This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞൊട്ടാഞൊടിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഞൊട്ടാഞൊടിയന്‍== ==Country gooseberry== [[ചിത്രം:Country gooseberry.png|200px|right|thumb|ഞൊട്ടാഞൊട...)
(Country gooseberry)
 
വരി 2: വരി 2:
==Country gooseberry==
==Country gooseberry==
-
 
-
 
-
 
[[ചിത്രം:Country gooseberry.png|200px|right|thumb|ഞൊട്ടാഞൊടിയന്‍]]

സൊളാനേസി (Solanaceae)  സസ്യകുടുംബത്തില്‍പ്പെടുന്ന ഏക വര്‍ഷി. ഞൊടിഞൊട്ട എന്നും പേരുണ്ട്. ശാസ്ത്രനാമം: ഫൈസാലിസ് മിനിമ (Physalis minima). സഞ്ചി (ബ്ലാഡര്‍) എന്നര്‍ഥം വരുന്ന ഫൈസാലിസ് എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ പേര് നിഷ്പന്നമായിരിക്കുന്നത്. പുഷ്പത്തിന്റെ ചിരസ്ഥായിയായ ബാഹ്യദളങ്ങള്‍ വളര്‍ന്നു സഞ്ചിപോലെയായി ഫലത്തിനെ പൊതിയുന്നു. ഇംഗ്ലീഷില്‍ കേപ്പ് ഗൂസ്ബെറി (cape gooseberry) എന്നറിയപ്പെടുന്ന ഫൈസാലിസ് പെറുവിയാന (Physalis peruviana) എന്ന ഇനത്തിനു ഞൊടിഞൊട്ട, ഞൊട്ടാഞൊടിയന്‍ എന്നീ പേരുകളാണ് മലയാളത്തില്‍ പറയുന്നത്. ദക്ഷിണ അമേരിക്കയിലും കേരളത്തിലും സ്വാദിഷ്ടമായ ഫലത്തിനുവേണ്ടി ഇതു നട്ടുവളര്‍ത്തുന്നുണ്ട്.

+
ഞൊട്ടാഞൊടിയന്‍ തണുപ്പും തണലുമുള്ള പ്രദേശങ്ങളില്‍ വളരുന്നു. മഴക്കാലത്തു കൃഷിയിടങ്ങളില്‍ ഒരു കളയായിട്ടാണ് ഇവ വളരുന്നത്. ഇലകള്‍ ഏകാന്തരന്യാസത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഹൃദയാകാരവും ഇളം പച്ചനിറവുമുള്ള ഇലകളില്‍ ചെറുലോമങ്ങളുണ്ട്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും കേസരങ്ങളും അഞ്ചെണ്ണമാണ്. ബാഹ്യദളങ്ങള്‍ സഞ്ചിപോലെ വികസിച്ചു ഫലത്തെ ആവരണം ചെയ്യുന്നു. ദളങ്ങളുടെചുവടുഭാഗത്തിനു കടുംചുവപ്പു നിറമായിരിക്കും. അഞ്ചു കേസരങ്ങളും ദളങ്ങളുടെ ചുവടു ഭാഗത്ത് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. അനേകം അണ്ഡങ്ങളുള്ള രണ്ടറകളോടുകൂടിയ അണ്ഡാശയമാണുള്ളത്. വര്‍ത്തികലോലമാണ്. വര്‍ത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അനേകം വിത്തുകളുള്ള ഉരുണ്ട ബെറിയാണ് ഫലം. ഇവ ത്രിദോഷങ്ങളെ ശമിപ്പിക്കാനുള്ള ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു; മൂത്രശോധകവും വിരേചനൗഷധവുമാണ്.  കര്‍ണരോഗം, അര്‍ശസ്, പ്ലീഹാ-ഗുഹ്യരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനും ഫലം ഉപയോഗിക്കുന്നു.
-
 
+
-
ഞൊട്ടാഞൊടിയന്‍ തണുപ്പും തണലുമുള്ള പ്രദേശങ്ങളില്‍ വളരുന്നു. മഴക്കാലത്തു കൃഷിയിടങ്ങളില്‍ ഒരു കളയായിട്ടാണ് ഇവ വളരുന്നത്. ഇലകള്‍ ഏകാന്തരന്യാസത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഹൃദയാകാരവും ഇളം പച്ചനിറവുമുള്ള ഇലകളില്‍ ചെറുലോമങ്ങളുണ്ട്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും കേസരങ്ങളും അഞ്ചെണ്ണമാണ്. ബാഹ്യദളങ്ങള്‍ സഞ്ചിപോലെ വികസിച്ചു ഫലത്തെ ആവരണം ചെയ്യുന്നു. ദളങ്ങളുടെചുവടുഭാഗത്തിനു കടുംചുവപ്പു നിറമായിരിക്കും. അഞ്ചു കേസരങ്ങളും ദളങ്ങളുടെ ചുവടു ഭാഗത്ത് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. അനേകം അണ്ഡങ്ങളുള്ള രണ്ടറകളോടുകൂടിയ അണ്ഡാശയമാണുള്ളത്. വര്‍ത്തികലോലമാണ്. വര്‍ത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അനേകം വിത്തുകളുള്ള ഉരുണ്ട ബെറിയാണ് ഫലം. ഇവ ത്രിദോഷങ്ങളെ ശമിപ്പിക്കാനുള്ള ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു; മൂത്രശോധകവും വിരേചനൌഷധവുമാണ്.  കര്‍ണരോഗം, അര്‍ശസ്, പ്ലീഹാ-ഗുഹ്യരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനും ഫലം ഉപയോഗിക്കുന്നു.
+

Current revision as of 17:10, 13 ഫെബ്രുവരി 2016

ഞൊട്ടാഞൊടിയന്‍

Country gooseberry

ഞൊട്ടാഞൊടിയന്‍

സൊളാനേസി (Solanaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഏക വര്‍ഷി. ഞൊടിഞൊട്ട എന്നും പേരുണ്ട്. ശാസ്ത്രനാമം: ഫൈസാലിസ് മിനിമ (Physalis minima). സഞ്ചി (ബ്ലാഡര്‍) എന്നര്‍ഥം വരുന്ന ഫൈസാലിസ് എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ പേര് നിഷ്പന്നമായിരിക്കുന്നത്. പുഷ്പത്തിന്റെ ചിരസ്ഥായിയായ ബാഹ്യദളങ്ങള്‍ വളര്‍ന്നു സഞ്ചിപോലെയായി ഫലത്തിനെ പൊതിയുന്നു. ഇംഗ്ലീഷില്‍ കേപ്പ് ഗൂസ്ബെറി (cape gooseberry) എന്നറിയപ്പെടുന്ന ഫൈസാലിസ് പെറുവിയാന (Physalis peruviana) എന്ന ഇനത്തിനു ഞൊടിഞൊട്ട, ഞൊട്ടാഞൊടിയന്‍ എന്നീ പേരുകളാണ് മലയാളത്തില്‍ പറയുന്നത്. ദക്ഷിണ അമേരിക്കയിലും കേരളത്തിലും സ്വാദിഷ്ടമായ ഫലത്തിനുവേണ്ടി ഇതു നട്ടുവളര്‍ത്തുന്നുണ്ട്.

ഞൊട്ടാഞൊടിയന്‍ തണുപ്പും തണലുമുള്ള പ്രദേശങ്ങളില്‍ വളരുന്നു. മഴക്കാലത്തു കൃഷിയിടങ്ങളില്‍ ഒരു കളയായിട്ടാണ് ഇവ വളരുന്നത്. ഇലകള്‍ ഏകാന്തരന്യാസത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഹൃദയാകാരവും ഇളം പച്ചനിറവുമുള്ള ഇലകളില്‍ ചെറുലോമങ്ങളുണ്ട്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും കേസരങ്ങളും അഞ്ചെണ്ണമാണ്. ബാഹ്യദളങ്ങള്‍ സഞ്ചിപോലെ വികസിച്ചു ഫലത്തെ ആവരണം ചെയ്യുന്നു. ദളങ്ങളുടെചുവടുഭാഗത്തിനു കടുംചുവപ്പു നിറമായിരിക്കും. അഞ്ചു കേസരങ്ങളും ദളങ്ങളുടെ ചുവടു ഭാഗത്ത് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. അനേകം അണ്ഡങ്ങളുള്ള രണ്ടറകളോടുകൂടിയ അണ്ഡാശയമാണുള്ളത്. വര്‍ത്തികലോലമാണ്. വര്‍ത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അനേകം വിത്തുകളുള്ള ഉരുണ്ട ബെറിയാണ് ഫലം. ഇവ ത്രിദോഷങ്ങളെ ശമിപ്പിക്കാനുള്ള ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു; മൂത്രശോധകവും വിരേചനൗഷധവുമാണ്. കര്‍ണരോഗം, അര്‍ശസ്, പ്ലീഹാ-ഗുഹ്യരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനും ഫലം ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍