This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്ല കുത്തുബ് ഷാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 6: വരി 6:
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി, കെ.പി. സിങ്)
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി, കെ.പി. സിങ്)
-
[[Category:ജീവചരിത്രം‍‍]]
+
[[Category:ജീവചരിത്രം]]

Current revision as of 07:06, 9 ഏപ്രില്‍ 2008

അബ്ദുല്ല കുത്തുബ് ഷാ (1613 - 72)

ബാമിനി വംശത്തിന്റെ പതനത്തെത്തുടര്‍ന്ന് സ്വതന്ത്രരാജ്യമായിത്തീര്‍ന്ന ഗോല്‍ക്കൊണ്ടയില്‍ ഭരണം നടത്തിയ കുത്തുബ് ഷാഹി വംശത്തിലെ രാജാവ്. പതിമൂന്നാമത്തെ വയസ്സില്‍ സ്ഥാനാരോഹണം നടത്തി. അലസനും ആഡംബരപ്രിയനുമായ അബ്ദുല്ല കുത്തുബ് ഷാ ഭരണകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നില്ല. ആദ്യം മാതാവും പിന്നീട് ജാമാതാവും ഭരണകാര്യങ്ങള്‍ നടത്തിവന്നു. മുഗള്‍ചക്രവര്‍ത്തിമാരുമായി ഇദ്ദേഹത്തിന് പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. 1636-ല്‍ ഗോല്‍ക്കൊണ്ട ആക്രമിക്കാന്‍ പുറപ്പെട്ട ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മേല്ക്കോയ്മ ഇദ്ദേഹം അംഗീകരിക്കുകയും ചക്രവര്‍ത്തിക്ക് കപ്പം കൊടുക്കുകയും ചെയ്തു. അറംഗസീബ് ഡക്കാണില്‍ വൈസ്രോയി ആയിരുന്നപ്പോള്‍ കുത്തുബ് ഷായ്ക്കെതിരെ മീര്‍ജുംലയെ (കുത്തുബ്ഷായുടെ പ്രധാനമന്ത്രി) സഹായിക്കുകയും ഗോല്‍ക്കൊണ്ട ആക്രമിക്കുകയും ചെയ്തു. ഗോല്‍ക്കൊണ്ടയെ നിശ്ശേഷം കീഴടക്കണമെന്ന് അറംഗസീബ് ആഗ്രഹിച്ചെങ്കിലും ഷാജഹാന്റെ നിര്‍ദേശപ്രകാരം ഈ ഉദ്യമത്തില്‍നിന്നും പിന്‍വാങ്ങി. ഇക്കാലത്ത് കുത്തുബ്ഷായെ വധിക്കാനുള്ള ഒരു ശ്രമം നടന്നു (1656). പക്ഷേ, ഇദ്ദേഹം രക്ഷപ്പെട്ടു. പിന്നീട് മരണംവരെ തന്റെ കൊട്ടാരത്തില്‍ നിന്ന് പുറത്തുപോയില്ല. അറംഗസീബ് തന്ത്രപൂര്‍വം തന്റെ മകനെക്കൊണ്ട് കുത്തുബ്ഷായുടെ മകളെ വിവാഹം ചെയ്യിക്കുകയും ഇദ്ദേഹത്തിന്റെ പിന്‍ഗാമിയാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഫലപുഷ്ടിയും, ഉരുക്ക്, വൈരം നിക്ഷേപങ്ങളും, തുണിവ്യവസായവും, മസൂലിപട്ടണത്തെ വിദേശവ്യാപാരവും കുത്തുബ്ഷായുടെ കാലത്ത് ഗോല്‍ക്കൊണ്ടയെ ഒരു സമ്പന്നരാജ്യമെന്ന നിലയില്‍ ഉയര്‍ത്തിയിരുന്നു.

ഉര്‍ദുവിലും പേര്‍ഷ്യനിലും ദക്ഖിനിയിലും കുത്തുബ്ഷാ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഉര്‍ദുവിലെ ആരംഭകാല കവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന് സമുന്നതമായ സ്ഥാനമാണുള്ളത്. സൂഫീകവികളുടെ നിഗൂഢാത്മകരീതിയില്‍ ഇദ്ദേഹം എഴുതിയ ഗാനങ്ങളും കവിതകളും ആശയപുഷ്കലങ്ങളും കലാസുഭഗങ്ങളുമാണ്. കുത്തുബ്ഷായുടെ കൃതികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

(പ്രൊഫ. കെ. കുഞ്ഞിപ്പക്കി, കെ.പി. സിങ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍