This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തത്സമയ സംപ്രേഷണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തത്സമയ സംപ്രേഷണം= ഘശ്ല ലേഹലരമ (ഞലമഹ ശോല ്ശറലീ) ഭൂതലത്തിലെ ഏതെങ്കിലുമ...) |
(→തത്സമയ സംപ്രേഷണം) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=തത്സമയ സംപ്രേഷണം= | =തത്സമയ സംപ്രേഷണം= | ||
+ | Live telecast(Real time video) | ||
- | + | ഭൂതലത്തിലെ ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ സംപ്രേഷണത്തിനു വിധേയമാകുന്ന ദൃശ്യ-ശ്രാവ്യ പരിപാടികളെ അതേ രൂപത്തില്‍, അതിവിദൂര സ്ഥലങ്ങളുള്‍പ്പെടെയുള്ള ഇതര കേന്ദ്രങ്ങളില്‍, ദൃശ്യ-ശബ്ദ വീചികള്‍ എത്തിച്ചേരുന്നതിലുള്ള സമയാന്തരം മാത്രം ഉള്‍ക്കൊണ്ട്, സംപ്രേഷണം ചെയ്യുന്ന സമ്പ്രദായവും അതിനുള്ള സംവിധാന ക്രമങ്ങളും. തത്സമയ സംപ്രേഷണത്തിനു പ്രയോജനപ്പെടുത്തിവരുന്ന പ്രധാന മാധ്യമങ്ങള്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയാണ്. ഈ സമ്പ്രദായം ടെലിവിഷന്‍ രംഗത്ത് ലൈവ് ടെലികാസ്റ്റ് (live telecast) എന്നും കംപ്യൂട്ടര്‍ മേഖലയില്‍ റിയല്‍ ടൈം വീഡിയോ (Real time vedio) എന്നും അറിയപ്പെടുന്നു. പരിപാടികള്‍ പുനഃസംപ്രേഷണം ചെയ്യുന്നതില്‍ മില്ലിസെക്കന്‍ഡ് (10<sup>-3</sup> സെ.) അളവില്‍, നന്നേ നിസ്സാരമായ സമയവിളംബം മാത്രമേ ഉണ്ടാവുന്നുള്ളൂ; തന്മൂലം ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പ്രേക്ഷകന് പ്രേഷിത വിവരങ്ങള്‍ തത്സമയംതന്നെ പ്രാപ്തമാകുന്നതിനാല്‍ തത്സമയ സംപ്രേഷണം എന്ന പ്രയോഗം അന്വര്‍ഥമായിത്തീരുന്നു. | |
- | + | '''ലൈവ് ടെലികാസ്റ്റ്.''' പരിപാടികളിലെ ശ്രാവ്യ/ദൃശ്യ സിഗ്നലുകളെ അപ്പപ്പോള്‍ത്തന്നെ സമീപസ്ഥമായ ഒരു ഭൂസ്ഥിര വാര്‍ത്താ വിനിമയ ഉപഗ്രഹത്തിലേക്ക് അപ്ലിങ്ക് ചെയ്തശേഷം ചാനല്‍ ഏജന്‍സികളുടെ കണ്‍ട്രോള്‍റൂം സംവിധാനത്തിലേക്കോ പ്രേക്ഷകന്റെ ടെലിവിഷന്‍ സെറ്റുകളിലേക്കോ തുടര്‍ച്ചയായി ഡൌണ്‍ലിങ്കു ചെയ്യുന്നതിലൂടെ ലൈവ് ടെലികാസ്റ്റ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. ഈ സമ്പ്രദായത്തെ സാറ്റ്ലൈറ്റ് ന്യൂസ് ഗാതറിങ് (Satellite News Gathering- എസ്എന്‍ജി) എന്നു വിശേഷിപ്പിക്കുന്നു. സിഗ്നലുകളെ മള്‍ട്ടിമീഡിയാ ഫയലുകളാക്കി പരിവര്‍ത്തനം ചെയ്ത ശേഷം മള്‍ട്ടിമീഡിയാ മെസ്സേജിങ് സര്‍വീസ് (Multimedia Messaging Service-എംഎംഎസ്) സമ്പ്രദായത്തിലൂടെ ലക്ഷ്യങ്ങളിലെത്തിക്കുന്ന രീതിയും ലൈവ് ടെലികാസ്റ്റിനു പ്രയോജനപ്പെടുത്താറുണ്ട്. ഈ രീതിയെ മള്‍ട്ടിമീഡിയാ മെസ്സേജിങ് സര്‍വീസ് എന്നുതന്നെയാണു സൂചിപ്പിക്കാറുള്ളത്. | |
+ | [[Image:p242.png|400px|thumb|left|വീഡിയോ സ്ട്രീമിങ് ക്രമീകരണം]] | ||
- | ( | + | ഫാക്ലന്‍ഡ്സ് യുദ്ധത്തിനിടയ്ക്ക് (1982) ആഗോള ന്യൂസ് കാസ്റ്റിങ്ങിനു വഴിയൊരുക്കുവാനാണ് എസ്എന്‍ജി ആദ്യമായി പ്രാവര്‍ത്തികമാക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ യുദ്ധരംഗങ്ങളിലും അനലോഗ് രീതിയിലുള്ള ഈ ക്രമീകരണം പ്രയോജനപ്പെടുത്തിയിരുന്നു. 1990-കളോടെ ഡിജിറ്റല്‍-മോഡുലന സങ്കേതങ്ങള്‍ അവലംബിച്ച് എസ്എന്‍ജിയുടെ പ്രയോഗക്ഷമത വളരെയേറെ വര്‍ധിപ്പിച്ചു; ബഹുവിധമായ ഉപയോഗത്തിനു സൗകര്യമുണ്ടാക്കുകയും ചെയ്തു. |
- | + | തത്സമയ സംപ്രേഷണത്തിന് ക്ലാസ്സിക്എസ്എന്‍ജി, കോംപാക്റ്റ്എസ്എന്‍ജി തുടങ്ങിയ ആദ്യകാല സമ്പ്രദായങ്ങള്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് ഏറ്റവും പ്രചാരത്തിലുള്ളത് വെബ്എസ്എന്‍ജി സംവിധാനമാണ്. വേള്‍ഡ് വൈഡ് വെബ് (www) ശൃംഖല വഴി തത്സമയ സംപ്രേഷണം നിര്‍വഹിക്കുന്ന രീതിയാണ് ഇത്. ദൃശ്യങ്ങളുടെ ചട്ടക്കൂട് (frame) റിയല്‍പ്ളെയര്‍, ക്വിക്ടൈം, മീഡിയാപ്ലെയര്‍ തുടങ്ങിയ മള്‍ട്ടിമീഡിയാ സോഫ്റ്റ് വയര്‍ ഫോര്‍മാറ്റുകളില്‍ ചിട്ടപ്പെടുത്തുന്നു. സിസ്റ്റത്തിലെ ആന്റെന ക്രമീകരണം, ദിശാ നിയന്ത്രണം, ഉപഗ്രഹ ശൃംഖലയിലേക്കുള്ള ലോഗിന്‍ പ്രക്രിയ, സിഗ്നല്‍ അപ്ലിങ്കിങ് തുടങ്ങിയവ സ്വചാലിതമായി പ്രാവര്‍ത്തികമാക്കപ്പെടുന്നതിനാല്‍ സമ്പൂര്‍ണവും അനായാസവുമായ പകര്‍ത്തലിനു സാധ്യതയേറുന്നു. സെക്കന്‍ഡില്‍ 512 കിലോബിറ്റോ അതില്‍ക്കുറഞ്ഞതോ ആയ ബാന്‍ഡ് വിഡ്ത്തുകളില്‍പോലും മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്താനുമാകുന്നു. | |
- | + | '''റിയല്‍ടൈം വീഡിയോ.''' പരിപാടികള്‍ അരങ്ങേറുമ്പോള്‍തന്നെ പ്രസക്ത ദൃശ്യങ്ങള്‍ ഏതിനം കംപ്യൂട്ടര്‍ ശൃംഖലയിലും എവിടെയും ഉള്ള പ്രേക്ഷകര്‍ക്ക് പ്രാപ്തമാക്കുവാനുള്ള സാങ്കേതിക മികവ് ഇനിയും സാധ്യമായിട്ടില്ല. പ്രേഷണ സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനുമിടയ്ക്കുള്ള ദൂരം, കംപ്യൂട്ടര്‍ ശൃംഖലയിലുണ്ടാകുന്ന ലേറ്റന്‍സി, ശൃംഖലയുടെ ബാന്‍ഡ് വിഡ്ത് ക്ഷമത, ഡേറ്റാ പ്രവാഹത്തിനിടയില്‍ നേരിടുന്ന ഡേറ്റാ പായ്ക്കറ്റ് നഷ്ടം തുടങ്ങിയവ സമയ വിളംബത്തില്‍ വര്‍ധനവുണ്ടാക്കുന്നു. ലാന്‍ (LAN) ശൃംഖലകളിലൂടെ ഉപയോക്താക്കള്‍ക്ക് നന്നേ കുറഞ്ഞ സമയവിളംബത്തോടെ പുനഃസംപ്രേഷണം ലഭ്യമാക്കാനാകുന്നു. | |
- | + | ||
- | + | ||
- | + | ||
- | റിയല്‍ടൈം വീഡിയോ. പരിപാടികള്‍ അരങ്ങേറുമ്പോള്‍തന്നെ പ്രസക്ത ദൃശ്യങ്ങള്‍ ഏതിനം കംപ്യൂട്ടര്‍ ശൃംഖലയിലും എവിടെയും ഉള്ള പ്രേക്ഷകര്‍ക്ക് പ്രാപ്തമാക്കുവാനുള്ള സാങ്കേതിക മികവ് ഇനിയും സാധ്യമായിട്ടില്ല. പ്രേഷണ സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനുമിടയ്ക്കുള്ള ദൂരം, കംപ്യൂട്ടര്‍ ശൃംഖലയിലുണ്ടാകുന്ന ലേറ്റന്‍സി, ശൃംഖലയുടെ | + | |
കേരളത്തില്‍ ആദ്യകാലത്ത് ഓണാഘോഷം, വള്ളംകളി, മകരവിളക്ക്, തൃശൂര്‍ പൂരം തുടങ്ങിയ വിശേഷോത്സവങ്ങള്‍ക്കും ഫുട്ബോള്‍ മത്സരം, താരനിശ തുടങ്ങിയ പരിപാടികള്‍ക്കുമാണ് തത്സമയ സംപ്രേഷണം ഏര്‍പ്പെടുത്തിയിരുന്നത്. ദൂരദര്‍ശന്‍ ആണ് കേരളത്തില്‍ ആദ്യമായി ലൈവ് ടെലികാസ്റ്റ് നടത്തിയത്. ഇപ്പോള്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്താവതരണം ഉള്‍പ്പെടെയുള്ള മിക്ക പരിപാടികളിലും തത്സമയ സംപ്രേഷണം മത്സര ബുദ്ധ്യാ കലര്‍ത്തി പ്രസാരണം ചെയ്തുവരുന്നു. | കേരളത്തില്‍ ആദ്യകാലത്ത് ഓണാഘോഷം, വള്ളംകളി, മകരവിളക്ക്, തൃശൂര്‍ പൂരം തുടങ്ങിയ വിശേഷോത്സവങ്ങള്‍ക്കും ഫുട്ബോള്‍ മത്സരം, താരനിശ തുടങ്ങിയ പരിപാടികള്‍ക്കുമാണ് തത്സമയ സംപ്രേഷണം ഏര്‍പ്പെടുത്തിയിരുന്നത്. ദൂരദര്‍ശന്‍ ആണ് കേരളത്തില്‍ ആദ്യമായി ലൈവ് ടെലികാസ്റ്റ് നടത്തിയത്. ഇപ്പോള്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്താവതരണം ഉള്‍പ്പെടെയുള്ള മിക്ക പരിപാടികളിലും തത്സമയ സംപ്രേഷണം മത്സര ബുദ്ധ്യാ കലര്‍ത്തി പ്രസാരണം ചെയ്തുവരുന്നു. | ||
(എന്‍.ജെ.കെ. നായര്‍, സ.പ.) | (എന്‍.ജെ.കെ. നായര്‍, സ.പ.) |
Current revision as of 08:45, 21 ജൂണ്‍ 2008
തത്സമയ സംപ്രേഷണം
Live telecast(Real time video)
ഭൂതലത്തിലെ ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ സംപ്രേഷണത്തിനു വിധേയമാകുന്ന ദൃശ്യ-ശ്രാവ്യ പരിപാടികളെ അതേ രൂപത്തില്‍, അതിവിദൂര സ്ഥലങ്ങളുള്‍പ്പെടെയുള്ള ഇതര കേന്ദ്രങ്ങളില്‍, ദൃശ്യ-ശബ്ദ വീചികള്‍ എത്തിച്ചേരുന്നതിലുള്ള സമയാന്തരം മാത്രം ഉള്‍ക്കൊണ്ട്, സംപ്രേഷണം ചെയ്യുന്ന സമ്പ്രദായവും അതിനുള്ള സംവിധാന ക്രമങ്ങളും. തത്സമയ സംപ്രേഷണത്തിനു പ്രയോജനപ്പെടുത്തിവരുന്ന പ്രധാന മാധ്യമങ്ങള്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിവയാണ്. ഈ സമ്പ്രദായം ടെലിവിഷന്‍ രംഗത്ത് ലൈവ് ടെലികാസ്റ്റ് (live telecast) എന്നും കംപ്യൂട്ടര്‍ മേഖലയില്‍ റിയല്‍ ടൈം വീഡിയോ (Real time vedio) എന്നും അറിയപ്പെടുന്നു. പരിപാടികള്‍ പുനഃസംപ്രേഷണം ചെയ്യുന്നതില്‍ മില്ലിസെക്കന്‍ഡ് (10-3 സെ.) അളവില്‍, നന്നേ നിസ്സാരമായ സമയവിളംബം മാത്രമേ ഉണ്ടാവുന്നുള്ളൂ; തന്മൂലം ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പ്രേക്ഷകന് പ്രേഷിത വിവരങ്ങള്‍ തത്സമയംതന്നെ പ്രാപ്തമാകുന്നതിനാല്‍ തത്സമയ സംപ്രേഷണം എന്ന പ്രയോഗം അന്വര്‍ഥമായിത്തീരുന്നു.
ലൈവ് ടെലികാസ്റ്റ്. പരിപാടികളിലെ ശ്രാവ്യ/ദൃശ്യ സിഗ്നലുകളെ അപ്പപ്പോള്‍ത്തന്നെ സമീപസ്ഥമായ ഒരു ഭൂസ്ഥിര വാര്‍ത്താ വിനിമയ ഉപഗ്രഹത്തിലേക്ക് അപ്ലിങ്ക് ചെയ്തശേഷം ചാനല്‍ ഏജന്‍സികളുടെ കണ്‍ട്രോള്‍റൂം സംവിധാനത്തിലേക്കോ പ്രേക്ഷകന്റെ ടെലിവിഷന്‍ സെറ്റുകളിലേക്കോ തുടര്‍ച്ചയായി ഡൌണ്‍ലിങ്കു ചെയ്യുന്നതിലൂടെ ലൈവ് ടെലികാസ്റ്റ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. ഈ സമ്പ്രദായത്തെ സാറ്റ്ലൈറ്റ് ന്യൂസ് ഗാതറിങ് (Satellite News Gathering- എസ്എന്‍ജി) എന്നു വിശേഷിപ്പിക്കുന്നു. സിഗ്നലുകളെ മള്‍ട്ടിമീഡിയാ ഫയലുകളാക്കി പരിവര്‍ത്തനം ചെയ്ത ശേഷം മള്‍ട്ടിമീഡിയാ മെസ്സേജിങ് സര്‍വീസ് (Multimedia Messaging Service-എംഎംഎസ്) സമ്പ്രദായത്തിലൂടെ ലക്ഷ്യങ്ങളിലെത്തിക്കുന്ന രീതിയും ലൈവ് ടെലികാസ്റ്റിനു പ്രയോജനപ്പെടുത്താറുണ്ട്. ഈ രീതിയെ മള്‍ട്ടിമീഡിയാ മെസ്സേജിങ് സര്‍വീസ് എന്നുതന്നെയാണു സൂചിപ്പിക്കാറുള്ളത്.
ഫാക്ലന്‍ഡ്സ് യുദ്ധത്തിനിടയ്ക്ക് (1982) ആഗോള ന്യൂസ് കാസ്റ്റിങ്ങിനു വഴിയൊരുക്കുവാനാണ് എസ്എന്‍ജി ആദ്യമായി പ്രാവര്‍ത്തികമാക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ യുദ്ധരംഗങ്ങളിലും അനലോഗ് രീതിയിലുള്ള ഈ ക്രമീകരണം പ്രയോജനപ്പെടുത്തിയിരുന്നു. 1990-കളോടെ ഡിജിറ്റല്‍-മോഡുലന സങ്കേതങ്ങള്‍ അവലംബിച്ച് എസ്എന്‍ജിയുടെ പ്രയോഗക്ഷമത വളരെയേറെ വര്‍ധിപ്പിച്ചു; ബഹുവിധമായ ഉപയോഗത്തിനു സൗകര്യമുണ്ടാക്കുകയും ചെയ്തു.
തത്സമയ സംപ്രേഷണത്തിന് ക്ലാസ്സിക്എസ്എന്‍ജി, കോംപാക്റ്റ്എസ്എന്‍ജി തുടങ്ങിയ ആദ്യകാല സമ്പ്രദായങ്ങള്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് ഏറ്റവും പ്രചാരത്തിലുള്ളത് വെബ്എസ്എന്‍ജി സംവിധാനമാണ്. വേള്‍ഡ് വൈഡ് വെബ് (www) ശൃംഖല വഴി തത്സമയ സംപ്രേഷണം നിര്‍വഹിക്കുന്ന രീതിയാണ് ഇത്. ദൃശ്യങ്ങളുടെ ചട്ടക്കൂട് (frame) റിയല്‍പ്ളെയര്‍, ക്വിക്ടൈം, മീഡിയാപ്ലെയര്‍ തുടങ്ങിയ മള്‍ട്ടിമീഡിയാ സോഫ്റ്റ് വയര്‍ ഫോര്‍മാറ്റുകളില്‍ ചിട്ടപ്പെടുത്തുന്നു. സിസ്റ്റത്തിലെ ആന്റെന ക്രമീകരണം, ദിശാ നിയന്ത്രണം, ഉപഗ്രഹ ശൃംഖലയിലേക്കുള്ള ലോഗിന്‍ പ്രക്രിയ, സിഗ്നല്‍ അപ്ലിങ്കിങ് തുടങ്ങിയവ സ്വചാലിതമായി പ്രാവര്‍ത്തികമാക്കപ്പെടുന്നതിനാല്‍ സമ്പൂര്‍ണവും അനായാസവുമായ പകര്‍ത്തലിനു സാധ്യതയേറുന്നു. സെക്കന്‍ഡില്‍ 512 കിലോബിറ്റോ അതില്‍ക്കുറഞ്ഞതോ ആയ ബാന്‍ഡ് വിഡ്ത്തുകളില്‍പോലും മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്താനുമാകുന്നു.
റിയല്‍ടൈം വീഡിയോ. പരിപാടികള്‍ അരങ്ങേറുമ്പോള്‍തന്നെ പ്രസക്ത ദൃശ്യങ്ങള്‍ ഏതിനം കംപ്യൂട്ടര്‍ ശൃംഖലയിലും എവിടെയും ഉള്ള പ്രേക്ഷകര്‍ക്ക് പ്രാപ്തമാക്കുവാനുള്ള സാങ്കേതിക മികവ് ഇനിയും സാധ്യമായിട്ടില്ല. പ്രേഷണ സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനുമിടയ്ക്കുള്ള ദൂരം, കംപ്യൂട്ടര്‍ ശൃംഖലയിലുണ്ടാകുന്ന ലേറ്റന്‍സി, ശൃംഖലയുടെ ബാന്‍ഡ് വിഡ്ത് ക്ഷമത, ഡേറ്റാ പ്രവാഹത്തിനിടയില്‍ നേരിടുന്ന ഡേറ്റാ പായ്ക്കറ്റ് നഷ്ടം തുടങ്ങിയവ സമയ വിളംബത്തില്‍ വര്‍ധനവുണ്ടാക്കുന്നു. ലാന്‍ (LAN) ശൃംഖലകളിലൂടെ ഉപയോക്താക്കള്‍ക്ക് നന്നേ കുറഞ്ഞ സമയവിളംബത്തോടെ പുനഃസംപ്രേഷണം ലഭ്യമാക്കാനാകുന്നു.
കേരളത്തില്‍ ആദ്യകാലത്ത് ഓണാഘോഷം, വള്ളംകളി, മകരവിളക്ക്, തൃശൂര്‍ പൂരം തുടങ്ങിയ വിശേഷോത്സവങ്ങള്‍ക്കും ഫുട്ബോള്‍ മത്സരം, താരനിശ തുടങ്ങിയ പരിപാടികള്‍ക്കുമാണ് തത്സമയ സംപ്രേഷണം ഏര്‍പ്പെടുത്തിയിരുന്നത്. ദൂരദര്‍ശന്‍ ആണ് കേരളത്തില്‍ ആദ്യമായി ലൈവ് ടെലികാസ്റ്റ് നടത്തിയത്. ഇപ്പോള്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്താവതരണം ഉള്‍പ്പെടെയുള്ള മിക്ക പരിപാടികളിലും തത്സമയ സംപ്രേഷണം മത്സര ബുദ്ധ്യാ കലര്‍ത്തി പ്രസാരണം ചെയ്തുവരുന്നു.
(എന്‍.ജെ.കെ. നായര്‍, സ.പ.)