This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധികാരി (ധര്‍മശാസ്ത്രത്തില്‍)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അധികാരി (ധര്‍മശാസ്ത്രത്തില്‍) = കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും ...) |
|||
വരി 27: | വരി 27: | ||
(എം.എച്ച്. ശാസ്ത്രികള്‍) | (എം.എച്ച്. ശാസ്ത്രികള്‍) | ||
+ | [[Category:തത്ത്വശാസ്ത്രം]] |
Current revision as of 11:19, 8 ഏപ്രില്‍ 2008
അധികാരി (ധര്‍മശാസ്ത്രത്തില്‍)
കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും പ്രയോജനം അനുഭവിക്കുന്നതിന് അര്‍ഹതയുള്ള വ്യക്തി. ഹൈന്ദവ ധര്‍മശാസ്ത്രങ്ങളനുസരിച്ച് എല്ലാ കര്‍മങ്ങള്‍ക്കും ജ്ഞാനത്തിനും എല്ലാവരും അധികാരികളല്ല. അധികാരിഭേദങ്ങളും അവര്‍ക്കനുയോജ്യങ്ങളായ അനുഷ്ഠാനപദ്ധതികളും ആ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
'ഇഷ്ടാപൂര്‍ത്തം ദ്വിജാതീനാം
ധര്‍മഃ സാമാന്യ ഉച്യതേ
അധികാരീഭവേത്ശൂദ്രഃ
പൂര്‍ത്തേ, ധര്‍മേ ന വൈദികേ'.
ഇഷ്ടമെന്നും പൂര്‍ത്തമെന്നും രണ്ടുവിധം കര്‍മങ്ങളുണ്ട്. (രണ്ടിനേയും ചേര്‍ത്ത് ഇഷ്ടാപൂര്‍ത്തം എന്നു വിളിക്കുന്നു.) അഗ്നിഹോത്രം, തപസ്സ്, സത്യം, വേദാധ്യയനം, ആതിഥ്യം, വൈശ്വദേവം എന്നിവ ഇഷ്ടകര്‍മങ്ങളാണ്. ഇവ വൈദികകര്‍മങ്ങളുമാണ്. കുളങ്ങള്‍, കിണറുകള്‍ കുഴിപ്പിക്കല്‍, ക്ഷേത്രം പണിയിക്കല്‍, അന്നദാനം, ഉദ്യാനനിര്‍മാണം എന്നിവ പൂര്‍ത്തകര്‍മങ്ങളാണ്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ മൂന്നു കൂട്ടര്‍ക്കും ഇഷ്ടവും പൂര്‍ത്തവും സാമാന്യമായി വിധിച്ചിട്ടുള്ള കര്‍മങ്ങളാണ്. എന്നാല്‍ ശൂദ്രന് പൂര്‍ത്തത്തില്‍ മാത്രമേ അധികാരമുള്ളൂ; ഇഷ്ടകര്‍മത്തിലില്ല. അതുപോലെ ദേവന്‍മാരെയും പിതൃക്കളെയും സംബന്ധിച്ചുള്ള കര്‍മങ്ങളില്‍ സ്നാനം ചെയ്തവന്‍ മാത്രമേ അധികാരിയാവുന്നുള്ളൂ എന്ന് ആചാര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വര്‍ണാശ്രമവ്യവസ്ഥയും മറ്റും ഊര്‍ജിതമായിരുന്ന പഴയകാലത്ത് പ്രസ്തുത നിര്‍ദേശങ്ങള്‍ക്ക് സമുദായമധ്യത്തില്‍ പ്രായേണ നിയമപ്രാബല്യം തന്നെ ഉണ്ടായിരുന്നു എന്നു കരുതാം.
വേദാന്തമതമനുസരിച്ച് അധികാരി, ഉത്തമന്‍, മധ്യമന്‍, അധമന്‍ എന്നിങ്ങനെ പിന്നെയും മൂന്നു വിധത്തിലുണ്ട്. വിഹിതമായ സര്‍വകര്‍മങ്ങളും ഉപേക്ഷിച്ച് നിരാകാരമായ ബ്രഹ്മത്തെ അറിയുന്നതിന് അര്‍ഹനാണ് ഉത്തമനായ അധികാരി. മധ്യമാധികാരിക്ക് വിഹിതമായ കര്‍മങ്ങള്‍ തുടര്‍ന്ന് അനുഷ്ഠിച്ച് സോപാധികമായ ബ്രഹ്മത്തെ ഉപാസിക്കാവുന്നതാണ്. അധമാധികാരിയാണെങ്കില്‍ അയാള്‍ വിഹിതമായ എല്ലാ കര്‍മങ്ങളും അനുഷ്ഠിച്ചുകൊണ്ട് ബ്രഹ്മത്തെ രൂപം കല്പിച്ച് ഉപാസിക്കണം. ഏതൊരുകാര്യത്തിലേര്‍പ്പെടുമ്പോഴും നിര്‍ദിഷ്ടമായ വിധത്തില്‍ അധികാരിയായിരിക്കേണ്ടത് ഫലസിദ്ധിക്ക് അനുപേക്ഷണീയമാണ്.
ഏതു ഭാരതീയ ശാസ്ത്രഗ്രന്ഥത്തിലും പ്രാരംഭത്തില്‍ തന്നെ വിഷയം, സംബന്ധം, അധികാരി, പ്രയോജനം എന്നിങ്ങനെ നാലു അനുബന്ധങ്ങള്‍ (ഇവയ്ക്ക് നാലുംകൂടി അനുബന്ധചതുഷ്ടയം എന്നാണ് പേര്) കൊടുത്തിരിക്കും. അധികാരി എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നതും പ്രസ്തുത ശാസ്ത്രം പഠിക്കുന്നതിന് അര്‍ഹതയുള്ളവന്‍ എന്നാണ്. ഉദാഹരണമായി പൂര്‍വമീമാംസാദര്‍ശനത്തിലെ (ജൈമിനി സൂത്രങ്ങള്‍) ആദ്യത്തെ സൂത്രമായ 'അഥഅതഃ ധര്‍മജിജ്ഞാസ' എന്നതില്‍ 'അഥ' എന്ന ശബ്ദം വ്യാഖ്യാനിക്കുമ്പോള്‍, വേദം മുഴുവന്‍ ഗുരുവിങ്കല്‍നിന്നും യഥാവിധി അധ്യയനം ചെയ്തവനാണ് ധര്‍മത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അധികാരി എന്ന് സമര്‍ഥിച്ചിട്ടുണ്ട്. പഴയ ധര്‍മശാസ്ത്രപ്രകാരമുള്ളതും വര്‍ണാശ്രമവ്യവസ്ഥകളില്‍ മാത്രം അധിഷ്ഠിതവുമായ അധികാരിവിചാരം ഇന്ന് ലുപ്തപ്രായമായിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതിലടങ്ങിയ താത്ത്വികമായ അംശം എന്നും അംഗീകാരയോഗ്യമാണ്.
സ്വാമി, യജമാനന്‍, അവകാശി, ഭരണച്ചുമതലവഹിക്കുന്ന
വന്‍ എന്നീ അര്‍ഥങ്ങളിലും അധികാരി എന്ന പദം പ്രയോഗത്തിലുണ്ട്.
(എം.എച്ച്. ശാസ്ത്രികള്‍)