This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തരിയോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തരിയോട്= വയനാട് ജില്ലയില്‍, വൈത്തിരി താലൂക്കില്‍, കല്പറ്റ ബ്ളോക്കില...) |
|||
വരി 2: | വരി 2: | ||
- | വയനാട് ജില്ലയില്‍, വൈത്തിരി താലൂക്കില്‍, കല്പറ്റ | + | വയനാട് ജില്ലയില്‍, വൈത്തിരി താലൂക്കില്‍, കല്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു പഞ്ചായത്ത്. തരിയോട്, കാവുംമന്ദം എന്നീ വില്ലേജു കളിലായി വ്യാപിച്ചു കിടക്കുന്ന 8 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന് 71.17 ച.കി.മീ. വിസ്തീര്‍ണമുണ്ട്. അതിരുകള്‍: വ. കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, കി.കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകള്‍, തെ. പൊഴുതന പഞ്ചായത്ത്, പ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക്. പ്രകൃതിരമണീയമായ നിബിഡ വനങ്ങളാല്‍ സമ്പന്നമായ ബാണാസുര മലയടിവാരത്ത്, സമുദ്രനിരപ്പില്‍ നിന്ന് സു. 780 മീ. ഉയരത്തിലാണ് തരിയോട് സ്ഥിതി ചെയ്യുന്നത്. മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട കര്‍ലാട് തടാകം ഇവിടത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വര്‍ത്തിക്കുന്നു. കുരുമുളകും കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്ത് തെങ്ങ്, റബ്ബര്‍, വാഴ, നെല്ല്, കവുങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടിയ തോതില്‍ മഴ കിട്ടുന്ന ഒരു പ്രദേശമാണ് തരിയോട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലക്കിടിക്ക് സമീപമാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. 1979-ല്‍ ആരംഭിച്ച കുറ്റ്യാടി ഓഗ്മെന്റേഷന് പദ്ധതി പഞ്ചായത്തിലെ മിക്ക ഭാഗത്തും ജലം എത്തിക്കുവാന്‍ സഹായകമായി. തരിയോടിനെ രണ്ടായി പകുത്തൊഴുകുന്ന ചെകുത്താന്പുഴയാണ് മറ്റൊരു പ്രധാന ജലസ്രോതസ്സ്. |
പുരാതനകാലം മുതല്‍ കാട്ടുനായ്ക്കര്‍, പണിയര്‍, കാടര്‍, കുറിച്യര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തരിയോട്. മലബാര്‍, ബ്രിട്ടിഷ് ആധിപത്യത്തിന് കീഴിലായതോടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1940-നു ശേഷവും വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങള്‍ തരിയോട്ടെത്തി. കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വന്‍തോതില്‍ ഇവിടത്തെ വനങ്ങള്‍ വെട്ടിത്തെളിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇതു കാരണമായി. | പുരാതനകാലം മുതല്‍ കാട്ടുനായ്ക്കര്‍, പണിയര്‍, കാടര്‍, കുറിച്യര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തരിയോട്. മലബാര്‍, ബ്രിട്ടിഷ് ആധിപത്യത്തിന് കീഴിലായതോടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1940-നു ശേഷവും വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങള്‍ തരിയോട്ടെത്തി. കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വന്‍തോതില്‍ ഇവിടത്തെ വനങ്ങള്‍ വെട്ടിത്തെളിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇതു കാരണമായി. |
Current revision as of 10:17, 23 ജൂണ്‍ 2008
തരിയോട്
വയനാട് ജില്ലയില്‍, വൈത്തിരി താലൂക്കില്‍, കല്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു പഞ്ചായത്ത്. തരിയോട്, കാവുംമന്ദം എന്നീ വില്ലേജു കളിലായി വ്യാപിച്ചു കിടക്കുന്ന 8 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന് 71.17 ച.കി.മീ. വിസ്തീര്‍ണമുണ്ട്. അതിരുകള്‍: വ. കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, കി.കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകള്‍, തെ. പൊഴുതന പഞ്ചായത്ത്, പ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക്. പ്രകൃതിരമണീയമായ നിബിഡ വനങ്ങളാല്‍ സമ്പന്നമായ ബാണാസുര മലയടിവാരത്ത്, സമുദ്രനിരപ്പില്‍ നിന്ന് സു. 780 മീ. ഉയരത്തിലാണ് തരിയോട് സ്ഥിതി ചെയ്യുന്നത്. മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട കര്‍ലാട് തടാകം ഇവിടത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വര്‍ത്തിക്കുന്നു. കുരുമുളകും കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്ത് തെങ്ങ്, റബ്ബര്‍, വാഴ, നെല്ല്, കവുങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടിയ തോതില്‍ മഴ കിട്ടുന്ന ഒരു പ്രദേശമാണ് തരിയോട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലക്കിടിക്ക് സമീപമാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. 1979-ല്‍ ആരംഭിച്ച കുറ്റ്യാടി ഓഗ്മെന്റേഷന് പദ്ധതി പഞ്ചായത്തിലെ മിക്ക ഭാഗത്തും ജലം എത്തിക്കുവാന്‍ സഹായകമായി. തരിയോടിനെ രണ്ടായി പകുത്തൊഴുകുന്ന ചെകുത്താന്പുഴയാണ് മറ്റൊരു പ്രധാന ജലസ്രോതസ്സ്.
പുരാതനകാലം മുതല്‍ കാട്ടുനായ്ക്കര്‍, പണിയര്‍, കാടര്‍, കുറിച്യര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തരിയോട്. മലബാര്‍, ബ്രിട്ടിഷ് ആധിപത്യത്തിന് കീഴിലായതോടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1940-നു ശേഷവും വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങള്‍ തരിയോട്ടെത്തി. കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വന്‍തോതില്‍ ഇവിടത്തെ വനങ്ങള്‍ വെട്ടിത്തെളിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇതു കാരണമായി.