This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനധ്യായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനധ്യായം = പ്രാചീന വൈദികവിദ്യാഭ്യാസക്രമത്തില്‍ പഠനത്തില്‍ നിന്ന് ഒ...) |
|||
വരി 6: | വരി 6: | ||
ഇന്നയിന്ന തിഥികളില്‍ പഠനം പാടില്ല എന്നായിരുന്നു പ്രാചീനകാലത്തെ വിധി. പ്രതിപദം, സപ്തമി, നാലാം കാല്, അഷ്ടമി, പ്രദോഷം, ചതുര്‍ദശി, വാവ്, സൂര്യ-ചന്ദ്രഗ്രഹണങ്ങളെ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ എന്നിവ അനധ്യായദിനങ്ങളായിരുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ളവര്‍ക്ക് ആ ദിവസങ്ങളില്‍ പഠനം പതിവില്ല. നീണ്ട ഇടിമുഴക്കം കേള്‍ക്കുന്ന ദിവസങ്ങളും അനധ്യായ ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാന്യാതിഥികള്‍ സന്ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ ശിഷ്യന്‍മാര്‍ക്ക് ആചാര്യന്‍ ഒഴിവുനല്കിവന്നു. അങ്ങനെയുള്ള ദിവസങ്ങള്‍ 'ശിഷ്ടാനധ്യായ'ങ്ങളാണ്. 'അനധ്യായത്തിന് കാരണഭൂതന്‍മാരായിരിക്കുന്ന ആ വെള്ളത്താടിക്കാര്‍ക്ക് സ്വാഗതം ഭവിക്കട്ടെ' എന്ന് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തില്‍ മുനികുമാരന്‍മാര്‍ പറയുന്നത് അധ്യേതാക്കള്‍ക്ക് അന്നും ഇന്നുമുള്ള അനധ്യായപ്രേമത്തിന് നിദര്‍ശനമാണ്. | ഇന്നയിന്ന തിഥികളില്‍ പഠനം പാടില്ല എന്നായിരുന്നു പ്രാചീനകാലത്തെ വിധി. പ്രതിപദം, സപ്തമി, നാലാം കാല്, അഷ്ടമി, പ്രദോഷം, ചതുര്‍ദശി, വാവ്, സൂര്യ-ചന്ദ്രഗ്രഹണങ്ങളെ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ എന്നിവ അനധ്യായദിനങ്ങളായിരുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ളവര്‍ക്ക് ആ ദിവസങ്ങളില്‍ പഠനം പതിവില്ല. നീണ്ട ഇടിമുഴക്കം കേള്‍ക്കുന്ന ദിവസങ്ങളും അനധ്യായ ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാന്യാതിഥികള്‍ സന്ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ ശിഷ്യന്‍മാര്‍ക്ക് ആചാര്യന്‍ ഒഴിവുനല്കിവന്നു. അങ്ങനെയുള്ള ദിവസങ്ങള്‍ 'ശിഷ്ടാനധ്യായ'ങ്ങളാണ്. 'അനധ്യായത്തിന് കാരണഭൂതന്‍മാരായിരിക്കുന്ന ആ വെള്ളത്താടിക്കാര്‍ക്ക് സ്വാഗതം ഭവിക്കട്ടെ' എന്ന് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തില്‍ മുനികുമാരന്‍മാര്‍ പറയുന്നത് അധ്യേതാക്കള്‍ക്ക് അന്നും ഇന്നുമുള്ള അനധ്യായപ്രേമത്തിന് നിദര്‍ശനമാണ്. | ||
+ | [[Category:വിദ്യാഭ്യാസം]] |
Current revision as of 11:43, 8 ഏപ്രില്‍ 2008
അനധ്യായം
പ്രാചീന വൈദികവിദ്യാഭ്യാസക്രമത്തില്‍ പഠനത്തില്‍ നിന്ന് ഒഴിവുള്ള ദിവസം. 'അവധി', 'കല്പന', 'ഒഴിവുദിവസം' എന്നെല്ലാം ആധുനിക വ്യവഹാരത്തില്‍ സ്ഥലം പിടിച്ചു കഴിഞ്ഞിട്ടുള്ള സംജ്ഞയുടെ പര്യായമാണ് അനധ്യായം.
ഇന്നയിന്ന തിഥികളില്‍ പഠനം പാടില്ല എന്നായിരുന്നു പ്രാചീനകാലത്തെ വിധി. പ്രതിപദം, സപ്തമി, നാലാം കാല്, അഷ്ടമി, പ്രദോഷം, ചതുര്‍ദശി, വാവ്, സൂര്യ-ചന്ദ്രഗ്രഹണങ്ങളെ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ എന്നിവ അനധ്യായദിനങ്ങളായിരുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ളവര്‍ക്ക് ആ ദിവസങ്ങളില്‍ പഠനം പതിവില്ല. നീണ്ട ഇടിമുഴക്കം കേള്‍ക്കുന്ന ദിവസങ്ങളും അനധ്യായ ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാന്യാതിഥികള്‍ സന്ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ ശിഷ്യന്‍മാര്‍ക്ക് ആചാര്യന്‍ ഒഴിവുനല്കിവന്നു. അങ്ങനെയുള്ള ദിവസങ്ങള്‍ 'ശിഷ്ടാനധ്യായ'ങ്ങളാണ്. 'അനധ്യായത്തിന് കാരണഭൂതന്‍മാരായിരിക്കുന്ന ആ വെള്ളത്താടിക്കാര്‍ക്ക് സ്വാഗതം ഭവിക്കട്ടെ' എന്ന് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തില്‍ മുനികുമാരന്‍മാര്‍ പറയുന്നത് അധ്യേതാക്കള്‍ക്ക് അന്നും ഇന്നുമുള്ള അനധ്യായപ്രേമത്തിന് നിദര്‍ശനമാണ്.