This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരൂരങ്ങാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരൂരങ്ങാടി മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാട...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിരൂരങ്ങാടി   
+
=തിരൂരങ്ങാടി=  
-
മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോ ക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരൂരങ്ങാടി റവന്യു വില്ലേ ജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 17.73 ച.കി.മീ.; അതിരുകള്‍: കി.-ഉം വ.-ഉം പ.-ഉം കടലുണ്ടിപ്പുഴ; തെ.നന്നമ്പ്ര, തെന്നല പഞ്ചായത്തുകള്‍. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്ന് ഉദ്ഭവിച്ച് പഞ്ചായത്തിന്റെ മൂന്ന ് അതിരുകളെ സ്പര്‍ശിച്ചൊഴുകുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടിയിലെ പ്രധാന ജലസ്രോതസ്. പൊതുവേ ഉയര്‍ന്നതും ചരിവോട് കൂടിയതുമായ ഭൂപ്രകൃതിയുള്ള തിരൂരങ്ങാടിയുടെ 40 ശ.മാ.-ത്തോളം ഭാഗം നെല്‍ക്കൃഷിക്ക് ഉപയുക്തമായ ചതുപ്പുനിലങ്ങളാണ്. കാര്‍ഷിക വിളകളില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, എള്ള്, ഇഞ്ചി, കുരുമുളക്, വെറ്റില എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. വ്യാപകമായ തോതിലുള്ള മൃഗപരിപാലനവും കോഴിവളര്‍ത്തലും ഈ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ കാണാം. തിരൂരങ്ങാടി മുസ്ളിം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് മലപ്പുറം ജില്ലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രമാണ്. മലപ്പുറം ജില്ലയിലേയും സമീപ ജില്ലകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനകേന്ദ്രമാണ് തിരൂരങ്ങാടി കോളജ്. ഒരു അധ്യാപക പരിശീലന കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍യൂണിവേഴ്സിറ്റി സ്റ്റഡിസെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
+
മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോ ക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരൂരങ്ങാടി റവന്യു വില്ലേ ജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 17.73 ച.കി.മീ.; അതിരുകള്‍: കി.-ഉം വ.-ഉം പ.-ഉം കടലുണ്ടിപ്പുഴ; തെ.നന്നമ്പ്ര, തെന്നല പഞ്ചായത്തുകള്‍. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്ന് ഉദ്ഭവിച്ച് പഞ്ചായത്തിന്റെ മൂന്ന ് അതിരുകളെ സ്പര്‍ശിച്ചൊഴുകുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടിയിലെ പ്രധാന ജലസ്രോതസ്. പൊതുവേ ഉയര്‍ന്നതും ചരിവോട് കൂടിയതുമായ ഭൂപ്രകൃതിയുള്ള തിരൂരങ്ങാടിയുടെ 40 ശ.മാ.-ത്തോളം ഭാഗം നെല്‍ക്കൃഷിക്ക് ഉപയുക്തമായ ചതുപ്പുനിലങ്ങളാണ്. കാര്‍ഷിക വിളകളില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, എള്ള്, ഇഞ്ചി, കുരുമുളക്, വെറ്റില എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. വ്യാപകമായ തോതിലുള്ള മൃഗപരിപാലനവും കോഴിവളര്‍ത്തലും ഈ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ കാണാം. തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് മലപ്പുറം ജില്ലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രമാണ്. മലപ്പുറം ജില്ലയിലേയും സമീപ ജില്ലകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനകേന്ദ്രമാണ് തിരൂരങ്ങാടി കോളജ്. ഒരു അധ്യാപക പരിശീലന കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍യൂണിവേഴ്സിറ്റി സ്റ്റഡിസെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
-
  1921-ലെ മലബാര്‍ കലാപത്തിലൂടെയാണ് തിരൂരങ്ങാടി ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. മലബാര്‍ കലാപത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു തിരൂരങ്ങാടി. മമ്പുറം തങ്ങള്‍, അറബി തങ്ങള്‍ തുടങ്ങിയവരായിരുന്നു തിരൂരങ്ങാടിയില്‍ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത്. മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്വാര്‍ എന്ന തന്റെ ഗ്രന്ഥത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ തദ്ദേശീയരെ ആഹ്വാനം ചെയ്തു. തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി കൊണ്ടച്ചന്‍ പറമ്പില്‍ കുഞ്ഞി പോക്കര്‍ ഹാജിയായിരുന്നു. കലാപകാലത്ത് തിരൂരങ്ങാടി സമരത്തിന്റെ നേതൃത്വം മഞ്ചേരി നെല്ലിക്കുന്നു സ്വദേശിയായ എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസലിയാര്‍ ഏറ്റെടുത്തു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് പള്ളി പരിസരത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ മുസലിയാരും അനുയായികളും ബ്രിട്ടിഷ് പട്ടാളത്തിന് കീഴടങ്ങി. അലി മുസിലിയാരടക്കം തിരൂരങ്ങാടി സ്വദേശികളായ ഉരുണിയന്‍ അഹമ്മദ്, കുളിപ്പിലാക്കാല്‍ ഹസന്‍കുട്ടി, കൊക്കപ്പറമ്പന്‍രായില്‍, പട്ടാളത്തില്‍ കുട്ടശ്ശേരി അഹമ്മദ്, ചെമ്പ മൊയ്തീന്‍, ചെരിച്ചിയിന്‍ കുഞ്ഞിപോക്കര്‍, ചേലുപ്പാടന്‍ മൊയ്തീന്‍, വരമ്പനാലുങ്ങര്‍ മൊയ്തീന്‍, കൊളക്കാടന്‍ കുഞ്ഞാലന്‍കുട്ടി തുടങ്ങിയവരെ വധശിക്ഷക്ക് വിധിച്ചു. കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുകയുണ്ടായി. 1921 ആഗ. 20-നു നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട റൌളിയരുടെ ശവക്കല്ലറ തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ മുന്നിലും ആഗ. 30-ന്  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട വില്യമിന്റെ ശവക്കല്ലറ തിരൂരങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിന്റെ സമീപത്തും സ്ഥിതിചെയ്യുന്നു. കലാപകാലത്ത് സമാധാന ദൂതുമായി കെ.പി.കേശവമേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൌലവി തുടങ്ങിയ നേതാക്കള്‍ തിരൂരങ്ങാടിയിലെത്തി. 1921-ലെ മലബാര്‍ കലാപത്തിന് ശേഷം തിരൂരങ്ങാടി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ബ്രിട്ടീഷുകാര്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി നിരവധി മുസ്ളിം മതപാഠശാലകള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി. കുട്ടികളെ സ്കൂളിലയക്കാത്ത രക്ഷിതാക്കളെ അക്കാലത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മലബാറിലെ ആദ്യത്തെ അറബിഅച്ചുകൂടം സ്ഥാപിച്ചതും തിരൂരങ്ങാടിയിലാണ് (1883).
+
1921-ലെ മലബാര്‍ കലാപത്തിലൂടെയാണ് തിരൂരങ്ങാടി ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. മലബാര്‍ കലാപത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു തിരൂരങ്ങാടി. മമ്പുറം തങ്ങള്‍, അറബി തങ്ങള്‍ തുടങ്ങിയവരായിരുന്നു തിരൂരങ്ങാടിയില്‍ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത്. മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്വാര്‍ എന്ന തന്റെ ഗ്രന്ഥത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ തദ്ദേശീയരെ ആഹ്വാനം ചെയ്തു. തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി കൊണ്ടച്ചന്‍ പറമ്പില്‍ കുഞ്ഞി പോക്കര്‍ ഹാജിയായിരുന്നു. കലാപകാലത്ത് തിരൂരങ്ങാടി സമരത്തിന്റെ നേതൃത്വം മഞ്ചേരി നെല്ലിക്കുന്നു സ്വദേശിയായ എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസലിയാര്‍ ഏറ്റെടുത്തു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് പള്ളി പരിസരത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ മുസലിയാരും അനുയായികളും ബ്രിട്ടിഷ് പട്ടാളത്തിന് കീഴടങ്ങി. അലി മുസിലിയാരടക്കം തിരൂരങ്ങാടി സ്വദേശികളായ ഉരുണിയന്‍ അഹമ്മദ്, കുളിപ്പിലാക്കാല്‍ ഹസന്‍കുട്ടി, കൊക്കപ്പറമ്പന്‍രായില്‍, പട്ടാളത്തില്‍ കുട്ടശ്ശേരി അഹമ്മദ്, ചെമ്പ മൊയ്തീന്‍, ചെരിച്ചിയിന്‍ കുഞ്ഞിപോക്കര്‍, ചേലുപ്പാടന്‍ മൊയ്തീന്‍, വരമ്പനാലുങ്ങര്‍ മൊയ്തീന്‍, കൊളക്കാടന്‍ കുഞ്ഞാലന്‍കുട്ടി തുടങ്ങിയവരെ വധശിക്ഷക്ക് വിധിച്ചു. കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുകയുണ്ടായി. 1921 ആഗ. 20-നു നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട റൌളിയരുടെ ശവക്കല്ലറ തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ മുന്നിലും ആഗ. 30-ന്  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട വില്യമിന്റെ ശവക്കല്ലറ തിരൂരങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിന്റെ സമീപത്തും സ്ഥിതിചെയ്യുന്നു. കലാപകാലത്ത് സമാധാന ദൂതുമായി കെ.പി.കേശവമേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ നേതാക്കള്‍ തിരൂരങ്ങാടിയിലെത്തി. 1921-ലെ മലബാര്‍ കലാപത്തിന് ശേഷം തിരൂരങ്ങാടി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ബ്രിട്ടീഷുകാര്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി നിരവധി മുസ്ലീം മതപാഠശാലകള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി. കുട്ടികളെ സ്കൂളിലയക്കാത്ത രക്ഷിതാക്കളെ അക്കാലത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മലബാറിലെ ആദ്യത്തെ അറബിഅച്ചുകൂടം സ്ഥാപിച്ചതും തിരൂരങ്ങാടിയിലാണ് (1883).

Current revision as of 05:56, 4 ജൂലൈ 2008

തിരൂരങ്ങാടി

മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ബ്ളോ ക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തിരൂരങ്ങാടി റവന്യു വില്ലേ ജിനെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. വിസ്തൃതി: 17.73 ച.കി.മീ.; അതിരുകള്‍: കി.-ഉം വ.-ഉം പ.-ഉം കടലുണ്ടിപ്പുഴ; തെ.നന്നമ്പ്ര, തെന്നല പഞ്ചായത്തുകള്‍. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്ന് ഉദ്ഭവിച്ച് പഞ്ചായത്തിന്റെ മൂന്ന ് അതിരുകളെ സ്പര്‍ശിച്ചൊഴുകുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടിയിലെ പ്രധാന ജലസ്രോതസ്. പൊതുവേ ഉയര്‍ന്നതും ചരിവോട് കൂടിയതുമായ ഭൂപ്രകൃതിയുള്ള തിരൂരങ്ങാടിയുടെ 40 ശ.മാ.-ത്തോളം ഭാഗം നെല്‍ക്കൃഷിക്ക് ഉപയുക്തമായ ചതുപ്പുനിലങ്ങളാണ്. കാര്‍ഷിക വിളകളില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, എള്ള്, ഇഞ്ചി, കുരുമുളക്, വെറ്റില എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. വ്യാപകമായ തോതിലുള്ള മൃഗപരിപാലനവും കോഴിവളര്‍ത്തലും ഈ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ കാണാം. തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് മലപ്പുറം ജില്ലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രമാണ്. മലപ്പുറം ജില്ലയിലേയും സമീപ ജില്ലകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനകേന്ദ്രമാണ് തിരൂരങ്ങാടി കോളജ്. ഒരു അധ്യാപക പരിശീലന കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍യൂണിവേഴ്സിറ്റി സ്റ്റഡിസെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

1921-ലെ മലബാര്‍ കലാപത്തിലൂടെയാണ് തിരൂരങ്ങാടി ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. മലബാര്‍ കലാപത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു തിരൂരങ്ങാടി. മമ്പുറം തങ്ങള്‍, അറബി തങ്ങള്‍ തുടങ്ങിയവരായിരുന്നു തിരൂരങ്ങാടിയില്‍ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത്. മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്വാര്‍ എന്ന തന്റെ ഗ്രന്ഥത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ തദ്ദേശീയരെ ആഹ്വാനം ചെയ്തു. തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി കൊണ്ടച്ചന്‍ പറമ്പില്‍ കുഞ്ഞി പോക്കര്‍ ഹാജിയായിരുന്നു. കലാപകാലത്ത് തിരൂരങ്ങാടി സമരത്തിന്റെ നേതൃത്വം മഞ്ചേരി നെല്ലിക്കുന്നു സ്വദേശിയായ എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസലിയാര്‍ ഏറ്റെടുത്തു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് പള്ളി പരിസരത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ മുസലിയാരും അനുയായികളും ബ്രിട്ടിഷ് പട്ടാളത്തിന് കീഴടങ്ങി. അലി മുസിലിയാരടക്കം തിരൂരങ്ങാടി സ്വദേശികളായ ഉരുണിയന്‍ അഹമ്മദ്, കുളിപ്പിലാക്കാല്‍ ഹസന്‍കുട്ടി, കൊക്കപ്പറമ്പന്‍രായില്‍, പട്ടാളത്തില്‍ കുട്ടശ്ശേരി അഹമ്മദ്, ചെമ്പ മൊയ്തീന്‍, ചെരിച്ചിയിന്‍ കുഞ്ഞിപോക്കര്‍, ചേലുപ്പാടന്‍ മൊയ്തീന്‍, വരമ്പനാലുങ്ങര്‍ മൊയ്തീന്‍, കൊളക്കാടന്‍ കുഞ്ഞാലന്‍കുട്ടി തുടങ്ങിയവരെ വധശിക്ഷക്ക് വിധിച്ചു. കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുകയുണ്ടായി. 1921 ആഗ. 20-നു നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട റൌളിയരുടെ ശവക്കല്ലറ തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ മുന്നിലും ആഗ. 30-ന് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട വില്യമിന്റെ ശവക്കല്ലറ തിരൂരങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിന്റെ സമീപത്തും സ്ഥിതിചെയ്യുന്നു. കലാപകാലത്ത് സമാധാന ദൂതുമായി കെ.പി.കേശവമേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ നേതാക്കള്‍ തിരൂരങ്ങാടിയിലെത്തി. 1921-ലെ മലബാര്‍ കലാപത്തിന് ശേഷം തിരൂരങ്ങാടി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ബ്രിട്ടീഷുകാര്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി നിരവധി മുസ്ലീം മതപാഠശാലകള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി. കുട്ടികളെ സ്കൂളിലയക്കാത്ത രക്ഷിതാക്കളെ അക്കാലത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മലബാറിലെ ആദ്യത്തെ അറബിഅച്ചുകൂടം സ്ഥാപിച്ചതും തിരൂരങ്ങാടിയിലാണ് (1883).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍