This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാക്രിയണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനാക്രിയണ്‍ (ബി.സി. 570 - 480) = അിമരൃലീി ഒരു യവനകവി. അയോണിയയില്‍ തിയോസ് എന്ന...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനാക്രിയണ്‍ (ബി.സി. 570 - 480) =
= അനാക്രിയണ്‍ (ബി.സി. 570 - 480) =
-
 
+
Anacreon
-
അിമരൃലീി
+
വരി 8: വരി 7:
അഥീനിയന്‍മാര്‍ ഇദ്ദേഹത്തെ അത്യന്തം ബഹുമാനിച്ചിരുന്നു. പെരിക്ളിസിന്റെ പിതാവായ സാന്തിപ്പാസിന്റെ പ്രതിമയ്ക്കടുത്ത് ഇദ്ദേഹത്തിന്റെ ഒരു പ്രതിമ അവര്‍ സ്ഥാപിച്ചു. അനാക്രിയണ്‍ മദ്യാസക്തനും സ്ത്രീലമ്പടനുമായിരുന്നുവെന്നാണ് ഐതിഹ്യം. മദ്യത്തേയും പ്രേമത്തേയും പ്രകീര്‍ത്തിക്കുന്ന അനേകം ഭാവഗീതങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇത്തരം കവിതകള്‍ ഉള്‍ക്കൊള്ളുന്ന 5 ഗ്രന്ഥങ്ങള്‍ അലക്സാണ്ഡ്രിയയില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ അവയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. സരളമനോഹരമാണ് അനാക്രിയണിന്റെ കാവ്യശൈലി. പില്ക്കാല കവികള്‍ പലരും ഇദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനാക്രിയണ്‍ കവിതകളുടെ സ്വാധീനം റോമന്‍ കവിയായ ഹോരറസിന്റെ (ബി.സി. 65-8) കൃതികളില്‍ കാണാം.

[[Category:ജീവചരിത്രം]]

Current revision as of 11:59, 8 ഏപ്രില്‍ 2008

അനാക്രിയണ്‍ (ബി.സി. 570 - 480)

Anacreon

ഒരു യവനകവി. അയോണിയയില്‍ തിയോസ് എന്ന സ്ഥലത്തു ജനിച്ചു. ബി.സി. 545-ാമാണ്ടോടടുപ്പിച്ചു പേര്‍ഷ്യക്കാര്‍ അയോണിയ ആക്രമിച്ചപ്പോള്‍ ത്രേസില്‍ കുടിയേറി. പോളിക്രെറ്റീസിന്റെ ക്ഷണപ്രകാരം സാമോസിലേക്കു പോയി. പോളിക്രെറ്റീസ് വധിക്കപ്പെട്ടതോടെ 521-ാമാണ്ട് ആഥന്‍സില്‍ ഹിപ്പാര്‍ക്കസിന്റെ കൊട്ടാരത്തിലേക്കു താമസം മാറ്റി. 514 വരെ അവിടെയും, അതിനുശേഷം എക്കിക്രാറ്റിഡാസിന്റെ രക്ഷാധികാരത്തില്‍ തെസലിയിലും കഴിഞ്ഞു.

അഥീനിയന്‍മാര്‍ ഇദ്ദേഹത്തെ അത്യന്തം ബഹുമാനിച്ചിരുന്നു. പെരിക്ളിസിന്റെ പിതാവായ സാന്തിപ്പാസിന്റെ പ്രതിമയ്ക്കടുത്ത് ഇദ്ദേഹത്തിന്റെ ഒരു പ്രതിമ അവര്‍ സ്ഥാപിച്ചു. അനാക്രിയണ്‍ മദ്യാസക്തനും സ്ത്രീലമ്പടനുമായിരുന്നുവെന്നാണ് ഐതിഹ്യം. മദ്യത്തേയും പ്രേമത്തേയും പ്രകീര്‍ത്തിക്കുന്ന അനേകം ഭാവഗീതങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇത്തരം കവിതകള്‍ ഉള്‍ക്കൊള്ളുന്ന 5 ഗ്രന്ഥങ്ങള്‍ അലക്സാണ്ഡ്രിയയില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ അവയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. സരളമനോഹരമാണ് അനാക്രിയണിന്റെ കാവ്യശൈലി. പില്ക്കാല കവികള്‍ പലരും ഇദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനാക്രിയണ്‍ കവിതകളുടെ സ്വാധീനം റോമന്‍ കവിയായ ഹോരറസിന്റെ (ബി.സി. 65-8) കൃതികളില്‍ കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍