This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപരാധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 21: | വരി 21: | ||
(എം.എച്ച്. ശാസ്ത്രികള്‍) | (എം.എച്ച്. ശാസ്ത്രികള്‍) | ||
- | [[Category: | + | [[Category:തത്ത്വശാസ്ത്രം]] |
Current revision as of 06:39, 9 ഏപ്രില്‍ 2008
അപരാധം
ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തതു ചെയ്യുന്നതും ചെയ്യേണ്ടതില്‍ കുറ്റവും കുറവും വരുത്തുന്നതും അപരാധം ആണ്. മന്ത്രലോപം, തന്ത്രലോപം, ക്രിയാലോപം, വിധിവിപര്യയം, വിസ്മൃതി, സ്കന്നം, ഭിന്നം തുടങ്ങിയവ ശ്രൌതങ്ങളോ, സ്മാര്‍ത്തങ്ങളോ ആയ അനുഷ്ഠാനങ്ങളില്‍ പ്രമാദംമൂലം സംഭവിക്കാവുന്ന അപരാധങ്ങളാണ്. അവയ്ക്കെല്ലാം പ്രായശ്ചിത്തങ്ങള്‍ വിധിച്ചിട്ടുണ്ട്.
ആഗമങ്ങളില്‍ അപരാധത്തെക്കുറിച്ചു സവിസ്തരമായ പ്രതിപാദനം കാണുന്നു. ദേവാലയങ്ങളില്‍ വാഹനത്തിലോ, പാദുകം ധരിച്ചോ ചെല്ലുക, ഉത്സവങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക, മൂര്‍ത്തിയുടെ മുമ്പില്‍ നമസ്കരിക്കാതിരിക്കുക, നിവേദിക്കുന്നതിനുമുന്‍പ് ഭക്ഷിക്കുക, ഉറക്കെ സംസാരിക്കുക, പുറംതിരിഞ്ഞു നില്ക്കുക, ആത്മപ്രശംസ, പരനിന്ദ മുതലായവ ചെയ്യുക എന്നിങ്ങനെ നിരവധി അപരാധങ്ങള്‍ വര്‍ജ്യങ്ങളായി അവയില്‍ പറഞ്ഞിട്ടുണ്ട്. അപരാധങ്ങളുടെ ഗുരുത്വലഘുത്വങ്ങളനുസരിച്ച് പ്രായശ്ചിത്തങ്ങള്‍ സ്മൃതികളില്‍ അതാതിടത്ത് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും സര്‍വോപരി ഇഷ്ടദേവതയോടു ക്ഷമ യാചിക്കുക എന്നതു കര്‍മസമാപ്തിയില്‍ ചെയ്യുന്ന ഒന്നാണ്.
'അപരാധസഹസ്രാണി
ക്രിയന്തേ∫ഹര്‍ന്നിശം മായാ
ദാസോയമിതി മാം മത്വാ
ക്ഷമസ്വപരമേശ്വര-'
എന്ന സുപ്രസിദ്ധമായ പദ്യം ഇതിന് ഉപയോഗിക്കാറുണ്ട്. ദേവതയുടെ വ്യത്യാസമനുസരിച്ച് 'പരമേശ്വര' എന്നത് 'പരമേശ്വരി', 'ഗണനായക' എന്നിങ്ങനെ സന്ദര്‍ഭാനുസരണം മാറുമെന്നേയുള്ളു.
പൂജ്യപൂജാവ്യതിക്രമം വലിയ ഒരു അപരാധമാണെന്നും അതിന്റെ ഫലമായിട്ടാണ് ദിലീപന് ചിരകാലം അനപത്യതാദുഃഖം അനുഭവിക്കേണ്ടിവന്നത് എന്നും കാളിദാസന്‍ രഘുവംശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദൃഷ്ടാന്തകഥാരൂപത്തില്‍ അനേകം വിധത്തിലുള്ള അപരാധങ്ങളെയും അവയുടെ ഫലങ്ങളെയും പ്രായശ്ചിത്തങ്ങളെയും വിശദീകരിക്കുന്നതായിക്കാണാം. അപരാധങ്ങളെക്കുറിച്ചുള്ള സങ്കല്പവും സമീപനവും ആധുനിക ലോകത്തില്‍ വ്യത്യസ്തമാണെന്നുള്ള സംഗതിയും സ്മര്‍ത്തവ്യമാണ്.
(എം.എച്ച്. ശാസ്ത്രികള്‍)