This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലക്കരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തലക്കരം= കേരളത്തില്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരില്‍ നിന്ന് ഈട...) |
|||
വരി 1: | വരി 1: | ||
=തലക്കരം= | =തലക്കരം= | ||
- | + | കേരളത്തില്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന ഒരു നികുതി. പുരുഷന്മാരില്നിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും സ്ത്രീകളില്‍ നിന്നുമുള്ളതിന് മുലക്കരമെന്നും പറഞ്ഞിരുന്നു. ഈഴവര്‍ മുതല്‍ താഴോട്ടുള്ള ജാതികളില്‍ നിന്നാണ് ഇത്തരം കരങ്ങള്‍ പിരിച്ചിരുന്നത്. 'കണ്ണില്‍ക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാല്‍ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു' എന്നാണ് ഇത്തരം നികുതികളെക്കുറിച്ച് ശാമുവല്‍ മറ്റിയര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തലക്കരത്തിനും മുലക്കരത്തിനും പുറമേ ഏണിക്കരം, വലക്കരം, വണ്ടിക്കരം, ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, ദത്തുകാഴ്ച, പൊന്നരിപ്പ്, അടിമപ്പണം തുടങ്ങി താഴ്ന്ന ജാതിക്കാരുടെ ശരീരത്തിനും അവയവങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും വരെ കരം ഈടാക്കിയിരുന്നു. ഈഴവസ്ത്രീകള്‍ തലക്കരവും മുലക്കരവും കൊടുക്കണമായിരുന്നു. ഇത്തരം നികുതികളെ പൊതുവില്‍ തലവര എന്നാണ് പറഞ്ഞിരുന്നത്. കരംപിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കാതായപ്പോള്‍, ചേര്‍ത്തലത്താലൂക്കിലെ ഒരു ഈഴവസ്ത്രീ അവരുടെ രണ്ടു മുലകളും ഛേദിച്ചുകളഞ്ഞ്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. ഇത്തരം അനാചാരങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. | |
- | കേരളത്തില്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന ഒരു നികുതി. പുരുഷന്മാരില്നിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും സ്ത്രീകളില്‍ നിന്നുമുള്ളതിന് മുലക്കരമെന്നും പറഞ്ഞിരുന്നു. ഈഴവര്‍ മുതല്‍ താഴോട്ടുള്ള ജാതികളില്‍ നിന്നാണ് ഇത്തരം കരങ്ങള്‍ പിരിച്ചിരുന്നത്. 'കണ്ണില്‍ക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാല്‍ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു' | + |
Current revision as of 06:22, 24 ജൂണ്‍ 2008
തലക്കരം
കേരളത്തില്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന ഒരു നികുതി. പുരുഷന്മാരില്നിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും സ്ത്രീകളില്‍ നിന്നുമുള്ളതിന് മുലക്കരമെന്നും പറഞ്ഞിരുന്നു. ഈഴവര്‍ മുതല്‍ താഴോട്ടുള്ള ജാതികളില്‍ നിന്നാണ് ഇത്തരം കരങ്ങള്‍ പിരിച്ചിരുന്നത്. 'കണ്ണില്‍ക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാല്‍ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു' എന്നാണ് ഇത്തരം നികുതികളെക്കുറിച്ച് ശാമുവല്‍ മറ്റിയര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തലക്കരത്തിനും മുലക്കരത്തിനും പുറമേ ഏണിക്കരം, വലക്കരം, വണ്ടിക്കരം, ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, ദത്തുകാഴ്ച, പൊന്നരിപ്പ്, അടിമപ്പണം തുടങ്ങി താഴ്ന്ന ജാതിക്കാരുടെ ശരീരത്തിനും അവയവങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും വരെ കരം ഈടാക്കിയിരുന്നു. ഈഴവസ്ത്രീകള്‍ തലക്കരവും മുലക്കരവും കൊടുക്കണമായിരുന്നു. ഇത്തരം നികുതികളെ പൊതുവില്‍ തലവര എന്നാണ് പറഞ്ഞിരുന്നത്. കരംപിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കാതായപ്പോള്‍, ചേര്‍ത്തലത്താലൂക്കിലെ ഒരു ഈഴവസ്ത്രീ അവരുടെ രണ്ടു മുലകളും ഛേദിച്ചുകളഞ്ഞ്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. ഇത്തരം അനാചാരങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.