This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിഭാഷകന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 16: | വരി 16: | ||
വിവാദകാര്യങ്ങള്‍ കോടതികളില്‍ പോകാതെ, തര്ക്കകക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടും, അനുരഞ്ജനം മുഖേനയും രാജിവ്യവസ്ഥകള് ഉന്നയിച്ചും ന്യായമായ തീര്‍പ്പുകളില്‍ എത്തിക്കുന്നതിലും തന്മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിലും അഭിഭാഷകര്‍ക്ക് ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും. | വിവാദകാര്യങ്ങള്‍ കോടതികളില്‍ പോകാതെ, തര്ക്കകക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടും, അനുരഞ്ജനം മുഖേനയും രാജിവ്യവസ്ഥകള് ഉന്നയിച്ചും ന്യായമായ തീര്‍പ്പുകളില്‍ എത്തിക്കുന്നതിലും തന്മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിലും അഭിഭാഷകര്‍ക്ക് ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും. | ||
- | [[Category: | + | [[Category:നിയമം]] |
Current revision as of 06:48, 9 ഏപ്രില്‍ 2008
അഭിഭാഷകന്
Advocate
ഒരു കക്ഷിക്കുവേണ്ടി ഏതെങ്കിലും കോടതിയിലോ, ട്രൈബ്യൂണലിലോ മറ്റേതെങ്കിലും അധികാരസ്ഥാനങ്ങളിലോ ഹാജരായി വാദം നടത്തുന്നതിന് തൊഴില്‍പരമായ യോഗ്യതയും അധികാരവും സിദ്ധിച്ചിട്ടുള്ള ആള്.
ഇതിനുവേണ്ടിയുള്ള വക്കാലത്ത് കക്ഷിതന്നെ സാക്ഷികള്‍ സഹിതം അഭിഭാഷകന്റെ മുമ്പില്‍ ഹാജരായി ഒപ്പിട്ടു സമര്‍പ്പിക്കുന്നു; ആവശ്യാനുസരണം അഭിഭാഷകന് അധികാരസ്ഥാനത്ത് പ്രസ്തുത അധികാരപത്രം ഫയല്‍ ചെയ്യുകയും ചെയ്യുന്നു.
ഇംഗ്ളണ്ടില്‍ 'ബാരിസ്റ്റര്‍മാര്‍'ക്ക് അവിടെയുള്ള ഏതു കോടതിയിലും ഹാജരായി വാദം നടത്തുന്നതിനുള്ള അവകാശമുണ്ട്. എന്നാല്‍ അവിടെ 'സോളിസിറ്റര്‍' (Solicitor) എന്ന പേരില്‍ അറിയപ്പെടുന്ന അഭിഭാഷകര്‍ക്ക് മജിസ്റ്റ്രേട്ട് കോടതികളിലും 'കൌണ്ടി' കോടതികളിലും (County Courts) മറ്റും ഹാജരാകുന്നതിനു മാത്രമേ അവകാശമുള്ളൂ. ഇതുപോലെ മുന്‍പ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും എല്ലാ കോടതികളിലും ഹാജരായി വാദം നടത്തുന്നതിനുള്ള അധികാരം ഇല്ലാതിരുന്ന അഭിഭാഷകന് 'വക്കീല്‍', 'പ്ളീഡര്‍' എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നിലവിലുള്ള നിയമം (Advocates Act No. 25 of 1961) അനുസരിച്ച് ഏതെങ്കിലും ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയി എന്റോള്‍ (enrol) ചെയ്തിട്ടുള്ള അഭിഭാഷകന് ഇന്ത്യയിലുള്ള ഏതു കോടതിയിലും ഹാജരായി വാദം നടത്തുന്നതിനുള്ള അവകാശം സിദ്ധിച്ചിട്ടുണ്ട്.
ഒരു അഭിഭാഷകന് തന്റെ വാദത്തിനിടയില്‍ കോടതി മുമ്പാകെ, അന്യഥാ അപകീര്ത്തിക്കുറ്റത്തിനു വിധേയമാക്കപ്പെടാവുന്ന പദപ്രയോഗങ്ങള്‍ നടത്തിയാലും, അത്തരം പ്രസ്താവങ്ങളുടെ പേരില്‍ അയാള്‍ ശിക്ഷാനടപടികള്‍ക്കു വിധേയനാക്കപ്പെടുന്നില്ല. എന്നാല്‍ അഭിഭാഷകന് ചില നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയനാണ്. തെളിവുനിയമ(Evidence Act)ത്തിലെ ചട്ടങ്ങള്‍ അനുസരിച്ച്, ഒരു വിവാദത്തില്‍ അപ്രസക്തമായ വസ്തുതകള്‍ ഉന്നയിക്കാന്‍ പാടില്ല; നിയമത്തിന്റെ മറവില്‍ നിന്നുകൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുവാനും പാടില്ല. ഒരു 'ബാറി'ലെ മററു അഭിഭാഷകരുടെ പൊതുവായ അഭിപ്രായങ്ങളെയും തൊഴില്‍പരമായ കീഴ്നടപ്പുകളെയും അയാള്‍ മാനിക്കേണ്ടതാണ്. അതുപോലെ, അഭിഭാഷകനില്‍ അര്‍പ്പിതമായിട്ടുള്ള വിശ്വാസങ്ങള്‍ക്കും ചുമതലകള്‍ക്കും വിപരീതമായി പ്രവര്‍ത്തിക്കുന്നപക്ഷം തൊഴില്‍പരമായ നടപടി ദൂഷ്യത്തിനുള്ള (Professional Misconduct) ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതിന് അധികാരമുള്ള ബാര്കൌണ്സിലുകളും അഭിഭാഷകന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ വരുമാനമുണ്ടാകുന്ന മറ്റു തൊഴിലുകളില്‍ പ്രവേശിക്കരുത്.
അഡ്വക്കേറ്റ് (Advocate) എന്നുള്ള സാങ്കേതികസംജ്ഞ റോമന്‍ നിയമത്തില്‍നിന്നും ഉദ്ഭവിച്ചിട്ടുള്ളതാണ്. ഫ്രാന്‍സില്‍ അവൊകാ (Avocat) എന്നാണ് അഭിഭാഷകരെ വിളിക്കുന്നത്. ജര്‍മനിയില്‍ വാദം നടത്തുന്നവരേയും അഡ്വക്കേറ്റ് എന്നുതന്നെ പറയുന്നു. യു.എസ്സില്‍ അഡ്വക്കേറ്റ് എന്ന പദത്തിന് പ്രത്യേക പ്രാധാന്യം ഒന്നുമില്ല. അവിടെ 'അറ്റോര്‍ണി' (Attorney), 'കോണ്‍സല്‍' (Counsel), 'ലോയര്‍' (Lawyer) എന്നീ പദങ്ങളോടൊപ്പം 'അഡ്വക്കേറ്റ്' എന്ന പദവും ഉപയോഗിച്ചുവരുന്നു.
അഭിഭാഷകന്റെ പ്രാഥമിക കര്‍ത്തവ്യം അയാളുടെ നിയമ പരിജ്ഞാനത്തെ നിശ്ചിതമായിട്ടുള്ള കേസുകളില്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയെന്നതാണ്. ഒരു അഭിഭാഷകന് തന്റെ കക്ഷിയുടെ സഹായത്തോടുകൂടി കേസിന്റെ വസ്തുതകള്‍ മനസ്സിലാക്കി, തെളിവുകള്‍ക്ക് സാക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടും, രേഖകള്‍ പരിശോധിച്ചും വാദമുഖങ്ങള്‍ തയ്യാറാക്കി കോടതി മുന്‍പാകെ സമര്‍പ്പിക്കുന്നു. കേസുകള്‍ വിസ്തരിക്കപ്പെടുമ്പോള്‍ തന്റെ കേസിനുപോദ്ബലകമായ തെളിവുകള്‍ അവതരിപ്പിക്കുകയും, മറുഭാഗത്തുനിന്നും വരുന്ന തെളിവുകളെ എതിര്‍ക്കുകയും, നിയമപരവും വസ്തുതാപരവുമായ കാര്യങ്ങളിന്മേല് വാദം നടത്തുകയുമാണ് അഭിഭാഷകന്റെ ധര്‍മം.
വിവാദകാര്യങ്ങള്‍ കോടതികളില്‍ പോകാതെ, തര്ക്കകക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടും, അനുരഞ്ജനം മുഖേനയും രാജിവ്യവസ്ഥകള് ഉന്നയിച്ചും ന്യായമായ തീര്‍പ്പുകളില്‍ എത്തിക്കുന്നതിലും തന്മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിലും അഭിഭാഷകര്‍ക്ക് ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും.