This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനനേന്ദ്രിയങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുരുഷ ജനനേന്ദ്രിയങ്ങള്‍)
(അണ്ഡവാഹി നാളങ്ങള്‍)
 
(ഇടക്കുള്ള 13 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 34: വരി 34:
പുരുഷ ജനനേന്ദ്രിയങ്ങള്‍  (male genital organs)
പുരുഷ ജനനേന്ദ്രിയങ്ങള്‍  (male genital organs)
-
[[ചിത്രം:Janedriyam1.png]]
+
[[ചിത്രം:Janedriyam1.png|300px]]
    
=====വൃഷണം =====
=====വൃഷണം =====
വരി 54: വരി 54:
=====മൂത്രനാളി  =====
=====മൂത്രനാളി  =====
 +
[[ചിത്രം:361.png|300px|thumb|പുരുഷ ജനനേന്ദ്രിയ -പൂര്‍വദശ]]
മൂത്രനാളി  (Urethra). മൂത്രാശയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന മൂത്രനാളി പൗരുഷഗ്രന്ഥിയിലൂടെ കടന്നു ലിംഗത്തിനു നടുവിലൂടെ വെളിയിലേക്കു തുറക്കുന്നു. ഇരുവൃക്കകളില്‍ നിന്നും വേര്‍തിരിക്കപ്പെടുന്ന മൂത്രം ഗവനീനാളി (ureter)കളിലൂടെ മൂത്രാശയ (urinary bladder)ത്തില്‍ ശേഖരിക്കപ്പെടുന്നു. മൂത്രാശയം നിറയുമ്പോള്‍ മൂത്രമൊഴിക്കുവാനുള്ള സംവേദനം അനുഭവപ്പെടും. അപ്പോള്‍ മൂത്രനാളിയുടെ ഉദ്ഭവസ്ഥാനത്തുള്ള ആന്തരിക സുഷിരപേശി (internal urethral sphincter) തുറക്കുകയും മൂത്രം മൂത്രനാളിയിലൂടെ പുറത്തേക്കൊഴുകുകയും ചെയ്യുന്നു. സംഭോഗത്തിന്റെ രതിമൂര്‍ഛ (orgasm)യില്‍ സ്ഖലനം സംഭവിക്കുമ്പോള്‍ ഈ സുഷിരം അടയുകയും ബീജങ്ങള്‍ ഉള്‍ക്കൊണ്ട ശുക്ളം പുറത്തുവന്നു യോനിയില്‍ പതിക്കുകയും ചെയ്യുന്നു. സ്ഖലനം പൂര്‍ത്തിയാകുന്നതുവരെ ഈ സുഷിരം അടഞ്ഞുതന്നെയിരിക്കുന്നതിനാല്‍ ശുക്ളം മൂത്രാശയത്തിലേക്കു പ്രവേശിക്കുകയില്ല.

മൂത്രനാളിയിലേക്കു തുറക്കുന്ന രണ്ടു ഗ്രന്ഥികളാണു കൗപ്പേര്‍സ് ഗ്രന്ഥികള്‍ (Cowper's glands). ഇവയില്‍ നിന്നു സ്നിഗ്ധതയും ക്ഷാരസ്വഭാവവുമുള്ള ദ്രാവകം സംഭോഗത്തിനു മുമ്പു മൂത്രനാളിയിലേക്കു സ്രവിക്കുന്നു. മൂത്രനാളിയില്‍ മൂത്രത്തിന്റെ അംശം ഉണ്ടെങ്കില്‍ അതിനെ നീക്കുകയും സംഭോഗാവസരത്തില്‍ ലിംഗത്തിനുവേണ്ട സ്നിഗ്ധത നല്കുകയും ചെയ്യുന്നത് ഈ ദ്രവമാണ്.  

=====ലിംഗം=====
=====ലിംഗം=====
വരി 83: വരി 84:
   
=====അണ്ഡവാഹി നാളങ്ങള്‍ =====
=====അണ്ഡവാഹി നാളങ്ങള്‍ =====
 +
 +
[[ചിത്രം:362.png|400px|thumb|സ്ത്രീജനനേന്ദ്രിയം]]
    
അണ്ഡവാഹി നാളങ്ങള്‍ (Fallopian tubes). ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഈ നാളികള്‍ക്ക് 10 സെ.മീ. വീതം നീളമുണ്ട്. ചോര്‍പ്പിന്റെ ആകൃതിയുള്ള ഇവയുടെ അഗ്രങ്ങള്‍ അണ്ഡാശയങ്ങളെ പൊതിഞ്ഞിരിക്കുന്നു. നാളികളുടെ ഉള്‍ഭിത്തിക്ക് നേര്‍ത്ത നാരുകളുള്ള വഴുവഴുത്ത ആവരണമുണ്ട്. ഈ നാളികളിലൂടെയാണ് അണ്ഡം ഗര്‍ഭപാത്രത്തിലേക്കു സഞ്ചരിക്കുന്നത്. ബീജസങ്കലനം നടക്കുന്നതും അണ്ഡവാഹി നാളിയില്‍ വച്ചാണ്. സങ്കലനശേഷം അണ്ഡം ഗര്‍ഭാശയത്തിലേക്കുള്ള യാത്ര തുടരുന്നു. ചിലപ്പോള്‍ അണ്ഡവാഹിനാളിക്കുള്ളില്‍ ഭ്രൂണം വളരാം. ഇപ്രകാരം സംഭവിക്കുകയാണെങ്കില്‍ അണ്ഡവാഹിനാളി വീര്‍ത്തു പൊട്ടിപ്പോകുകയും ആന്തരിക രക്തസ്രാവംമൂലം മരണം സംഭവിക്കുകയും ചെയ്യാം. ഈ അവസ്ഥ തക്കസമയത്തു കണ്ടുപിടിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ജീവാപായം ഒഴിവാക്കാം.

അണുബാധ കൊണ്ടോ മറ്റു രോഗങ്ങള്‍മൂലമോ അണ്ഡവാഹിനാളി അടഞ്ഞുപോകാറുണ്ട്. ഇതുമൂലം അണ്ഡത്തിനു നാളിയിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലാതെ വരുന്നു. വന്ധ്യതയുടെ കാരണങ്ങളില്‍ ഒന്നാണിത്.
അണുബാധ കൊണ്ടോ മറ്റു രോഗങ്ങള്‍മൂലമോ അണ്ഡവാഹിനാളി അടഞ്ഞുപോകാറുണ്ട്. ഇതുമൂലം അണ്ഡത്തിനു നാളിയിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലാതെ വരുന്നു. വന്ധ്യതയുടെ കാരണങ്ങളില്‍ ഒന്നാണിത്.
-
   
+
 
=====ഗര്‍ഭാശയം =====
=====ഗര്‍ഭാശയം =====
വരി 111: വരി 114:
===മൃഗങ്ങള്‍.===
===മൃഗങ്ങള്‍.===
 +
[[ചിത്രം:363.png|250px|thumb|ആണ്‍പന്നിയുടെ ജനനേന്ദ്രിയ വ്യൂഹം]]
ജനനേന്ദ്രിയങ്ങളുടെ കാര്യത്തില്‍ ജന്തുവിഭാഗത്തിലെ വിവിധ സ്പീഷീസ് തമ്മില്‍ പ്രകടമായ രൂപവ്യത്യാസങ്ങളുണ്ട്. ആണ്‍-പെണ്‍ ജന്തുക്കളില്‍ വെവ്വേറെയായി പ്രാഥമിക ലൈംഗികാവയവ (primary sex organ)വും പ്രാഥമിക നിയന്ത്രണാവയവ(primary regulatory centre)വും ഉണ്ട്. ബീജഗ്രന്ഥികളും (gonads) ധര്‍മാനുസൃതമായി വികാസം പ്രാപിച്ച ലൈംഗികനാളികളും (tubular genital organs)) ചേര്‍ന്നതാണ് പ്രാഥമിക ലൈംഗികാവയവം. പീയൂഷഗ്രന്ഥിയും ഹൈപ്പോത്തലാമസു(hypothalamus)മാണ് പ്രാഥമിക നിയന്ത്രണാവയവം.

ബീജഗ്രന്ഥികള്‍  
+
'''ബീജഗ്രന്ഥികള്‍''' (Gonads). ആണ്‍-പെണ്‍ ജന്തുക്കള്‍ക്ക് ഓരോ ജോടി ബീജഗ്രന്ഥികളുണ്ട്. ഇവ ബീജങ്ങളെയും (gemete) ലൈംഗിക അന്തഃസ്രവങ്ങളെയും (steroids) ഉത്പാദിപ്പിക്കുന്നു. പീയൂഷഗ്രന്ഥി അതിന്റെ അന്തഃസ്രവങ്ങളിലൂടെ ബീജഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത് ഹൈപ്പോത്തലാമസ് എന്ന മസ്തിഷ്കഭാഗമാണ്.
-
 
+
-
ബീജഗ്രന്ഥികള്‍ (Gonads). ആണ്‍-പെണ്‍ ജന്തുക്കള്‍ക്ക് ഓരോ ജോടി ബീജഗ്രന്ഥികളുണ്ട്. ഇവ ബീജങ്ങളെയും (gemete) ലൈംഗിക അന്തഃസ്രവങ്ങളെയും (steroids) ഉത്പാദിപ്പിക്കുന്നു. പീയൂഷഗ്രന്ഥി അതിന്റെ അന്തഃസ്രവങ്ങളിലൂടെ ബീജഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത് ഹൈപ്പോത്തലാമസ് എന്ന മസ്തിഷ്കഭാഗമാണ്.
+
    
====ആണ്‍ ജനനേന്ദ്രിയങ്ങള്‍. ====
====ആണ്‍ ജനനേന്ദ്രിയങ്ങള്‍. ====
വരി 125: വരി 127:
ഇത് ബീജകോശങ്ങളെയും സ്റ്റീറോയിഡ് ഹോര്‍മോണുകളെയും ഉത്പാദിപ്പിക്കുന്നു. വൃഷണങ്ങളിലുള്ള അതിസൂക്ഷ്മമായ ശുക്ല നാളികളി(seminiferous tubules)ലാണു ബീജകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പുരുഷ ബീജോത്പാദനം എഫ്.എസ്.എച്. (follicle stimulating hormone) എന്ന അന്തഃസ്രവത്തിന്റെ പ്രഭാവത്തിലാണു നടക്കുന്നത്. ഈ പ്രക്രിയയെ പുരുഷ ഹോര്‍മോണുകള്‍ ത്വരിതപ്പെടുത്തുന്നു. പ്രധാന പുരുഷഹോര്‍മോണ്‍ ടെസ്റ്റോസ്റ്റീറോണാണ്. എല്‍.എച്. (luteinizing

hormone) എന്ന മറ്റൊരു അന്തഃസ്രവത്തിന്റെ നിയന്ത്രണത്തില്‍ ലെയ്ഡിഗ് സെല്ലുകള്‍ (leydig cells) ഉത്പാദിപ്പിക്കുന്നു. കുതിരയില്‍ ഇത്തരം സെല്ലുകള്‍ ഈസ്ട്രജനും ഉത്പാദിപ്പിക്കുന്നു.
hormone) എന്ന മറ്റൊരു അന്തഃസ്രവത്തിന്റെ നിയന്ത്രണത്തില്‍ ലെയ്ഡിഗ് സെല്ലുകള്‍ (leydig cells) ഉത്പാദിപ്പിക്കുന്നു. കുതിരയില്‍ ഇത്തരം സെല്ലുകള്‍ ഈസ്ട്രജനും ഉത്പാദിപ്പിക്കുന്നു.
 +
 +
[[ചിത്രം:364.png|250px|thumb|കാളയുടെ ജനനേന്ദ്രിയം]]
    
പ്രത്യുത്പാദനാനുബന്ധഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും പുരുഷസ്വഭാവങ്ങളെയും ലിംഗാവയവങ്ങളുടെ വളര്‍ച്ചയെയും നിയന്ത്രിക്കുന്നത് ടെസ്റ്റോസ്റ്റീറോണാണ്.
പ്രത്യുത്പാദനാനുബന്ധഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും പുരുഷസ്വഭാവങ്ങളെയും ലിംഗാവയവങ്ങളുടെ വളര്‍ച്ചയെയും നിയന്ത്രിക്കുന്നത് ടെസ്റ്റോസ്റ്റീറോണാണ്.
വരി 133: വരി 137:
    
ബീജനാളി വഴിയാണ് ബീജവും ശുക്ലവും പുറത്തേക്കുവരുന്നത്. ബീജനാളി വൃഷണത്തില്‍ നിന്നും അപഗനാളികളായി തുടങ്ങി ഡക്ടസ് ഡിഫറന്‍സ് (ductus deference) ആയി ഉദരത്തില്‍ കടന്നു വങ്ഷണപഥ(inguinal ring)ത്തിലൂടെ മൂത്രനാളിയുടെ അടിയില്‍ സംഗമിക്കുന്നു. ബീജവാഹിനിക്കുഴലുകളുടെ അഗ്രം ചില പ്രത്യേക ധര്‍മങ്ങള്‍ക്കായി വികാസം പ്രാപിച്ചിരിക്കുന്നു. അധിമുഷ്ക(epididymis) നാളഭാഗം ബീജകോശങ്ങളുടെ വളര്‍ച്ചയ്ക്കും സംഭരണത്തിനും പക്വമല്ലാത്ത ബീജകോശങ്ങളുടെ ആഗിരണത്തിനുമായി വര്‍ത്തിക്കുന്നു.

===== പ്രത്യുത്പാദനാനുബന്ധ ഗ്രന്ഥികള്‍. =====  
===== പ്രത്യുത്പാദനാനുബന്ധ ഗ്രന്ഥികള്‍. =====  
വരി 143: വരി 147:
    
ലിംഗോദ്ധാരണം നടക്കുന്നതു ധമനികള്‍ വഴി രക്തം ഉദ്ധാരണശേഷിയുള്ള കലകളില്‍ വന്നു നിറയുന്നതിനാലും തത്സമയം സിരകളിലൂടെ ശരീരത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുമാണ്. ഇസ്കിയോ കാവര്‍നോസസ് ( Ischio cavernosus) എന്ന പേശിയുടെ വികാസംമൂലമാണ് ലിംഗോദ്ധാരണം സംഭവിക്കുന്നത്. ഉദ്ധരിക്കപ്പെടുന്ന ലിംഗത്തിനു സ്പീഷീസിനനുസരിച്ചു ദൈര്‍ഘ്യവ്യാസവ്യത്യാസം ഉണ്ടാകും. കാള, ആട്, പന്നി എന്നീ മൃഗങ്ങളില്‍ ഉദ്ധാരണ സമയത്ത് 'S' ആകൃതിയിലുള്ള ലിംഗമടക്ക് നിവരുകയും ലിംഗത്തിനു നീളക്കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ലിംഗത്തിന്റെ വ്യാസത്തിനു മാറ്റമുണ്ടാകുന്നില്ല. മറിച്ച് പട്ടിക്കും കുതിരയ്ക്കും ഉദ്ധാരണസമയത്തു ലിംഗത്തിനു നീളവും വ്യാസവും കൂടുന്നു. (പട്ടിക-1)

[[ചിത്രം:Jananderiyam2.png|300px]]
====പെണ്‍ജനനേന്ദ്രിയങ്ങള്‍ ====
====പെണ്‍ജനനേന്ദ്രിയങ്ങള്‍ ====
വരി 151: വരി 157:
സാധാരണമായി ഒരു ജോടി അണ്ഡാശയങ്ങള്‍ ഉദരാന്തര്‍ഭാഗത്തായി സ്ഥിതിചെയ്യുന്നു. അണ്ഡാശയത്തിന്റെ സ്ഥാനവും ആകൃതിയും ഓരോ സ്പീഷീസിലും വ്യത്യസ്തമാണ്. ആര്‍ത്തവാരംഭത്തോടുകൂടി അണ്ഡോത്പാദനം ആരംഭിക്കുന്നു. അണ്ഡാശയത്തിന്റെ വലുപ്പത്തെയും ആകൃതിയെയും നിയന്ത്രിക്കുന്നത് അതിലെ കോര്‍പൊറ ലൂട്ടിയ (corpora lutea) എന്ന ഗ്രന്ഥികളും ബുല്‍ബുദങ്ങളു(follicles)മാണ്.

[[ചിത്രം:365.png|250px|thumb|പശുവിന്റ ഗര്‍ഭാശയം]]
    
മൃഗങ്ങളില്‍ ആര്‍ത്തവചക്രത്തിന് അഞ്ചു ഘട്ടങ്ങളുണ്ട്: പ്രോയീസ്ട്രം (prooestrum), ഈസ്ട്രം (oestrum),  മെറ്റീസ്ട്രം (metoestrum), ഡയീസ്ട്രം (dioestrum), അനീസ്ട്രം (anoestrum). ഇവയുടെ സമയദൈര്‍ഘ്യം ഓരോ സ്പീഷീസിലും വിഭിന്നമാണ്. ആര്‍ത്തവചക്രത്തിന്റെ വിവിധഘട്ടങ്ങളുടെ തീവ്രതയും സമയദൈര്‍ഘ്യവും നിയന്ത്രിക്കുന്നതു ബാഹ്യപ്രചോദകങ്ങളായ വെളിച്ചം, കാഴ്ച, കേള്‍വി, ആഹാരലഭ്യത, സ്പര്‍ശനം, കാലാവസ്ഥ എന്നീ ഘടകങ്ങളാണ്. ഈ ഭൗതികഘടകങ്ങള്‍ ഹൈപ്പോത്തലാമസ്, പീയൂഷഗ്രന്ഥി, അണ്ഡാശയം, തൈറോയിഡ് ഗ്രന്ഥി, ഗര്‍ഭാശയം എന്നിവ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളും ഹോര്‍മോണുകളും വഴിയാണ് ആര്‍ത്തവചക്രത്തെ നിയന്ത്രിക്കുന്നത്.

സാധാരണയായി മൃഗങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിക്കഴിഞ്ഞാല്‍ ആര്‍ത്തവചക്രം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിനൊരു ഭംഗം ഉണ്ടാകുന്നത് ഗര്‍ഭാവസ്ഥയിലും പ്രസവശേഷം പാലൂട്ടുമ്പോഴുമാണ്. ചില സ്പീഷീസില്‍ കാലാവസ്ഥയും മറ്റു ചില ഘടകങ്ങളും ആര്‍ത്തവചക്രത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് അനീസ്ട്രം. ഇക്കാരണങ്ങളാലൊന്നുമല്ലാതെ ആര്‍ത്തവചക്രം നിലയ്ക്കുന്നത് അണ്ഡാശയങ്ങള്‍ക്കു രോഗം ബാധിക്കുമ്പോഴാണ്.

===== അണ്ഡവാഹി നാളങ്ങള്‍. =====
===== അണ്ഡവാഹി നാളങ്ങള്‍. =====
വരി 166: വരി 174:
===== ഗര്‍ഭാശയകണ്ഠം=====
===== ഗര്‍ഭാശയകണ്ഠം=====
-
ഗര്‍ഭാശയത്തിലേക്കു പ്രവേശിക്കാനിടയുള്ള രോഗാണുക്കളെയും മറ്റും സാധാരണയായി തടയുന്നതു ഗര്‍ഭാശയകണ്ഠമാണ്. എന്നാല്‍ ഗര്‍ഭാശയത്തിനകത്തു ശുക്ളം നിക്ഷേപിക്കുന്ന മൃഗങ്ങളില്‍ ഗര്‍ഭാശയകണ്ഠം രോഗപ്രതിരോധ ധര്‍മം നിര്‍വഹിക്കുന്നില്ല.  

[[ചിത്രം:Tablle1.png]]
 +
 
=====യോനി. =====
=====യോനി. =====
വരി 175: വരി 185:
ഇവ ഭഗദ്വാരം, കൃസരി (ഭഗമണി) എന്നിവയാണ്. കൃസരി ഒരു അവശിഷ്ടാവയവ (vestigeal organ)മാണ്. സംഭോഗത്തിലൂടെ ബീജസങ്കലനം നടത്താന്‍ ഇവ ഉപകരിക്കുന്നു (പട്ടിക-2).
ഇവ ഭഗദ്വാരം, കൃസരി (ഭഗമണി) എന്നിവയാണ്. കൃസരി ഒരു അവശിഷ്ടാവയവ (vestigeal organ)മാണ്. സംഭോഗത്തിലൂടെ ബീജസങ്കലനം നടത്താന്‍ ഇവ ഉപകരിക്കുന്നു (പട്ടിക-2).
-
   
+
 
 +
[[ചിത്രം:Tablle5.png]]
 +
 
===പക്ഷികള്‍.===
===പക്ഷികള്‍.===
വരി 185: വരി 197:
    
==== പെണ്‍ ജനനേന്ദ്രിയങ്ങള്‍. ====
==== പെണ്‍ ജനനേന്ദ്രിയങ്ങള്‍. ====
 +
 +
[[ചിത്രം:366.png|250px|thumb|പെണ്‍കുതിരയുടെ ജനനേന്ദ്രിയങ്ങള്‍]]
എല്ലാ വളര്‍ത്തുപക്ഷികളിലും ഇടത്തെ അണ്ഡാശയം മാത്രമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. വലത്തെ അണ്ഡാശയം ഒരു അവശിഷ്ടകലയായി പരിണമിച്ചിരിക്കുന്നു. ഇവ വൃക്കകള്‍ക്കു മുന്നിലായി സ്ഥിതിചെയ്യുന്നു. അണ്ഡനാളങ്ങള്‍ വളരെ നീണ്ടതും ഇലാസ്തികതയുള്ളതുമാണ്. ഇതിന് അഞ്ചുഭാഗങ്ങളുണ്ട്: ഇന്‍ഫെന്റിബുലം (infentibulam),മാഗ്നം (magnum), ഇസ്തുമസ് (isthumus), ഗര്‍ഭാശയം, യോനി.

Screenshot
+
[[ചിത്രം:Tabllle6.png]]
    
ഒരു മുട്ടയുടെ രൂപീകരണം പൂര്‍ണമായിത്തീരാന്‍ ഇരുപത്തഞ്ചര മണിക്കൂര്‍ സമയം വേണം.
ഒരു മുട്ടയുടെ രൂപീകരണം പൂര്‍ണമായിത്തീരാന്‍ ഇരുപത്തഞ്ചര മണിക്കൂര്‍ സമയം വേണം.
(ഡോ. പി.ആര്‍. ഉമാശങ്കര്‍)
(ഡോ. പി.ആര്‍. ഉമാശങ്കര്‍)

Current revision as of 16:14, 9 ഏപ്രില്‍ 2016

ഉള്ളടക്കം

ജനനേന്ദ്രിയങ്ങള്‍

Genital Organs

പ്രത്യുത്പാദനത്തിനാവശ്യമായ അവയവങ്ങള്‍. ജീവികളുടെ നിലനില്പിനാധാരം അവയുടെ പ്രത്യുത്പാദനശേഷിയാണ്. അതിസൂക്ഷ്മമായ വൈറസുകള്‍ മുതല്‍ ഭീമാകാരമായ തിമിംഗലങ്ങള്‍ വരെയുള്ള ജീവരൂപങ്ങളുടെ ഏറ്റവും പ്രധാനമായ ഒരു ജൈവസ്വഭാവഗുണമാണ് പുനഃസൃഷ്ടി. പ്രത്യുത്പാദന മാതൃകകളും രീതികളും സചേതന ലോകത്തില്‍ വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.

ആമുഖം

ജീവലോകത്തിന്റെ പ്രത്യുത്പാദനത്തെ രണ്ടായി തരംതിരിക്കാം. അലിംഗ പ്രത്യുത്പാദനം (asexual reproduction) ലൈംഗിക പ്രത്യുത്പാദനം (sexual reproduction). വൈറസുകള്‍, ബാക്റ്റീരിയങ്ങള്‍, പ്രോട്ടോസോവകള്‍, സസ്യങ്ങള്‍ മുതലായവ അലിംഗ പ്രത്യുത്പാദനത്തെ ദൃഷ്ടാന്തീകരിക്കുന്നു. ഉയര്‍ന്ന ജാതികളില്‍പ്പെട്ട സസ്യങ്ങളും ജന്തുക്കളും ലൈംഗിക പ്രത്യുത്പാദനത്തിലൂടെ വംശവര്‍ധന നടത്തുന്ന ജീവികളാണ്.

ലൈംഗിക പ്രത്യുത്പാദനമുള്ള സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും വ്യത്യസ്ത രൂപഘടനയുള്ള ജനനേന്ദ്രിയങ്ങളാണുള്ളത്. അലിംഗപ്രത്യുത്പാദനമുള്ള ജീവികള്‍ക്കു ജനനേന്ദ്രിയങ്ങളില്ല. നട്ടെല്ലില്ലാത്ത ചില ജന്തുജാതികള്‍ ഉഭയലിംഗികളാണ് (hermaphrodites). അതായത് ഒരേ ജന്തുവില്‍ത്തന്നെ സ്ത്രീ-പുരുഷ ബീജഗ്രന്ഥികള്‍ കാണപ്പെടുന്നു. താഴ്ന്നതരം ജന്തുജീവികളായ സീലന്ററേറ്റുകള്‍ (coelenterates), പരന്ന വിരകള്‍ (platyhelminthes), മണ്ണിരകള്‍ (earthworms), ചില ചിപ്പികള്‍ (molluscs), ആംഫിയോക്സ്സി (amphioxus)നെപ്പോലുള്ള ചില പ്രാഗ് കശേരുദണ്ഡു ജീവികള്‍ (prochordates) മുതലായവ ഉഭയലിംഗികളാണ്. ഈ ദ്വിലിംഗാവസ്ഥ ചില സസ്യങ്ങളിലുമുണ്ട്. ജീവലോകത്തിലെ ലൈംഗിക പ്രത്യുത്പാദനം പരിണാമത്തിലെ നിര്‍ണായകമായ ഒരു പ്രതിഭാസമാണ്.

ജീവപരിസ്ഥിതി (habitat), പെരുമാറ്റ സവിശേഷതകള്‍ (ethological characteristics), പാരമ്പര്യം (heredity), പരിണാമ നിലവാരം (evolutionary level) എന്നിവയനുസരിച്ച് മനുഷ്യനുള്‍പ്പെടെയുള്ള ലൈംഗികജീവിജാതികളുടെ ജനനേന്ദ്രിയവ്യൂഹങ്ങള്‍ രൂപഘടനയിലും ധര്‍മത്തിലും വൈവിധ്യമാര്‍ന്നതാണ്. അകശേരുകികളില്‍ (invertebrates)പെട്ട മിക്ക ജന്തുവിഭാഗങ്ങളിലും ജനനേന്ദ്രിയവ്യൂഹവും പചനവ്യൂഹവും അംഗശരീരവുമായി സംയോജിതമായ ഒരൊറ്റ വ്യൂഹമായി പരിണമിച്ചിരിക്കുന്നു. ഇതിനെ 'പചന-വിരേചന വ്യൂഹ' (enterone-phric system)മെന്നാണു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ കശേരുകികളില്‍ വിരേചനവ്യൂഹവും ജനനേന്ദ്രിയവ്യൂഹവും അംഗശരീരവുമായാണ് സംയോജിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ ജനിമേഹാവയവ വ്യൂഹം (urogenital system) എന്നു പറയുന്നു.

ലൈംഗികപ്രത്യുത്പാദകരായ ജന്തുക്കളെ രണ്ടു വിഭാഗങ്ങളായി തരംതിരിക്കാം: മുട്ടയിടുന്നവയും (oviparous) കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയും (viviparous), മത്സ്യങ്ങള്‍ (pisces), ഉഭയജന്തുക്കള്‍ (amphibians), ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവ പൊതുവില്‍ മുട്ടയിടുന്നവയാണ്. ഈ വിഭാഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്കു സാധാരണയായി ബാഹ്യജനനേന്ദ്രിയങ്ങളില്ല. കരയില്‍ മുട്ടയിടുന്ന ചില പ്രാഗ് സസ്തനികളുണ്ട് (prototheria). എക്കിഡ്നാ (echidna), പ്ലാറ്റിപ്പസ് (platypus) എന്നിവ മുട്ടയിടുന്ന സസ്തനികളാണ്.

അകശേരുകികളും കശേരുകികളും ആയ വ്യത്യസ്തവിഭാഗങ്ങളില്‍പ്പെട്ട ജന്തുജാതികള്‍ക്കു ബാഹ്യവും ആന്തരികവുമായ ജനനേന്ദ്രിയങ്ങളുണ്ട്. ജീവപരിസ്ഥിതി, പ്രത്യുത്പാദനശീലം എന്നിവയുടെ അടിസ്ഥാനത്തിലാണു ജന്തുജാതികളില്‍ ബാഹ്യജനനേന്ദ്രിയങ്ങള്‍ പരിണാമപരമായി ആവിര്‍ഭവിച്ചിട്ടുള്ളത്. ബാഹ്യജനനേന്ദ്രിയങ്ങളുടെ കാര്യത്തില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജന്തുക്കളില്‍ നിരവധി അപവാദങ്ങളുണ്ട്.

അകശേരുകികള്‍, മത്സ്യങ്ങള്‍, ഉഭയജന്തുക്കള്‍, ഉരഗങ്ങള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ചില ജന്തുജാതികള്‍ ആന്തരികമായി മുട്ടയിടുകയും ഭാഗികമായി കുഞ്ഞുങ്ങളെ പ്രസവിക്കുകയും (ovoviviparous) ചെയ്യുന്നുണ്ട്. സഞ്ചിമൃഗങ്ങളും (mesotheria) ഇതേ സ്വഭാവ വിശേഷമാണ് കാണിക്കുന്നത്.

ഏറ്റവും സങ്കീര്‍ണമായ ആന്തരിക ജനനേന്ദ്രിയങ്ങള്‍ കാണപ്പെടുന്നത് മനുഷ്യനുള്‍പ്പെടെയുള്ള ഉയര്‍ന്നതരം സസ്തനികളിലാണ്. അണ്ഡാശയങ്ങള്‍ (ovaries), അണ്ഡനാളങ്ങള്‍, അന്തഃസ്രാവിയായ പീയൂഷ ഗ്രന്ഥി (pituitary gland), ഗര്‍ഭാശയം, രക്തചംക്രമണം എന്നിവയുടെ സംഘടിതമായ ധര്‍മങ്ങളിലൂടെയാണ് ഭ്രൂണം രൂപംകൊള്ളുകയും ശിശുവായി വികസിച്ചു പ്രസവിക്കപ്പെടുകയും ചെയ്യുന്നത്. ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ ഭ്രൂണങ്ങള്‍ രൂപം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും ആന്തരികമായ ഒരു ദ്രവമാധ്യമത്തി(ജരായുദ്രവം- ̨amniotic fluid)ലാണ്.

(പ്രൊഫ. എം. സ്റ്റീഫന്‍)

മനുഷ്യന്‍.

സന്തതികളുടെ ഉത്പാദനമാണ് മനുഷ്യരാശിയുടെ നിലനില്പിനാധാരം. മാതാപിതാക്കളുടെ ജനിതക സവിശേഷതകള്‍ കുട്ടികളിലൂടെ തലമുറകളിലേക്കു പകരുന്നു. സന്താനോത്പാദനമെന്നത് ബീജാണ്ഡങ്ങളുടെ സംയോജനമാണ്. ബീജ (sperm)വും അണ്ഡ (ovum)വും സംയോജിച്ചുണ്ടാകുന്ന ഭ്രൂണം (embryo) വികാസ വിഭേദന പ്രക്രിയകളിലൂടെ ശിശുവായി ജനിക്കുന്നു. ഈ രണ്ടു കോശങ്ങളിലുമുള്ള ജനിതക വസ്തുക്കളുടെ (genes) സങ്കലനത്തിലൂടെ പുതിയൊരു വ്യക്തി ജന്മമെടുക്കുന്നു.

മനുഷ്യന്റെ ജനനേന്ദ്രിയവ്യവസ്ഥയും വിരേചനവ്യവസ്ഥയും ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും ചേര്‍ത്ത് പൊതുവായി ജനിമേഹാവയവ വ്യൂഹം (urogenital system) എന്നു ശരീരശാസ്ത്രത്തില്‍ വ്യവഹരിക്കുന്നു.

പുരുഷ ജനനേന്ദ്രിയങ്ങള്‍

പുരുഷ ജനനേന്ദ്രിയങ്ങള്‍ (male genital organs)

വൃഷണം

വൃഷണം (testis). പുരുഷ ജനനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനം വൃഷണ(testes)ങ്ങളാണ്. രണ്ടു തുടകളുടെയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന വൃഷണസഞ്ചി(scrotum)യില്‍ ഇരുവശത്തുമായി രണ്ടു വൃഷണങ്ങള്‍ ഉണ്ട്. അണ്ഡാകൃതിയിലുള്ള ഓരോ വൃഷണത്തിനും 10-15 ഗ്രാം ഭാരമുണ്ടാകും. ഇതിലാണു ബീജങ്ങളുടെയും പുരുഷ ഹോര്‍മോണുകളുടെയും ഉത്പാദനം നടക്കുന്നത്. വൃഷണങ്ങള്‍ക്കു ടുണിക്കാ അല്‍ബുജീനിയ (tunica albuginea ) എന്ന കട്ടിയുള്ള ഒരു ബാഹ്യാവരണമുണ്ട്. ഇതു വൃഷണത്തിനുള്ളിലേക്ക് വളര്‍ന്ന് വൃഷണത്തിനെ പല അറകളാക്കിത്തിരിച്ചിരിക്കുന്നു. ഓരോ അറയിലും പിരിഞ്ഞു ചുറ്റിക്കിടക്കുന്ന രണ്ടു-മൂന്നു ചെറിയ ശുക്ലനാളികള്‍ (seminiferous tubules) ഉണ്ട്. ഈ നാളികളിലെ കോശങ്ങളില്‍ (spermatogonia)നിന്ന് സെക്കന്‍ഡില്‍ ആയിരക്കണക്കിനു ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. നിരവധി സെമിനിഫെറസ് നാളികള്‍ ചേര്‍ന്ന് ഒരു ഡസനോളം അവഗ(efferent)നാളികള്‍ രൂപമെടുക്കുന്നു. ഈ നാളികള്‍ കൂട്ടുചേര്‍ന്നു സു. 6 മീ. നീളത്തില്‍ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന ഒരു അധിമുഷ്കനാളി(ductus epididymis)യായിത്തീരുന്നു. ഈ നാളി വികസിച്ചു ബീജവാഹിനിക്കുഴലായ ശുക്ലനാള ( vas deferens) മായി രൂപാന്തരപ്പെടുന്നു. ഈ കുഴലിലൂടെയാണ് പക്വമായ ബീജങ്ങള്‍ നിറഞ്ഞു സ്ഖലനസമയത്തു ശുക്ലസഞ്ചി(seminal vesicle)യിലേക്കു പ്രവഹിച്ചു ശുക്ലവുമായി ചേര്‍ന്നു ശിശ്നം (penis) വഴി ബഹിര്‍ഗമിക്കുന്നത്.

വൃഷണത്തിലെ സെമിനിഫെറസ് നാളികള്‍ക്കിടയില്‍ പറ്റംപറ്റമായി സ്ഥിതിചെയ്യുന്ന ലെയ്ഡിഗ് (Leydig)) കോശങ്ങളില്‍ നിന്നാണു ടെസ്റ്റോസ്റ്റിറോണ്‍ (testosterone) എന്ന പുരുഷഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പൗരുഷത്തിനും ഓജസ്സിനും ബീജോത്പാദനത്തിനും ഈ ഹോര്‍മോണുകള്‍ അത്യന്താപേക്ഷിതമാണ്.

വൃഷണങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍, രോഗങ്ങള്‍ എന്നിവ ഇതിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. വന്ധ്യതയ്ക്കും ഷണ്ഡത്വത്തിനും ഇതു കാരണമായേക്കും. സന്തത്യുത്പാദനം തടയുന്നതിനായി ബീജവാഹിനിക്കുഴല്‍ മുറിച്ചുകളയുന്ന ശസ്ത്രക്രിയയാണ് ( vasectomy). വൃഷണസഞ്ചിയുടെ ഇരുവശങ്ങളിലും ചെറിയ മുറിവുകള്‍ ഉണ്ടാക്കി അതിലൂടെ ബീജവാഹിനിക്കുഴലിനെ വെളിയിലെടുത്തു കെട്ടുകയോ അല്പഭാഗം മുറിച്ചു മാറ്റുകയോ ചെയ്യുന്നു. ഇപ്രകാരം ചെയ്യുമ്പോള്‍ ബീജങ്ങള്‍ ശുക്ലവുമായി കലരുന്നില്ല. ഫലപ്രദവും ദോഷഫലങ്ങള്‍ ഇല്ലാത്തതുമായ ഒരു കുടുംബാസൂത്രണ മാര്‍ഗമാണിത്.

ശുക്ലസഞ്ചി

മൂത്രാശയത്തിനടിവശത്ത് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഒരു ജോടി ഗ്രന്ഥികളാണ് ശുക്ലസഞ്ചികള്‍. ഇവയാണ് ശുക്ളം (semen) ഉത്പാദിപ്പിക്കുന്നത്. ഫ്രാക്ടോസ്, സിട്രേറ്റ്, പ്രോട്ടീനുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ശുക്ലദ്രവം ബീജങ്ങള്‍ക്കുവേണ്ട പോഷണം നല്കുന്നു. ഓരോ ശുക്ലസഞ്ചിയില്‍ നിന്നും ഓരോ നാളി ഉദ്ഭവിച്ചു ബീജവാഹിനിക്കുഴലുകളുമായി യോജിച്ച് ഒരു നാളിയായിത്തീരുന്നു. ഇതു സ്ഖലനനാളി (ejaculatory duct) എന്നറിയപ്പെടുന്നു. ഈ നാളി പൗരുഷഗ്രന്ഥി (prostate gland)യുടെ നടുവിലൂടെ മൂത്രനാളിയിലെത്തുന്നു. സ്ഖലനസമയത്തു ബീജങ്ങളുമായി ചേര്‍ന്ന ശുക്ളം ഈ നാളിയിലൂടെ മൂത്രനാളിയിലെത്തി ബഹിര്‍ഗമിക്കുന്നു. ശുക്ലദ്രവത്തിന്റെ സംഭരണികളാണു ശുക്ലസഞ്ചികള്‍. ശുക്ലത്തില്‍ ലീനമായ ഒരു അന്തര്‍സ്രവത്തെയും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്.

പൗരുഷഗ്രന്ഥി

മൂത്രാശയത്തിന്റെ കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥി മൃദുപേശികളാലും ഗ്രന്ഥികലകളാലും നിര്‍മിക്കപ്പെട്ടതാണ്. മൂത്രനാളിയുടെ ആദ്യഭാഗത്തെ വലയം ചെയ്ത് ഇതു സ്ഥിതി ചെയ്യുന്നു. ഈ ഗ്രന്ഥിയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവം സ്ഖലനസമയത്തു ശുക്ലവുമായി അലിഞ്ഞു ചേരുന്നു. ഇതു ബീജങ്ങള്‍ക്കു ചലനശേഷി നല്കുകയും സ്ത്രീയുടെ ബാഹ്യജനനേന്ദ്രിയമായ യോനിയുടെ അമ്ളത്വത്തെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ഈ ദ്രവം നിരവധി ചെറിയ നാളികളിലൂടെ ഒഴുകി മൂത്രനാളിയില്‍ എത്തുന്നു. പ്രായാധിക്യമുള്ളവരില്‍ ഈ ഗ്രന്ഥി വികസിച്ചു മൂത്രനാളിയിലൂടെയുള്ള സാധാരണ മൂത്രമൊഴുക്കിനു തടസ്സമുണ്ടാക്കും.

മൂത്രനാളി
പുരുഷ ജനനേന്ദ്രിയ -പൂര്‍വദശ

മൂത്രനാളി (Urethra). മൂത്രാശയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന മൂത്രനാളി പൗരുഷഗ്രന്ഥിയിലൂടെ കടന്നു ലിംഗത്തിനു നടുവിലൂടെ വെളിയിലേക്കു തുറക്കുന്നു. ഇരുവൃക്കകളില്‍ നിന്നും വേര്‍തിരിക്കപ്പെടുന്ന മൂത്രം ഗവനീനാളി (ureter)കളിലൂടെ മൂത്രാശയ (urinary bladder)ത്തില്‍ ശേഖരിക്കപ്പെടുന്നു. മൂത്രാശയം നിറയുമ്പോള്‍ മൂത്രമൊഴിക്കുവാനുള്ള സംവേദനം അനുഭവപ്പെടും. അപ്പോള്‍ മൂത്രനാളിയുടെ ഉദ്ഭവസ്ഥാനത്തുള്ള ആന്തരിക സുഷിരപേശി (internal urethral sphincter) തുറക്കുകയും മൂത്രം മൂത്രനാളിയിലൂടെ പുറത്തേക്കൊഴുകുകയും ചെയ്യുന്നു. സംഭോഗത്തിന്റെ രതിമൂര്‍ഛ (orgasm)യില്‍ സ്ഖലനം സംഭവിക്കുമ്പോള്‍ ഈ സുഷിരം അടയുകയും ബീജങ്ങള്‍ ഉള്‍ക്കൊണ്ട ശുക്ളം പുറത്തുവന്നു യോനിയില്‍ പതിക്കുകയും ചെയ്യുന്നു. സ്ഖലനം പൂര്‍ത്തിയാകുന്നതുവരെ ഈ സുഷിരം അടഞ്ഞുതന്നെയിരിക്കുന്നതിനാല്‍ ശുക്ളം മൂത്രാശയത്തിലേക്കു പ്രവേശിക്കുകയില്ല.

മൂത്രനാളിയിലേക്കു തുറക്കുന്ന രണ്ടു ഗ്രന്ഥികളാണു കൗപ്പേര്‍സ് ഗ്രന്ഥികള്‍ (Cowper's glands). ഇവയില്‍ നിന്നു സ്നിഗ്ധതയും ക്ഷാരസ്വഭാവവുമുള്ള ദ്രാവകം സംഭോഗത്തിനു മുമ്പു മൂത്രനാളിയിലേക്കു സ്രവിക്കുന്നു. മൂത്രനാളിയില്‍ മൂത്രത്തിന്റെ അംശം ഉണ്ടെങ്കില്‍ അതിനെ നീക്കുകയും സംഭോഗാവസരത്തില്‍ ലിംഗത്തിനുവേണ്ട സ്നിഗ്ധത നല്കുകയും ചെയ്യുന്നത് ഈ ദ്രവമാണ്.

ലിംഗം

ലിംഗം (penis). റബ്ബര്‍ സ്പോഞ്ചുപോലെ, വിജൃംഭിതശേഷിയുള്ള മൂന്നു മാംസദണ്ഡുകള്‍ ചേര്‍ന്ന അവയവമാണു പുരുഷലിംഗം. ഇടുപ്പെല്ലിന്റെ മധ്യഭാഗത്തുനിന്നും വൃഷണസഞ്ചിക്കു മുകളിലായി താഴേക്കു തൂങ്ങിക്കിടക്കുന്ന ഈ അവയവത്തിനു സാധാരണ അവസ്ഥയില്‍ 7-10 സെ.മീ. നീളമുണ്ടാകും. എന്നാല്‍ വിജൃംഭിതാവസ്ഥയില്‍ 15 സെ.മീ.-ല്‍ കൂടുതല്‍ നീളവും 10 സെ.മീറ്ററോളം ചുറ്റളവും ഉണ്ടാകും. മുകള്‍ഭാഗത്തുള്ള മാംസദണ്ഡുകളെ കോര്‍പൊറ കാവര്‍നോസ (corpora cavernosa) എന്നും കീഴ്ഭാഗത്തുള്ളതിനെ കോര്‍പസ് സ്പോന്‍ജിയോസം (corpus spongiosum) എന്നും പറയുന്നു. ഇതിലാണ് മൂത്രനാളി സ്ഥിതിചെയ്യുന്നത്. കീഴ്ഭാഗത്തുള്ള ദണ്ഡിന്റെ അഗ്രം തടിച്ചുവീര്‍ത്തു ഒരു മൊട്ടിന്റെ ആകൃതിയിലാണ് (glans penis). ഈ ഭാഗത്തു ധാരാളം ഞരമ്പുകള്‍ ഉണ്ട്. സ്പര്‍ശനം കൊണ്ടു ലിംഗത്തിന് ഉത്തേജനം നല്കാന്‍ ഇവ സഹായിക്കുന്നു. ലിംഗത്തിനു ചുറ്റും ചര്‍മംകൊണ്ടുള്ള ഒരാവരണമുണ്ട്. ലിംഗാഗ്രത്തെ രണ്ടു മടക്കുകളായി മൂടുന്ന ഈ ആവരണം ലിംഗത്തിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ചിട്ട് ലിംഗാഗ്രത്തിനു താഴെ അവസാനിക്കുന്നു. ഈ ഭാഗത്തുള്ള നിരവധി ഗ്രന്ഥികളില്‍ നിന്നും മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം (smegma) വിസര്‍ജിക്കപ്പെടുന്നു. ലിംഗാഗ്രം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ഈ ദ്രാവകം കെട്ടി നില്ക്കുകയും കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കു വരെ കാരണമാവുകയും ചെയ്യും. മുസ്ലിങ്ങള്‍, ജൂതന്മാര്‍ മുതലായവര്‍ ലിംഗചര്‍മാഗ്രം ബാല്യത്തിലേ ഛേദിക്കാറുണ്ട്. സുന്നത്ത്, ചേലാചര്‍മം, പരിച്ഛേദനം (circumcision) എന്നൊക്കെ ഇതിന് പറയാറുണ്ട്. മതപരമായ ഈ ചടങ്ങ് ആരോഗ്യപരിരക്ഷയ്ക്ക് ഉതകുന്നുണ്ട്. പുരുഷലിംഗം സാധാരണ അയഞ്ഞ (flaccid) അവസ്ഥയിലായിരിക്കും. ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ ധാരാളം രക്തം ലിംഗത്തിലെ സിരകളിലേക്ക് ഒഴുകുകയും സ്പോഞ്ചുപോലുള്ള ലിംഗകലകള്‍ക്കുള്ളില്‍ രക്തം നിറഞ്ഞു ലിംഗം ഉദ്ധരിക്കുകയും ചെയ്യുന്നു. ഉദ്ധരിച്ച ലിംഗത്തിനു മാത്രമേ സംഭോഗാവസരത്തില്‍ യോനിക്കുള്ളില്‍ കടക്കുവാന്‍ സാധിക്കുകയുള്ളൂ. പല കാരണങ്ങളാല്‍ ലിംഗോദ്ധാരണത്തിനു പ്രയാസമുണ്ടാകാം. ഈ അവസ്ഥയ്ക്ക് ഷണ്ഡത്വം (impotence) എന്നു പറയുന്നു.

സംഭോഗത്തിന്റെ അന്ത്യത്തിലുണ്ടാകുന്ന രതിമൂര്‍ച്ഛയില്‍ ശുക്ളം വിസര്‍ജിക്കപ്പെട്ടതിനുശേഷം ലിംഗത്തിലെ സിരകളിലൂടെ രക്തം തിരികെ ഒഴുകുകയും ലിംഗത്തിന്റെ വിജൃംഭിതാവസ്ഥ മാറി വീണ്ടും അയഞ്ഞ പൂര്‍വാവസ്ഥ പ്രാപിക്കുകയും ചെയ്യുന്നു. വൃഷണത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പുരുഷ ഹോര്‍മോണ്‍ ബീജോത്പാദനത്തിനും ലിംഗോദ്ധാരണത്തിനും ലൈംഗികാസക്തിക്കും ആവശ്യമായ ഘടകമാണ്.

ശുക്ളം.

രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ ഉദ്ദേശം 3-5 മി.ലി. ശുക്ളം വിസര്‍ജിക്കപ്പെടുന്നു. ഇളം മഞ്ഞനിറവും കൊഴുപ്പുമുള്ള ശുക്ലത്തില്‍ ഫ്രക്ടോസ് എന്ന പഞ്ചസാരയും, ആസിഡ് ഫോസ്ഫറ്റേസ്, ഹയല റൂണിഡേസ്, പ്രോസ്റ്റാഗ്ലാന്‍ഡിന്‍ മുതലായ ഹോര്‍മോണുകള്‍ അടങ്ങിയിരിക്കുന്നു. വിസര്‍ജിക്കപ്പെട്ട ഉടനെ ശുക്ളം കട്ടിയുള്ളതായിരിക്കുമെങ്കിലും അല്പസമയം കഴിയുമ്പോള്‍ നേര്‍മയുള്ളതായിത്തീരും. ശുക്ലത്തിലുള്ള പ്ലാസ്മിന്‍ എന്ന വസ്തുവാണ് ഇതിനു കാരണം. ബീജങ്ങളുടെ ചലനശേഷി ഇതുമൂലം വര്‍ധിക്കുന്നു. ശുക്ലത്തില്‍ അടങ്ങിയിട്ടുള്ള പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഗര്‍ഭപാത്രത്തിന്റെ പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുമൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു.

ബീജങ്ങള്‍

ബീജങ്ങള്‍ (Spermatozoa). ഒരു മി.ല്ലി. ശുക്ലത്തില്‍ ശരാശരി 6 കോടി ബീജങ്ങള്‍ ഉണ്ടായിരിക്കും. പുരുഷബീജത്തിന്റെ വലുപ്പം 60 മൈക്രോണ്‍ ആണ് (1 മൈക്രോണ്‍ 0.001 മി.മീ.). പുരുഷബീജത്തിനു വാല്‍മാക്രിയുടെ ആകൃതിയാണുള്ളത്. ഏകകോശമായ തലയില്‍ 23 ക്രോമസോമുകള്‍ അടങ്ങിയ ഒരു കേന്ദ്രബിന്ദു (nucleus)വുണ്ട്. കോശത്തിന്റെ ഒരറ്റം നീണ്ടു വളര്‍ന്നുണ്ടായ വാല്‍ ശുക്ലദ്രവത്തില്‍ ചലിക്കുന്നതിന് സമര്‍ഥമാണ്. ബീജങ്ങള്‍ക്കു ചലനശേഷിയില്ലെങ്കില്‍ യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്കു നീന്തിച്ചെല്ലുവാനും അണ്ഡവുമായി യോജിക്കുവാനും സാധിക്കുകയില്ല. വിസര്‍ജിക്കപ്പെടുന്ന ശുക്ലത്തില്‍ 40 ശതമാനത്തിലേറെ ബീജങ്ങള്‍ക്കു ചലനശേഷി ഉണ്ടെങ്കില്‍ മാത്രമേ ബീജസങ്കലനം നടക്കുകയുള്ളൂ. ബീജങ്ങളുടെ എണ്ണം നാലുകോടിയില്‍ കുറഞ്ഞാലും വന്ധ്യതയുണ്ടാകാം. ഹോര്‍മോണുകളുടെ കുറവ്, പുകവലി, മദ്യപാനം എന്നീ കാരണങ്ങള്‍ ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയാന്‍ കാരണമാകാറുണ്ട്.

സ്ത്രീ ജനനേന്ദ്രിയങ്ങള്‍

സ്ത്രീ ജനനേന്ദ്രിയങ്ങള്‍ (Female Genital Organs). സ്ത്രീ ജനനേന്ദ്രിയങ്ങള്‍ പുരുഷന്റേതിനെക്കാള്‍ സങ്കീര്‍ണമാണ്. അണ്ഡോത്പാദനവും ബീജസങ്കലനവും മുതല്‍ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിച്ചുവളര്‍ത്തി, പൂര്‍ണവളര്‍ച്ചയെത്തിയ ശിശുവിനെ പ്രസവിക്കുന്നതുവരെയുള്ള കര്‍മങ്ങള്‍ സ്ത്രീജനനേന്ദ്രിയങ്ങള്‍ നിര്‍വഹിക്കുന്നു.

അണ്ഡാശയങ്ങള്‍

അണ്ഡാശയങ്ങള്‍ (Ovaries). ഉദരത്തിനുള്ളില്‍ ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലുമായി ഒരു ജോടി അണ്ഡാശയങ്ങള്‍ സ്ഥിതിചെയ്യുന്നു. അഞ്ചു സെ.മീ. നീളവും മൂന്നു സെ.മീ. വീതിയും ഒന്നര സെ.മീ. ഘനവുമുള്ള അണ്ഡാകൃതിയിലുള്ള ഈ അവയവത്തിന്റെ പ്രധാനധര്‍മം അണ്ഡോത്പാദനമാണ്. അണ്ഡാശയത്തിന്റെ ഉള്‍ഭാഗത്തിന് മെഡുല്ല (medulla) എന്നും പുറം ഭാഗത്തിന് കോര്‍ട്ടെക്സ് (cortex) എന്നും പറയുന്നു. കോര്‍ട്ടെക്സിലെ അറകളി(follicles)ലാണ് അണ്ഡങ്ങള്‍ ഉണ്ടാകുന്നത്. ഓരോ ആര്‍ത്തവചക്രത്തിലും ഓരോ അണ്ഡാശയത്തില്‍ നിന്നും പൂര്‍ണവളര്‍ച്ചയെത്തിയ ഒരു അണ്ഡം വിസര്‍ജിക്കപ്പെടുന്നു (ovulation). ഈ അണ്ഡം അണ്ഡവാഹിനിക്കുഴലിലൂടെ ഗര്‍ഭപാത്രത്തിലേക്കു സഞ്ചരിക്കുന്നു. ബീജസങ്കലനം നടന്നാല്‍ അണ്ഡം ഗര്‍ഭപാത്രത്തിലെത്തി ഗര്‍ഭാശയ ഭിത്തിയിലൊട്ടിച്ചേര്‍ന്ന് ഭ്രൂണമായി വളരുവാന്‍ തുടങ്ങുന്നു. അപ്പോള്‍ അണ്ഡത്തെ ഉത്പാദിപ്പിച്ച ഫോളിക്കിളും വളരാന്‍ തുടങ്ങുന്നു. വളരുന്ന ഫോളിക്കിളില്‍ (corpus luteum )നിന്നും ഈസ്ട്രജന്‍ (oestrogen), പ്രോജസ്റ്ററോണ്‍ (progesterone) എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഭ്രൂണത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്ക് ഈ ഹോര്‍മോണുകള്‍ അത്യാവശ്യമാണ്. ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ അണ്ഡം നശിക്കുന്നതോടൊപ്പം ഫോളിക്കിലും ചുരുങ്ങി നശിക്കുന്നു.

അണ്ഡോത്പാദനത്തിനു തലച്ചോറിലെ പീയൂഷ ഗ്രന്ഥിയില്‍ (pitiutary gland) നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (follicle stimulating hormone), ല്യൂട്ടിനൈസിങ് ഹോര്‍മോണ്‍ (luteinizing hormone) എന്നിവ ആവശ്യമാണ്. ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 28 ദിവസമാണ്. അണ്ഡത്തിന്റെ ശരാശരി ജീവദൈര്‍ഘ്യം 8 മണിക്കൂറും പുരുഷബീജത്തിന്റേത് 24 മണിക്കൂറുമാണ്. അണ്ഡവിസര്‍ജനത്തിനു തൊട്ടു മുമ്പോ പിമ്പോ പുരുഷബീജം യോനിയില്‍ പതിച്ചാല്‍ മാത്രമേ ഗര്‍ഭോത്പാദനം സാധ്യമാകൂ. എന്നാല്‍ അണ്ഡവിസര്‍ജനം ആര്‍ത്തവചക്രത്തിലെ ഏതു ദിവസമാണു നടക്കുന്നതെന്നു കൃത്യമായി പറയുവാന്‍ സാധ്യമല്ല. മുറതെറ്റാതെ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ആര്‍ത്തവം ആരംഭിച്ച് 10 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കാറുണ്ട്. ഈ ദിവസങ്ങളൊഴികെയുള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണം നടക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ആ ദിവസങ്ങള്‍ സുരക്ഷിതകാലം എന്നറിയപ്പെടുന്നു. ഹോര്‍മോണുകളുടെ കുറവുമൂലമോ അണ്ഡാശയരോഗങ്ങള്‍ കൊണ്ടോ അണ്ഡോത്പാദനം ഉണ്ടാകാതിരിക്കാം.

അണ്ഡവാഹി നാളങ്ങള്‍
സ്ത്രീജനനേന്ദ്രിയം

അണ്ഡവാഹി നാളങ്ങള്‍ (Fallopian tubes). ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഈ നാളികള്‍ക്ക് 10 സെ.മീ. വീതം നീളമുണ്ട്. ചോര്‍പ്പിന്റെ ആകൃതിയുള്ള ഇവയുടെ അഗ്രങ്ങള്‍ അണ്ഡാശയങ്ങളെ പൊതിഞ്ഞിരിക്കുന്നു. നാളികളുടെ ഉള്‍ഭിത്തിക്ക് നേര്‍ത്ത നാരുകളുള്ള വഴുവഴുത്ത ആവരണമുണ്ട്. ഈ നാളികളിലൂടെയാണ് അണ്ഡം ഗര്‍ഭപാത്രത്തിലേക്കു സഞ്ചരിക്കുന്നത്. ബീജസങ്കലനം നടക്കുന്നതും അണ്ഡവാഹി നാളിയില്‍ വച്ചാണ്. സങ്കലനശേഷം അണ്ഡം ഗര്‍ഭാശയത്തിലേക്കുള്ള യാത്ര തുടരുന്നു. ചിലപ്പോള്‍ അണ്ഡവാഹിനാളിക്കുള്ളില്‍ ഭ്രൂണം വളരാം. ഇപ്രകാരം സംഭവിക്കുകയാണെങ്കില്‍ അണ്ഡവാഹിനാളി വീര്‍ത്തു പൊട്ടിപ്പോകുകയും ആന്തരിക രക്തസ്രാവംമൂലം മരണം സംഭവിക്കുകയും ചെയ്യാം. ഈ അവസ്ഥ തക്കസമയത്തു കണ്ടുപിടിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ജീവാപായം ഒഴിവാക്കാം.

അണുബാധ കൊണ്ടോ മറ്റു രോഗങ്ങള്‍മൂലമോ അണ്ഡവാഹിനാളി അടഞ്ഞുപോകാറുണ്ട്. ഇതുമൂലം അണ്ഡത്തിനു നാളിയിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലാതെ വരുന്നു. വന്ധ്യതയുടെ കാരണങ്ങളില്‍ ഒന്നാണിത്.

ഗര്‍ഭാശയം

ഗര്‍ഭാശയം (Uterus) ഉദരത്തിനുള്ളില്‍ മൂത്രാശയത്തിനു പുറകിലായി സ്ഥിതിചെയ്യുന്ന ഈ അവയവം മാംസപേശികള്‍കൊണ്ടു നിര്‍മിതമാണ്. 7.5 സെ.മീ. നീളവും 5 സെ.മീ. വീതിയുമുള്ള പൊള്ളയായ ഈ അവയവം ഗര്‍ഭസ്ഥശിശു പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ആറിരട്ടി വലുതാകുന്നു. ഗര്‍ഭപാത്രത്തിന്റെ മുകള്‍ഭാഗത്തിന്റെ (fundus) ഇരുവശങ്ങളില്‍ നിന്നുമാണ് അണ്ഡവാഹിനാളി ആരംഭിക്കുന്നത്. കീഴ്ഭാഗത്തായിട്ടാണ് ഗര്‍ഭാശയകണ്ഠം (cervix) സ്ഥിതി ചെയ്യുന്നത്. ഗര്‍ഭാശയകണ്ഠത്തിന്റെ മധ്യത്തിലൂടെയുള്ള ദ്വാരം (cervical canal) യോനിയിലേക്കു തുറക്കുന്നു. ഈ ദ്വാരമുഖം എപ്പോഴും കൊഴുത്ത ദ്രാവകം കൊണ്ട് അടഞ്ഞിരിക്കും. ആര്‍ത്തവസമയത്ത് രക്തം ഈ ദ്വാരത്തിലൂടെയാണു യോനിയിലേക്ക് ഒഴുകുന്നത്. പ്രസവസമയത്ത് ഈ ദ്വാരം വികസിക്കുകയും ഗര്‍ഭസ്ഥ ശിശു പുറത്തുവരികയും ചെയ്യുന്നു. ഗര്‍ഭാശയപേശികളുടെ ശക്തമായ സങ്കോചം കൊണ്ടാണ് ഗര്‍ഭാശയകണ്ഠം വികസിക്കുന്നതും പ്രസവം നടക്കുന്നതും.

ഗര്‍ഭാശയം ഉദരഭിത്തികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് ഇരുവശങ്ങളിലെയും വീതിയുള്ള സ്നായുക്കളാണ് (broad ligaments). ഗര്‍ഭാശയഭിത്തിക്കു മൂന്ന് അടുക്കുള്ള പേശികളാണുള്ളത്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വികസിക്കുവാനും പ്രസവസമയത്തു ചുരുങ്ങുവാനുമുള്ള കഴിവ് ഈ പേശികള്‍ക്കുണ്ട്. ഗര്‍ഭാശയത്തിന്റെ ഉള്‍ഭിത്തി പ്രത്യേകതരം കോശങ്ങളാല്‍ ആവരണം ചെയ്തിരിക്കുന്നു(endometrium). ആര്‍ത്തവ ചക്രത്തിന്റെ ആദ്യപകുതിയില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ഈ കോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ബീജസങ്കലനം നടക്കുകയാണെങ്കില്‍ ഭ്രൂണത്തിന് ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുവാനുള്ള സാഹചര്യം ഒരുക്കുകയാണ് ഈ കോശങ്ങളുടെ ധര്‍മം. ഭ്രൂണത്തിനുവേണ്ടുന്ന പോഷകങ്ങള്‍ ഈ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ബീജസങ്കലനം നടന്നില്ലെങ്കില്‍ ആര്‍ത്തവചക്രത്തിന്റെ രണ്ടാം പകുതിയില്‍ ഈ കോശങ്ങള്‍ ചുരുങ്ങി, നശിച്ച് രക്തത്തോടെ ബഹിര്‍ഗമിക്കുന്നു. ഈ പ്രക്രിയയാണ് ആര്‍ത്തവം. മൂന്നുനാലു ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന ആര്‍ത്തവത്തിനുശേഷം വീണ്ടും ഗര്‍ഭാശയകോശങ്ങള്‍ പുനര്‍ജനിക്കുകയും ഗര്‍ഭധാരണത്തിനുള്ള തയ്യാറെടുപ്പു തുടങ്ങുകയും ചെയ്യുന്നു. ഋതുമതിയാകുന്നതു മുതല്‍ (menarche) ആര്‍ത്തവവിരാമം (menopause) വരെയുള്ള കാലയളവില്‍ എല്ലാ മാസവും ഈ പ്രക്രിയ നടക്കുന്നു.

യോനി

യോനി (Vagina). ഗര്‍ഭാശയകണ്ഠം മുതല്‍ താഴേക്കു നീളുന്ന മാംസപേശികളും ശ്ലേഷ്മസ്തരവും കൊണ്ടു നിര്‍മിതമായ ഒരു നാളിയാണു യോനി. സംഭോഗവേളയില്‍ പുരുഷലിംഗം പ്രവേശിക്കുന്നതും സ്ഖലനസമയത്തു വിസര്‍ജിക്കപ്പെടുന്ന ശുക്ളം പതിക്കുന്നതും ഈ നാളിയിലാണ്. 10 സെ.മീറ്ററോളം നീളം വരുന്ന യോനി മൂത്രാശയത്തിനും മലദ്വാരത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്നു. യോനിനാളം പ്രസവസമയത്തു ഗര്‍ഭസ്ഥശിശുവിനു സുഗമമായി പുറത്തുവരുന്നതിനുവേണ്ടി വികസിക്കും. ഈ നാളിയുടെ ഉള്‍വശത്തെ ശ്ലേഷ്മോത്പാദിതമായ നേര്‍ത്ത ഗ്രന്ഥികളിലെ സ്രവങ്ങള്‍ സംഭോഗവേളയില്‍ ശിശ്നത്തിന് യോനിയില്‍ ആയാസമില്ലാതെ കടക്കുവാനുള്ള സ്നിഗ്ധത നല്കുന്നു.

യോനിയുടെ പ്രവേശനഭാഗം കട്ടിയുള്ള കൊഴുത്ത ആവരണം കൊണ്ടു മൂടിയിരിക്കും. ഇതാണു കന്യാചര്‍മം (hymen). ഈ ആവരണത്തിന്റെ മധ്യത്തിലുള്ള സുഷിരത്തിലൂടെയാണ് ആര്‍ത്തവരക്തവും യോനീസ്രവങ്ങളും ബഹിര്‍ഗമിക്കുന്നത്. കന്യാചര്‍മം സാധാരണയായി പ്രഥമസംഭോഗത്തില്‍ പൊട്ടിപ്പോകുകയും നേരിയ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ചില സ്ത്രീകളില്‍ കന്യാചര്‍മത്തിന് ഇലാസ്തികത ഉണ്ടായിരിക്കുന്നതിനാല്‍ സംഭോഗം കൊണ്ടു ചര്‍മം പൊട്ടാറില്ല. സ്വയംഭോഗം, അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കൊണ്ടും കന്യാചര്‍മം നഷ്ടപ്പെടാം.

ബാഹ്യലൈംഗികാവയവങ്ങള്‍

ബാഹ്യലൈംഗികാവയവങ്ങള്‍ (External Genitalia). സ്ത്രീ ജനനേന്ദ്രിയങ്ങളുടെ ബാഹ്യഭാഗം, ഇരുതുടകളും ചേരുന്ന ഭാഗത്ത്, ഉദരത്തിന്റെ കീഴ്വശത്തായി സ്ഥിതിചെയ്യുന്നു. ഇടുപ്പെല്ലിന്റെ മധ്യഭാഗത്തോടുചേര്‍ന്ന ഭാഗത്തിനു ഭഗോന്നതി (monspubis) എന്നാണു പേര്. പുഷ്പിണി ആകുന്നതോടെ സ്ത്രീകളില്‍ ഈ ഭാഗത്തിനു വലുപ്പമേറുന്നു. ഭഗോന്നതിയില്‍ നിന്നും താഴേക്കായി, നീളത്തില്‍ അധരങ്ങളുടെ ആകൃതിയില്‍ മൃദുലമായ തൊലികളുടെ രണ്ടു മടക്കുകള്‍ ഉണ്ട്. ഇവയെ മഹോഷ്ഠങ്ങള്‍ (labia majora) എന്നു പറയുന്നു. ഇവയ്ക്കുള്ളില്‍ രണ്ടു ചെറിയ മടക്കുകള്‍ (ക്ഷുദ്രോഷ്ഠങ്ങള്‍-labia minora) ഉണ്ട്. കന്യകമാരില്‍ മഹോഷ്ഠങ്ങള്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ക്ഷുദ്രോഷ്ഠങ്ങള്‍ പുറമെ കാണാന്‍ സാധ്യമല്ല. മൂത്രദ്വാരത്തിനു മുകളിലായി, ഉള്‍ച്ചുണ്ടുകള്‍ ചേരുന്ന ഭാഗത്തു പുരുഷലിംഗത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ അവയവമുണ്ട്. ഇതാണ് കൃസരി അഥവാ ഭഗമണി (clitoris). ധാരാളം നാഡികള്‍ ഉള്ള ഈ അവയവം രതിക്രീഡയില്‍ പുരുഷലിംഗം പോലെ വികസിക്കുന്നു. സ്പര്‍ശനത്താല്‍ കൃസരി ഉത്തേജിതമാവുകയും രതിസുഖം നല്കുകയും ചെയ്യുന്നു. ഭഗോഷ്ഠങ്ങളുടെ ഉള്‍വശത്തുള്ള മ്യൂക്കസ് ആവരണത്തിലുള്ള ഗ്രന്ഥികളില്‍ നിന്നും സംഭോഗവേളയില്‍ സ്രവിക്കുന്ന ദ്രവങ്ങള്‍ ലിംഗത്തിനു യോനിയില്‍ പ്രവേശിക്കുവാന്‍ വേണ്ട സ്നിഗ്ധത നല്കുന്നു.

ഉള്‍ഭാഗത്തുള്ള ഭഗോഷ്ഠങ്ങള്‍ ഭഗദ്വാരത്തെയും മൂത്രദ്വാരത്തെയും മൂടിയിരിക്കുന്നു. ഈ ഭാഗത്ത് പുരുഷബീജങ്ങള്‍ക്കു പ്രയോജനമുള്ള ക്ഷാരഗുണമുള്ള സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബാര്‍ത്തൊളിന്‍ ഗ്രന്ഥികള്‍ (Bartholin glands) ഉണ്ട്.

(ഡോ. ബി. ഉമാദത്തന്‍)

മൃഗങ്ങള്‍.

ആണ്‍പന്നിയുടെ ജനനേന്ദ്രിയ വ്യൂഹം

ജനനേന്ദ്രിയങ്ങളുടെ കാര്യത്തില്‍ ജന്തുവിഭാഗത്തിലെ വിവിധ സ്പീഷീസ് തമ്മില്‍ പ്രകടമായ രൂപവ്യത്യാസങ്ങളുണ്ട്. ആണ്‍-പെണ്‍ ജന്തുക്കളില്‍ വെവ്വേറെയായി പ്രാഥമിക ലൈംഗികാവയവ (primary sex organ)വും പ്രാഥമിക നിയന്ത്രണാവയവ(primary regulatory centre)വും ഉണ്ട്. ബീജഗ്രന്ഥികളും (gonads) ധര്‍മാനുസൃതമായി വികാസം പ്രാപിച്ച ലൈംഗികനാളികളും (tubular genital organs)) ചേര്‍ന്നതാണ് പ്രാഥമിക ലൈംഗികാവയവം. പീയൂഷഗ്രന്ഥിയും ഹൈപ്പോത്തലാമസു(hypothalamus)മാണ് പ്രാഥമിക നിയന്ത്രണാവയവം.

ബീജഗ്രന്ഥികള്‍ (Gonads). ആണ്‍-പെണ്‍ ജന്തുക്കള്‍ക്ക് ഓരോ ജോടി ബീജഗ്രന്ഥികളുണ്ട്. ഇവ ബീജങ്ങളെയും (gemete) ലൈംഗിക അന്തഃസ്രവങ്ങളെയും (steroids) ഉത്പാദിപ്പിക്കുന്നു. പീയൂഷഗ്രന്ഥി അതിന്റെ അന്തഃസ്രവങ്ങളിലൂടെ ബീജഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത് ഹൈപ്പോത്തലാമസ് എന്ന മസ്തിഷ്കഭാഗമാണ്.

ആണ്‍ ജനനേന്ദ്രിയങ്ങള്‍.

ആണ്‍ ജനനേന്ദ്രിയങ്ങള്‍. വൃഷണം (testis), ശിശ്നം (penis), പ്രത്യുത്പാദനാനുബന്ധഗ്രന്ഥികള്‍ (accessory sex glands) എന്നിവയാണ് പ്രധാന ആണ്‍ ജനനേന്ദ്രിയങ്ങള്‍.

വൃഷണം

ഇത് ബീജകോശങ്ങളെയും സ്റ്റീറോയിഡ് ഹോര്‍മോണുകളെയും ഉത്പാദിപ്പിക്കുന്നു. വൃഷണങ്ങളിലുള്ള അതിസൂക്ഷ്മമായ ശുക്ല നാളികളി(seminiferous tubules)ലാണു ബീജകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പുരുഷ ബീജോത്പാദനം എഫ്.എസ്.എച്. (follicle stimulating hormone) എന്ന അന്തഃസ്രവത്തിന്റെ പ്രഭാവത്തിലാണു നടക്കുന്നത്. ഈ പ്രക്രിയയെ പുരുഷ ഹോര്‍മോണുകള്‍ ത്വരിതപ്പെടുത്തുന്നു. പ്രധാന പുരുഷഹോര്‍മോണ്‍ ടെസ്റ്റോസ്റ്റീറോണാണ്. എല്‍.എച്. (luteinizing hormone) എന്ന മറ്റൊരു അന്തഃസ്രവത്തിന്റെ നിയന്ത്രണത്തില്‍ ലെയ്ഡിഗ് സെല്ലുകള്‍ (leydig cells) ഉത്പാദിപ്പിക്കുന്നു. കുതിരയില്‍ ഇത്തരം സെല്ലുകള്‍ ഈസ്ട്രജനും ഉത്പാദിപ്പിക്കുന്നു.

കാളയുടെ ജനനേന്ദ്രിയം

പ്രത്യുത്പാദനാനുബന്ധഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും പുരുഷസ്വഭാവങ്ങളെയും ലിംഗാവയവങ്ങളുടെ വളര്‍ച്ചയെയും നിയന്ത്രിക്കുന്നത് ടെസ്റ്റോസ്റ്റീറോണാണ്.

ബീജോത്പാദനത്തിനു വൃഷണങ്ങള്‍ ഉറുപ്പ എന്ന സഞ്ചി (scrotum)യിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. ക്രിപ്റ്റോര്‍ക്കിഡ് (cryptorchid) എന്ന ജനിതക വൈകല്യമുള്ളവയില്‍ വൃഷണം ഉദരത്തിനുള്ളില്‍ തന്നെയായിരിക്കും സ്ഥിതിചെയ്യുക. ഇത്തരം മൃഗങ്ങള്‍ക്ക് ഭോഗാസക്തിയുണ്ടെങ്കിലും പ്രത്യുത്പാദനശേഷി കാണുകയില്ല. ആനകളില്‍ ഉദരത്തിനുള്ളില്‍ വൃക്കകള്‍ക്കു പുറകില്‍ ഇരുവശങ്ങളിലുമായിട്ടാണ് വൃഷണങ്ങള്‍ തൂങ്ങിക്കിടക്കുന്നത്.

പ്രകാശലഭ്യത, ദിവസത്തിന്റെ ദൈര്‍ഘ്യം, പ്രായം എന്നീ ഘടകങ്ങള്‍ വിവിധജാതി മൃഗങ്ങളില്‍ ബീജത്തിന്റെയും സ്റ്റീറോയിഡിന്റെയും ഉത്പാദനത്തെ സ്വാധീനിക്കുന്നു. പെണ്‍മൃഗങ്ങളുടെ അനാവര്‍ത്തക (anoestrum) അവസ്ഥയില്‍ സാധാരണയായി ആണ്‍മൃഗങ്ങളുടെ ശുക്ലത്തിന്റെ ഗുണവും ഭോഗാസക്തിയും കുറവായിരിക്കും.

ബീജനാളി വഴിയാണ് ബീജവും ശുക്ലവും പുറത്തേക്കുവരുന്നത്. ബീജനാളി വൃഷണത്തില്‍ നിന്നും അപഗനാളികളായി തുടങ്ങി ഡക്ടസ് ഡിഫറന്‍സ് (ductus deference) ആയി ഉദരത്തില്‍ കടന്നു വങ്ഷണപഥ(inguinal ring)ത്തിലൂടെ മൂത്രനാളിയുടെ അടിയില്‍ സംഗമിക്കുന്നു. ബീജവാഹിനിക്കുഴലുകളുടെ അഗ്രം ചില പ്രത്യേക ധര്‍മങ്ങള്‍ക്കായി വികാസം പ്രാപിച്ചിരിക്കുന്നു. അധിമുഷ്ക(epididymis) നാളഭാഗം ബീജകോശങ്ങളുടെ വളര്‍ച്ചയ്ക്കും സംഭരണത്തിനും പക്വമല്ലാത്ത ബീജകോശങ്ങളുടെ ആഗിരണത്തിനുമായി വര്‍ത്തിക്കുന്നു.

പ്രത്യുത്പാദനാനുബന്ധ ഗ്രന്ഥികള്‍.

ശുക്ലസഞ്ചി, പൗരുഷഗ്രന്ഥി, കൂപ്പേര്‍സ് ഗ്രന്ഥി (bulbourethral gland) എന്നിവ ശുക്ലരസം (seminal plasma) ഉത്പാദിപ്പിക്കുന്നു. ശുക്ലകുംഭ (ampullae)വും ഇതിനെ സഹായിക്കുന്നു. ഇതിന്റെയെല്ലാം ആകൃതിയും പ്രകൃതിയും ഓരോ സ്പീഷീസിലും വ്യത്യസ്തമായിരിക്കും.

ലിംഗം (ശിശ്നം).

സിലിണ്ടറാകൃതിയിലുള്ള ലിംഗം കകുന്ദരം (Ischium) എന്ന ശ്രോണിചക്രാസ്ഥി മുതല്‍ ഏകദേശം പൊക്കിളിനു മധ്യസ്ഥാനത്തുവരെയായി സ്ഥിതിചെയ്യുന്നു. ലിംഗത്തിനുള്ളിലെ മൂത്രനാളി (urethra)യിലൂടെ മൂത്രവും ശുക്ലവും കടന്നുപോകുന്നു.

ലിംഗോദ്ധാരണം നടക്കുന്നതു ധമനികള്‍ വഴി രക്തം ഉദ്ധാരണശേഷിയുള്ള കലകളില്‍ വന്നു നിറയുന്നതിനാലും തത്സമയം സിരകളിലൂടെ ശരീരത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുമാണ്. ഇസ്കിയോ കാവര്‍നോസസ് ( Ischio cavernosus) എന്ന പേശിയുടെ വികാസംമൂലമാണ് ലിംഗോദ്ധാരണം സംഭവിക്കുന്നത്. ഉദ്ധരിക്കപ്പെടുന്ന ലിംഗത്തിനു സ്പീഷീസിനനുസരിച്ചു ദൈര്‍ഘ്യവ്യാസവ്യത്യാസം ഉണ്ടാകും. കാള, ആട്, പന്നി എന്നീ മൃഗങ്ങളില്‍ ഉദ്ധാരണ സമയത്ത് 'S' ആകൃതിയിലുള്ള ലിംഗമടക്ക് നിവരുകയും ലിംഗത്തിനു നീളക്കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ലിംഗത്തിന്റെ വ്യാസത്തിനു മാറ്റമുണ്ടാകുന്നില്ല. മറിച്ച് പട്ടിക്കും കുതിരയ്ക്കും ഉദ്ധാരണസമയത്തു ലിംഗത്തിനു നീളവും വ്യാസവും കൂടുന്നു. (പട്ടിക-1)

പെണ്‍ജനനേന്ദ്രിയങ്ങള്‍

പെണ്‍ജനനേന്ദ്രിയങ്ങള്‍ (Female sex organs ) അണ്ഡാശയങ്ങള്‍, അണ്ഡനാളങ്ങള്‍, ഗര്‍ഭാശയം, ഗര്‍ഭാശയകണ്ഠം, യോനി, ഭഗദ്വാരം എന്നിവ ചേര്‍ന്നതാണു പെണ്‍മൃഗങ്ങളിലെ ലൈംഗികാവയവങ്ങള്‍. സ്തനഗ്രന്ഥികളും ഇതിലുള്‍പ്പെടുന്നു.

അണ്ഡാശയങ്ങള്‍.

സാധാരണമായി ഒരു ജോടി അണ്ഡാശയങ്ങള്‍ ഉദരാന്തര്‍ഭാഗത്തായി സ്ഥിതിചെയ്യുന്നു. അണ്ഡാശയത്തിന്റെ സ്ഥാനവും ആകൃതിയും ഓരോ സ്പീഷീസിലും വ്യത്യസ്തമാണ്. ആര്‍ത്തവാരംഭത്തോടുകൂടി അണ്ഡോത്പാദനം ആരംഭിക്കുന്നു. അണ്ഡാശയത്തിന്റെ വലുപ്പത്തെയും ആകൃതിയെയും നിയന്ത്രിക്കുന്നത് അതിലെ കോര്‍പൊറ ലൂട്ടിയ (corpora lutea) എന്ന ഗ്രന്ഥികളും ബുല്‍ബുദങ്ങളു(follicles)മാണ്.

പശുവിന്റ ഗര്‍ഭാശയം

മൃഗങ്ങളില്‍ ആര്‍ത്തവചക്രത്തിന് അഞ്ചു ഘട്ടങ്ങളുണ്ട്: പ്രോയീസ്ട്രം (prooestrum), ഈസ്ട്രം (oestrum), മെറ്റീസ്ട്രം (metoestrum), ഡയീസ്ട്രം (dioestrum), അനീസ്ട്രം (anoestrum). ഇവയുടെ സമയദൈര്‍ഘ്യം ഓരോ സ്പീഷീസിലും വിഭിന്നമാണ്. ആര്‍ത്തവചക്രത്തിന്റെ വിവിധഘട്ടങ്ങളുടെ തീവ്രതയും സമയദൈര്‍ഘ്യവും നിയന്ത്രിക്കുന്നതു ബാഹ്യപ്രചോദകങ്ങളായ വെളിച്ചം, കാഴ്ച, കേള്‍വി, ആഹാരലഭ്യത, സ്പര്‍ശനം, കാലാവസ്ഥ എന്നീ ഘടകങ്ങളാണ്. ഈ ഭൗതികഘടകങ്ങള്‍ ഹൈപ്പോത്തലാമസ്, പീയൂഷഗ്രന്ഥി, അണ്ഡാശയം, തൈറോയിഡ് ഗ്രന്ഥി, ഗര്‍ഭാശയം എന്നിവ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളും ഹോര്‍മോണുകളും വഴിയാണ് ആര്‍ത്തവചക്രത്തെ നിയന്ത്രിക്കുന്നത്.

സാധാരണയായി മൃഗങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിക്കഴിഞ്ഞാല്‍ ആര്‍ത്തവചക്രം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിനൊരു ഭംഗം ഉണ്ടാകുന്നത് ഗര്‍ഭാവസ്ഥയിലും പ്രസവശേഷം പാലൂട്ടുമ്പോഴുമാണ്. ചില സ്പീഷീസില്‍ കാലാവസ്ഥയും മറ്റു ചില ഘടകങ്ങളും ആര്‍ത്തവചക്രത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് അനീസ്ട്രം. ഇക്കാരണങ്ങളാലൊന്നുമല്ലാതെ ആര്‍ത്തവചക്രം നിലയ്ക്കുന്നത് അണ്ഡാശയങ്ങള്‍ക്കു രോഗം ബാധിക്കുമ്പോഴാണ്.

അണ്ഡവാഹി നാളങ്ങള്‍.

ഇവ അണ്ഡാശയം മുതല്‍ ഗര്‍ഭാശയം വരെ എത്തുന്നു. അണ്ഡാശയം ഉപരിഭാഗത്തിലൂടെ പുറന്തള്ളുന്ന അണ്ഡത്തെ ചോര്‍പ്പുരൂപത്തിലുള്ള അണ്ഡനാളമുഖം സ്വീകരിക്കുന്നു. ബീജസംയോജനം അണ്ഡനാളങ്ങളിലാണു നടക്കുന്നത്.

ഗര്‍ഭാശയം

ഗര്‍ഭാശയത്തിന്റെ വലുപ്പവും രൂപവും അതതു സ്പീഷീസിന്റെ വളര്‍ച്ചയെയും ഗര്‍ഭാശയ ശൃംഗങ്ങളു (uterine horn)ടെ നീളത്തെയും എത്ര ഭ്രൂണങ്ങളെയാണുള്‍ക്കൊള്ളേണ്ടത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

ഗര്‍ഭാശയകണ്ഠം

ഗര്‍ഭാശയത്തിലേക്കു പ്രവേശിക്കാനിടയുള്ള രോഗാണുക്കളെയും മറ്റും സാധാരണയായി തടയുന്നതു ഗര്‍ഭാശയകണ്ഠമാണ്. എന്നാല്‍ ഗര്‍ഭാശയത്തിനകത്തു ശുക്ളം നിക്ഷേപിക്കുന്ന മൃഗങ്ങളില്‍ ഗര്‍ഭാശയകണ്ഠം രോഗപ്രതിരോധ ധര്‍മം നിര്‍വഹിക്കുന്നില്ല.

ചിത്രം:Tablle1.png

യോനി.

ബാഹ്യജനനേന്ദ്രിയമായ യോനി ഗര്‍ഭാശയകണ്ഠം മുതല്‍ ഭഗദ്വാരം വരെ വ്യാപിച്ചിരിക്കുന്നു. മിക്ക സ്പീഷീസിലും സംഭോഗത്തിനുശേഷം ശുക്ളം യോനിയില്‍ സംഭരിക്കപ്പെടുന്നു. യോനിക്കു ബാഹ്യവും ആന്തരികവുമായ രണ്ടുജോടി പേശീപാളികളുണ്ട്. ഇവയുടെ ശക്തമായ വികാസ-സങ്കോചഫലമായിട്ടാണു രതിക്രീഡ സാക്ഷാത്കരിക്കപ്പെടുന്നത്.

ബാഹ്യജനനേന്ദ്രിയാവയവങ്ങള്‍.

ഇവ ഭഗദ്വാരം, കൃസരി (ഭഗമണി) എന്നിവയാണ്. കൃസരി ഒരു അവശിഷ്ടാവയവ (vestigeal organ)മാണ്. സംഭോഗത്തിലൂടെ ബീജസങ്കലനം നടത്താന്‍ ഇവ ഉപകരിക്കുന്നു (പട്ടിക-2).

ചിത്രം:Tablle5.png

പക്ഷികള്‍.

സസ്തനികളില്‍ നിന്നും വ്യത്യസ്തമായി പക്ഷികള്‍ മുട്ടയിട്ടാണ് കുഞ്ഞുവിരിക്കുന്നത്. കുഞ്ഞിന്റെ ഭ്രൂണദശയുടെ വളരെക്കുറച്ചു സമയം മാത്രം അമ്മയുടെ ഉദരത്തില്‍ കഴിഞ്ഞശേഷം ബാക്കി വളര്‍ച്ച ശരീരത്തിനു പുറത്താണു നടക്കുന്നത്. ബീജസങ്കലനം നടന്ന മുട്ട മാതാവിന്റെ ശരീരത്തില്‍ നിന്നു പുറത്തുവരുമ്പോള്‍ത്തന്നെ സ്വന്തമായി പോഷണത്തിനും വിസര്‍ജനത്തിനും മറ്റു ശാരീരിക ധര്‍മങ്ങള്‍ക്കും പ്രാപ്തമാണ്.

ആണ്‍ ജനനേന്ദ്രിയങ്ങള്‍.

പയര്‍മണി പോലുള്ള രണ്ടു വൃഷണങ്ങളാണ് ആണ്‍ പക്ഷിയുടെ പ്രത്യുത്പാദനാവയവം. വൃക്കകള്‍ക്കു മുന്നിലാണവ സ്ഥിതിചെയ്യുന്നത്. ബീജനാളി വളരെ ചെറുതാണ്. വളര്‍ച്ചയെത്തിയ ബീജങ്ങള്‍ ഡക്റ്റസ് ഡിഫറന്‍സിന്റെ അറ്റത്താണു സംഭരിച്ചുവയ്ക്കുന്നത്. സസ്തനികളില്‍ കാണുന്ന അനുബന്ധഗ്രന്ഥികള്‍ പക്ഷികളിലില്ല.

പെണ്‍ ജനനേന്ദ്രിയങ്ങള്‍.

പെണ്‍കുതിരയുടെ ജനനേന്ദ്രിയങ്ങള്‍

എല്ലാ വളര്‍ത്തുപക്ഷികളിലും ഇടത്തെ അണ്ഡാശയം മാത്രമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. വലത്തെ അണ്ഡാശയം ഒരു അവശിഷ്ടകലയായി പരിണമിച്ചിരിക്കുന്നു. ഇവ വൃക്കകള്‍ക്കു മുന്നിലായി സ്ഥിതിചെയ്യുന്നു. അണ്ഡനാളങ്ങള്‍ വളരെ നീണ്ടതും ഇലാസ്തികതയുള്ളതുമാണ്. ഇതിന് അഞ്ചുഭാഗങ്ങളുണ്ട്: ഇന്‍ഫെന്റിബുലം (infentibulam),മാഗ്നം (magnum), ഇസ്തുമസ് (isthumus), ഗര്‍ഭാശയം, യോനി.

ചിത്രം:Tabllle6.png

ഒരു മുട്ടയുടെ രൂപീകരണം പൂര്‍ണമായിത്തീരാന്‍ ഇരുപത്തഞ്ചര മണിക്കൂര്‍ സമയം വേണം.

(ഡോ. പി.ആര്‍. ഉമാശങ്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍