This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാവുകടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Dead sea) |
(→Dead sea) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==ചാവുകടല്‍== | ==ചാവുകടല്‍== | ||
- | ==Dead sea== | + | ===Dead sea=== |
ഇസ്രയേലിനും ജോര്‍ദാനും മധ്യേയുള്ള ഒരു ഉള്‍നാടന്‍ തടാകം. അതിവിശാലമായ ഈ തടാകം പലപ്പോഴും 'കടല്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ജെറുസലേമിന് 24 കി.മീ. കിഴക്കായി ജോര്‍ദാന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചാവുകടലിലെ ജലത്തിലെ ജീവന്റെ അഭാവമാണ് ഈ പേരിനു കാരണം. ഇതിനു ചാവുകടല്‍ എന്ന പേരു നല്കിയത് ഗ്രീക്കുകാരാണ്. സ്ഥാനം വ. അ. 31° 6' മുതല്‍ 31° 45' വരെ. കി. രേ. 35° 31' മുതല്‍ 35° 40' വരെ. ബൈബിള്‍ പഴയനിയമത്തില്‍ ഉപ്പുതടാകം (Salt lake), കടല്‍, കിഴക്കന്‍കടല്‍, അരബ് കടല്‍ എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ള ഈ തടാകത്തിലാണ് ജോര്‍ദാന്‍ നദി നിപതിക്കുന്നത്. ഈ നദിയെ കൂടാതെ മറ്റു ചെറുനദികളും ചാവുകടലില്‍ വന്നുചേരുന്നുണ്ട്. ഭൂമിയിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള ജലാശയമായ ചാവുകടല്‍ സമുദ്രനിരപ്പിന് ഏകദേശം 394 മീ. താഴെയായി സ്ഥിതിചെയ്യുന്നു. നീളം: 82 കി.മീ.; ശ.ശ. വീതി 17 കി.മീ.; വിസ്തീര്‍ണം: 1,049 ച.കി.മീ. അതിരുകള്‍; പ. ജൂഡിയ മലകള്‍, കി. ട്രാന്‍സ്ജോര്‍ഡാനിക് പീഠഭൂമി. 'ദീര്‍ഘവൃത്താകൃതിയിലുള്ള നാക്ക്' എന്നര്‍ഥം വരുന്ന 'എല്‍-ലിസാന്‍' (El Lissan) ഉപദ്വീപ് ചാവുകടലിന്റെ കിഴക്കന്‍ഭാഗത്തെ അസമമായി ഭാഗിക്കുന്നു. 738 ച.കി.മീ. വിസ്തീര്‍ണമുള്ളതും 390 മീ. വരെ ആഴമുള്ളതുമായ വടക്കുഭാഗം ജോര്‍ദാന് അവകാശപ്പെട്ടതാണ്. 1-4 മീ. ആഴമുള്ള തെക്കുഭാഗം ജോര്‍ദാനും ഇസ്രയേലിനും ഒരുപോലെ അവകാശപ്പെട്ടിരിക്കുന്നു. | ഇസ്രയേലിനും ജോര്‍ദാനും മധ്യേയുള്ള ഒരു ഉള്‍നാടന്‍ തടാകം. അതിവിശാലമായ ഈ തടാകം പലപ്പോഴും 'കടല്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ജെറുസലേമിന് 24 കി.മീ. കിഴക്കായി ജോര്‍ദാന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചാവുകടലിലെ ജലത്തിലെ ജീവന്റെ അഭാവമാണ് ഈ പേരിനു കാരണം. ഇതിനു ചാവുകടല്‍ എന്ന പേരു നല്കിയത് ഗ്രീക്കുകാരാണ്. സ്ഥാനം വ. അ. 31° 6' മുതല്‍ 31° 45' വരെ. കി. രേ. 35° 31' മുതല്‍ 35° 40' വരെ. ബൈബിള്‍ പഴയനിയമത്തില്‍ ഉപ്പുതടാകം (Salt lake), കടല്‍, കിഴക്കന്‍കടല്‍, അരബ് കടല്‍ എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ള ഈ തടാകത്തിലാണ് ജോര്‍ദാന്‍ നദി നിപതിക്കുന്നത്. ഈ നദിയെ കൂടാതെ മറ്റു ചെറുനദികളും ചാവുകടലില്‍ വന്നുചേരുന്നുണ്ട്. ഭൂമിയിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള ജലാശയമായ ചാവുകടല്‍ സമുദ്രനിരപ്പിന് ഏകദേശം 394 മീ. താഴെയായി സ്ഥിതിചെയ്യുന്നു. നീളം: 82 കി.മീ.; ശ.ശ. വീതി 17 കി.മീ.; വിസ്തീര്‍ണം: 1,049 ച.കി.മീ. അതിരുകള്‍; പ. ജൂഡിയ മലകള്‍, കി. ട്രാന്‍സ്ജോര്‍ഡാനിക് പീഠഭൂമി. 'ദീര്‍ഘവൃത്താകൃതിയിലുള്ള നാക്ക്' എന്നര്‍ഥം വരുന്ന 'എല്‍-ലിസാന്‍' (El Lissan) ഉപദ്വീപ് ചാവുകടലിന്റെ കിഴക്കന്‍ഭാഗത്തെ അസമമായി ഭാഗിക്കുന്നു. 738 ച.കി.മീ. വിസ്തീര്‍ണമുള്ളതും 390 മീ. വരെ ആഴമുള്ളതുമായ വടക്കുഭാഗം ജോര്‍ദാന് അവകാശപ്പെട്ടതാണ്. 1-4 മീ. ആഴമുള്ള തെക്കുഭാഗം ജോര്‍ദാനും ഇസ്രയേലിനും ഒരുപോലെ അവകാശപ്പെട്ടിരിക്കുന്നു. | ||
വരി 11: | വരി 11: | ||
നദികള്‍ കൊണ്ടെത്തിക്കുന്ന ശുദ്ധജലം ചാവുകടലില്‍നിന്നും പുറത്തേക്കൊഴുകുന്നില്ല. കൈവഴികളൊന്നും ഇല്ലാത്തതാണ് ഇതിനുകാരണം. ബാഷ്പീകരണം മാത്രമാണ് ഇതിലെ ജലനഷ്ടത്തിനുകാരണം. ചാവുകടലിലെ ജലത്തിന് ഉപ്പുരസം വളരെ കൂടുതലാണ്; കയ്പുമുണ്ട്. ബാഷ്പീകരണത്തിന്റെ വാര്‍ഷികതോത് 140 സെ.മീറ്റര്‍. ഇങ്ങനെ ബാഷ്പീകരിക്കപ്പെടുന്ന ജലം ചിലപ്പോള്‍ ഒരു മേഘപടലംപോലെ തടാകത്തിനു മുകളില്‍ തങ്ങിനില്‍ക്കാറുണ്ട്. | നദികള്‍ കൊണ്ടെത്തിക്കുന്ന ശുദ്ധജലം ചാവുകടലില്‍നിന്നും പുറത്തേക്കൊഴുകുന്നില്ല. കൈവഴികളൊന്നും ഇല്ലാത്തതാണ് ഇതിനുകാരണം. ബാഷ്പീകരണം മാത്രമാണ് ഇതിലെ ജലനഷ്ടത്തിനുകാരണം. ചാവുകടലിലെ ജലത്തിന് ഉപ്പുരസം വളരെ കൂടുതലാണ്; കയ്പുമുണ്ട്. ബാഷ്പീകരണത്തിന്റെ വാര്‍ഷികതോത് 140 സെ.മീറ്റര്‍. ഇങ്ങനെ ബാഷ്പീകരിക്കപ്പെടുന്ന ജലം ചിലപ്പോള്‍ ഒരു മേഘപടലംപോലെ തടാകത്തിനു മുകളില്‍ തങ്ങിനില്‍ക്കാറുണ്ട്. | ||
- | ചാവുകടലിലെ ജലത്തിനു ലവണാംശം വളരെ കൂടുതലാണ്. ഉപരിതലത്തില്‍നിന്നും താഴേക്കു പോകുന്തോറും ഇത് കൂടിക്കൂടിവരുന്നു. രണ്ടു 'പാളി'കളായാണ് ചാവുകടല്‍ജലം കാണപ്പെടുന്നത്. 39 മീ. താഴ്ചവരെ ഇതിന്റെ താപനില 19<sup>o</sup> മുതല്‍ 37<sup>o</sup>C വരെയാണ്. ലവണാംശം 300/1000-നുതാഴെ. ഈ ആഴത്തില്‍ സള്‍ഫൈഡുകളും ബൈകാര്‍ബണേറ്റുകളും ജലത്തില്‍ ധാരാളമായി കാണുന്നു. 39 മീറ്ററിനും 99 മീറ്ററിനും ഇടയിലുള്ള മധ്യമേഖലയ്ക്കു (transition zone) താഴെ വരുന്ന ജലപാളിക്ക് ഏറെക്കുറെ ഒരേ താപനിലയാണ്: 22< | + | ചാവുകടലിലെ ജലത്തിനു ലവണാംശം വളരെ കൂടുതലാണ്. ഉപരിതലത്തില്‍നിന്നും താഴേക്കു പോകുന്തോറും ഇത് കൂടിക്കൂടിവരുന്നു. രണ്ടു 'പാളി'കളായാണ് ചാവുകടല്‍ജലം കാണപ്പെടുന്നത്. 39 മീ. താഴ്ചവരെ ഇതിന്റെ താപനില 19<sup>o</sup> മുതല്‍ 37<sup>o</sup>C വരെയാണ്. ലവണാംശം 300/1000-നുതാഴെ. ഈ ആഴത്തില്‍ സള്‍ഫൈഡുകളും ബൈകാര്‍ബണേറ്റുകളും ജലത്തില്‍ ധാരാളമായി കാണുന്നു. 39 മീറ്ററിനും 99 മീറ്ററിനും ഇടയിലുള്ള മധ്യമേഖലയ്ക്കു (transition zone) താഴെ വരുന്ന ജലപാളിക്ക് ഏറെക്കുറെ ഒരേ താപനിലയാണ്: 22<sup>o</sup>; ലവണത്വം 332/1000. ഈ പാളികളില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് (H<sub>2</sub>), മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ബ്രോമിന്‍ എന്നിവയുമുണ്ട്. ഈ പാളിയിലെ അമിതലവണത്വം ജീവികളുടെ ഫോസിലാക്കപ്പെട്ട ശരീരഭാഗങ്ങളില്‍ ഉപ്പ് കട്ടിയായി കാണുന്നതിനിടയാക്കുന്നു. |
ചാവുകടല്‍ജലത്തിലെ അധികലവണാംശം കാരണം ഇതിനു സാന്ദ്രതയും കൂടുതലാണ്. സാന്ദ്രത കൂടിയ ഈ ജലത്തിനു മുകളില്‍ ഇതിലേക്കൊഴുകിയെത്തുന്ന സാന്ദ്രത കുറഞ്ഞ നദീജലം മറ്റൊരു പാളിപോലെ തങ്ങിനില്‍ക്കുന്നു. ഇതില്‍ ബാക്റ്റീരിയ ഒഴികെ മറ്റു ജീവികളോ കടല്‍സസ്യങ്ങളോ ഒന്നുംതന്നെയില്ല. വെള്ളപ്പൊക്കത്തില്‍ നദികളില്‍നിന്ന് ചാവുകടലിലെത്തിപ്പെടുന്ന ചെറുമത്സ്യങ്ങള്‍പോലും അതോടെ ചത്തുപോവുകയാണ് പതിവ്. നദീതീരങ്ങളില്‍, പതിവായി കാണപ്പെടുന്ന സസ്യജാലത്തോടൊപ്പം ഉപ്പും അമ്ളാംശവും കൂടിയ മണ്ണിലുണ്ടാകുന്ന 'ഹാലോഫൈറ്റു'കളും വളരുന്നു. ജലത്തിന്റെ അതിസാന്ദ്രതമൂലം ചാവുകടലില്‍ വീഴുന്ന വസ്തുക്കള്‍ താണുപോകാറില്ല. | ചാവുകടല്‍ജലത്തിലെ അധികലവണാംശം കാരണം ഇതിനു സാന്ദ്രതയും കൂടുതലാണ്. സാന്ദ്രത കൂടിയ ഈ ജലത്തിനു മുകളില്‍ ഇതിലേക്കൊഴുകിയെത്തുന്ന സാന്ദ്രത കുറഞ്ഞ നദീജലം മറ്റൊരു പാളിപോലെ തങ്ങിനില്‍ക്കുന്നു. ഇതില്‍ ബാക്റ്റീരിയ ഒഴികെ മറ്റു ജീവികളോ കടല്‍സസ്യങ്ങളോ ഒന്നുംതന്നെയില്ല. വെള്ളപ്പൊക്കത്തില്‍ നദികളില്‍നിന്ന് ചാവുകടലിലെത്തിപ്പെടുന്ന ചെറുമത്സ്യങ്ങള്‍പോലും അതോടെ ചത്തുപോവുകയാണ് പതിവ്. നദീതീരങ്ങളില്‍, പതിവായി കാണപ്പെടുന്ന സസ്യജാലത്തോടൊപ്പം ഉപ്പും അമ്ളാംശവും കൂടിയ മണ്ണിലുണ്ടാകുന്ന 'ഹാലോഫൈറ്റു'കളും വളരുന്നു. ജലത്തിന്റെ അതിസാന്ദ്രതമൂലം ചാവുകടലില്‍ വീഴുന്ന വസ്തുക്കള്‍ താണുപോകാറില്ല. |
Current revision as of 17:22, 30 മാര്‍ച്ച് 2016
ചാവുകടല്‍
Dead sea
ഇസ്രയേലിനും ജോര്‍ദാനും മധ്യേയുള്ള ഒരു ഉള്‍നാടന്‍ തടാകം. അതിവിശാലമായ ഈ തടാകം പലപ്പോഴും 'കടല്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ജെറുസലേമിന് 24 കി.മീ. കിഴക്കായി ജോര്‍ദാന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചാവുകടലിലെ ജലത്തിലെ ജീവന്റെ അഭാവമാണ് ഈ പേരിനു കാരണം. ഇതിനു ചാവുകടല്‍ എന്ന പേരു നല്കിയത് ഗ്രീക്കുകാരാണ്. സ്ഥാനം വ. അ. 31° 6' മുതല്‍ 31° 45' വരെ. കി. രേ. 35° 31' മുതല്‍ 35° 40' വരെ. ബൈബിള്‍ പഴയനിയമത്തില്‍ ഉപ്പുതടാകം (Salt lake), കടല്‍, കിഴക്കന്‍കടല്‍, അരബ് കടല്‍ എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ള ഈ തടാകത്തിലാണ് ജോര്‍ദാന്‍ നദി നിപതിക്കുന്നത്. ഈ നദിയെ കൂടാതെ മറ്റു ചെറുനദികളും ചാവുകടലില്‍ വന്നുചേരുന്നുണ്ട്. ഭൂമിയിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള ജലാശയമായ ചാവുകടല്‍ സമുദ്രനിരപ്പിന് ഏകദേശം 394 മീ. താഴെയായി സ്ഥിതിചെയ്യുന്നു. നീളം: 82 കി.മീ.; ശ.ശ. വീതി 17 കി.മീ.; വിസ്തീര്‍ണം: 1,049 ച.കി.മീ. അതിരുകള്‍; പ. ജൂഡിയ മലകള്‍, കി. ട്രാന്‍സ്ജോര്‍ഡാനിക് പീഠഭൂമി. 'ദീര്‍ഘവൃത്താകൃതിയിലുള്ള നാക്ക്' എന്നര്‍ഥം വരുന്ന 'എല്‍-ലിസാന്‍' (El Lissan) ഉപദ്വീപ് ചാവുകടലിന്റെ കിഴക്കന്‍ഭാഗത്തെ അസമമായി ഭാഗിക്കുന്നു. 738 ച.കി.മീ. വിസ്തീര്‍ണമുള്ളതും 390 മീ. വരെ ആഴമുള്ളതുമായ വടക്കുഭാഗം ജോര്‍ദാന് അവകാശപ്പെട്ടതാണ്. 1-4 മീ. ആഴമുള്ള തെക്കുഭാഗം ജോര്‍ദാനും ഇസ്രയേലിനും ഒരുപോലെ അവകാശപ്പെട്ടിരിക്കുന്നു.
ബൈബിള്‍കാലഘട്ടത്തില്‍ ഇതിലെ ജലനിരപ്പ് 1970-കളില്‍ ഉണ്ടായിരുന്നതിനെക്കാളും 40 മീ. താഴ്ചയിലായിരുന്നു. 1890-1900 വരെയുള്ള കാലയളവില്‍ ജലനിരപ്പ് 70-കളിലെക്കാള്‍ 10-11 മീ. വരെ കൂടുതലായിരുന്നു. 20-ാം ശ.മായപ്പോഴേക്കും ഇത് വീണ്ടും 4-4.5 മീറ്ററോളം താഴുകയുണ്ടായി.
ഈ തടാകത്തിന് ചാവുകടല്‍ എന്ന പേര് ഗ്രീക് കാലഘട്ടം (ബി.സി. 323-30) മുതല്ക്കുതന്നെ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം. അബ്രഹാമിന്റെ കാലം മുതല്ക്കുള്ള ബൈബിള്‍ കഥകളുമായി ബന്ധമുള്ള ഈ തടാകത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മാത്രമേ അക്കാലത്ത് ജനവാസമുണ്ടായിരുന്നുള്ളു.
നദികള്‍ കൊണ്ടെത്തിക്കുന്ന ശുദ്ധജലം ചാവുകടലില്‍നിന്നും പുറത്തേക്കൊഴുകുന്നില്ല. കൈവഴികളൊന്നും ഇല്ലാത്തതാണ് ഇതിനുകാരണം. ബാഷ്പീകരണം മാത്രമാണ് ഇതിലെ ജലനഷ്ടത്തിനുകാരണം. ചാവുകടലിലെ ജലത്തിന് ഉപ്പുരസം വളരെ കൂടുതലാണ്; കയ്പുമുണ്ട്. ബാഷ്പീകരണത്തിന്റെ വാര്‍ഷികതോത് 140 സെ.മീറ്റര്‍. ഇങ്ങനെ ബാഷ്പീകരിക്കപ്പെടുന്ന ജലം ചിലപ്പോള്‍ ഒരു മേഘപടലംപോലെ തടാകത്തിനു മുകളില്‍ തങ്ങിനില്‍ക്കാറുണ്ട്.
ചാവുകടലിലെ ജലത്തിനു ലവണാംശം വളരെ കൂടുതലാണ്. ഉപരിതലത്തില്‍നിന്നും താഴേക്കു പോകുന്തോറും ഇത് കൂടിക്കൂടിവരുന്നു. രണ്ടു 'പാളി'കളായാണ് ചാവുകടല്‍ജലം കാണപ്പെടുന്നത്. 39 മീ. താഴ്ചവരെ ഇതിന്റെ താപനില 19o മുതല്‍ 37oC വരെയാണ്. ലവണാംശം 300/1000-നുതാഴെ. ഈ ആഴത്തില്‍ സള്‍ഫൈഡുകളും ബൈകാര്‍ബണേറ്റുകളും ജലത്തില്‍ ധാരാളമായി കാണുന്നു. 39 മീറ്ററിനും 99 മീറ്ററിനും ഇടയിലുള്ള മധ്യമേഖലയ്ക്കു (transition zone) താഴെ വരുന്ന ജലപാളിക്ക് ഏറെക്കുറെ ഒരേ താപനിലയാണ്: 22o; ലവണത്വം 332/1000. ഈ പാളികളില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് (H2), മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ബ്രോമിന്‍ എന്നിവയുമുണ്ട്. ഈ പാളിയിലെ അമിതലവണത്വം ജീവികളുടെ ഫോസിലാക്കപ്പെട്ട ശരീരഭാഗങ്ങളില്‍ ഉപ്പ് കട്ടിയായി കാണുന്നതിനിടയാക്കുന്നു.
ചാവുകടല്‍ജലത്തിലെ അധികലവണാംശം കാരണം ഇതിനു സാന്ദ്രതയും കൂടുതലാണ്. സാന്ദ്രത കൂടിയ ഈ ജലത്തിനു മുകളില്‍ ഇതിലേക്കൊഴുകിയെത്തുന്ന സാന്ദ്രത കുറഞ്ഞ നദീജലം മറ്റൊരു പാളിപോലെ തങ്ങിനില്‍ക്കുന്നു. ഇതില്‍ ബാക്റ്റീരിയ ഒഴികെ മറ്റു ജീവികളോ കടല്‍സസ്യങ്ങളോ ഒന്നുംതന്നെയില്ല. വെള്ളപ്പൊക്കത്തില്‍ നദികളില്‍നിന്ന് ചാവുകടലിലെത്തിപ്പെടുന്ന ചെറുമത്സ്യങ്ങള്‍പോലും അതോടെ ചത്തുപോവുകയാണ് പതിവ്. നദീതീരങ്ങളില്‍, പതിവായി കാണപ്പെടുന്ന സസ്യജാലത്തോടൊപ്പം ഉപ്പും അമ്ളാംശവും കൂടിയ മണ്ണിലുണ്ടാകുന്ന 'ഹാലോഫൈറ്റു'കളും വളരുന്നു. ജലത്തിന്റെ അതിസാന്ദ്രതമൂലം ചാവുകടലില്‍ വീഴുന്ന വസ്തുക്കള്‍ താണുപോകാറില്ല.
ചാവുകടല്‍ ഒരു മരുപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഒ.-മാ. വരെയുള്ള മഴക്കാലത്തുപോലും മഴ വളരെ കുറവും ക്രമരഹിതവുമാണ്. താഴ്ന്ന അക്ഷാംശങ്ങളില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടും പ്രത്യേക ഭൂപ്രകൃതിമൂലവും 14°C 17°C താപനിലയുള്ള മിതോഷ്ണ-ശൈത്യകാലമാണ് ഇവിടെ അനുഭവപ്പെടുന്നത്. ചൂട് വളരെ കുറഞ്ഞ് ജലം കട്ടിയാകുന്ന മഞ്ഞുകാലം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പ്രാദേശിക വാതങ്ങള്‍ (local winds) ക്രമമായി വീശുന്നു. പകല്‍സമയത്ത് തടാകത്തില്‍നിന്നു പുറത്തേക്കും രാത്രിയില്‍ തടാകത്തിലേക്കുമാണ് ഇവ വീശുന്നത്. ഇവിടത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് കുറവാണ്. അന്തരീക്ഷമര്‍ദം കൂടുതലായതിനാല്‍ ഓക്സിജന്റെ തോത് സാധാരണത്തേതിലും 6-8 ശ.മാ. കൂടുതലായിരിക്കും. ചാവുകടല്‍ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ താപനില 51°C ആണ്.
219 കി.മീ. നീളമുള്ളതും 'ദ ഗ്രേറ്റ് റിഫ്റ്റ് വാലി' എന്നറിയപ്പെടുന്നതുമായ ജോര്‍ദാന്‍-ചാവുകടല്‍ഭ്രംശ (trench) താഴ്വരയിലെ ഏറ്റവും ആഴമുള്ള പ്രദേശത്താണ് ചാവുകടല്‍ സ്ഥിതിചെയ്യുന്നത്. ഈ താഴ്വര കിഴക്കേ ആഫ്രിക്കയിലെ ഭ്രംശതാഴ്വരയുടെ തുടര്‍ച്ചയാണ്. ചാവുകടല്‍ പ്രദേശങ്ങള്‍ ടെര്‍ഷ്യറിയുഗത്തിന്റെ അവസാനഘട്ടത്തില്‍ രൂപംകൊണ്ടതാകാമെന്നു വിശ്വസിക്കപ്പെടുന്നു. തെ. പടിഞ്ഞാറന്‍ ഏഷ്യയിലുള്ള ഉന്നത പീഠഭൂമികളിലെ ഭൂചലന സമ്മര്‍ദത്തിനു വിധേയമായി താഴ്ച കുറഞ്ഞ മടക്കുകളുണ്ടായതാകാം ചാവുകടല്‍ എന്നാണ് മറ്റൊരു പക്ഷം. ചാവുകടല്‍പ്രദേശത്ത് ഇപ്പോഴുമനുഭവമാകുന്ന ഭൂചലനങ്ങളും അവിടെ ഉറവെടുക്കുന്ന ചൂടരുവികളും ഭൂചലനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു എന്നതിന് തെളിവുകളാണ്.
കിഴുക്കാംതൂക്കായ സള്‍ഫര്‍ പാറകളും ചുണ്ണാമ്പുകല്ലുകളും കൊണ്ട് ചുറ്റപ്പെട്ടതാണ് ചാവുകടല്‍. ഈ പ്രദേശത്തുനിന്ന് ഉപ്പ്, പൊട്ടാസ്യം, ബ്രോമിന്‍, മഗ്നീഷ്യം എന്നിവ ഇസ്രയേലും ജോര്‍ദാനും ഖനനം ചെയ്തെടുക്കുന്നുണ്ട്. സോഡമിലുള്ള ഇസ്രയേലിന്റെ ഫാക്ടറികള്‍ ഇവിടത്തെ ഖനിജവിഭവോത്പാദനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പിലാണ്.
ചാവുകടലും ചുറ്റുമുള്ള പ്രദേശങ്ങളും പലതരം ലവണങ്ങളുടെ ഒരു കലവറയാകുന്നു; പ്രത്യേകിച്ച് തെ. പടിഞ്ഞാറന്‍ സോഡമിലെ പര്‍വതനിരകള്‍. ഇവിടെ ഉപ്പുവ്യവസായം അത്ര അഭിവൃദ്ധിപ്പെട്ടിട്ടില്ലെങ്കിലും കാലപ്പഴക്കമേറിയതാണ്. ഇതിന്റെ തുടക്കം എന്നായിരുന്നുവെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കാലിയയ്ക്കടുത്ത് ജോര്‍ദാന്‍ നദീമുഖത്ത് 1929-ല്‍ സ്ഥാപിക്കപ്പെട്ട പൊട്ടാഷ് ഫാക്ടറി 1948-49-ലെ അറബ്-ഇസ്രയേലി യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. സോഡമിലെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം ക്ളോറൈഡ് എന്നിവ ഉത്പാദിപ്പിക്കുന്ന ഫാക്ടറി 1985-ലാണ് തുടങ്ങിയത്. ഇതുകൂടാതെ ബ്രോമിനും മറ്റു രാസപദാര്‍ഥങ്ങളും ഉത്പാദിപ്പിക്കുന്ന ധാരാളം ചെറുപ്ളാന്റുകളും ഇവിടെയുണ്ട്. ചാവുകടലിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ബാഷ്പീകരണം മൂലം ധാരാളം ഉപ്പ് ലഭ്യമാകുന്നു.
സദാസമയവും പരസ്പരം മത്സരിക്കുന്ന രണ്ടു രാജ്യങ്ങളായ ജോര്‍ദാന്റെയും ഇസ്രയേലിന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ജലഗതാഗതത്തിന് ധാരാളം സാധ്യതകളുണ്ടായിട്ടും അതിവിസ്തൃതമായ ഈ തടാകം കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല. നോ: ചാവുകടല്‍ ചുരുളുകള്‍
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി; സ.പ.)