This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകില് = ‍ Eagle wood തൈമിലിയേസി (Thymeleaeceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.ന...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= അകില് =
+
= അകില്‍ =
-
+
 
Eagle wood
Eagle wood
വരി 12: വരി 12:
    
ആയുര്‍വേദ വിധിപ്രകാരം കയ്പ്, എരിവ് എന്നീ രസങ്ങളോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണങ്ങളുള്ളതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ ഔഷധമാണ് യഥാര്‍ഥ അകില്‍. ഇതിന്റെ എണ്ണയും, തടിയും, ആമവാതം, സന്ധിവാതം, വ്രണം, വാതരക്തം, എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. അകില്‍ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഇക്കിള്‍ ശമിക്കും. അകില്‍, കടുക്, ഗുഗ്ഗുലു, ഗന്ധകം ഇവ ഒന്നിച്ചു ചേര്‍ത്തു പുകച്ച പുക ഏറ്റാല്‍ വ്രണം കരിയുകയും അന്തരീക്ഷത്തിലുള്ള രോഗാണുക്കള്‍ നശിക്കുകയും ചെയ്യും.

(ഡോ. എസ്. നേശമണി)
(ഡോ. എസ്. നേശമണി)
 +
[[Category:സസ്യശാസ്ത്രം]]

Current revision as of 07:04, 7 ഏപ്രില്‍ 2008

അകില്‍

Eagle wood

തൈമിലിയേസി (Thymeleaeceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ: അക്വിലേറിയ അഗലോച്ച (Aquilaria agallocha). നാലിനം അകിലുകളുള്ളതില്‍ കറുത്ത അകിലാണ് പ്രധാനം. ഇതിന്റെ സംസ്കൃത നാമം അഗരു എന്നാണ്. ഇംഗ്ളീഷില്‍ ഈഗിള്‍ വുഡ് (Eagle wood) അഥവാ അലോ വുഡ് (Alloe wood) എന്നും ഹിന്ദിയില്‍ അഗര്‍ എന്നും ഇതു അറിയപ്പെടുന്നു. അസം, മ്യാന്‍മര്‍, ബംഗാള്‍ എന്നിവിടങ്ങളിലാണ് അകില്‍ സമൃദ്ധമായി വളരുന്നത്. സഹ്യപര്‍വതനിരകളിലും ഇതു വളരുന്നുണ്ട്.

ഏകദേശം 20 വര്‍ഷത്തോളം വളര്‍ച്ചയെത്തിയ അകില്‍ മരത്തിന്റെ ചില ശാഖകളില്‍ ഒരുതരം ഫംഗസ് രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതില്‍ സുഗന്ധം തങ്ങിനില്ക്കുന്ന കറ ആല്‍ക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോള്‍ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഈ തൈലം അഗര്‍ അഥവാ അഗര്‍ അത്തര്‍ എന്നപേരില്‍ അറിയപ്പെടുന്നു. അഗര്‍ എന്ന സുഗന്ധതൈലം ലഭിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് അഗര്‍ എന്ന പേര് സിദ്ധിച്ചത്. ഈ തൈലം സുഗന്ധ ലേപനങ്ങളില്‍ ചേര്‍ക്കാറുണ്ട്. വൃക്ഷത്തില്‍നിന്നു കൊത്തി എടുത്ത ചെറിയതടിക്കഷണങ്ങളും തൈലവും ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ കറ ഉപയോഗിച്ചാണ് അഗര്‍ കാ അത്തര്‍ എന്ന സൌന്ദര്യലേപന പദാര്‍ഥം നിര്‍മിക്കുന്നത്. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂര്‍ണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.

കേരളത്തില്‍ കരിന്താളി എന്ന പേരില്‍ അറിയുന്ന, എബനേസിയ (Ebenaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഡയോസ്പിറസ് എബെനം (Diospirus ebenum) എന്ന വൃക്ഷത്തിന്റെ ചെറുകഷണങ്ങളെ കാരകില്‍ എന്ന പേരില്‍ കമ്പോളത്തില്‍ വിപണനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ അകിലല്ല.

മിലിയേസി സസ്യകുടുംബത്തില്‍പെടുന്നതും ഡൈസോക്സിലം മലബാറിക്കം (Dysoxylum Malabaricum) എന്ന ശാ.നാ. അറിയപ്പെടുന്നതുമായ വൃക്ഷമാണ് പൊതുവേ വെള്ളകില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ആയുര്‍വേദ വിധിപ്രകാരം കയ്പ്, എരിവ് എന്നീ രസങ്ങളോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണങ്ങളുള്ളതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ ഔഷധമാണ് യഥാര്‍ഥ അകില്‍. ഇതിന്റെ എണ്ണയും, തടിയും, ആമവാതം, സന്ധിവാതം, വ്രണം, വാതരക്തം, എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. അകില്‍ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഇക്കിള്‍ ശമിക്കും. അകില്‍, കടുക്, ഗുഗ്ഗുലു, ഗന്ധകം ഇവ ഒന്നിച്ചു ചേര്‍ത്തു പുകച്ച പുക ഏറ്റാല്‍ വ്രണം കരിയുകയും അന്തരീക്ഷത്തിലുള്ള രോഗാണുക്കള്‍ നശിക്കുകയും ചെയ്യും.

(ഡോ. എസ്. നേശമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍