This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജി(ഹി)മേനസ്, ജൂവാന്‍ റമോണ്‍ (1881 - 1958)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ജി(ഹി)മേനസ്, ജൂവാന്‍ റമോണ്‍ (1881 - 1958)== ==Jimenez, Juan Ramon== നോബല്‍ സമ്മാനജേത...) |
(→Jimenez, Juan Ramon) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
==Jimenez, Juan Ramon== | ==Jimenez, Juan Ramon== | ||
+ | |||
+ | [[ചിത്രം:Jimnes.png|125px|thumb|ജൂവാന്‍ റമോണ്‍ ജിമേനസ്]] | ||
നോബല്‍ സമ്മാനജേതാവായ സ്പാനിഷ് കവി. 1881 ഡി. 24-ന് മോഗുവര് എന്ന സ്ഥലത്തു ജനിച്ചു. കാഡിസിന് അടുത്തുള്ള ജസ്യൂട്ട് സ്കൂളില്‍ പഠനം നടത്തി. 1896-ല്‍ സെവൈല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും കവിതകളെഴുതിക്കൊണ്ട് സാഹിത്യരംഗത്തുപ്രവേശിച്ചു. 20 വയസ്സായപ്പോഴേക്കും സ്പാനിഷ് കവിതയിലെ ആധുനികതയുടെ വക്താവെന്ന നിലയിലേക്ക് ഉയരുവാന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ രചനകള്‍ 32 വാല്യങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രമായ ദുഃഖത്തിന്റെയും ആത്മാന്വേഷണപരതയുടെയും വാഗ്രൂപങ്ങളാണ് കവിതകളിലേറെയും. കവിയുടെ തന്നെ വാക്കുകളില്‍ 'വിഷാദവും പൂനിലാവു'മാണ് അവയിലുള്ളത്. എന്നാല്‍ 1916-ല്‍ വിവാഹിതനായശേഷമുള്ള രചനകളില്‍ ശൃംഗാരത്തിനു പ്രാധാന്യം കൈവന്നിട്ടുള്ളതായി കാണാം. 1917-ല്‍ രചിച്ച ഡയറി ഒഫ് എ ന്യൂ വെഡ് ഇതിനുദാഹരണമാണ്. തുടര്‍ന്ന് മരണത്തെക്കുറിച്ചുള്ള ആകുലതകള്‍ വിങ്ങി നില്ക്കുന്ന രചനകളിലേക്കായിരുന്നു ഈ പ്രതിഭയുടെ സഞ്ചാരം. പ്ലാറ്ററോ ഐ, ഫൊര്‍ഗെറ്റിങ് ലവ് ആന്‍ഡ് പൊയട്രി എവരിഡേ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മികച്ച കൃതികളാണ്. കവിതകള്‍ക്കു പുറമേ നിരവധി നിരൂപണലേഖനങ്ങളും രചിച്ചിട്ടുണ്ട്. | നോബല്‍ സമ്മാനജേതാവായ സ്പാനിഷ് കവി. 1881 ഡി. 24-ന് മോഗുവര് എന്ന സ്ഥലത്തു ജനിച്ചു. കാഡിസിന് അടുത്തുള്ള ജസ്യൂട്ട് സ്കൂളില്‍ പഠനം നടത്തി. 1896-ല്‍ സെവൈല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും കവിതകളെഴുതിക്കൊണ്ട് സാഹിത്യരംഗത്തുപ്രവേശിച്ചു. 20 വയസ്സായപ്പോഴേക്കും സ്പാനിഷ് കവിതയിലെ ആധുനികതയുടെ വക്താവെന്ന നിലയിലേക്ക് ഉയരുവാന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ രചനകള്‍ 32 വാല്യങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രമായ ദുഃഖത്തിന്റെയും ആത്മാന്വേഷണപരതയുടെയും വാഗ്രൂപങ്ങളാണ് കവിതകളിലേറെയും. കവിയുടെ തന്നെ വാക്കുകളില്‍ 'വിഷാദവും പൂനിലാവു'മാണ് അവയിലുള്ളത്. എന്നാല്‍ 1916-ല്‍ വിവാഹിതനായശേഷമുള്ള രചനകളില്‍ ശൃംഗാരത്തിനു പ്രാധാന്യം കൈവന്നിട്ടുള്ളതായി കാണാം. 1917-ല്‍ രചിച്ച ഡയറി ഒഫ് എ ന്യൂ വെഡ് ഇതിനുദാഹരണമാണ്. തുടര്‍ന്ന് മരണത്തെക്കുറിച്ചുള്ള ആകുലതകള്‍ വിങ്ങി നില്ക്കുന്ന രചനകളിലേക്കായിരുന്നു ഈ പ്രതിഭയുടെ സഞ്ചാരം. പ്ലാറ്ററോ ഐ, ഫൊര്‍ഗെറ്റിങ് ലവ് ആന്‍ഡ് പൊയട്രി എവരിഡേ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മികച്ച കൃതികളാണ്. കവിതകള്‍ക്കു പുറമേ നിരവധി നിരൂപണലേഖനങ്ങളും രചിച്ചിട്ടുണ്ട്. |
Current revision as of 17:51, 29 മാര്‍ച്ച് 2016
ജി(ഹി)മേനസ്, ജൂവാന്‍ റമോണ്‍ (1881 - 1958)
Jimenez, Juan Ramon
നോബല്‍ സമ്മാനജേതാവായ സ്പാനിഷ് കവി. 1881 ഡി. 24-ന് മോഗുവര് എന്ന സ്ഥലത്തു ജനിച്ചു. കാഡിസിന് അടുത്തുള്ള ജസ്യൂട്ട് സ്കൂളില്‍ പഠനം നടത്തി. 1896-ല്‍ സെവൈല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും കവിതകളെഴുതിക്കൊണ്ട് സാഹിത്യരംഗത്തുപ്രവേശിച്ചു. 20 വയസ്സായപ്പോഴേക്കും സ്പാനിഷ് കവിതയിലെ ആധുനികതയുടെ വക്താവെന്ന നിലയിലേക്ക് ഉയരുവാന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ രചനകള്‍ 32 വാല്യങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രമായ ദുഃഖത്തിന്റെയും ആത്മാന്വേഷണപരതയുടെയും വാഗ്രൂപങ്ങളാണ് കവിതകളിലേറെയും. കവിയുടെ തന്നെ വാക്കുകളില്‍ 'വിഷാദവും പൂനിലാവു'മാണ് അവയിലുള്ളത്. എന്നാല്‍ 1916-ല്‍ വിവാഹിതനായശേഷമുള്ള രചനകളില്‍ ശൃംഗാരത്തിനു പ്രാധാന്യം കൈവന്നിട്ടുള്ളതായി കാണാം. 1917-ല്‍ രചിച്ച ഡയറി ഒഫ് എ ന്യൂ വെഡ് ഇതിനുദാഹരണമാണ്. തുടര്‍ന്ന് മരണത്തെക്കുറിച്ചുള്ള ആകുലതകള്‍ വിങ്ങി നില്ക്കുന്ന രചനകളിലേക്കായിരുന്നു ഈ പ്രതിഭയുടെ സഞ്ചാരം. പ്ലാറ്ററോ ഐ, ഫൊര്‍ഗെറ്റിങ് ലവ് ആന്‍ഡ് പൊയട്രി എവരിഡേ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മികച്ച കൃതികളാണ്. കവിതകള്‍ക്കു പുറമേ നിരവധി നിരൂപണലേഖനങ്ങളും രചിച്ചിട്ടുണ്ട്.
'ആധ്യാത്മികതയ്ക്കും കലാപരമായ പരിശുദ്ധിക്കും പേരുകേട്ട സ്പാനിഷ് ഭാഷയില്‍, ആവേശകരമായ മാതൃകകള്‍ സൃഷ്ടിച്ച ഭാവാത്മക കവി' എന്നു വിശേഷിപ്പിച്ചുകൊണ്ട് 1956-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്കി.
സ്പെയിനിലെ ആഭ്യന്തരകലാപത്തിന്റെ തുടക്കത്തില്‍ (1936) ക്യൂബ, യു.എസ്., പ്യൂര്‍ട്ട റീകോ എന്നിവിടങ്ങളില്‍ രണ്ടു ദശകത്തോളം കഴിയേണ്ടിവന്നു. ജന്മനാടുപേക്ഷിക്കേണ്ടിവന്ന ജിമേനസ് 1958 മേയ് 29-ന് പ്യൂര്‍ട്ട റീകോയിലെ സാന്ഞ്ചുവാനില് അന്തരിച്ചു.