This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുപല്ലവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുപല്ലവി = സംഗീതനിബദ്ധമായ ഗാനങ്ങളുടെ അംഗങ്ങളിലൊന്ന്. പല്ലവി, അനുപല...)
 
വരി 22: വരി 22:
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:സംഗീതം]]

Current revision as of 09:49, 8 ഏപ്രില്‍ 2008

അനുപല്ലവി

സംഗീതനിബദ്ധമായ ഗാനങ്ങളുടെ അംഗങ്ങളിലൊന്ന്. പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയാണ് അംഗങ്ങളുടെ ക്രമം. പല്ലവിയുമായി സംഗീതപരമായും സാഹിത്യപരമായും അനുപല്ലവി ബന്ധപ്പെട്ടിരിക്കും. ഉദാ.

(പല്ലവി) 'രാമനന്നുബ്രോവറാ

ലേമതോ ലോകാഭിരാമ

(അനുപല്ലവി) ചീമലോബ്രഹ്മലോ

ശിവകേശവാദുലലോ

(ചരണം) മെപ്പുലമകെകനതാവു

ന്നാപ്പുബടകവീരവീകി

തപ്പുവനുലുലേകയുണ്ടേ

ത്യാഗരാജവിനുതസീതാ'

അനുപല്ലവികളില്ലാത്ത ഗാനങ്ങള്‍ ധാരാളമുണ്ട്. പല്ലവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അനുപല്ലവിയോടുകൂടിയ ഗാനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയത് ത്യാഗരാജഭാഗവതരുടെ കാലംമുതല്ക്കാണെന്നു പറയപ്പെടുന്നു. ചരണത്തിന്റെ അവസാനഭാഗമാണ് അനുചരണം. മിക്ക കീര്‍ത്തനങ്ങളിലും അനുചരണത്തിലെ സംഗീതാംശം അനുപല്ലവിയുടേതായിട്ടാണ് കണ്ടുവരുന്നത്. പല്ലവി, അനുപല്ലവി, പല്ലവി, ചരണം എന്നിങ്ങനെയാണ് പാടുന്നതിനുള്ള ക്രമം.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍