This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയോലപ്പറമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തലയോലപ്പറമ്പ് = കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, കടുത്തുരുത്ത...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=തലയോലപ്പറമ്പ്  
+
=തലയോലപ്പറമ്പ്=  
-
=
+
 
-
കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, കടുത്തുരുത്തി ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. വടയാര്‍ വില്ലേജില്‍ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 21.12 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍ തെ.കരിയാറ്, വ.മൂവാറ്റുപുഴ, കി.കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്, പ.മൂവാറ്റുപുഴ. വടക്കുംകൂര്‍ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പാരിതോഷികമായി വേണാട്ടരചന്‍ കരം ഒഴിവാക്കി തുല്യം ചാര്‍ത്തിക്കൊടുത്ത സ്ഥലങ്ങളില്‍ ആദ്യത്തെ ഓല (തലയോല)യില്‍ പെട്ടവയ്ക്ക് തലയോലപ്പറമ്പ് എന്നു പേരു ലഭിച്ചെന്നാണ് പരമ്പരാഗത വിശ്വാസം. കുട്ടനാടിന്റെ തലഭാഗമായ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശം തലയോലപ്പറമ്പ് ആയതെന്ന മറ്റൊരു വാദവും പ്രചാരത്തിലുണ്ട്.
+
കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, കടുത്തുരുത്തി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. വടയാര്‍ വില്ലേജില്‍ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 21.12 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍ തെ.കരിയാറ്, വ.മൂവാറ്റുപുഴ, കി.കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്, പ.മൂവാറ്റുപുഴ. വടക്കുംകൂര്‍ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പാരിതോഷികമായി വേണാട്ടരചന്‍ കരം ഒഴിവാക്കി തുല്യം ചാര്‍ത്തിക്കൊടുത്ത സ്ഥലങ്ങളില്‍ ആദ്യത്തെ ഓല (തലയോല)യില്‍ പെട്ടവയ്ക്ക് തലയോലപ്പറമ്പ് എന്നു പേരു ലഭിച്ചെന്നാണ് പരമ്പരാഗത വിശ്വാസം. കുട്ടനാടിന്റെ തലഭാഗമായ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശം തലയോലപ്പറമ്പ് ആയതെന്ന മറ്റൊരു വാദവും പ്രചാരത്തിലുണ്ട്.
കുന്നിന്‍പുറങ്ങളും സമതലപ്രദേശങ്ങളും ഇടകലര്‍ന്ന് തികച്ചും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് തലയോലപ്പറമ്പിനുള്ളത്. പഞ്ചായത്തിന്റെ പ. ഭാഗത്തുകൂടി ഒഴുകുന്ന മൂവാറ്റുപുഴ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിക്ക് ആധാരമായി വര്‍ത്തിക്കുന്നു. മുഖ്യ വിളകളില്‍ നെല്ല്, തെങ്ങ്, വാഴ, കമുക് എന്നിവ ഉള്‍പ്പെടുന്നു. ചിലയിടങ്ങളില്‍ മരിച്ചീനി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. മൃഗപരിപാലനവും സാമാന്യമായി വികസിച്ചിട്ടുണ്ട്.

തലയോലപ്പറമ്പില്‍ 4 എല്‍.പി.സ്കൂളുകള്‍, 5 യു.പി.സ്കൂളുകള്‍, 1 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 2 ഹൈസ്കൂളുകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ഡി.ബി.കോളജ് തലയോലപ്പറമ്പിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ഇവയ്ക്കു പുറമേ സഹകരണസംഘങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഗ്രന്ഥശാലകളും ക്ളബ്ബുകളുമാണ് മറ്റ് പൊതു സ്ഥാപനങ്ങള്‍. വേലുത്തമ്പി ദളവ സ്ഥാപിച്ച ഒരു കമ്പോളവും
+
തലയോലപ്പറമ്പില്‍ 4 എല്‍.പി.സ്കൂളുകള്‍, 5 യു.പി.സ്കൂളുകള്‍, 1 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 2 ഹൈസ്കൂളുകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ഡി.ബി.കോളജ് തലയോലപ്പറമ്പിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ഇവയ്ക്കു പുറമേ സഹകരണസംഘങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഗ്രന്ഥശാലകളും ക്ലബ്ബുകളുമാണ് മറ്റ് പൊതു സ്ഥാപനങ്ങള്‍. വേലുത്തമ്പി ദളവ സ്ഥാപിച്ച ഒരു കമ്പോളവും തലയോലപ്പറമ്പിലുണ്ട്.
 +
 
 +
സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് തലയോലപ്പറമ്പ്. പുരാതനവും ആധുനികവുമായ ശില്പകലാ വൈദഗ്ധ്യത്തിന്റെ പരിച്ഛേദമാണ് ഇവിടത്തെ ക്ഷേത്രങ്ങളും പള്ളികളും. വടയാര്‍ ഇളംകാവ് ക്ഷേത്രത്തില്‍ വര്‍ഷം തോറും മീനമാസത്തിലെ അശ്വതി നാളില്‍ നടത്തുന്ന ജലോത്സവം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.
 +
 
 +
നിരവധി സാംസ്കാരിക, രാഷ്ട്രീയ നായകന്മാര്‍ക്കും തലയോലപ്പറമ്പ് ജന്മം നല്‍കിയിട്ടുണ്ട്. നിവര്‍ത്തന പ്രക്ഷോഭണത്തിലൂടെ ശ്രദ്ധേയനായ എ.ജെ. ജോണും ശ്രീമൂലം അസംബ്ലി അംഗം ആദ്യ നിയമസഭാംഗം, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച കെ.ആര്‍. നാരായണനും തലയോലപ്പറമ്പുകാരാണ്.

Current revision as of 05:54, 25 ജൂണ്‍ 2008

തലയോലപ്പറമ്പ്

കോട്ടയം ജില്ലയില്‍, വൈക്കം താലൂക്കില്‍, കടുത്തുരുത്തി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. വടയാര്‍ വില്ലേജില്‍ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 21.12 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍ തെ.കരിയാറ്, വ.മൂവാറ്റുപുഴ, കി.കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്, പ.മൂവാറ്റുപുഴ. വടക്കുംകൂര്‍ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പാരിതോഷികമായി വേണാട്ടരചന്‍ കരം ഒഴിവാക്കി തുല്യം ചാര്‍ത്തിക്കൊടുത്ത സ്ഥലങ്ങളില്‍ ആദ്യത്തെ ഓല (തലയോല)യില്‍ പെട്ടവയ്ക്ക് തലയോലപ്പറമ്പ് എന്നു പേരു ലഭിച്ചെന്നാണ് പരമ്പരാഗത വിശ്വാസം. കുട്ടനാടിന്റെ തലഭാഗമായ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശം തലയോലപ്പറമ്പ് ആയതെന്ന മറ്റൊരു വാദവും പ്രചാരത്തിലുണ്ട്.

കുന്നിന്‍പുറങ്ങളും സമതലപ്രദേശങ്ങളും ഇടകലര്‍ന്ന് തികച്ചും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് തലയോലപ്പറമ്പിനുള്ളത്. പഞ്ചായത്തിന്റെ പ. ഭാഗത്തുകൂടി ഒഴുകുന്ന മൂവാറ്റുപുഴ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിക്ക് ആധാരമായി വര്‍ത്തിക്കുന്നു. മുഖ്യ വിളകളില്‍ നെല്ല്, തെങ്ങ്, വാഴ, കമുക് എന്നിവ ഉള്‍പ്പെടുന്നു. ചിലയിടങ്ങളില്‍ മരിച്ചീനി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. മൃഗപരിപാലനവും സാമാന്യമായി വികസിച്ചിട്ടുണ്ട്.

തലയോലപ്പറമ്പില്‍ 4 എല്‍.പി.സ്കൂളുകള്‍, 5 യു.പി.സ്കൂളുകള്‍, 1 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 2 ഹൈസ്കൂളുകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ഡി.ബി.കോളജ് തലയോലപ്പറമ്പിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ഇവയ്ക്കു പുറമേ സഹകരണസംഘങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഗ്രന്ഥശാലകളും ക്ലബ്ബുകളുമാണ് മറ്റ് പൊതു സ്ഥാപനങ്ങള്‍. വേലുത്തമ്പി ദളവ സ്ഥാപിച്ച ഒരു കമ്പോളവും തലയോലപ്പറമ്പിലുണ്ട്.

സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് തലയോലപ്പറമ്പ്. പുരാതനവും ആധുനികവുമായ ശില്പകലാ വൈദഗ്ധ്യത്തിന്റെ പരിച്ഛേദമാണ് ഇവിടത്തെ ക്ഷേത്രങ്ങളും പള്ളികളും. വടയാര്‍ ഇളംകാവ് ക്ഷേത്രത്തില്‍ വര്‍ഷം തോറും മീനമാസത്തിലെ അശ്വതി നാളില്‍ നടത്തുന്ന ജലോത്സവം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.

നിരവധി സാംസ്കാരിക, രാഷ്ട്രീയ നായകന്മാര്‍ക്കും തലയോലപ്പറമ്പ് ജന്മം നല്‍കിയിട്ടുണ്ട്. നിവര്‍ത്തന പ്രക്ഷോഭണത്തിലൂടെ ശ്രദ്ധേയനായ എ.ജെ. ജോണും ശ്രീമൂലം അസംബ്ലി അംഗം ആദ്യ നിയമസഭാംഗം, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച കെ.ആര്‍. നാരായണനും തലയോലപ്പറമ്പുകാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍