This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനൈച്ഛിക ചേഷ്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനൈച്ഛിക ചേഷ്ട = ഞലളഹലഃ അരശീിേ ഒരു ബാഹ്യചോദനയ്ക്ക് വിധേയമായുണ്ടാകു...) |
Mksol (സംവാദം | സംഭാവനകള്‍) (→അനൈച്ഛിക ചേഷ്ട) |
||
(ഇടക്കുള്ള 6 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അനൈച്ഛിക ചേഷ്ട = | = അനൈച്ഛിക ചേഷ്ട = | ||
- | + | Reflex Action | |
- | ഒരു ബാഹ്യചോദനയ്ക്ക് വിധേയമായുണ്ടാകുന്ന അനൈച്ഛിക പേശീപ്രവര്‍ത്തനം. ഏതെങ്കിലും ഇന്ദ്രിയത്തില്‍നിന്നും ഒരു ആവേഗം ( | + | ഒരു ബാഹ്യചോദനയ്ക്ക് വിധേയമായുണ്ടാകുന്ന അനൈച്ഛിക പേശീപ്രവര്‍ത്തനം. ഏതെങ്കിലും ഇന്ദ്രിയത്തില്‍നിന്നും ഒരു ആവേഗം (impulse) കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തുകയും അവിടെ നിന്ന് ആ പ്രത്യേക അവയവത്തിലേക്ക് മറ്റൊരാവേഗം തിരിച്ചു ചെല്ലുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിചേഷ്ടയാണ് അനൈച്ഛികചേഷ്ട.[[Image:p.no.517.jpg|thumb|400x200px|left|റിഫ്ളെക്സ് ആര്‍ക് :1.അസോസിയേഷന്‍ ന്യൂറോണ്‍ |
+ | 2.സൈനാപ്സ് 3.സെന്‍സറി നാഡികോശം 4.സെന്‍സറി ആക്സോണ്‍ 5.ബോധേന്ദ്രിയം 6.മോട്ടോര്‍ നാഡികോശം 7. മോട്ടോര്‍ ആക്സോണ്‍ 8.പേശി]] | ||
- | ഇതിന് നാല് ഘട്ടങ്ങളുള്ളതായി കാണാം: (1) ബോധേന്ദ്രിയം അഥവാ 'ഗ്രാഹിഅവയവം' ( | + | ഇതിന് നാല് ഘട്ടങ്ങളുള്ളതായി കാണാം: (1) ബോധേന്ദ്രിയം അഥവാ 'ഗ്രാഹിഅവയവം' (receptor organ) ബാഹ്യചോദനയെ സ്വീകരിക്കുന്നു. (2) അഭിവാഹി (afferent) നാഡീതന്ത്രികള്‍ വഴി കേന്ദ്രനാഡീവ്യൂഹത്തിലേക്ക് അഭിവാഹി ആവേഗങ്ങള്‍ അയയ്ക്കുന്നു; (3) കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും അവയവങ്ങളി(effector organ)ലേക്ക് അപവാഹി (efferent) ആവേഗങ്ങള്‍ അയക്കപ്പെടുന്നു; (4) 'ഇഫക്റ്റോര്‍' (effector) അവയവത്തിന്റെ പ്രതിചേഷ്ട. |
- | ഏറ്റവും ലളിതമായ ഒരു അനൈച്ഛികചേഷ്ടയ്ക്ക് കുറഞ്ഞതു 3 ന്യൂറോണു(നാഡീകോശം)കളെങ്കിലും ഉണ്ടായിരിക്കും: (1) അഭിവാഹി ന്യൂറോണ്‍ - ബോധേന്ദ്രിയത്തില്‍ നിന്നും ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണി( | + | ഏറ്റവും ലളിതമായ ഒരു അനൈച്ഛികചേഷ്ടയ്ക്ക് കുറഞ്ഞതു 3 ന്യൂറോണു(നാഡീകോശം)കളെങ്കിലും ഉണ്ടായിരിക്കും: (1) അഭിവാഹി ന്യൂറോണ്‍ - ബോധേന്ദ്രിയത്തില്‍ നിന്നും ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണി(Dorsal root ganalion)ലെത്തിച്ചേരുന്ന നാഡീകോശം; (2) അസോസിയേഷന്‍ ന്യൂറോണ്‍ -- സുഷുമ്നാനാഡിയിലെ ധൂസരദ്രവ്യ (grey matter)ത്തില്‍ കാണുന്ന ബഹുധ്രുവിയായ(mutipolar) നാഡീകോശം; (3) അപവാഹിന്യൂറോണ്‍ - ധൂസരദ്രവ്യത്തില്‍ കാണുന്ന ഈ നാഡീകോശത്തിന്റെ ആക്സോണ്‍, ഇഫക്റ്റോര്‍ അവയവത്തില്‍ കടന്നിരിക്കും. സുഷുമ്നാനാഡി കേന്ദ്രമായി ഒരു റിഫ്ളെക്സ് ആര്‍ക്ക് ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്: -- കാലില്‍ ഒരുസൂചികൊണ്ടു കുത്തുന്നു എന്നിരിക്കട്ടെ. ഇത് അവിടത്തെ ഒരു സ്പര്‍ശനേന്ദ്രിയത്തെ പ്രചോദിപ്പിക്കുന്നു; അതില്‍നിന്നുണ്ടാകുന്ന ഒരാവേഗം ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണിലെ അഭിവാഹി ന്യൂറോണിലെത്തിച്ചേരുന്നു. ഇവിടെനിന്നും ആ ആവേഗം ധൂസരദ്രവ്യത്തിന്റെ ഡോഴ്സല്‍ ഹോണില്‍ (Dorsal horn) എത്തുന്നു. അസോസിയേഷന്‍ ന്യൂറോണിലേക്ക് ആവേഗങ്ങള്‍ പകര്‍ന്നുകൊടുക്കപ്പെടുന്നത് ഇവിടെവച്ചാണ്. തത്ഫലമായി നിര്‍ദേശങ്ങള്‍ ഇഫക്റ്റോര്‍ അവയവത്തിലെത്തുകയും കാലിലെ പേശികളുടെ ചലനം മൂലം കാല്‍ വലിക്കുകയും ചെയ്യുന്നു. ഒരു സെക്കന്റിന്റെ അംശം മാത്രം മതിയാവുന്നത്ര വേഗതയിലാണ് ഈ പ്രവര്‍ത്തനം നടക്കുക. ഈ പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ അസോസിയേഷന്‍ ന്യൂറോണിന്റെ മറ്റു ശാഖകള്‍ തലച്ചോറിലേക്കും ആവേഗങ്ങളയയ്ക്കുന്നു. സൂചികൊണ്ടു കുത്തുമ്പോള്‍ വേദനയുണ്ടാകുന്നു എന്നു മനസ്സിലാകുന്നത് ഈ ആവേഗങ്ങള്‍ സ്വീകരിച്ചശേഷമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇക്കാരണത്താല്‍ പലപ്പോഴും കാല്‍ മാറ്റിക്കഴിഞ്ഞശേഷമാകും നാം ആ സംഭവത്തെപ്പറ്റി അറിയുകതന്നെ. അപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മറ്റു പ്രവൃത്തികള്‍ക്ക് തലച്ചോറ് നിര്‍ദേശം നല്കിയെന്നു വരാം. എന്നാല്‍ അനൈച്ഛികചേഷ്ടയ്ക്ക് ഇവിടെയുള്ള പ്രാധാന്യം അടിയന്തിരസ്വഭാവമുള്ളതാണ്. അപകടകരമായ ഒരു സാഹചര്യത്തില്‍നിന്നും വളരെ പെട്ടെന്നു രക്ഷ നേടുവാന്‍ ഈ പ്രവൃത്തി സഹായിക്കുന്നു. |
+ | [[Category:വൈദ്യശാസ്ത്രം]] |
Current revision as of 11:46, 24 നവംബര്‍ 2014
അനൈച്ഛിക ചേഷ്ട
Reflex Action
ഇതിന് നാല് ഘട്ടങ്ങളുള്ളതായി കാണാം: (1) ബോധേന്ദ്രിയം അഥവാ 'ഗ്രാഹിഅവയവം' (receptor organ) ബാഹ്യചോദനയെ സ്വീകരിക്കുന്നു. (2) അഭിവാഹി (afferent) നാഡീതന്ത്രികള്‍ വഴി കേന്ദ്രനാഡീവ്യൂഹത്തിലേക്ക് അഭിവാഹി ആവേഗങ്ങള്‍ അയയ്ക്കുന്നു; (3) കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും അവയവങ്ങളി(effector organ)ലേക്ക് അപവാഹി (efferent) ആവേഗങ്ങള്‍ അയക്കപ്പെടുന്നു; (4) 'ഇഫക്റ്റോര്‍' (effector) അവയവത്തിന്റെ പ്രതിചേഷ്ട.
ഏറ്റവും ലളിതമായ ഒരു അനൈച്ഛികചേഷ്ടയ്ക്ക് കുറഞ്ഞതു 3 ന്യൂറോണു(നാഡീകോശം)കളെങ്കിലും ഉണ്ടായിരിക്കും: (1) അഭിവാഹി ന്യൂറോണ്‍ - ബോധേന്ദ്രിയത്തില്‍ നിന്നും ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണി(Dorsal root ganalion)ലെത്തിച്ചേരുന്ന നാഡീകോശം; (2) അസോസിയേഷന്‍ ന്യൂറോണ്‍ -- സുഷുമ്നാനാഡിയിലെ ധൂസരദ്രവ്യ (grey matter)ത്തില്‍ കാണുന്ന ബഹുധ്രുവിയായ(mutipolar) നാഡീകോശം; (3) അപവാഹിന്യൂറോണ്‍ - ധൂസരദ്രവ്യത്തില്‍ കാണുന്ന ഈ നാഡീകോശത്തിന്റെ ആക്സോണ്‍, ഇഫക്റ്റോര്‍ അവയവത്തില്‍ കടന്നിരിക്കും. സുഷുമ്നാനാഡി കേന്ദ്രമായി ഒരു റിഫ്ളെക്സ് ആര്‍ക്ക് ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്: -- കാലില്‍ ഒരുസൂചികൊണ്ടു കുത്തുന്നു എന്നിരിക്കട്ടെ. ഇത് അവിടത്തെ ഒരു സ്പര്‍ശനേന്ദ്രിയത്തെ പ്രചോദിപ്പിക്കുന്നു; അതില്‍നിന്നുണ്ടാകുന്ന ഒരാവേഗം ഡോഴ്സല്‍ റൂട്ട് ഗാങ്ഗ്ളിയണിലെ അഭിവാഹി ന്യൂറോണിലെത്തിച്ചേരുന്നു. ഇവിടെനിന്നും ആ ആവേഗം ധൂസരദ്രവ്യത്തിന്റെ ഡോഴ്സല്‍ ഹോണില്‍ (Dorsal horn) എത്തുന്നു. അസോസിയേഷന്‍ ന്യൂറോണിലേക്ക് ആവേഗങ്ങള്‍ പകര്‍ന്നുകൊടുക്കപ്പെടുന്നത് ഇവിടെവച്ചാണ്. തത്ഫലമായി നിര്‍ദേശങ്ങള്‍ ഇഫക്റ്റോര്‍ അവയവത്തിലെത്തുകയും കാലിലെ പേശികളുടെ ചലനം മൂലം കാല്‍ വലിക്കുകയും ചെയ്യുന്നു. ഒരു സെക്കന്റിന്റെ അംശം മാത്രം മതിയാവുന്നത്ര വേഗതയിലാണ് ഈ പ്രവര്‍ത്തനം നടക്കുക. ഈ പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ അസോസിയേഷന്‍ ന്യൂറോണിന്റെ മറ്റു ശാഖകള്‍ തലച്ചോറിലേക്കും ആവേഗങ്ങളയയ്ക്കുന്നു. സൂചികൊണ്ടു കുത്തുമ്പോള്‍ വേദനയുണ്ടാകുന്നു എന്നു മനസ്സിലാകുന്നത് ഈ ആവേഗങ്ങള്‍ സ്വീകരിച്ചശേഷമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇക്കാരണത്താല്‍ പലപ്പോഴും കാല്‍ മാറ്റിക്കഴിഞ്ഞശേഷമാകും നാം ആ സംഭവത്തെപ്പറ്റി അറിയുകതന്നെ. അപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മറ്റു പ്രവൃത്തികള്‍ക്ക് തലച്ചോറ് നിര്‍ദേശം നല്കിയെന്നു വരാം. എന്നാല്‍ അനൈച്ഛികചേഷ്ടയ്ക്ക് ഇവിടെയുള്ള പ്രാധാന്യം അടിയന്തിരസ്വഭാവമുള്ളതാണ്. അപകടകരമായ ഒരു സാഹചര്യത്തില്‍നിന്നും വളരെ പെട്ടെന്നു രക്ഷ നേടുവാന്‍ ഈ പ്രവൃത്തി സഹായിക്കുന്നു.