This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രോസോഫില്ലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡ്രോസോഫില്ലം = ഉൃീീുവ്യഹഹൌാ ഡ്രോസെറേസി (ഉൃീലൃെമരലമല) സസ്യകുടുംബത്ത...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | =ഡ്രോസോഫില്ലം | + | =ഡ്രോസോഫില്ലം= |
- | = | + | Drosophyllum |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
+ | ഡ്രോസെറേസി (Droseraceae) സസ്യകുടുംബത്തില്‍പ്പെടുന്ന കീടഭോജിസസ്യം. ശാ.നാ. ഡ്രോസോഫില്ലം ലുസിറ്റാനിക്കം (Drosophyllum lusitanicum).'പറങ്കികളുടെ സൂര്യതുഷാരം' (Portuguese sundew) എന്നറിയപ്പെടുന്ന ഈ സസ്യത്തിന് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. മൊറോക്കോ, പോര്‍ച്ചുഗല്‍, ഉത്തര സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നു. മറ്റു കീടഭോജി സസ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഡ്രോസോഫില്ലം കടല്‍ത്തീരങ്ങള്‍ക്കടുത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളിലാണ് ധാരാളമായി കാണുന്നത്. പൊതുവേ ക്ഷാരഗുണമുള്ള വരണ്ട മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. | ||
കുറ്റിച്ചെടിപോലെ നിവര്‍ന്നു വളരുന്ന സസ്യമാണ് ഡ്രോസോഫില്ലം. വളര്‍ന്നു വലുതായ തണ്ടുകള്‍ ഭാരക്കൂടുതല്‍ മൂലം തറയിലേക്ക് ചരിഞ്ഞ് ഇഴഞ്ഞ് നീണ്ടു വളരുന്നു. അപൂര്‍വമായി മാത്രം ശാഖിതമാകുന്ന തണ്ടുകള്‍ക്ക് 30 സെ.മീ. മുതല്‍ ഒന്നര മീറ്റര്‍ വരെ നീളമുണ്ടായിരിക്കും. തണ്ടുകളുടെ അഗ്രഭാഗത്ത് ഇലകള്‍ കൂട്ടമായി വളരുന്നു. തണ്ടുകളിലും ശാഖകളിലും ഇലകള്‍ കൊഴിഞ്ഞുപോയ വടുക്കള്‍ കാണാം. | കുറ്റിച്ചെടിപോലെ നിവര്‍ന്നു വളരുന്ന സസ്യമാണ് ഡ്രോസോഫില്ലം. വളര്‍ന്നു വലുതായ തണ്ടുകള്‍ ഭാരക്കൂടുതല്‍ മൂലം തറയിലേക്ക് ചരിഞ്ഞ് ഇഴഞ്ഞ് നീണ്ടു വളരുന്നു. അപൂര്‍വമായി മാത്രം ശാഖിതമാകുന്ന തണ്ടുകള്‍ക്ക് 30 സെ.മീ. മുതല്‍ ഒന്നര മീറ്റര്‍ വരെ നീളമുണ്ടായിരിക്കും. തണ്ടുകളുടെ അഗ്രഭാഗത്ത് ഇലകള്‍ കൂട്ടമായി വളരുന്നു. തണ്ടുകളിലും ശാഖകളിലും ഇലകള്‍ കൊഴിഞ്ഞുപോയ വടുക്കള്‍ കാണാം. | ||
- | |||
- | 20 സെ.മീറ്ററോളം നീളമുള്ള ഡ്രോസോഫില്ലത്തിന്റെ ഇലകള്‍ വളരെ നേര്‍ത്തതും ഇളം പച്ചനിറമുള്ളതുമായിരിക്കും. ഇലകളെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്നവയാണെങ്കിലും അവ എല്ലാ വശങ്ങളിലേക്കും ചിതറി വിന്യസിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും. ഈ സവിശേഷത ഡ്രോസോഫില്ലത്തിന് ഒരു പൈന്‍ സസ്യത്തിന്റെ രൂപസാദൃശ്യം പ്രദാനം ചെയ്യുന്നു. ഇലകള്‍ നിറയെ മഞ്ഞുതുള്ളി പോലെയുള്ള ഒരു സ്രവം കാണപ്പെടുന്നതിനാല്‍ പോര്‍ച്ചുഗീസുകാര്‍ ഈ സസ്യത്തെ 'ഡ്യുയീ പൈന്‍' ( | + | [[Image:305A.jpg|thumb|250x300px|left|ഡ്രോസോഫില്ലം]]20 സെ.മീറ്ററോളം നീളമുള്ള ഡ്രോസോഫില്ലത്തിന്റെ ഇലകള്‍ വളരെ നേര്‍ത്തതും ഇളം പച്ചനിറമുള്ളതുമായിരിക്കും. ഇലകളെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്നവയാണെങ്കിലും അവ എല്ലാ വശങ്ങളിലേക്കും ചിതറി വിന്യസിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും. ഈ സവിശേഷത ഡ്രോസോഫില്ലത്തിന് ഒരു പൈന്‍ സസ്യത്തിന്റെ രൂപസാദൃശ്യം പ്രദാനം ചെയ്യുന്നു. ഇലകള്‍ നിറയെ മഞ്ഞുതുള്ളി പോലെയുള്ള ഒരു സ്രവം കാണപ്പെടുന്നതിനാല്‍ പോര്‍ച്ചുഗീസുകാര്‍ ഈ സസ്യത്തെ 'ഡ്യുയീ പൈന്‍' (Dewy pine) എന്നു വിളിക്കുന്നു. ഉപരിതലം കുഴിഞ്ഞ് അടിഭാഗം മുഴച്ചിരിക്കുന്ന ഇലകളുടെ തളിരുകള്‍ സ്പ്രിങ് പോലെ പുറത്തേക്ക് ചുരുണ്ടിരിക്കും. ഇലകള്‍ വളരുന്തോറും ചുരുളുകള്‍ നിവര്‍ന്നു വരുന്നു. |
- | + | ||
- | ഡ്രോസോഫില്ലത്തിന്റെ ഇലകളില്‍ രണ്ടു വിധത്തിലുള്ള ഗ്രന്ഥികളാണുള്ളത്. ഇവ ആറു നിരകളിലായി ക്രമീകരിച്ചിരി ക്കുന്നു. ഇലകളുടെ അടിവശത്ത് മധ്യഭാഗത്തായി രണ്ടുനിര ഗ്രന്ഥികളും ഇലകളുടെ രണ്ടു വശത്തേയും അരികുകളിലായി നാലുനിര ഗ്രന്ഥികളുമാണുള്ളത്. ഇലയുടെ അടിവശത്ത് മധ്യ ഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥികള്‍ക്ക് താരതമ്യേന വലുപ്പം കൂടുതലാണ്. ഇലഞെട്ടുകളില്‍ കടും ചുവപ്പു നിറത്തില്‍ കുമിളകള്‍ പോലെ കാണപ്പെടുന്ന ഗ്രന്ഥികള്‍ പശിമയുള്ള സ്രവം ( | + | ഡ്രോസോഫില്ലത്തിന്റെ ഇലകളില്‍ രണ്ടു വിധത്തിലുള്ള ഗ്രന്ഥികളാണുള്ളത്. ഇവ ആറു നിരകളിലായി ക്രമീകരിച്ചിരി ക്കുന്നു. ഇലകളുടെ അടിവശത്ത് മധ്യഭാഗത്തായി രണ്ടുനിര ഗ്രന്ഥികളും ഇലകളുടെ രണ്ടു വശത്തേയും അരികുകളിലായി നാലുനിര ഗ്രന്ഥികളുമാണുള്ളത്. ഇലയുടെ അടിവശത്ത് മധ്യ ഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥികള്‍ക്ക് താരതമ്യേന വലുപ്പം കൂടുതലാണ്. ഇലഞെട്ടുകളില്‍ കടും ചുവപ്പു നിറത്തില്‍ കുമിളകള്‍ പോലെ കാണപ്പെടുന്ന ഗ്രന്ഥികള്‍ പശിമയുള്ള സ്രവം (mucilage) പുറപ്പെടുവിക്കുന്നു. ഗ്രന്ഥികളുടെ ഉപരിതലത്തില്‍ സ്രവം തങ്ങിനില്ക്കുമ്പോള്‍ ഗ്രന്ഥിക്ക് വലുപ്പക്കൂടുതല്‍ തോന്നിക്കും. ഇലകളുടെ അരികുകളിലെ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവത്തിന് തേനിന്റെ ഗന്ധമായിരിക്കും. കടും ചുവപ്പു നിറവും തേനിന്റെ മണവും പ്രാണികളെ സസ്യത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. ഗ്രന്ഥികളില്‍ പറന്നു പറ്റുന്ന പ്രാണികള്‍ പശയുള്ള സ്രവത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഗ്രന്ഥിയുടെ കുമിളപോലെയുള്ള ഉപരിഭാഗം അടര്‍ന്നു പോകുകയും തത്ഫലമായി സ്രവിക്കപ്പെടുന്ന അധികസ്രവം പ്രാണിയെ പൊതിഞ്ഞ് കൊല്ലുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ദഹനഗ്രന്ഥികളും പ്രവര്‍ത്തനക്ഷമമാകുന്നു. ഇലകളുടെ ഉപരിതലത്തില്‍ അവിടവിടെയായിട്ടാണ് ദഹനഗ്രന്ഥികള്‍ വിന്യസിച്ചിരിക്കുന്നത്. ഇവ ഉത്പാദിപ്പിക്കുന്ന ദഹനരസത്തില്‍ പെറോക്സിഡേസ്, എസ്റ്ററേസ്, ആസിഡ് ഫോസ്ഫറ്റേസ്, പ്രോട്ടിയേസ് തുടങ്ങിയ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. |
- | + | ഡ്രോസോഫില്ലത്തിന്റെ ശാഖാഗ്രങ്ങളില്‍ ശൂലഗുച്ഛി (cymose) പുഷ്മഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഇവയുടെ പുഷ്പങ്ങള്‍ക്ക് രണ്ടര സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള്‍ക്ക് ലോലമായ അഞ്ച് ദളങ്ങളും, 10-20 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കള്‍ വ്യത്യസ്ത നീളത്തിലുള്ളവയാണ്. അഞ്ച് നേരിയ വര്‍ത്തികകളും ഇതിനുണ്ട്. ഫലം നേരിയ സംപുടം (capsule) ആണ്. നെടുകേ പൊട്ടിപ്പിളരുന്ന ഫലത്തില്‍ നിന്ന് പയറുവിത്തിന്റെ ആകൃതിയിലുള്ള കറുത്ത വിത്തുകള്‍ പുറത്തേക്ക് ചിതറിത്തെറിക്കുന്നു. | |
- | ഡ്രോസോഫില്ലത്തിന്റെ ശാഖാഗ്രങ്ങളില്‍ ശൂലഗുച്ഛി ( | + |
Current revision as of 08:38, 21 ജൂണ്‍ 2008
ഡ്രോസോഫില്ലം
Drosophyllum
ഡ്രോസെറേസി (Droseraceae) സസ്യകുടുംബത്തില്‍പ്പെടുന്ന കീടഭോജിസസ്യം. ശാ.നാ. ഡ്രോസോഫില്ലം ലുസിറ്റാനിക്കം (Drosophyllum lusitanicum).'പറങ്കികളുടെ സൂര്യതുഷാരം' (Portuguese sundew) എന്നറിയപ്പെടുന്ന ഈ സസ്യത്തിന് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. മൊറോക്കോ, പോര്‍ച്ചുഗല്‍, ഉത്തര സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നു. മറ്റു കീടഭോജി സസ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഡ്രോസോഫില്ലം കടല്‍ത്തീരങ്ങള്‍ക്കടുത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളിലാണ് ധാരാളമായി കാണുന്നത്. പൊതുവേ ക്ഷാരഗുണമുള്ള വരണ്ട മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.
കുറ്റിച്ചെടിപോലെ നിവര്‍ന്നു വളരുന്ന സസ്യമാണ് ഡ്രോസോഫില്ലം. വളര്‍ന്നു വലുതായ തണ്ടുകള്‍ ഭാരക്കൂടുതല്‍ മൂലം തറയിലേക്ക് ചരിഞ്ഞ് ഇഴഞ്ഞ് നീണ്ടു വളരുന്നു. അപൂര്‍വമായി മാത്രം ശാഖിതമാകുന്ന തണ്ടുകള്‍ക്ക് 30 സെ.മീ. മുതല്‍ ഒന്നര മീറ്റര്‍ വരെ നീളമുണ്ടായിരിക്കും. തണ്ടുകളുടെ അഗ്രഭാഗത്ത് ഇലകള്‍ കൂട്ടമായി വളരുന്നു. തണ്ടുകളിലും ശാഖകളിലും ഇലകള്‍ കൊഴിഞ്ഞുപോയ വടുക്കള്‍ കാണാം.
20 സെ.മീറ്ററോളം നീളമുള്ള ഡ്രോസോഫില്ലത്തിന്റെ ഇലകള്‍ വളരെ നേര്‍ത്തതും ഇളം പച്ചനിറമുള്ളതുമായിരിക്കും. ഇലകളെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്നവയാണെങ്കിലും അവ എല്ലാ വശങ്ങളിലേക്കും ചിതറി വിന്യസിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും. ഈ സവിശേഷത ഡ്രോസോഫില്ലത്തിന് ഒരു പൈന്‍ സസ്യത്തിന്റെ രൂപസാദൃശ്യം പ്രദാനം ചെയ്യുന്നു. ഇലകള്‍ നിറയെ മഞ്ഞുതുള്ളി പോലെയുള്ള ഒരു സ്രവം കാണപ്പെടുന്നതിനാല്‍ പോര്‍ച്ചുഗീസുകാര്‍ ഈ സസ്യത്തെ 'ഡ്യുയീ പൈന്‍' (Dewy pine) എന്നു വിളിക്കുന്നു. ഉപരിതലം കുഴിഞ്ഞ് അടിഭാഗം മുഴച്ചിരിക്കുന്ന ഇലകളുടെ തളിരുകള്‍ സ്പ്രിങ് പോലെ പുറത്തേക്ക് ചുരുണ്ടിരിക്കും. ഇലകള്‍ വളരുന്തോറും ചുരുളുകള്‍ നിവര്‍ന്നു വരുന്നു.ഡ്രോസോഫില്ലത്തിന്റെ ഇലകളില്‍ രണ്ടു വിധത്തിലുള്ള ഗ്രന്ഥികളാണുള്ളത്. ഇവ ആറു നിരകളിലായി ക്രമീകരിച്ചിരി ക്കുന്നു. ഇലകളുടെ അടിവശത്ത് മധ്യഭാഗത്തായി രണ്ടുനിര ഗ്രന്ഥികളും ഇലകളുടെ രണ്ടു വശത്തേയും അരികുകളിലായി നാലുനിര ഗ്രന്ഥികളുമാണുള്ളത്. ഇലയുടെ അടിവശത്ത് മധ്യ ഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥികള്‍ക്ക് താരതമ്യേന വലുപ്പം കൂടുതലാണ്. ഇലഞെട്ടുകളില്‍ കടും ചുവപ്പു നിറത്തില്‍ കുമിളകള്‍ പോലെ കാണപ്പെടുന്ന ഗ്രന്ഥികള്‍ പശിമയുള്ള സ്രവം (mucilage) പുറപ്പെടുവിക്കുന്നു. ഗ്രന്ഥികളുടെ ഉപരിതലത്തില്‍ സ്രവം തങ്ങിനില്ക്കുമ്പോള്‍ ഗ്രന്ഥിക്ക് വലുപ്പക്കൂടുതല്‍ തോന്നിക്കും. ഇലകളുടെ അരികുകളിലെ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവത്തിന് തേനിന്റെ ഗന്ധമായിരിക്കും. കടും ചുവപ്പു നിറവും തേനിന്റെ മണവും പ്രാണികളെ സസ്യത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. ഗ്രന്ഥികളില്‍ പറന്നു പറ്റുന്ന പ്രാണികള്‍ പശയുള്ള സ്രവത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഗ്രന്ഥിയുടെ കുമിളപോലെയുള്ള ഉപരിഭാഗം അടര്‍ന്നു പോകുകയും തത്ഫലമായി സ്രവിക്കപ്പെടുന്ന അധികസ്രവം പ്രാണിയെ പൊതിഞ്ഞ് കൊല്ലുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ദഹനഗ്രന്ഥികളും പ്രവര്‍ത്തനക്ഷമമാകുന്നു. ഇലകളുടെ ഉപരിതലത്തില്‍ അവിടവിടെയായിട്ടാണ് ദഹനഗ്രന്ഥികള്‍ വിന്യസിച്ചിരിക്കുന്നത്. ഇവ ഉത്പാദിപ്പിക്കുന്ന ദഹനരസത്തില്‍ പെറോക്സിഡേസ്, എസ്റ്ററേസ്, ആസിഡ് ഫോസ്ഫറ്റേസ്, പ്രോട്ടിയേസ് തുടങ്ങിയ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.
ഡ്രോസോഫില്ലത്തിന്റെ ശാഖാഗ്രങ്ങളില്‍ ശൂലഗുച്ഛി (cymose) പുഷ്മഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഇവയുടെ പുഷ്പങ്ങള്‍ക്ക് രണ്ടര സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള്‍ക്ക് ലോലമായ അഞ്ച് ദളങ്ങളും, 10-20 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കള്‍ വ്യത്യസ്ത നീളത്തിലുള്ളവയാണ്. അഞ്ച് നേരിയ വര്‍ത്തികകളും ഇതിനുണ്ട്. ഫലം നേരിയ സംപുടം (capsule) ആണ്. നെടുകേ പൊട്ടിപ്പിളരുന്ന ഫലത്തില്‍ നിന്ന് പയറുവിത്തിന്റെ ആകൃതിയിലുള്ള കറുത്ത വിത്തുകള്‍ പുറത്തേക്ക് ചിതറിത്തെറിക്കുന്നു.