This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധോജനിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അധോജനിതം = ഒ്യുീഴലില ഭൂവല്കത്തിലെ അഗാധസ്തരങ്ങളില് ഉന്നതോഷ്മാവില്‍...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | = അധോജനിതം = | + | = അധോജനിതം = |
+ | Hypogene | ||
- | + | ഭൂവല്കത്തിലെ അഗാധസ്തരങ്ങളില് ഉന്നതോഷ്മാവില്‍ തിളച്ചുമറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവര്‍ത്തനഫലമായി, അന്തര്‍വേധശിലകളുടെ ഭാഗമായോ അല്ലാതെയോ രൂപപ്പെടുന്ന ധാതുസഞ്ചയം; ഉപരിതലത്തിലോ വലിയ ആഴത്തില്‍ അല്ലാതെയോ രൂപംകൊള്ളുന്ന നിക്ഷേപങ്ങളെ ഊര്‍ധ്വജനിതം (supergene) എന്നു വിശേഷിപ്പിക്കുന്നു. | |
- | + | ||
- | ഭൂവല്കത്തിലെ അഗാധസ്തരങ്ങളില് ഉന്നതോഷ്മാവില്‍ തിളച്ചുമറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവര്‍ത്തനഫലമായി, അന്തര്‍വേധശിലകളുടെ ഭാഗമായോ അല്ലാതെയോ രൂപപ്പെടുന്ന ധാതുസഞ്ചയം; ഉപരിതലത്തിലോ വലിയ ആഴത്തില്‍ അല്ലാതെയോ രൂപംകൊള്ളുന്ന നിക്ഷേപങ്ങളെ ഊര്‍ധ്വജനിതം ( | + | |
- | അധോജനിത നിക്ഷേപങ്ങള്‍ക്ക് നിദാനമായ പദാര്‍ഥങ്ങള്‍ ദ്രവരൂപത്തിലോ, വാതകരൂപത്തിലോ രണ്ടും കലര്‍ന്നോ ആവാം. ഇവ ജലീയ ( | + | അധോജനിത നിക്ഷേപങ്ങള്‍ക്ക് നിദാനമായ പദാര്‍ഥങ്ങള്‍ ദ്രവരൂപത്തിലോ, വാതകരൂപത്തിലോ രണ്ടും കലര്‍ന്നോ ആവാം. ഇവ ജലീയ (aqueous) ലായനികളോ പെഗ്മട്ടൈറ്റിക് (pegmetitic) ലായനികളോ ആയിരിക്കും. ഇവയില്‍ ഹൈഡ്രോക്ളോറിക്ക് ആസിഡ്, ഹൈഡ്രോ ഫ്ളൂറിക് ആസിഡ്, സള്‍ഫ്യൂറിക് ആസിഡ്, ബോറിക് ആസിഡ് തുടങ്ങിയ ബാഷ്പീയ അമ്ളങ്ങള്ക്കൊപ്പം കാര്‍ബണ്‍ഡൈഓക്സൈഡ്, ഹൈഡ്രജന്‍സള്‍ഫൈഡ്, ഹൈഡ്രജന്‍, ഓക്സിജന്‍, ക്ളോറിന്‍, ഫ്ളൂറിന് തുടങ്ങിയ വാതകങ്ങളും, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം, ടിന് (തകരം), ഈയം, ചെമ്പ്, നാകം, വെള്ളി എന്നീ ലോഹങ്ങളും അടങ്ങിയിരിക്കും. |
- | ബാഷ്പപ്രസര്ജന ( | + | ബാഷ്പപ്രസര്ജന (gaseous emanation) ങ്ങളിലൂടെ രൂപംകൊള്ളുന്ന ഉന്നത ഊഷ്മാവിലുള്ള അമ്ളലായനികള് വിവിധ ശിലാകാരകധാതു (rock-forming mineral) ക്കളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ക്വാര്‍ട്ട്സ്, ആല്ക്കലിഫെല്സ്പാര് തുടങ്ങിയ ചുരുക്കം ചില ധാതുക്കളെ ഈ ലായനികള്‍ ബാധിക്കുന്നില്ല. കാര്‍ബണേറ്റ് ശിലകള്‍, അല്പസിലിക ശിലകള്‍ (basic rocks), കായാന്തരിക ശിലകള്‍ (metamorphic rocks) എന്നിവ എളുപ്പം രാസപ്രവര്‍ത്തനത്തിനു വിധേയമാകുന്നു. ഇതിന്റെ ഫലമായി സള്‍ഫൈഡുകളും ഘനധാതുക്കളും (heavy minerals) അമ്ളലായനികളില്‍ രൂപംകൊള്ളുകയും തുടര്‍ന്ന് നിക്ഷിപ്തമാവുകയും ചെയ്യുന്നു. |
- | പ്രാകൃതിക ( | + | പ്രാകൃതിക (natural) സ്വര്‍ണം, വെള്ളി, ചെമ്പ്, മാഗ്നട്ടൈറ്റ്, ഹേമട്ടൈറ്റ്, ഗലീന, സ്ഫാലെറൈറ്റ്, ക്രോമൈറ്റ്, പൈറോലുസൈറ്റ്, വുള്‍ഫ്രമൈറ്റ് എന്നിവ അധോജനിതങ്ങള്ക്ക് ഉദാഹരണങ്ങളാണ്. സാധാരണയായി ക്വാര്‍ട്ട്സ്, കാല്‍സൈറ്റ്, ബേറൈറ്റ്, ഫെല്‍സ്പാര്‍, ഗാര്‍നൈറ്റ്, അപട്ടൈറ്റ്, പൈറൈറ്റ് തുടങ്ങിയവ ഇവയോട് ചേര്‍ന്ന് ഗാംഗ് (gangue) ധാതുക്കളായി കണ്ടുവരുന്നു. |
(എം.പി. മുരളീധരന്) | (എം.പി. മുരളീധരന്) | ||
+ | [[Category:ഭൂവിജ്ഞാനീയം]] |
Current revision as of 11:31, 8 ഏപ്രില്‍ 2008
അധോജനിതം
Hypogene
ഭൂവല്കത്തിലെ അഗാധസ്തരങ്ങളില് ഉന്നതോഷ്മാവില്‍ തിളച്ചുമറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവര്‍ത്തനഫലമായി, അന്തര്‍വേധശിലകളുടെ ഭാഗമായോ അല്ലാതെയോ രൂപപ്പെടുന്ന ധാതുസഞ്ചയം; ഉപരിതലത്തിലോ വലിയ ആഴത്തില്‍ അല്ലാതെയോ രൂപംകൊള്ളുന്ന നിക്ഷേപങ്ങളെ ഊര്‍ധ്വജനിതം (supergene) എന്നു വിശേഷിപ്പിക്കുന്നു.
അധോജനിത നിക്ഷേപങ്ങള്‍ക്ക് നിദാനമായ പദാര്‍ഥങ്ങള്‍ ദ്രവരൂപത്തിലോ, വാതകരൂപത്തിലോ രണ്ടും കലര്‍ന്നോ ആവാം. ഇവ ജലീയ (aqueous) ലായനികളോ പെഗ്മട്ടൈറ്റിക് (pegmetitic) ലായനികളോ ആയിരിക്കും. ഇവയില്‍ ഹൈഡ്രോക്ളോറിക്ക് ആസിഡ്, ഹൈഡ്രോ ഫ്ളൂറിക് ആസിഡ്, സള്‍ഫ്യൂറിക് ആസിഡ്, ബോറിക് ആസിഡ് തുടങ്ങിയ ബാഷ്പീയ അമ്ളങ്ങള്ക്കൊപ്പം കാര്‍ബണ്‍ഡൈഓക്സൈഡ്, ഹൈഡ്രജന്‍സള്‍ഫൈഡ്, ഹൈഡ്രജന്‍, ഓക്സിജന്‍, ക്ളോറിന്‍, ഫ്ളൂറിന് തുടങ്ങിയ വാതകങ്ങളും, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം, ടിന് (തകരം), ഈയം, ചെമ്പ്, നാകം, വെള്ളി എന്നീ ലോഹങ്ങളും അടങ്ങിയിരിക്കും.
ബാഷ്പപ്രസര്ജന (gaseous emanation) ങ്ങളിലൂടെ രൂപംകൊള്ളുന്ന ഉന്നത ഊഷ്മാവിലുള്ള അമ്ളലായനികള് വിവിധ ശിലാകാരകധാതു (rock-forming mineral) ക്കളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ക്വാര്‍ട്ട്സ്, ആല്ക്കലിഫെല്സ്പാര് തുടങ്ങിയ ചുരുക്കം ചില ധാതുക്കളെ ഈ ലായനികള്‍ ബാധിക്കുന്നില്ല. കാര്‍ബണേറ്റ് ശിലകള്‍, അല്പസിലിക ശിലകള്‍ (basic rocks), കായാന്തരിക ശിലകള്‍ (metamorphic rocks) എന്നിവ എളുപ്പം രാസപ്രവര്‍ത്തനത്തിനു വിധേയമാകുന്നു. ഇതിന്റെ ഫലമായി സള്‍ഫൈഡുകളും ഘനധാതുക്കളും (heavy minerals) അമ്ളലായനികളില്‍ രൂപംകൊള്ളുകയും തുടര്‍ന്ന് നിക്ഷിപ്തമാവുകയും ചെയ്യുന്നു.
പ്രാകൃതിക (natural) സ്വര്‍ണം, വെള്ളി, ചെമ്പ്, മാഗ്നട്ടൈറ്റ്, ഹേമട്ടൈറ്റ്, ഗലീന, സ്ഫാലെറൈറ്റ്, ക്രോമൈറ്റ്, പൈറോലുസൈറ്റ്, വുള്‍ഫ്രമൈറ്റ് എന്നിവ അധോജനിതങ്ങള്ക്ക് ഉദാഹരണങ്ങളാണ്. സാധാരണയായി ക്വാര്‍ട്ട്സ്, കാല്‍സൈറ്റ്, ബേറൈറ്റ്, ഫെല്‍സ്പാര്‍, ഗാര്‍നൈറ്റ്, അപട്ടൈറ്റ്, പൈറൈറ്റ് തുടങ്ങിയവ ഇവയോട് ചേര്‍ന്ന് ഗാംഗ് (gangue) ധാതുക്കളായി കണ്ടുവരുന്നു.
(എം.പി. മുരളീധരന്)