This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജേഡ്== ==Jade== രത്നക്കല്ല് (അക്കിക്കല്ല്). സാധാരണയായി പച്ചനിറത്ത...)
(Jade)
 
വരി 3: വരി 3:
രത്നക്കല്ല് (അക്കിക്കല്ല്). സാധാരണയായി പച്ചനിറത്തിലും അപൂര്‍വമായി മറ്റു നിറങ്ങളിലും കാണപ്പെടുന്നു. ജേഡ് രണ്ടു തരമുണ്ട്: സാധാരണയായി കാണപ്പെടുന്ന നെഫ്രൈറ്റും (കാത്സ്യം മഗ്നീഷ്യം അയണ്‍ സിലിക്കേറ്റ്) അപൂര്‍വമായി കാണപ്പെടുന്ന ജേഡൈറ്റും (സോഡിയം അലുമിനിയം സിലിക്കേറ്റ്) രൂപാന്തരീകരണത്തിലെ താപത്തിന്റെയും മര്‍ദത്തിന്റെയും ഫലമായി സര്‍പന്റൈന്‍ പാറകള്‍ക്കുള്ളിലാണ് നെഫ്രൈറ്റ് രൂപം കൊള്ളുന്നത്; നെഫ്രൈറ്റിന് രാസപരമായി സര്‍പന്റൈന്‍ ധാതുസത്തോടു സാദൃശ്യമുണ്ട്. പൈറോക്സീന്‍ ധാതവവിഭാഗത്തില്‍പ്പെട്ടതാണ് ജേഡൈറ്റ്. ആംഫിബോള്‍ ധാതവവിഭാഗത്തില്‍പ്പെട്ടതാണ് നെഫ്രൈറ്റ്.

 +
 +
[[ചിത്രം:Jedum.png|200px|right|thumb|ജേഡും ജേഡില്‍ കൊത്തിയുണ്ടാക്കിയ ആഭരണവും]]
ആഭരണങ്ങള്‍, ശില്പങ്ങള്‍ എന്നിവ നിര്‍മിക്കാല്‍ ശതകങ്ങളായി ജേഡ് ഉപയോഗിച്ചു വരുന്നു. ജേഡുകളില്‍ ഏറ്റവും മികച്ച ജേഡൈറ്റ് ആണ് ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത്. ഇളം പച്ചമുതല്‍ കടും പച്ചവരെ വിവിധ ഷേഡുകളില്‍ ജേഡൈറ്റ് കാണപ്പെടുന്നു. പ്രശസ്തമായ ചൈനീസ് പച്ചക്കല്‍ ആഭരണങ്ങളില്‍ കനം കുറഞ്ഞ ജേഡൈറ്റാണ് പതിപ്പിച്ചിരിക്കുന്നത്.  

Current revision as of 16:22, 13 ഫെബ്രുവരി 2016

ജേഡ്

Jade

രത്നക്കല്ല് (അക്കിക്കല്ല്). സാധാരണയായി പച്ചനിറത്തിലും അപൂര്‍വമായി മറ്റു നിറങ്ങളിലും കാണപ്പെടുന്നു. ജേഡ് രണ്ടു തരമുണ്ട്: സാധാരണയായി കാണപ്പെടുന്ന നെഫ്രൈറ്റും (കാത്സ്യം മഗ്നീഷ്യം അയണ്‍ സിലിക്കേറ്റ്) അപൂര്‍വമായി കാണപ്പെടുന്ന ജേഡൈറ്റും (സോഡിയം അലുമിനിയം സിലിക്കേറ്റ്) രൂപാന്തരീകരണത്തിലെ താപത്തിന്റെയും മര്‍ദത്തിന്റെയും ഫലമായി സര്‍പന്റൈന്‍ പാറകള്‍ക്കുള്ളിലാണ് നെഫ്രൈറ്റ് രൂപം കൊള്ളുന്നത്; നെഫ്രൈറ്റിന് രാസപരമായി സര്‍പന്റൈന്‍ ധാതുസത്തോടു സാദൃശ്യമുണ്ട്. പൈറോക്സീന്‍ ധാതവവിഭാഗത്തില്‍പ്പെട്ടതാണ് ജേഡൈറ്റ്. ആംഫിബോള്‍ ധാതവവിഭാഗത്തില്‍പ്പെട്ടതാണ് നെഫ്രൈറ്റ്.

ജേഡും ജേഡില്‍ കൊത്തിയുണ്ടാക്കിയ ആഭരണവും

ആഭരണങ്ങള്‍, ശില്പങ്ങള്‍ എന്നിവ നിര്‍മിക്കാല്‍ ശതകങ്ങളായി ജേഡ് ഉപയോഗിച്ചു വരുന്നു. ജേഡുകളില്‍ ഏറ്റവും മികച്ച ജേഡൈറ്റ് ആണ് ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത്. ഇളം പച്ചമുതല്‍ കടും പച്ചവരെ വിവിധ ഷേഡുകളില്‍ ജേഡൈറ്റ് കാണപ്പെടുന്നു. പ്രശസ്തമായ ചൈനീസ് പച്ചക്കല്‍ ആഭരണങ്ങളില്‍ കനം കുറഞ്ഞ ജേഡൈറ്റാണ് പതിപ്പിച്ചിരിക്കുന്നത്.

മികച്ച നെഫ്രൈറ്റ് രത്നക്കല്ലിന് സ്പിനാക് ജേഡ് എന്നു പറയുന്നു. വശളച്ചീരയുടെ നിറമാര്‍ന്നതിനാലാണ് ഈ പേര്. ന്യൂസിലന്‍ഡില്‍ കാണപ്പെടുന്നതും മാവോറികളുടെ പ്രിയരത്നവുമായ ന്യൂസിലന്‍ഡ് ജേഡ് ഇതാണ്. ജേഡുകളിലെ വര്‍ണവൈവിധ്യത്തിനനുസരിച്ച് അവയ്ക്ക് പല പേരുകള്‍ നല്കപ്പെട്ടിരിക്കുന്നു. ആടിന്റെ കൊഴുപ്പിന്റെ നിറമാര്‍ന്നതാണ് മട്ടന്‍ഫാറ്റ് ജേഡ്; ഉരുകുന്ന മഞ്ഞിന്റെ നിറമുള്ളതാണ് 'മെല്‍റ്റിങ് സ്നോ ജേഡ്'. മാന്തളിര്‍ വര്‍ണമുള്ള മനോഹരമായ ജേഡ് 'മൗവെ' എന്നറിയപ്പെടുന്നു. ചുവന്ന തവിട്ടുനിറമുള്ള റേഡ്ജേഡ് ജേഡൈറ്റ് വിഭാഗത്തിലും നെഫ്രൈറ്റ് വിഭാഗത്തിലും കാണാറുണ്ട്. എന്നാല്‍ മഞ്ഞയും കറുപ്പും ചാരനിറവും നെഫ്രൈറ്റ് ജേഡുകളിലേയുള്ളു. മൗവെ ജേഡൈറ്റിന്റെ ഒരിനമാണ് നീല ജേഡ്. നെഫ്രൈറ്റ് ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ അളവില്‍ കാണപ്പെടുന്നുണ്ട്. അപൂര്‍വമായി കാണപ്പെടുന്ന ജേഡൈറ്റിന്റെ മുഖ്യ സ്രോതസ് മ്യാന്‍മര്‍ ആണ്.

ജേഡുകളിലെ കൂട്ടിപ്പിണഞ്ഞ പരല്‍പിണ്ഡമാണ് രത്നപ്പണിക്കാരെ ആകര്‍ഷിക്കുന്ന ഘടകം. മാര്‍ബിള്‍പോലെ ഏകധാതുപിണ്ഡമാണ് ജേഡ്. ജേഡൈറ്റിന്റെയോ നെഫ്രൈറ്റിന്റെയോ പാറയ്ക്കു മാര്‍ബിളിനെക്കാള്‍ കടുപ്പമുണ്ട്; പിളര്‍ക്കുക എളുപ്പമല്ല. ജലദ്രവീകരണത്തെ ചെറുത്തു നില്ക്കാന്‍ കഴിവുള്ളതിനാലാണ് പ്രകൃതിയില്‍ പാറവലുപ്പത്തില്‍ ജേഡുകള്‍ കാണപ്പെടുന്നത്. 19-ാം ശ.-ല്‍ വൈദ്യുതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നതുവരെ അതിലോലമായി ജേഡുപണികള്‍ നടത്തിയിരുന്നില്ല.

ബി.സി.880 മുതല്‍ ജേഡുകൊണ്ടുള്ള ആഭരണങ്ങള്‍ ചൈനയില്‍ നിര്‍മിച്ചിരുന്നു. ചീന്‍ലുങ്ങിന്റെ ഭരണകാലത്താണ് ബര്‍മീസ് ജേഡൈറ്റ് ചൈനയില്‍ എത്തിയത് (1784). അതിനുമുമ്പ് നെഫ്രൈറ്റ് ആണ് ഉപയോഗിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ ഏലസ്സുകളാണു ജേഡുകൊണ്ട് നിര്‍മിക്കപ്പെട്ടിരുന്നത്; പൈ, ഇവാന്‍ എന്നീ പേരുകളില്‍ ജേഡു തളികകള്‍ പിന്നീടു നിര്‍മിക്കുകയുണ്ടായി. മഞ്ചു രാജവംശക്കാലത്താണ് (1604-1911) ജേഡിന്റെ ഉപയോഗം ചൈനയില്‍ സാര്‍വത്രികമായത്. മതപരമായ കാര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വന്‍തോതില്‍ ജേഡ് ഉപയോഗിച്ചു വന്നു. ആള്‍രൂപങ്ങള്‍, പൊടിക്കുപ്പികള്‍, പൂപ്പാത്രങ്ങള്‍, മരങ്ങള്‍, ദേവതാരൂപങ്ങള്‍, മൃഗരൂപങ്ങള്‍, ഏലസ്സുകള്‍ തുടങ്ങി ജേഡിന്റെ വന്‍ശേഖരം ചൈനീസ് കൊട്ടാരങ്ങളില്‍ ഉണ്ടായിരുന്നു.

ജേഡ് കൊത്തുപണിയില്‍ പാരമ്പര്യമുള്ളവരാണ് ന്യൂസിലന്‍ഡിലെ മാവോറികള്‍. നെഫ്രൈറ്റ് ജേഡുപാറകള്‍ വെട്ടിയെടുത്ത് കോടാലികളും കത്തികളും വാളുകളും മറ്റും ഇവര്‍ നിര്‍മിച്ചിരുന്നു. വധശിക്ഷ നടപ്പാക്കിയിരുന്നത് ജേഡ്വാള്‍ കൊണ്ടായിരുന്നു.

കൊളംബസിനു മുമ്പുള്ള കാലത്തുതന്നെ മെക്സിക്കോയില്‍ ജേഡൈറ്റുകൊണ്ടുള്ള മണികളും മറ്റും ഉപയോഗിച്ചിരുന്നു. മയന്മാരുടെയും ആസ്ടെക്കുകളുടെയും പൂര്‍വികര്‍ പൂര്‍വദേശത്തുനിന്നുകൊണ്ടു വന്നതാവണം ഇവയെന്നാണ് ചില പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ മെക്സിക്കന്‍ ജേഡൈറ്റുകളും ബര്‍മീസ് ജേഡൈറ്റുകളും തമ്മിലുള്ള രാസ-ധാതു ശാസ്ത്രസംബന്ധിയായ വ്യത്യാസങ്ങള്‍ ഈ നിഗമനത്തെ ദുര്‍ബലപ്പെടുത്തുന്നു. മെക്സിക്കന്‍ ജേഡിന് ബര്‍മീസ് ജേഡിന്റെയത്ര പച്ചനിറമില്ല. ഏറ്റവും മുന്തിയ മെക്സിക്കന്‍ ജേഡിനുപോലും മുന്തിയ പൂര്‍വദേശ ജേഡിന്റെ അര്‍ഥതാര്യതയുമില്ല.

പച്ചപ്പുള്ളികളുള്ള ഒരിനം ജേഡൈറ്റ് ജപ്പാനില്‍ കാണപ്പെടുന്നുണ്ട്. കാലിഫോണിയയിലും ജേഡൈറ്റ് നിക്ഷേപമുണ്ട്.

ന്യൂസിലന്‍ഡില്‍ മുന്തിയതരം നെഫ്രൈറ്റ് ധാരാളമുണ്ട്. ഇളം പച്ച, തവിട്ടുനിറം കലര്‍ന്ന പച്ച, ഇരുണ്ട വശളപ്പച്ച തുടങ്ങിയ നിറങ്ങളിലും ഇതു ലഭ്യമാണ്.

കാലിഫോണിയയിലെ മോണ്ടെറി, മധ്യവ്യോമിങ് എന്നിവിടങ്ങളില്‍ വന്‍ നെഫ്രൈറ്റ് നിക്ഷേപമുണ്ട്. ഇളം പച്ചനിറമുള്ള വ്യോമിങ് നെഫ്രൈറ്റ് ആഭരണ നിര്‍മിതിക്കുപയോഗിച്ചുവരുന്നു. ജര്‍മനിയിലെ സൈലീഷ്യയിലും റഷ്യയിലെ ബൈക്കല്‍ തടാകത്തിന്റെ സമീപപ്രദേശങ്ങളിലും നെഫ്രൈറ്റ് ലഭ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%87%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍