This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിന്‍സെങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജിന്‍സെങ് == ==Ginseng== ഔഷധസസ്യം. അരേലിയേസ് (Araliaceae) സസ്യകുടുംബത്തിലെ ...) |
(→Ginseng) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
ഔഷധസസ്യം. അരേലിയേസ് (Araliaceae) സസ്യകുടുംബത്തിലെ ഔഷധി. ഇതു പനാക്സ് (Panax) ജീനസ്സില്‍പ്പെടുന്നു. പനാക്സ് ക്വിന്‍ക്വിഫോളിയസ് (P. quinquefolius) അമേരിക്കന്‍ ഇനവും പനാക്സ് സ്യുഡോജിന്‍സെങ് (P. pseudoginseng) ഇന്ത്യന്‍ ഇന(ആരോഗ്യപ്പച്ച)വുമാണ്. ഇതിനോട് ഏറെ സാദൃശ്യമുള്ള കുറിയ ഇനം ജിന്‍സെങ് (P. trifolius-dwarf ginseng) | ഔഷധസസ്യം. അരേലിയേസ് (Araliaceae) സസ്യകുടുംബത്തിലെ ഔഷധി. ഇതു പനാക്സ് (Panax) ജീനസ്സില്‍പ്പെടുന്നു. പനാക്സ് ക്വിന്‍ക്വിഫോളിയസ് (P. quinquefolius) അമേരിക്കന്‍ ഇനവും പനാക്സ് സ്യുഡോജിന്‍സെങ് (P. pseudoginseng) ഇന്ത്യന്‍ ഇന(ആരോഗ്യപ്പച്ച)വുമാണ്. ഇതിനോട് ഏറെ സാദൃശ്യമുള്ള കുറിയ ഇനം ജിന്‍സെങ് (P. trifolius-dwarf ginseng) | ||
- | ജോര്‍ജിയ(യു.എസ്.)യിലും നൊവസ്കോഷ്യ മുതല്‍ വിസ്കോണ്‍സിന്‍ വരെയുള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു. | + | |
+ | [[ചിത്രം:Jinseg.png|125px|thumb|ജിന്‍സെങ്]] | ||
+ | |||
+ | ജോര്‍ജിയ(യു.എസ്.)യിലും നൊവസ്കോഷ്യ മുതല്‍ വിസ്കോണ്‍സിന്‍ വരെയുള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു. | ||
ഇന്ത്യന്‍ ഇനം നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 1800 മുതല്‍ 3600 വരെ മീ. ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്നു. ചൈനാക്കാരാണ് ഇത് ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. ഇതിന്റെ പ്രകന്ദം തിരശ്ചീനമായി കിഴങ്ങുപോലിരിക്കും. കാണ്ഡം 15-38 സെ.മീ. ഉയരത്തില്‍ നിവര്‍ന്നു വളരുന്നു. കാണ്ഡാഗ്രത്തില്‍ ഇലകള്‍ കൂട്ടമായി കാണപ്പെടുന്നു. ഇലഞെടുപ്പിന് 15-25 സെ.മീ. നീളമുണ്ടായിരിക്കും. ഇലകളുടെ ചുവടുഭാഗത്തായി അനുപര്‍ണങ്ങളുണ്ട്. ഇലകള്‍ക്ക് മൂന്നോ അഞ്ചോ പര്‍ണക(പത്രക)ങ്ങളുണ്ടായിരിക്കും. പത്രകങ്ങള്‍ 5-15 സെ.മീ. നീളവും 1.5-3.2 സെ.മീ. വീതിയുമുള്ളവയാണ്. ഇലകള്‍ തിളക്കമുള്ളവയും അരികുകള്‍ ദന്തുരവുമാണ്. അംബല്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും ദ്വിലിംഗിയും സഹപത്രത്തോടുകൂടിയതുമായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമാണ്. കേസരതന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. അഞ്ച് അറകളുള്ള അണ്ഡാശയമാണിതിന്. കടും ചുവപ്പുനിറമുള്ള ഡ്രൂപ്പാണു ഫലം. അഞ്ചുവിത്തുകളുണ്ടായിരിക്കും. | ഇന്ത്യന്‍ ഇനം നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 1800 മുതല്‍ 3600 വരെ മീ. ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്നു. ചൈനാക്കാരാണ് ഇത് ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. ഇതിന്റെ പ്രകന്ദം തിരശ്ചീനമായി കിഴങ്ങുപോലിരിക്കും. കാണ്ഡം 15-38 സെ.മീ. ഉയരത്തില്‍ നിവര്‍ന്നു വളരുന്നു. കാണ്ഡാഗ്രത്തില്‍ ഇലകള്‍ കൂട്ടമായി കാണപ്പെടുന്നു. ഇലഞെടുപ്പിന് 15-25 സെ.മീ. നീളമുണ്ടായിരിക്കും. ഇലകളുടെ ചുവടുഭാഗത്തായി അനുപര്‍ണങ്ങളുണ്ട്. ഇലകള്‍ക്ക് മൂന്നോ അഞ്ചോ പര്‍ണക(പത്രക)ങ്ങളുണ്ടായിരിക്കും. പത്രകങ്ങള്‍ 5-15 സെ.മീ. നീളവും 1.5-3.2 സെ.മീ. വീതിയുമുള്ളവയാണ്. ഇലകള്‍ തിളക്കമുള്ളവയും അരികുകള്‍ ദന്തുരവുമാണ്. അംബല്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും ദ്വിലിംഗിയും സഹപത്രത്തോടുകൂടിയതുമായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമാണ്. കേസരതന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. അഞ്ച് അറകളുള്ള അണ്ഡാശയമാണിതിന്. കടും ചുവപ്പുനിറമുള്ള ഡ്രൂപ്പാണു ഫലം. അഞ്ചുവിത്തുകളുണ്ടായിരിക്കും. |
Current revision as of 08:01, 21 ഫെബ്രുവരി 2016
ജിന്‍സെങ്
Ginseng
ഔഷധസസ്യം. അരേലിയേസ് (Araliaceae) സസ്യകുടുംബത്തിലെ ഔഷധി. ഇതു പനാക്സ് (Panax) ജീനസ്സില്‍പ്പെടുന്നു. പനാക്സ് ക്വിന്‍ക്വിഫോളിയസ് (P. quinquefolius) അമേരിക്കന്‍ ഇനവും പനാക്സ് സ്യുഡോജിന്‍സെങ് (P. pseudoginseng) ഇന്ത്യന്‍ ഇന(ആരോഗ്യപ്പച്ച)വുമാണ്. ഇതിനോട് ഏറെ സാദൃശ്യമുള്ള കുറിയ ഇനം ജിന്‍സെങ് (P. trifolius-dwarf ginseng)
ജോര്‍ജിയ(യു.എസ്.)യിലും നൊവസ്കോഷ്യ മുതല്‍ വിസ്കോണ്‍സിന്‍ വരെയുള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു.
ഇന്ത്യന്‍ ഇനം നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 1800 മുതല്‍ 3600 വരെ മീ. ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്നു. ചൈനാക്കാരാണ് ഇത് ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. ഇതിന്റെ പ്രകന്ദം തിരശ്ചീനമായി കിഴങ്ങുപോലിരിക്കും. കാണ്ഡം 15-38 സെ.മീ. ഉയരത്തില്‍ നിവര്‍ന്നു വളരുന്നു. കാണ്ഡാഗ്രത്തില്‍ ഇലകള്‍ കൂട്ടമായി കാണപ്പെടുന്നു. ഇലഞെടുപ്പിന് 15-25 സെ.മീ. നീളമുണ്ടായിരിക്കും. ഇലകളുടെ ചുവടുഭാഗത്തായി അനുപര്‍ണങ്ങളുണ്ട്. ഇലകള്‍ക്ക് മൂന്നോ അഞ്ചോ പര്‍ണക(പത്രക)ങ്ങളുണ്ടായിരിക്കും. പത്രകങ്ങള്‍ 5-15 സെ.മീ. നീളവും 1.5-3.2 സെ.മീ. വീതിയുമുള്ളവയാണ്. ഇലകള്‍ തിളക്കമുള്ളവയും അരികുകള്‍ ദന്തുരവുമാണ്. അംബല്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറുതും ദ്വിലിംഗിയും സഹപത്രത്തോടുകൂടിയതുമായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമാണ്. കേസരതന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. അഞ്ച് അറകളുള്ള അണ്ഡാശയമാണിതിന്. കടും ചുവപ്പുനിറമുള്ള ഡ്രൂപ്പാണു ഫലം. അഞ്ചുവിത്തുകളുണ്ടായിരിക്കും.
ജിന്‍സെങ്ങിന്റെ കിഴങ്ങാണ് ഔഷധമായുപയോഗിക്കുന്നത്. കീലാകൃതിയിലുള്ള മൂപ്പെത്തിയ കിഴങ്ങ് മാസംളമായിരിക്കും. കിഴങ്ങിന് ഒരു പ്രത്യേക മണമുണ്ടായിരിക്കും. സസ്യഭാഗങ്ങള്‍ ഞെരടിയാല്‍ പ്രത്യേക മണം അനുഭവപ്പെടും. വിത്തു നട്ടശേഷം ആറു വര്‍ഷം കഴിഞ്ഞാണ് കിഴങ്ങു ശേഖരിക്കുന്നത്. കിഴങ്ങിന്റെ മണം, ആകൃതി, രുചി, തരം, അടയാളങ്ങള്‍, കൃഷി ചെയ്ത സ്ഥലം തുടങ്ങിയവയാണു കിഴങ്ങിന്റെ വില നിശ്ചയിക്കുന്ന മാനദണ്ഡം. വന്യ ഇനം കിഴങ്ങാണ് കൃഷി ചെയ്യപ്പെടുന്നവയെക്കാള്‍ മെച്ചമായി കരുതപ്പെടുന്നത്.
കിഴങ്ങ് ഒരു സര്‍വരോഗനിവാരണ ഔഷധമായി കണക്കാക്കപ്പെടുന്നു. ഇതു കാമോദ്ദീപക വസ്തുവായി ഉപയോഗിക്കുന്നു. ജ്വരം, ദഹനക്കേട്, ഛര്‍ദി എന്നിവയ്ക്ക് ഔഷധമാണ്. കഫം ഇളക്കുകയും, നാഡീബലവും ശക്തിയും വര്‍ധിപ്പിക്കുകയും ചെയ്യും. വെള്ളത്തില്‍ കലക്കി സത്തെടുത്താണ് ഔഷധങ്ങളില്‍ ചേര്‍ക്കുന്നത്. ചര്‍വണം ചെയ്യുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു.