This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമരസിംഹന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമരസിംഹന്‍)
 
വരി 14: വരി 14:
-
എന്നാല്‍ ഈ നവരത്നങ്ങളില്‍ പലരും പലകാലത്തു ജീവിച്ചവരാണെന്നു തെളിഞ്ഞിട്ടുള്ളതിനാല്‍ ഈ പദ്യം അമരസിംഹന്റെ കാലനിര്‍ണയത്തില്‍ ഒരു പ്രമാണമാകുന്നില്ല.അമരകോശം എ.ഡി. 6-7 ശ.-ത്തില്‍ ചീന ഭാഷയിലേക്കു തര്‍ജുമ ചെയ്തിട്ടുള്ളതായി, ഇന്ത്യയ്ക്കു നമ്മെ എന്തു പഠിപ്പിക്കാന്‍ കഴിയും എന്ന ഗ്രന്ഥത്തില്‍ മാക്സ്മുള്ളര്‍ പ്രസ്താവിക്കുന്നു. അമരകോശത്തിന്റെ നിര്‍മാണകാലം എ.ഡി. 4-ാം ശ.-മാണെന്ന് സംസ്കൃത പണ്ഡിതനായ ഓക്കും, കുറേക്കൂടി മുന്‍പെന്നു ടെലാങും അഭിപ്രായപ്പെടുന്നു. ഏതായാലും പാണിനി, കാത്യായനന്‍, പതഞ്ജലി എന്നീ വൈയാകരണന്‍മാരുടെ കാലശേഷം ബുദ്ധമതം പ്രചാരത്തിലിരുന്ന ഒരു കാലത്ത് ജീവിച്ച ഒരു ബുദ്ധമാര്‍ഗാനുസാരിയായിരുന്നു അമരസിംഹന്‍ എന്ന് ന്യായമായും ഊഹിക്കാം.
+
എന്നാല്‍ ഈ നവരത്നങ്ങളില്‍ പലരും പലകാലത്തു ജീവിച്ചവരാണെന്നു തെളിഞ്ഞിട്ടുള്ളതിനാല്‍ ഈ പദ്യം അമരസിംഹന്റെ കാലനിര്‍ണയത്തില്‍ ഒരു പ്രമാണമാകുന്നില്ല.അമരകോശം എ.ഡി. 6-7 ശ.-ത്തില്‍ ചീന ഭാഷയിലേക്കു തര്‍ജുമ ചെയ്തിട്ടുള്ളതായി, ഇന്ത്യയ്ക്കു നമ്മെ എന്തു പഠിപ്പിക്കാന്‍ കഴിയും എന്ന ഗ്രന്ഥത്തില്‍ മാക്സ്‍മുള്ളര്‍ പ്രസ്താവിക്കുന്നു. അമരകോശത്തിന്റെ നിര്‍മാണകാലം എ.ഡി. 4-ാം ശ.-മാണെന്ന് സംസ്കൃത പണ്ഡിതനായ ഓക്കും, കുറേക്കൂടി മുന്‍പെന്നു ടെലാങും അഭിപ്രായപ്പെടുന്നു. ഏതായാലും പാണിനി, കാത്യായനന്‍, പതഞ്ജലി എന്നീ വൈയാകരണന്‍മാരുടെ കാലശേഷം ബുദ്ധമതം പ്രചാരത്തിലിരുന്ന ഒരു കാലത്ത് ജീവിച്ച ഒരു ബുദ്ധമാര്‍ഗാനുസാരിയായിരുന്നു അമരസിംഹന്‍ എന്ന് ന്യായമായും ഊഹിക്കാം.
വരി 24: വരി 24:
സേവ്യതാമക്ഷയോധീരാഃ
സേവ്യതാമക്ഷയോധീരാഃ
-
 
സ ശ്രിയേ ചാമൃതായ ച' എന്ന അമരകോശവന്ദനശ്ളോകത്തില്‍ 'ജ്ഞാനദയാസിന്ധു' എന്ന പദപ്രയോഗം ബുദ്ധനെ ഉദ്ദേശിച്ചുകൊണ്ടാണെന്നും ആകയാല്‍ ബുദ്ധവന്ദനമാണ് ഇതില്‍ നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നും കോശകാരന്‍ ബുദ്ധമതാനുയായിയാണെന്നും ചില പണ്ഡിതന്‍മാര്‍ പറയുന്നു. ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവേശ്വരന്‍മാര്‍ക്കു മുന്‍പായി 'ആര്‍ഹത, ക്ഷപണോ, നഗ്ന, ശ്രമണോ, ജീവകോമലീ' ഇത്യാദി ബുദ്ധപര്യായങ്ങള്‍ കൊടുത്തിരിക്കുന്നത് കോശകാരന് ബുദ്ധനോടുള്ള കൂടുതല്‍ ഭക്ത്യാദരങ്ങള്‍ക്കു തെളിവായും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അമരസിംഹന്‍ ബ്രാഹ്മണജാതിയില്‍ ജനിച്ച ആളാണെന്നും ശ്രുതിസ്മൃതി പുരാണേതിഹാസദര്‍ശനാദികളില്‍ അഗാധപാണ്ഡിത്യമുള്ളവനാണെന്നും, ബൌദ്ധന്‍മാരുടെ ഗ്രന്ഥങ്ങളില്‍ പ്രകടമല്ലാത്ത ഒന്നാണ് ഇതെന്നും അഭിപ്രായമുള്ള പണ്ഡിതന്‍മാരും ഉണ്ട്.

Current revision as of 06:39, 28 നവംബര്‍ 2014

അമരസിംഹന്‍

അമരകോശം എന്ന സംസ്കൃത നിഘണ്ടുവിന്റെ കര്‍ത്താവ്. പ്രസ്തുത കോശത്തില്‍ ദേവന്‍മാരുടെ പര്യായം, 'അമരാനിര്‍ജരാദേവാ.....' എന്നിങ്ങനെ അമരപദംകൊണ്ട് ആരംഭിച്ചതിലുള്ള ഔചിത്യത്തെ ആസ്പദമാക്കി ലഭിച്ച ബിരുദപ്പേരാണ് 'അമരന്‍' എന്ന് ഒരു ഐതിഹ്യമുണ്ട്. രണ്ടാം വിക്രമാദിത്യ ചക്രവര്‍ത്തിയുടെ സദസ്സിലെ 'നവരത്ന'ങ്ങളെന്നു വിഖ്യാതരായ പണ്ഡിതന്‍മാരില്‍ ഒരാളായി ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

'ധന്വന്തരി, ക്ഷപണകാ, മരസിംഹ, ശങ്കു,

വേതാളഭട്ട, ഘടകര്‍പ്പര, കാളിദാസാഃ

ഖ്യാതോ വരാഹമിഹിരോ, നൃപതേസ്സഭായാം

രത്നാനിവൈ വരരുചിര്‍ന്നവ വിക്രമസ്യ'

എന്നാല്‍ ഈ നവരത്നങ്ങളില്‍ പലരും പലകാലത്തു ജീവിച്ചവരാണെന്നു തെളിഞ്ഞിട്ടുള്ളതിനാല്‍ ഈ പദ്യം അമരസിംഹന്റെ കാലനിര്‍ണയത്തില്‍ ഒരു പ്രമാണമാകുന്നില്ല.അമരകോശം എ.ഡി. 6-7 ശ.-ത്തില്‍ ചീന ഭാഷയിലേക്കു തര്‍ജുമ ചെയ്തിട്ടുള്ളതായി, ഇന്ത്യയ്ക്കു നമ്മെ എന്തു പഠിപ്പിക്കാന്‍ കഴിയും എന്ന ഗ്രന്ഥത്തില്‍ മാക്സ്‍മുള്ളര്‍ പ്രസ്താവിക്കുന്നു. അമരകോശത്തിന്റെ നിര്‍മാണകാലം എ.ഡി. 4-ാം ശ.-മാണെന്ന് സംസ്കൃത പണ്ഡിതനായ ഓക്കും, കുറേക്കൂടി മുന്‍പെന്നു ടെലാങും അഭിപ്രായപ്പെടുന്നു. ഏതായാലും പാണിനി, കാത്യായനന്‍, പതഞ്ജലി എന്നീ വൈയാകരണന്‍മാരുടെ കാലശേഷം ബുദ്ധമതം പ്രചാരത്തിലിരുന്ന ഒരു കാലത്ത് ജീവിച്ച ഒരു ബുദ്ധമാര്‍ഗാനുസാരിയായിരുന്നു അമരസിംഹന്‍ എന്ന് ന്യായമായും ഊഹിക്കാം.

അമരസിംഹന്‍ ബുദ്ധമതാനുയായിയാണെന്നും അല്ലെന്നും പക്ഷങ്ങളുണ്ട്.

'യസ്യജ്ഞാനദയാ സിന്ധോ-

രഗാധസ്യാനഘാ ഗുണാഃ

സേവ്യതാമക്ഷയോധീരാഃ

സ ശ്രിയേ ചാമൃതായ ച' എന്ന അമരകോശവന്ദനശ്ളോകത്തില്‍ 'ജ്ഞാനദയാസിന്ധു' എന്ന പദപ്രയോഗം ബുദ്ധനെ ഉദ്ദേശിച്ചുകൊണ്ടാണെന്നും ആകയാല്‍ ബുദ്ധവന്ദനമാണ് ഇതില്‍ നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നും കോശകാരന്‍ ബുദ്ധമതാനുയായിയാണെന്നും ചില പണ്ഡിതന്‍മാര്‍ പറയുന്നു. ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവേശ്വരന്‍മാര്‍ക്കു മുന്‍പായി 'ആര്‍ഹത, ക്ഷപണോ, നഗ്ന, ശ്രമണോ, ജീവകോമലീ' ഇത്യാദി ബുദ്ധപര്യായങ്ങള്‍ കൊടുത്തിരിക്കുന്നത് കോശകാരന് ബുദ്ധനോടുള്ള കൂടുതല്‍ ഭക്ത്യാദരങ്ങള്‍ക്കു തെളിവായും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അമരസിംഹന്‍ ബ്രാഹ്മണജാതിയില്‍ ജനിച്ച ആളാണെന്നും ശ്രുതിസ്മൃതി പുരാണേതിഹാസദര്‍ശനാദികളില്‍ അഗാധപാണ്ഡിത്യമുള്ളവനാണെന്നും, ബൌദ്ധന്‍മാരുടെ ഗ്രന്ഥങ്ങളില്‍ പ്രകടമല്ലാത്ത ഒന്നാണ് ഇതെന്നും അഭിപ്രായമുള്ള പണ്ഡിതന്‍മാരും ഉണ്ട്.

ബൌദ്ധസന്ന്യാസികള്‍ക്കിടയില്‍ പ്രചുരപ്രചാരമുള്ള ഒരു ഐതിഹ്യം ഇപ്രകാരമാണ്: നേപാള രാജ്യത്തിലെ 'കാന്തി' (ആധുനിക കാട്മണ്ഡു) എന്നു പേരായ തലസ്ഥാനനഗരിയില്‍ വാങ്മതി എന്നും മണിഭദ്ര എന്നും രണ്ടു നദികള്‍ ഒഴുകുന്നുണ്ട്. അവയുടെ സംഗമസ്ഥാനം മുതല്‍ അഞ്ചുയോജന വ്യാപിച്ചുകിടക്കുന്ന 'വിശാല' എന്ന ഒരു നഗരമുണ്ടായിരുന്നു. അമരസിംഹന്‍ അവിടെ ജനിച്ചു. അവിടെ ശ്രീനീലസരസ്വതി ക്ഷേത്രത്തിനടുത്തുള്ള ബുദ്ധവിഹാരത്തിലാണ് ജീവിതം കഴിച്ചുകൂട്ടിയത്. അമരസിംഹനെ ശങ്കരാചാര്യര്‍ വാദിച്ചു തോല്പിച്ചതായി മറ്റൊരു ഐതിഹ്യമുള്ളത് കപോലകല്പിതമാവാനേ തരമുള്ളു. എങ്കിലും അമരസിംഹന്‍ ബുദ്ധമതക്കാരനായിരുന്നുവെന്നതിന് അതും ഒരു തെളിവാണ്.

'ഇന്ദ്രഃ ചന്ദ്രഃ കാശകൃത്സ്നാ

പിശലീശാകടായനഃ

പാണിന്യമരജൈനേന്ദ്രോ

ജയത്യഷ്ടൌ ച ശാബ്ദികാഃ'

എന്ന ഒരു പദ്യത്തില്‍ അമരസിംഹനെ പാണിനിയുടെ സമകാലികനായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും ശരിയായ ഒരു നിഗമനമല്ല. അനേകം വൈയാകരണന്‍മാരെ ഒരു പദ്യത്തില്‍ സ്മരിച്ചിരിക്കുന്നു എന്നേ ഇതിന്നര്‍ഥമുള്ളൂ. അമരസിംഹന്‍ വലിയ വ്യാകരണ പണ്ഡിതനായിരുന്നു എന്നത് അമരകോശം തന്നെ പ്രഖ്യാപിക്കുന്നുണ്ട്.

അമരസിംഹനെപ്പറ്റി നിലവിലുള്ള പല അറിവുകളും ഐതിഹ്യാസ്പദങ്ങളാകകൊണ്ട് അദ്ദേഹത്തിന്റെ കാലവും ജീവിതകഥയും നിഷ്കൃഷ്ട ഗവേഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നോ: അമരകോശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍