അന്തര്‍വേദി എന്ന പദം 'യജ്ഞശാലയുടെ ഉള്‍ഭാഗം' എന്ന അര്‍ഥത്തില്‍ പലേടത്തും പ്രയോഗിച്ചുകാണുന്നു (ഉദാ. ഭാരതമാല പാട്ട്, സഭാ. 42). നോ: ബ്രഹ്മാവര്‍ത്തം