This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിപ്സി ശലഭം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജിപ്സി ശലഭം== ==Gypsy Moth== ലൈമന്‍ട്രൈഡേ (Lymantriidae) കുടുംബത്തില്‍പ്പെട്...) |
(→Gypsy Moth) |
||
വരി 7: | വരി 7: | ||
ആണ്‍-പെണ്‍ ജിപ്സികള്‍ക്കു വലുപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് ആണ്‍ ശലഭങ്ങളെക്കാള്‍ വലുപ്പക്കൂടുതലുണ്ട്. പെണ്‍ ശലഭത്തിനു വെള്ള കലര്‍ന്ന ഇളം തവിട്ടു നിറമാണ്; ചിറകുകളില്‍ ഇരുണ്ട തരംഗിതമായ അടയാളങ്ങളുണ്ട്. ആണ്‍ ശലഭത്തിന് ഇരുണ്ട തവിട്ടുനിറമാണ്; ചിറകുകളില്‍ നിരനിരയായി ഇരുണ്ട അടയാളങ്ങളുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് അധികദൂരം പറക്കാനാവില്ല. അല്പദൂരം ചിറകടിച്ചു സഞ്ചരിക്കാനേ കഴിയൂ. പുഴുക്കള്‍ കാറ്റില്‍ പറന്ന് ദൂരസ്ഥലങ്ങളില്‍ എത്തിയോ മുട്ടക്കൂട്ടങ്ങള്‍ യാദൃച്ഛികമായി മനുഷ്യന്‍ വഴി മറ്റു സ്ഥലങ്ങളില്‍ എത്തിയോ ആണ് ശലഭത്തിന്റെ വ്യാപനം നടക്കുന്നത്. | ആണ്‍-പെണ്‍ ജിപ്സികള്‍ക്കു വലുപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് ആണ്‍ ശലഭങ്ങളെക്കാള്‍ വലുപ്പക്കൂടുതലുണ്ട്. പെണ്‍ ശലഭത്തിനു വെള്ള കലര്‍ന്ന ഇളം തവിട്ടു നിറമാണ്; ചിറകുകളില്‍ ഇരുണ്ട തരംഗിതമായ അടയാളങ്ങളുണ്ട്. ആണ്‍ ശലഭത്തിന് ഇരുണ്ട തവിട്ടുനിറമാണ്; ചിറകുകളില്‍ നിരനിരയായി ഇരുണ്ട അടയാളങ്ങളുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് അധികദൂരം പറക്കാനാവില്ല. അല്പദൂരം ചിറകടിച്ചു സഞ്ചരിക്കാനേ കഴിയൂ. പുഴുക്കള്‍ കാറ്റില്‍ പറന്ന് ദൂരസ്ഥലങ്ങളില്‍ എത്തിയോ മുട്ടക്കൂട്ടങ്ങള്‍ യാദൃച്ഛികമായി മനുഷ്യന്‍ വഴി മറ്റു സ്ഥലങ്ങളില്‍ എത്തിയോ ആണ് ശലഭത്തിന്റെ വ്യാപനം നടക്കുന്നത്. | ||
+ | |||
+ | [[ചിത്രം:Jipsi butterfly.png|200px|right|thumb|ജിപ്സി ശലഭം]] | ||
മധ്യവേനല്‍ക്കാലത്ത് പെണ്‍ ജിപ്സി മരക്കൊമ്പുകളിലോ പാറപ്പൊത്തുകളിലോ കെട്ടിടങ്ങളിലോ മുട്ടയിടുന്നു. 200 മുതല്‍ 1000 വരെ മുട്ടകള്‍ സു. 2.5 സെ.മീ. നീളമുള്ള മഞ്ഞ പിണ്ഡമായി നിക്ഷേപിക്കുന്നു. പെണ്‍ ശലഭത്തിന്റെ ശരീരത്തിലുള്ള ലോമങ്ങള്‍കൊണ്ട് ഈ മുട്ടക്കൂട്ടം പൊതിഞ്ഞിരിക്കും. ഏപ്രില്‍ അവസാനമോ മേയ്യുടെ പകുതിയിലോ മുട്ടകള്‍ വിരിഞ്ഞ് ഇളം തവിട്ടുനിറത്തിലുള്ള പുഴുക്കള്‍ പുറത്തുവരും. പുഴുവിന്റെ ശരീരത്തിന്റെ വശങ്ങളില്‍ തവിട്ടുകലര്‍ന്ന മഞ്ഞനിറവും കട്ടിയുമുള്ള രോമങ്ങള്‍ ശിഖകളായി കാണപ്പെടുന്നു. ജൂലായ് മധ്യത്തോടെ വളര്‍ച്ച പൂര്‍ത്തിയാകുന്ന ഇവയ്ക്ക് 5 സെ.മീ. നീളമുണ്ടായിരിക്കും. അഞ്ചു ജോടി നീല മുഴകളും 6 ജോടി ചുവന്ന മുഴകളും പുറകുവശത്തുകാണാം. ജൂലായ് അവസാനത്തോടെ പ്യൂപ്പയില്‍ നിന്നു ശലഭം പുറത്തുവരുന്നു. | മധ്യവേനല്‍ക്കാലത്ത് പെണ്‍ ജിപ്സി മരക്കൊമ്പുകളിലോ പാറപ്പൊത്തുകളിലോ കെട്ടിടങ്ങളിലോ മുട്ടയിടുന്നു. 200 മുതല്‍ 1000 വരെ മുട്ടകള്‍ സു. 2.5 സെ.മീ. നീളമുള്ള മഞ്ഞ പിണ്ഡമായി നിക്ഷേപിക്കുന്നു. പെണ്‍ ശലഭത്തിന്റെ ശരീരത്തിലുള്ള ലോമങ്ങള്‍കൊണ്ട് ഈ മുട്ടക്കൂട്ടം പൊതിഞ്ഞിരിക്കും. ഏപ്രില്‍ അവസാനമോ മേയ്യുടെ പകുതിയിലോ മുട്ടകള്‍ വിരിഞ്ഞ് ഇളം തവിട്ടുനിറത്തിലുള്ള പുഴുക്കള്‍ പുറത്തുവരും. പുഴുവിന്റെ ശരീരത്തിന്റെ വശങ്ങളില്‍ തവിട്ടുകലര്‍ന്ന മഞ്ഞനിറവും കട്ടിയുമുള്ള രോമങ്ങള്‍ ശിഖകളായി കാണപ്പെടുന്നു. ജൂലായ് മധ്യത്തോടെ വളര്‍ച്ച പൂര്‍ത്തിയാകുന്ന ഇവയ്ക്ക് 5 സെ.മീ. നീളമുണ്ടായിരിക്കും. അഞ്ചു ജോടി നീല മുഴകളും 6 ജോടി ചുവന്ന മുഴകളും പുറകുവശത്തുകാണാം. ജൂലായ് അവസാനത്തോടെ പ്യൂപ്പയില്‍ നിന്നു ശലഭം പുറത്തുവരുന്നു. | ||
മുട്ടക്കൂട്ടങ്ങളുടെ മേല്‍ ക്രിയോസോട്ട് എണ്ണ പുരട്ടിയോ പുഴു ബാധിച്ച വൃക്ഷങ്ങളില്‍ ഡി.ഡി.റ്റി. തളിച്ചോ ആണ് ജിപ്സി ശലഭബാധ നിയന്ത്രിക്കുന്നത്. | മുട്ടക്കൂട്ടങ്ങളുടെ മേല്‍ ക്രിയോസോട്ട് എണ്ണ പുരട്ടിയോ പുഴു ബാധിച്ച വൃക്ഷങ്ങളില്‍ ഡി.ഡി.റ്റി. തളിച്ചോ ആണ് ജിപ്സി ശലഭബാധ നിയന്ത്രിക്കുന്നത്. |
Current revision as of 08:03, 21 ഫെബ്രുവരി 2016
ജിപ്സി ശലഭം
Gypsy Moth
ലൈമന്‍ട്രൈഡേ (Lymantriidae) കുടുംബത്തില്‍പ്പെട്ട ഒരു നിശാശലഭം. ശാസ്ത്രനാമം: പോര്‍തെട്രിയാ ഡിസ്പര്‍ (Porthetria dispar). യൂറോപ്പ്, ഏഷ്യ എന്നീ വന്‍കരകളില്‍ വന്‍തോതില്‍ കാണപ്പെടുന്ന ഈ നിശാശലഭം 1868-ലാണ് യു.എസ്സിലെത്തിയത്. ഇതിന്റെ പുഴുക്കള്‍ ഫലവൃക്ഷങ്ങളുടെയും തണല്‍ മരങ്ങളുടെയും വനവൃക്ഷങ്ങളുടെയും ഇല തിന്നു തീര്‍ത്ത് വന്‍തോതില്‍ നാശമുണ്ടാക്കുന്നു. ഇതിന്റെ ആക്രമണം തടയുന്നതിനു വര്‍ഷന്തോറും കോടിക്കണക്കിനു രൂപ ചെലവഴിക്കപ്പെടുന്നുണ്ട്.
ആണ്‍-പെണ്‍ ജിപ്സികള്‍ക്കു വലുപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് ആണ്‍ ശലഭങ്ങളെക്കാള്‍ വലുപ്പക്കൂടുതലുണ്ട്. പെണ്‍ ശലഭത്തിനു വെള്ള കലര്‍ന്ന ഇളം തവിട്ടു നിറമാണ്; ചിറകുകളില്‍ ഇരുണ്ട തരംഗിതമായ അടയാളങ്ങളുണ്ട്. ആണ്‍ ശലഭത്തിന് ഇരുണ്ട തവിട്ടുനിറമാണ്; ചിറകുകളില്‍ നിരനിരയായി ഇരുണ്ട അടയാളങ്ങളുണ്ട്. പെണ്‍ ശലഭങ്ങള്‍ക്ക് അധികദൂരം പറക്കാനാവില്ല. അല്പദൂരം ചിറകടിച്ചു സഞ്ചരിക്കാനേ കഴിയൂ. പുഴുക്കള്‍ കാറ്റില്‍ പറന്ന് ദൂരസ്ഥലങ്ങളില്‍ എത്തിയോ മുട്ടക്കൂട്ടങ്ങള്‍ യാദൃച്ഛികമായി മനുഷ്യന്‍ വഴി മറ്റു സ്ഥലങ്ങളില്‍ എത്തിയോ ആണ് ശലഭത്തിന്റെ വ്യാപനം നടക്കുന്നത്.
മധ്യവേനല്‍ക്കാലത്ത് പെണ്‍ ജിപ്സി മരക്കൊമ്പുകളിലോ പാറപ്പൊത്തുകളിലോ കെട്ടിടങ്ങളിലോ മുട്ടയിടുന്നു. 200 മുതല്‍ 1000 വരെ മുട്ടകള്‍ സു. 2.5 സെ.മീ. നീളമുള്ള മഞ്ഞ പിണ്ഡമായി നിക്ഷേപിക്കുന്നു. പെണ്‍ ശലഭത്തിന്റെ ശരീരത്തിലുള്ള ലോമങ്ങള്‍കൊണ്ട് ഈ മുട്ടക്കൂട്ടം പൊതിഞ്ഞിരിക്കും. ഏപ്രില്‍ അവസാനമോ മേയ്യുടെ പകുതിയിലോ മുട്ടകള്‍ വിരിഞ്ഞ് ഇളം തവിട്ടുനിറത്തിലുള്ള പുഴുക്കള്‍ പുറത്തുവരും. പുഴുവിന്റെ ശരീരത്തിന്റെ വശങ്ങളില്‍ തവിട്ടുകലര്‍ന്ന മഞ്ഞനിറവും കട്ടിയുമുള്ള രോമങ്ങള്‍ ശിഖകളായി കാണപ്പെടുന്നു. ജൂലായ് മധ്യത്തോടെ വളര്‍ച്ച പൂര്‍ത്തിയാകുന്ന ഇവയ്ക്ക് 5 സെ.മീ. നീളമുണ്ടായിരിക്കും. അഞ്ചു ജോടി നീല മുഴകളും 6 ജോടി ചുവന്ന മുഴകളും പുറകുവശത്തുകാണാം. ജൂലായ് അവസാനത്തോടെ പ്യൂപ്പയില്‍ നിന്നു ശലഭം പുറത്തുവരുന്നു.
മുട്ടക്കൂട്ടങ്ങളുടെ മേല്‍ ക്രിയോസോട്ട് എണ്ണ പുരട്ടിയോ പുഴു ബാധിച്ച വൃക്ഷങ്ങളില്‍ ഡി.ഡി.റ്റി. തളിച്ചോ ആണ് ജിപ്സി ശലഭബാധ നിയന്ത്രിക്കുന്നത്.