This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുചുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെറുചുണ്ട== സോളോനേസി (Solanaceae) സസ്യകുടുംബത്തില്‍പ്പെട്ട ചെറിയ ക...)
(ചെറുചുണ്ട)
 
വരി 2: വരി 2:
സോളോനേസി (Solanaceae) സസ്യകുടുംബത്തില്‍പ്പെട്ട ചെറിയ കുറ്റിച്ചെടി. ശാസ്ത്രനാമം: സോളാനം ഇന്‍ഡിക്കം (Solanum indicum). ശ്രീലങ്ക, മലയ, ചൈന, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതു സമൃദ്ധമായി വളരുന്നുണ്ട്. ഇന്ത്യയിലെല്ലായിടങ്ങളിലും വളരുന്ന ചെറുചുണ്ട നിലവഴുതിന എന്ന പേരിലും അറിയപ്പെടുന്നു.

 +
 +
[[ചിത്രം:Solanum indicum.png|200px|right|thumb|ചെറുചുണ്ട]]
    
ഒന്നരമീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുചുണ്ടയ്ക്കു ധാരാളം ശാഖോപശാഖകളുണ്ടാകും. ചെടിയിലാകമാനം അല്പം വളഞ്ഞ് അറ്റം കൂര്‍ത്ത മുള്ളുകളുണ്ട്. അണ്ഡാകാരമായ ഇലകള്‍ക്ക് 15 സെ.മീ. നീളവും 8 സെ.മീ. വീതിയുമുണ്ട്. ഇലകള്‍ക്കിരുവശത്തും മുള്ളുകളും താരാകാരലോമങ്ങളും ലഘു ലോമങ്ങളുമുണ്ട്. മൂന്നു സെ.മീറ്ററോളം നീളമുള്ള ഇലഞെടുപ്പില്‍ മുള്ളുകളുണ്ട്. അനിയത പുഷ്പമഞ്ജരിയായിട്ടാണു പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങളുടെ ഞെടുപ്പുകളിലും ലോമങ്ങളും മുള്ളുകളും കാണപ്പെടുന്നു. പുഷ്പങ്ങള്‍ക്കു മൂന്ന് മി.മീ. നീളമുള്ള അഞ്ചു ബാഹ്യദളങ്ങളും ഇളം വയലറ്റ് നിറത്തിലുള്ള അഞ്ചുദളങ്ങളുമാണുള്ളത്. ഈ ദളങ്ങളില്‍ വയലറ്റ് നിറമുള്ള ലോമങ്ങളും നക്ഷത്രാകാരലോമങ്ങളുമുണ്ട്. വളരെ ചെറിയ തന്തുകങ്ങളുള്ള അഞ്ചു കേസരങ്ങളുണ്ടായിരിക്കും. അഞ്ച് അറകളുള്ള അണ്ഡാശയത്തിനു പുറത്തും ലോമങ്ങള്‍ കാണപ്പെടുന്നു. വര്‍ത്തികാഗ്രം അല്പം വളഞ്ഞിരിക്കും. 8 മി.മീ. വ്യാസമുള്ള ബെറി ആണു ഫലം. ഉരുണ്ട ഈ ഫലങ്ങള്‍ പാകമാകുമ്പോള്‍ തിളക്കമുള്ള കടുംമഞ്ഞനിറമാകുന്നു. വിത്തുകള്‍ വളരെച്ചെറുതാണ്.

വേര് ഹൃദയരോഗങ്ങള്‍ക്കും പനി, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്കുമുള്ള ഔഷധ നിര്‍മാണത്തിനുപയോഗിക്കുന്നു. വായ്നാറ്റത്തെ അകറ്റുന്നതിനുള്ള മരുന്നു നിര്‍മാണത്തിന് വേര് ഉപയോഗിക്കാറുണ്ട്. വാതം, കഫം, ആസ്ത്മ, പനി, ഛര്‍ദി, വിശപ്പില്ലായ്മ, നേത്രരോഗങ്ങള്‍ എന്നിവയ്ക്കു കായകള്‍ ഔഷധമാണ്. ഇഞ്ചിയും ചെറുചുണ്ട ഇലയും കൂടി ഇടിച്ചു പിഴിഞ്ഞ ചാറ് ഛര്‍ദിക്കു മരുന്നാണ്. ഇലയും കായും പഞ്ചസാരയും കൂടി അരച്ചു പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറും. പാമ്പുവിഷത്തിനും തേള്‍വിഷത്തിനും ചെറുചുണ്ട നല്ല ഔഷധമായി കണക്കാക്കപ്പെടുന്നു.

Current revision as of 07:20, 6 ഫെബ്രുവരി 2016

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍