This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുമ്മാര്‍, ടി.എം. (1899 - 1988)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചുമ്മാര്‍, ടി.എം. (1899 - 1988)== മലയാള സാഹിത്യകാരന്‍. സാഹിത്യചരിത്രക...)
(ചുമ്മാര്‍, ടി.എം. (1899 - 1988))
 
വരി 1: വരി 1:
==ചുമ്മാര്‍, ടി.എം. (1899 - 1988)==
==ചുമ്മാര്‍, ടി.എം. (1899 - 1988)==
 +
[[ചിത്രം:Chummar TM.png|150px|right|thumb|ടി.എം.ചുമ്മാര്‍]]
മലയാള സാഹിത്യകാരന്‍. സാഹിത്യചരിത്രകാരന്‍ ഗവേഷകന്‍, ഗദ്യകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ചുമ്മാര്‍ 1899 ഒ. 13-ന് വരാപ്പുഴയില്‍ ചിറയ്ക്കകം കരയിലുള്ള തട്ടാശേരി ഭവനത്തില്‍ ജനിച്ചു. പിതാവ് മത്തായി ആശാനും മാതാവ് ത്രേസ്യയുമാണ്. പറവൂരിലും ഇടപ്പള്ളിയിലുമായി വിദ്യാഭ്യാസം നടത്തി. 1927-ല്‍ കൊച്ചിയിലെ പണ്ഡിതപരീക്ഷയിലും 1935-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ വിദ്വാന്‍ പരീക്ഷയിലും വിജയിച്ചു. 1918-ല്‍ സ്കൂള്‍ അധ്യാപകനായി. 1935 മുതല്‍ 46 വരെ തേവര സേക്രഡ് ഹാര്‍ട്ട്കോളജില്‍ അധ്യാപനം നടത്തി.

Current revision as of 05:46, 2 ഫെബ്രുവരി 2016

ചുമ്മാര്‍, ടി.എം. (1899 - 1988)

ടി.എം.ചുമ്മാര്‍

മലയാള സാഹിത്യകാരന്‍. സാഹിത്യചരിത്രകാരന്‍ ഗവേഷകന്‍, ഗദ്യകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ചുമ്മാര്‍ 1899 ഒ. 13-ന് വരാപ്പുഴയില്‍ ചിറയ്ക്കകം കരയിലുള്ള തട്ടാശേരി ഭവനത്തില്‍ ജനിച്ചു. പിതാവ് മത്തായി ആശാനും മാതാവ് ത്രേസ്യയുമാണ്. പറവൂരിലും ഇടപ്പള്ളിയിലുമായി വിദ്യാഭ്യാസം നടത്തി. 1927-ല്‍ കൊച്ചിയിലെ പണ്ഡിതപരീക്ഷയിലും 1935-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ വിദ്വാന്‍ പരീക്ഷയിലും വിജയിച്ചു. 1918-ല്‍ സ്കൂള്‍ അധ്യാപകനായി. 1935 മുതല്‍ 46 വരെ തേവര സേക്രഡ് ഹാര്‍ട്ട്കോളജില്‍ അധ്യാപനം നടത്തി.

1936-ല്‍ പ്രസിദ്ധീകരിച്ച പദ്യസാഹിത്യചരിത്രവും 1955-ല്‍ പ്രസിദ്ധീകരിച്ച ഭാഷാഗദ്യസാഹിത്യചരിത്രവുമാണ് ചുമ്മാറിന്റെ മികച്ച സാഹിത്യസംഭാവനകള്‍. മലയാളത്തിലെ പദ്യസാഹിത്യത്തിന്റെയും ഗദ്യസാഹിത്യത്തിന്റെയും ക്രമാനുഗതമായ ചരിത്രം ഇവയില്‍ നിഷ്പക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നു. ജീവചരിത്രങ്ങളും പ്രബന്ധങ്ങളുമാണ് ഇദ്ദേഹത്തിന്റെ പ്രധാന രചനകള്‍. കുഞ്ചന്‍നമ്പ്യാരുടെ ജീവചരിത്രവും കവിതകളെക്കുറിച്ചുള്ള പഠനങ്ങളുമടങ്ങിയ മഹാകവി കുഞ്ചന്‍നമ്പ്യാര്‍ ആണ് ഇവയില്‍ ഏറ്റവും പ്രധാനം. സി.വി.യുടെ ആഖ്യായികകള്‍, ചിന്താപഥം, വിചാരലീല, രാജര്‍ഷി, സുവര്‍ണ കൈരളി, ഗദ്യസൌരഭം, അശോകചക്രം, സാദരസ്മരണകള്‍ (2 ഭാഗങ്ങള്‍) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ്.

1960-ല്‍ കൊച്ചിമഹാരാജാവ് ഇദ്ദേഹത്തിന് 'സാഹിത്യനിപുണന്‍' ബഹുമതി നല്കി. അയോധ്യ സംസ്കൃത പരിഷത്തിന്റെ സാഹിത്യാലങ്കാര്‍ (1955), ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യതാരം, കവിതിലകന്‍ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയും സാഹിത്യപരിഷത്തും ഇദ്ദേഹത്തെ ഫെലോഷിപ്പ് നല്കി ആദരിക്കുകയുണ്ടായി. 1988 ഫെ. 17-ന് ടി.എം. ചുമ്മാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍