This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചലനം, ജന്തുക്കളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പിടിച്ചുകയറുന്ന പക്ഷികളും സസ്തനികളും.)
(നടപ്പും ഓട്ടവും)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 138: വരി 138:
====നടപ്പും ഓട്ടവും====
====നടപ്പും ഓട്ടവും====
 +
[[ചിത്രം:Pg755scre002.png|200px|right|thumb]]
ഷഡ്പദങ്ങള്‍, ചിലന്തിവര്‍ഗങ്ങള്‍, ക്രസ്റ്റേഷ്യകള്‍ തുടങ്ങിയ ആര്‍ത്രോപോഡുകളും കശേരുകികളും മാത്രമാണ് ദ്രുതഗതിയിലുള്ള ഭൗമോപരിതലം നിര്‍വഹിക്കുന്ന ജീവികള്‍. ഇവയിലെല്ലാംതന്നെ തറനിരപ്പില്‍നിന്നും അല്പം ഉയര്‍ന്ന നിലയിലാണ് ശരീരം സ്ഥിതിചെയ്യുന്നത്. സന്ധിബന്ധങ്ങളോടു കൂടിയ ഉപാംഗങ്ങളുപയോഗപ്പെടുത്തിയാണ് ഇവ ചലിക്കുന്നത്. കാലുകള്‍ എന്നറിയപ്പെടുന്ന ഈ ഉപാംഗങ്ങള്‍ ശരീരത്തിന് താങ്ങായി വര്‍ത്തിക്കുന്നതോടൊപ്പം മുന്നോട്ടുള്ള ചലനത്തിന് സഹായമേകുകയും ചെയ്യുന്നു. ശരീരത്തെ താങ്ങിനിര്‍ത്തുന്ന ആധാരമേഖലയ്ക്കുള്ളില്‍ ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തെ ഉറപ്പിച്ചു നിര്‍ത്തത്തക്കവിധത്തിലുള്ള ചലന അനുക്രമങ്ങളായിരിക്കണം ഈ ഉപാംഗങ്ങള്‍ നടത്തേണ്ടത്. ശരീരത്തിന്റെ ഗുരുത്വകേന്ദ്രം ഈ ആധാരമേഖലയ്ക്കു വെളിയിലായാല്‍ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ജീവി തറയില്‍ പതിക്കുകയും ചെയ്യും. അതിനാല്‍ ദ്രുതഗതിയിലുള്ള ഭൗമോപരിതലചലനങ്ങള്‍ നടത്തുന്ന ആര്‍ത്രോപോഡുകളിലും കശേരുകികളിലും കാലുകളുടെ ചലനങ്ങള്‍ ഏതാണ്ട് സമാനസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. കാലുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനംകൊണ്ടുള്ള ചലനവ്യത്യാസങ്ങള്‍ മാത്രമേ ഇവയില്‍ കാണാറുള്ളൂ.

വരി 184: വരി 185:
വൃക്ഷവാസികളായ സസ്തനികള്‍ക്ക് വൃക്ഷങ്ങളില്‍ പിടിച്ചു കയറാനുള്ള നിരവധി സംവിധാനങ്ങളുണ്ട്. പരിഗ്രാഹികളായ വിരലുകള്‍, ശക്തിയേറിയ നഖങ്ങള്‍ എന്നിവയും ഇവ ഉപയോഗപ്പെടുത്തുന്നു. തറയില്‍ നടക്കുന്ന അതേ ലാഘവത്തോടെ കുരങ്ങുകള്‍ മരങ്ങളുടെ ശാഖകളിലൂടെ സഞ്ചരിക്കാറുണ്ട്. അണ്ണാനെപ്പോലുള്ള ചില വൃക്ഷവാസികളായ സസ്തനികള്‍ മുന്‍-പിന്‍കാലുകളുടെ ഇടവിട്ടുള്ള ചലനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വൃക്ഷങ്ങളില്‍ കയറാറുള്ളത്.

-
====ചാട്ടം. ====
+
====ചാട്ടം====
വൃക്ഷവാസികളായ ജന്തുക്കളില്‍ കണ്ടുവരുന്ന മറ്റൊരു ചലനമാതൃകയായ ചാട്ടം തറയിലൂടെ സഞ്ചരിക്കുന്ന ജന്തുക്കളുടെ കുതിച്ചുചാട്ടത്തിന് ഏതാണ്ട് സമാനമാണ്. പിന്‍കാലുകളുടെ ശക്തിയായ വലിച്ചുനീട്ടലിലൂടെ ലഭ്യമാകുന്ന ശക്തികൊണ്ടാണ് ഇവയും ചാടാറുള്ളത്. ചലനമേഖലയുടെ പ്രത്യേകതകള്‍കൊണ്ട് വൃക്ഷവാസികളുടെ ചാട്ടരീതിക്ക് തറയില്‍വളരുന്ന ജന്തുക്കളുടെതില്‍ നിന്നും ചില വ്യത്യാസങ്ങള്‍ കണ്ടുവരുന്നു എന്നുമാത്രം. ചലനവേളയില്‍ നേരിടേണ്ടിവരുന്ന പ്രത്യേകമേഖലകള്‍ മറികടക്കാനാണ് വൃക്ഷവാസികള്‍ പലപ്പോഴും ചാട്ടം ഉപയോഗപ്പെടുത്താറുള്ളത്. ഇത്തരം ജന്തുക്കളുടെ മുന്‍കാലുകള്‍ക്ക് പരിഗ്രഹണവൈദഗ്ധ്യം കൂടുതലായി കണ്ടുവരുന്നു.

സസ്തനിവര്‍ഗത്തിലെ പ്രൈമേറ്റുകളില്‍ ഗിബ്ബണ്‍, സ്പൈഡര്‍ കുരങ്ങുകള്‍ എന്നിവ വൃക്ഷശിഖരങ്ങളില്‍ കൈകള്‍ ഉറപ്പിച്ചുകൊണ്ട് ഊഞ്ഞാലാട്ടംപോലെ ആടി നീങ്ങാറുണ്ട്. ഇത് യഥാര്‍ഥത്തില്‍ മുന്‍കാലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചലനരീതിതന്നെയാണ്. ഇടയ്ക്കിടയ്ക്ക് ഓരോ കൈകള്‍ സ്വതന്ത്രമാക്കി മാറ്റിപ്പിടിച്ച് ശരീരത്തിലെ തോള്‍ഭാഗം തിരിച്ചാണ് ഇവ ചലിക്കാറുള്ളത്. ഈ സമയം സ്വതന്ത്രമാക്കപ്പെടുന്ന കൈകള്‍ മുന്‍വശത്തെ മറ്റൊരു ശിഖരത്തില്‍ എത്തിപ്പിടിക്കുകയും അതുവഴി മുന്‍പോട്ടു നീങ്ങുകയും ചെയ്യും. ഇത്തരം ചലനങ്ങളെ ബ്രാക്കിയേഷന്‍ (brachiation) എന്നാണു പറയാറുള്ളത്.

====തെന്നിനീങ്ങല്‍ ====  
====തെന്നിനീങ്ങല്‍ ====  
വരി 196: വരി 197:
ആഫ്രിക്കന്‍ പറക്കുംഅണ്ണാനെപ്പോലെ തെന്നിനീങ്ങാന്‍ കഴിവുള്ള ചില സസ്തനിയിനങ്ങളില്‍ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ തൊലി വികസിപ്പിച്ച് ഒരു ചിറകുപോലെ വര്‍ത്തിക്കുന്നു. വിശ്രമിക്കുമ്പോള്‍ ഈ തൊലി ചുരുങ്ങി ശരീരത്തോടു ചേര്‍ന്നിരിക്കുകയും ചെയ്യും.

====ഗുരുത്വ-തെന്നിനീങ്ങല്‍.====
+
====ഗുരുത്വ-തെന്നിനീങ്ങല്‍====
പാരഷ്യൂട്ട് ഉപയോഗിച്ചുള്ള പറക്കലിനോട് സമാനസ്വഭാവം പുലര്‍ത്തുന്ന ഒരു ചലനരീതിയാണിത്. ഇത്തരം ജീവികളില്‍ ഇതിനനുസൃതമായ ശാരീരികമാറ്റങ്ങളും ചില പ്രത്യേക ഘടനാപര അനുകൂലനങ്ങളും കാണപ്പെടുന്നുമുണ്ട്. ശരീരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ വികസിച്ച് ഒരു വിശറിപോലെ പ്രവര്‍ത്തിക്കുന്ന രീതിയാണ് പല ജീവികളിലും കണ്ടുവരുന്നത്. ഇതുമൂലം വായുപ്രതിരോധപ്രതലം വര്‍ധിക്കുകയും അതുവഴി താഴേക്കു പതിക്കാനുള്ള വേഗതയെ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഈ വികസിത പാര്‍ശ്വഭാഗത്തെ ആവശ്യാനുസരണം ക്രമീകരിക്കുകവഴി തെന്നിനീങ്ങലിന്റെ ഗതിയെ നിയന്ത്രിക്കാനുമാവും.

====ഉയര്‍ന്നു പറക്കല്‍. ====
====ഉയര്‍ന്നു പറക്കല്‍. ====
വരി 220: വരി 221:
വട്ടമിട്ടുപറക്കല്‍ (hovering flight), പ്രേഷണപറക്കല്‍ (propulsive flight) എന്നിങ്ങനെ രണ്ട് പറക്കല്‍ മാതൃകകളാണ് പക്ഷികളില്‍ കണ്ടുവരുന്നത്. വട്ടമിട്ടുപറക്കല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് പ്രയോഗിക്കാറുള്ളത്. മിക്ക പക്ഷികളും വാവലുകളും പ്രേഷണപറക്കലാണ് കൂടുതലായി നടത്താറുള്ളത്.

===ദിശാനിയന്ത്രണം. ===
+
===ദിശാനിയന്ത്രണം===
ജന്തുക്കളുടെ ചലനരീതികളെല്ലാം തന്നെ  നാഡീവ്യൂഹത്തെ നിയന്ത്രണത്തിലാണെങ്കിലും സംവേദന നിവേശം (sensory input)  കൂടാതെ ദിശാത്മകനിയന്ത്രണം സാധ്യമല്ല. ഇതില്‍  പ്രധാനമായും രണ്ടു ഘടകങ്ങളാണുള്ളത്. ദിക്വിന്യാസവും (orientation), പ്രയാണനിയന്ത്രണവും (sensory input)     

Current revision as of 15:43, 18 ജനുവരി 2016

ഉള്ളടക്കം

ചലനം, ജന്തുക്കളില്‍

ജന്തുക്കളുടെ എടുത്തുപറയേണ്ട ഒരു സവിശേഷത ചലിക്കുവാനുള്ള അവയുടെ കഴിവാണ്. അപൂര്‍വം ചില ജന്തുക്കള്‍ ജീവിതകാലം മുഴുവന്‍തന്നെയോ ജീവിതചക്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രമോ സ്ഥാനബദ്ധമായി കഴിയാറുണ്ട് എന്നത് ശരിതന്നെ. എങ്കിലും ജന്തുക്കളെ മൊത്തത്തില്‍ ചലനശേഷിയുള്ള ജീവികള്‍ എന്നു നിര്‍വചിക്കാവുന്നതാണ്.

ആമുഖം

ജീവി ആകാരത്തില്‍ വലിയതോ ചെറിയതോ ആകട്ടെ, അതിന്റെ ശരീരഘടനാ സവിശേഷതകള്‍, ബാഹ്യപ്രകൃതി എന്നിവ തുടങ്ങി ശരീരകലകളുടെയും കോശങ്ങളുടെയും രൂപഘടനകള്‍ വരെ ആ ജീവിയുടെ ചലനക്ഷമത പ്രകടമാക്കുന്ന തരത്തിലുള്ളതായിരിക്കും. ഉദാഹരണമായി അഗ്രം കൂര്‍ത്ത ഘടനയുള്ള (fusiform) ശരീരപ്രകൃതി ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തനക്ഷമതയെയും ചലനവേഗതയെയും സൂചിപ്പിക്കുന്നു. ഏകകോശജീവികളായ പ്രോട്ടൊസൊവകള്‍ മുതല്‍ കശേരുകികള്‍ വരെ ഈ പ്രത്യേകതയ്ക്ക് ഉദാഹരണങ്ങളാണ്. അതുപോലെതന്നെ ഒരു സംരക്ഷക കവചത്തിനുള്ളിലായി ഗോളാകാരത്തില്‍ കാണപ്പെടുന്ന ശരീരമുള്ള ജീവികള്‍ വേഗതക്കുറവും സ്ഥാനബദ്ധസ്വഭാവം പ്രകടിപ്പിക്കുന്നവയും ആവും. ഒരു യാന്ത്രികഘടനയല്ല, പ്രത്യുത പരസ്പരപൂരകങ്ങളും സന്തുലിതങ്ങളുമായ അവയവങ്ങളുടെ സമന്വയത്തിലൂടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന ശാരീരികഘടന അടിസ്ഥാനപരമായി അവയുടെ ചലനക്ഷമതയെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും.

തങ്ങള്‍ക്കുള്ള ചലനക്ഷമത ജന്തുക്കള്‍ വിവിധങ്ങളായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണങ്ങള്‍ക്കായി പ്രയോജനപ്പെടുത്താറുണ്ട്. ആഹാരസമ്പാദനമാണ് അവയില്‍ പ്രധാനം. അതോടൊപ്പം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കണ്ടെത്താനും അവിടേക്കുമാറാനും ജീവികള്‍ ചലനക്ഷമതയെ ഉപയോഗപ്പെടുത്തുന്നു. തങ്ങള്‍ക്കു യോജിച്ച ഇണയെ കണ്ടെത്തുക, വംശവിതരണം കൂടുതല്‍ വ്യാപകമാക്കുക, ഒരു പ്രത്യേകസ്ഥലത്ത് അംഗസംഖ്യയിലുണ്ടാവുന്ന പെരുപ്പം കുറയ്ക്കുക എന്നീ കാര്യങ്ങള്‍ക്കും ജീവികള്‍ ചലിക്കാനുള്ള തങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തുന്നു.

ചലനം സാധ്യമാക്കുന്നതിന് ഓരോ ജീവിക്കും ശരീരത്തെ മുന്നോട്ടു പ്രേഷണം ചെയ്യാനുള്ള പ്രേരണ, അതിന്റെ നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ ക്രിയാവിധികള്‍ കൂടിയേതീരൂ. ഇതിനായി ശരീരത്തെ മുന്നോട്ടുനീക്കാനുള്ള ഒരു ശക്തി ശരീരത്തിന്റെ ഉള്ളില്‍ നിന്നുതന്നെ ഉരുത്തിരിയേണ്ടതുണ്ട്. മിക്ക ജന്തുക്കളിലും ശരീരപേശികളുടെ സങ്കോചംവഴിയാണ് ഈ ശക്തി ഉണ്ടാക്കിയെടുക്കാറുള്ളത്. ഇപ്രകാരം നടക്കുന്ന സങ്കോചങ്ങളുടെ അളവും മേന്മയും അവ നടക്കേണ്ട സ്ഥാനനിര്‍ണയനവും ഒക്കെ നാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലുമാണ്. ഇതോടൊപ്പം ശരീരതാപനിലയുടെ നിയന്ത്രണം ഉപാപചയം, പോഷണം, ശ്വസനം തുടങ്ങിയ ശരീരക്രിയാപരമായ പ്രശ്നങ്ങളും ജന്തുക്കളുടെ ചലനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചലനത്തിന്റെ ഭൗതികപ്രതിബന്ധങ്ങള്‍

വൈവിധ്യമാര്‍ന്ന പാരിസ്ഥിതികസാഹചര്യങ്ങളിലാണ് ജന്തുക്കള്‍ ജീവിക്കുന്നത്. ചലനവുമായി ബന്ധപ്പെടുത്തി ഈ സാഹചര്യങ്ങളെ പ്രധാനമായും നാലായി തരംതിരിക്കാവുന്നതാണ്: (1) വായവം (aerial) (2) ജലീയം (aquatic) (3) തുരപ്പന്‍ (fossorial) (4) ഭൗമം (terrestrial). ഗുരുത്വാകര്‍ഷണം, വലിവ് എന്നിങ്ങനെ ജന്തുചലനത്തിന് പ്രതിരോധം സൃഷ്ടിക്കുന്ന ഭൗതികഘടകങ്ങള്‍ മിക്ക പാരിസ്ഥിതികസാഹചര്യങ്ങളിലും സമമാണെന്നു പറയാം. ഇവയുടെ ഏറ്റക്കുറച്ചിലിനുമാത്രമേ വ്യത്യാസം അനുഭവപ്പെടാറുള്ളൂ.

ഗുരുത്വാകര്‍ഷണം

ഗുരുത്വാകര്‍ഷണംമൂലം ചലനത്തിനുണ്ടാവുന്ന പ്രതിബിംബത്തെ അതിജീവിക്കാനായി ജന്തുശരീരത്തില്‍ ചില സംവിധാനങ്ങളൊക്കെയുണ്ട്. പ്രധാനമായും വായവം, തൊരപ്പന്‍, ഭൗമം എന്നീ മേഖലകളിലെ ചലനത്തിന് ഇവ അത്യാവശ്യമാണുതാനും. ഈ ആവാസമേഖലയിലെ ജന്തുക്കള്‍ക്ക് ശരീരത്തെ താങ്ങിനിര്‍ത്താനായി ഒരു അസ്ഥിവ്യൂഹം വികസിപ്പിച്ചിരിക്കുന്നതായി കാണാം. ഈ അസ്ഥിവ്യൂഹം ആന്തരികമോ ബാഹ്യമോ ആവാം. ശരീരത്തിന്റെ നിഷ്ക്രിയാവസ്ഥയെ തരണംചെയ്ത് ചലനത്തിനു തുടക്കമിടാന്‍ വായവം, തുരപ്പന്‍, ഭൗമം എന്നീ ആവാസമേഖലകളിലുള്ള ജന്തുക്കള്‍ക്ക് വളരെയധികം പേശീപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ജലത്തില്‍ ജീവിക്കുന്നവയ്ക്കും ഈ പ്രശ്നങ്ങളുണ്ടെങ്കിലും അതിന്റെ കാഠിന്യം കുറവാണ്. മറ്റു മേഖലകളില്‍ ജീവിക്കുന്നവ ചെലുത്തുന്നത്ര പേശീആയാസം ഇവയ്ക്ക് ഇതിനാല്‍ ആവശ്യവുമില്ല.

വലിവ്

ജന്തുക്കളുടെ ചലനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതില്‍ അവ ജീവിക്കുന്ന മാധ്യമത്തില്‍ നിന്നും സംജാതമാവുന്ന കിനാവുകളില്‍ സ്ക്വിഡുകള്‍ തുടങ്ങിയ മൊളസ്കുകളില്‍ ജലീയപ്രേഷണംവഴിയാണ് ചലനം നടക്കുന്നത്. ഇവയ്ക്ക് കട്ടിയേറിയ പുറന്തോടുകള്‍ ഇല്ല. ശരീരത്തിന്റെ ഉള്ളില്‍നിന്നും വെളിയിലേക്കു തുറക്കുന്ന ചോര്‍പ്പുപോലെയുള്ള സൈഫണ്‍ വഴി ജലം വെളിയിലേക്കു ശക്തിയായി ചീറ്റിച്ചാണ് ഇവ ചലിക്കുന്നത്.

നീണ്ട ശരീരഘടനയുള്ള ജലവാസികളായ മിക്ക അകശേരുകികളും ശരീരത്തിന്റെ ഇരുപാര്‍ശ്വഭാഗങ്ങളില്‍നിന്നും ഇടവിട്ടു രൂപമെടുക്കുന്ന തരംഗചലനങ്ങള്‍വഴിയാണ് സഞ്ചരിക്കാറുള്ളത്. കടല്‍വാസിയായ അനലിഡകള്‍, മൊളസ്കുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പേശീവിന്യാസങ്ങളില്‍ വ്യത്യാസം കാണപ്പെടാറുണ്ടെങ്കിലും തരംഗചലനംവഴിയുള്ള നീന്തലിന്റെ സ്വഭാവം അകശേരുകികളിലും കശേരുകികളിലും ഏതാണ്ട് സമാനമാണ് എന്നു പറയാം.

അക്ഷീയ-അനുബന്ധ ചലനങ്ങള്‍

ജന്തുക്കള്‍ പ്രധാനമായും രണ്ടുവിധത്തിലുള്ള സംവിധാനങ്ങളിലൂടെയാണ് ചലനം സാധ്യമാക്കുന്നത്. ഇവ അക്ഷീയം (axial), അനുബന്ധം (appendicular) എന്നിങ്ങനെ അറിയപ്പെടുന്നു. സ്ക്വിഡുകളിലുള്ളതുപോലെ വെള്ളം ചീറ്റിപ്പായിക്കുന്നതുവഴിയുള്ള ചലനം, ആരലുകളിലുള്ളപോലെ ശരീരതരംഗരൂപവത്കരണം വഴിയുള്ള ചലനം, അട്ടകളില്‍ കാണപ്പെടുന്ന വിധത്തിലുള്ള ശരീരസങ്കോച-വികാസത്തിലൂടെയുള്ള ചലനം എന്നിവയെല്ലാം അക്ഷീയചലനത്തിന് ഉദാഹരണങ്ങളാണ്. ഇവിടെ ശരീരാകൃതി മാറ്റിയെടുത്തും ജീവിക്കുന്ന ചുറ്റുപാടുകളുമായി ശരീരം പ്രതിപ്രവര്‍ത്തിപ്പിച്ചും ആണ് ചലനശക്തി ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ ഈ രീതിയല്ല അനുബന്ധചലനരീതിയില്‍ കാണപ്പെടുന്നത്. ഇവിടെ ജന്തുശരീരത്തില്‍നിന്നും രൂപമെടുക്കുന്ന സവിശേഷ ഉപാംഗങ്ങള്‍ പരിസരവുമായി പ്രതിപ്രവര്‍ത്തിച്ച് ചലനശേഷി കൈവരിക്കുകയാണ് ചെയ്യുന്നത്.

ജീവിക്കുന്ന ചുറ്റുപാടിനെ തങ്ങളുടെ ചലനത്തിനും സഞ്ചാരത്തിനുമായി ആശ്രയിക്കുന്ന നിരവധി ജീവികളും ഉണ്ട്. ചില ജല്ലി മത്സ്യങ്ങളുടെ ശരീരത്തില്‍ നിന്നും ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നയിനം പ്ലവങ്ങള്‍ (floats) രൂപമെടുക്കാറുണ്ട്. ഇവ ഈ ജന്തുക്കളുടെ സഞ്ചാരത്തിന് സഹായമേകുന്നു. ചിലയിനം എട്ടുകാലികള്‍ അവയുടെ വലയുടെ സഹായത്താല്‍ കാറ്റിലൂടെ സഞ്ചരിക്കാറുണ്ട്. ശരീരത്തിലെ ചൂഷകാംഗം (sucker) വഴി മറ്റു ജന്തുക്കളില്‍ പറ്റിപ്പിടിച്ച് സഞ്ചാരം സാധ്യമാക്കുന്ന റിമോറാ മത്സ്യത്തെപ്പോലെയുള്ള ജീവികളും വിരളമല്ല.

ചലനം ജലജീവികളില്‍

സൂക്ഷ്മജീവികള്‍

ചലനശേഷിയുള്ളതും ജലവാസികളുമായ പ്രോട്ടോസൊവകള്‍ ഫ്ലജെല്ല (flagella), സിലിയ (cilia), കപടപാദങ്ങള്‍ (pseudopodia) എന്നീ മൂന്നിനം പ്രത്യേകാവയവങ്ങളുടെ സഹായത്താലാണ് ചലിക്കാറുള്ളത്. ഇവയെല്ലാംതന്നെ ജന്തുശരീരത്തില്‍ നിന്നും രൂപമെടുക്കുന്ന ഉപാംഗങ്ങളാണുതാനും.

ഫ്ലജെല്ലാചലനം (flagellar movement)

ഫ്ലജെല്ലയുള്ള മിക്ക പ്രോട്ടൊസൊവകളിലും സാധാരണഗതിയില്‍ ഒന്നോരണ്ടോ ഫ്ലജെല്ലകള്‍ ഉണ്ടായിരിക്കും. ഇവ മിക്കപ്പോഴും ശരീരത്തിന്റെ മുന്നറ്റത്തുനിന്നാവും ഉദ്ഭവിക്കുന്നത്. ശരീരോപരിതലത്തില്‍ മൊത്തമായി ചിതറിക്കിടക്കുന്ന നിലയില്‍ നിരവധി ഫ്ലജെല്ലകളുള്ള പ്രോട്ടൊസൊവകളും വിരളമായി കാണപ്പെടുന്നുണ്ട്. ഇത്തരം ജീവികളില്‍ ഫ്ലജെല്ലകള്‍ കൂട്ടംകൂടി നിരവധി കെട്ടുകളായി കാണാറുമുണ്ട്. പ്രധാനമായും മൂന്നുവിധത്തിലാണ് ഫ്ലജെല്ലകള്‍വഴിയുള്ള ചലനം ഉണ്ടാകാറുള്ളത്. ഇവ പ്രതലതരംഗങ്ങള്‍ (Planar Waves), തുഴയടിരൂപത്തിലുള്ള ചലനം, ത്രിമാനതരംഗങ്ങള്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ മൂന്നിനത്തിലും ഫ്ലജെല്ലയുടെ ചുവട്ടില്‍നിന്ന് മുകളറ്റത്തേക്കോ മറിച്ചോ രൂപമെടുക്കുന്ന സങ്കോചതരംഗങ്ങളാണ് ചലനം സാധ്യമാക്കുന്നത്.

പ്രതലതരംഗങ്ങള്‍ ഒരു പ്രത്യേകപ്രതലത്തില്‍ മാത്രമാണ് ഉണ്ടാവാറുള്ളത്. ഇത് അസമമിതതരംഗങ്ങളുമായിരിക്കും. ഒരു ആരല്‍മത്സ്യം (Eel) നീന്തുമ്പോള്‍ രൂപമെടുക്കുന്ന ശാരീരികചലനങ്ങള്‍ക്ക് സദൃശമാണ് പ്രതലതരംഗങ്ങള്‍ വഴിയുള്ള ഒരു ഫ്ലജെല്ലത്തിന്റെ ചലനം എന്നു പറയാം.

തുഴകളുടെ ചലനം പോലെയുള്ള ഫ്ലജെല്ലകളുടെ ചലനവും ഏതാണ്ട് പ്രതലചലനം തന്നെയാണെന്നു പറയാം. ഇവിടെയും തരംഗങ്ങള്‍ അസമമിതങ്ങളായിരിക്കും കൂടുതലായും ചലിക്കുന്നത്. ഫ്ലജെല്ലകളുടെ ത്രിമാനചലനത്തെ ഒരു വിമാനത്തിന്റെ പ്രൊപ്പല്ലറിന്റെ ചലനത്തോടു താരതമ്യപ്പെടുത്താം. ഇവിടെ ഒരു കോണിക വിന്യാസക്രമത്തില്‍ ഫ്ലജെല്ല വട്ടത്തില്‍ കറങ്ങുകയാണ് ചെയ്യുന്നത്. ഫ്ലജെല്ല ശരീരത്തില്‍ ഉറച്ചിരിക്കുന്ന ബിന്ദുവിനെ കേന്ദ്രമാക്കിയായിരിക്കും ഈ കറക്കം നടക്കുന്നത്. ഈ കറക്കത്തോടൊപ്പം ഫ്ലജെല്ലയുടെ ആധാരവശത്തുനിന്നും ഉദ്ഭവിക്കുന്ന തരംഗങ്ങള്‍ അഗ്രഭാഗത്തേക്കു പടര്‍ന്നുകയറുകയും ചെയ്യും. ഫ്ലജെല്ലയുടെ ഈ കറക്കംവഴി ജലത്തെ പിന്നിലേക്കുതള്ളിമാറ്റുകയും ജീവി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സിലിയാചലനം

സിലിയകളുടെ ചലനം ഒരു പ്രത്യേകവിധത്തിലാണ്. വഴങ്ങുന്ന തുഴകളെപ്പോലെയാണിവ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രതലത്തില്‍ മാത്രമുള്ള ഏകപാര്‍ശ്വിക (unilateral) ചലനമാണ് ഇവയ്ക്കുള്ളത്. തുഴച്ചില്‍വേളയില്‍ പിന്നോട്ടു ചലിക്കുമ്പോള്‍ സിലിയ ദൃഢസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ തുഴച്ചിലിന്റെ ശക്തിവിട്ട് സ്വതന്ത്രമാവുമ്പോള്‍ സിലിയ വഴങ്ങുന്ന ഘടനയുള്ളതായിത്തീരുകയും ചെയ്യും.

പ്രോട്ടൊസൊവയിലെ സിലിയേറ്റ വിഭാഗത്തിലെ ജീവികളുടെ ശരീരത്തെ സിലിയകള്‍ പൊതിഞ്ഞിരിക്കുന്നു. എന്നാല്‍ മറ്റുചില ജീവികളില്‍ കെട്ടുകളായിട്ടും പട്ടകളുടെ രൂപത്തിലും സിലിയകള്‍ ശരീരത്തില്‍ കാണപ്പെടുന്നുണ്ട്. വിന്യാസം ഏതു രീതിയിലാണെങ്കിലും എല്ലാ സിലിയകളുടെ ചലനവും പ്രത്യേക രീതിയില്‍ സമന്വയിക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. ജീവിയുടെ ശരീരത്തിന്റെ മുന്നറ്റത്തുനിന്നും പിന്നറ്റത്തേക്കുവ്യാപിക്കുന്ന തരംഗങ്ങളുടെ രൂപത്തിലാണ് മിക്കവയിലും സിലിയകള്‍ ചലിക്കാറുള്ളത്. സിലിയകളുടെ ചലനത്തിന്റെ തലം അനുദൈര്‍ഘ്യ അക്ഷത്തിനുകുറുകെ ആണെന്നതിനാല്‍ ചലിക്കുന്നതോടൊപ്പം ഈ ജീവികള്‍ക്കു ശരീരത്തെ വട്ടം കറക്കാനും കഴിയും.

കപടപാദചലനം

ജന്തുശരീരത്തില്‍നിന്നും രൂപമെടുക്കുന്ന താത്കാലിക ഉപാംഗങ്ങളാണ് കപടപാദങ്ങള്‍ എന്നറിയപ്പെടുന്നത്. ഏകകോശഘടനയുള്ള ജന്തുക്കളുടെ ചലനത്തിനു സഹായകമേകുന്ന പ്രത്യേക അവയവമാണിത്. ജന്തുവിന് ചലിക്കേണ്ട ദിശയിലേക്ക് ശരീരഭാഗം വലിഞ്ഞുനീളുകയും അത് അവിടെ തറയിലോ മറ്റോ ഉറപ്പിക്കപ്പെട്ടശേഷം ബാക്കി ശരീരഭാഗത്തെ വലിച്ചടുപ്പിക്കുകയും ചെയ്യുന്ന പ്രത്യേക ചലനസംവിധാനമാണിത്. എന്നാല്‍ ശരീരത്തിനുള്ളിലെ ഇതുമായി ബന്ധപ്പെട്ട ചലനങ്ങള്‍ വ്യത്യസ്തസ്വഭാവത്തിലുള്ളതാണുതാനും. ശരീരത്തില്‍ നിന്നും ഒരുഭാഗം ആദ്യം ഒരു ഉപാംഗമായി വലിഞ്ഞുനീളുകയും അതിലേക്കു ശരീരത്തിന്റെ ജീവദ്രവ്യത്തെ പിന്നീടുമാറ്റുകയും ചെയ്യുന്ന പ്രക്രിയയാണിവിടെ നടക്കുന്നതെന്നും പറയാം. ശരീരപേശിയെ ചുരുക്കുന്നതിനു സഹായകമേകുന്നതിനായി കോശദ്രവ്യം (cytoplasm) ഉത്പാദിപ്പിക്കുന്ന പ്രോട്ടീനിന്റെ പ്രവര്‍ത്തനം ഇത്തരം ഏകകോശജീവികളുടെ ചലനത്തിനും കാരണമായിത്തീരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും കപടപാദചലനത്തിന്റെ അടിസ്ഥാനകാരണങ്ങളെപ്പറ്റിയുള്ള അറിവ് ഇന്നും പൂര്‍ണമല്ല.

തരംഗിത-തെന്നിനീങ്ങല്‍ ചലനങ്ങള്‍

തരംഗിത-തെന്നിനീങ്ങല്‍ ചലനങ്ങള്‍ (Undulating and gliding movement). ഏകകോശജീവികളായ പ്രോട്ടൊസൊവകളില്‍ മുകളില്‍ സൂചിപ്പിക്കപ്പെടുന്ന ചലനസംവിധാനങ്ങളോടൊപ്പം മറ്റു രണ്ടു രീതികള്‍കൂടി കാണുന്നു. ഫ്ലജെല്ലകളുള്ള ചില പ്രോട്ടൊസൊവകള്‍ അവയുടെ ശരീരത്തിലെ അനുദൈര്‍ഘ്യചര്‍മത്തിന്റെ തരംഗണം (Undulation) വഴി ചലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരജീവനസ്വഭാവമുള്ള സ്പോറോസൊവ വിഭാഗത്തിലെ ചില ജീവികളിലാണ് തെന്നിനീങ്ങുന്ന (gliding) രീതിയിലുള്ള ചലനം കാണപ്പെടുന്നത്. ശരീരത്തിന്റെ രൂപഭാവങ്ങള്‍ക്കു മാറ്റം വരുത്താതെയും യാതൊരു ശരീരഭാഗത്തെയും സങ്കോചിപ്പിക്കാതെയും നടത്തുന്ന ചലനമാണിത്.

അകശേരുകികള്‍

ജലജീവികളായ അകശേരുകികള്‍ പ്രധാനമായും നീന്തല്‍വഴിയും അടിത്തട്ട് ചലനങ്ങള്‍വഴിയുമാണ് സഞ്ചരിക്കാറുള്ളത്. ജീവിയും ജലവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ (interaction) വഴി ലഭ്യമാകുന്ന പ്രേഷണശക്തി (propulsive force) ഉപയോഗിച്ചാണ് ഇവ നീന്തുന്നത്. അടിത്തട്ട് ചലനങ്ങളില്‍ പ്രതിപ്രവര്‍ത്തന പ്രതലമായി വര്‍ത്തിക്കുന്നത് അടിത്തറയാണ്. ചില അടിത്തട്ടുചലനങ്ങള്‍ കരയിലെ ജീവികളുടെ ചലനവുമായി സാദൃശ്യം പുലര്‍ത്തുന്നവയുമാണ്.

അടിത്തട്ടുചലനങ്ങള്‍

പ്ലാറ്റിഹെല്‍മിന്തസ് വിഭാഗത്തിലെ ചില ചെറിയ പരന്ന വിരകളും ചെറിയയിനം മൊളസ്കുകളും സിലിയകളുടെ സഹായത്തോടെയാണ് അടിത്തട്ടിലൂടെ ചലിക്കാറുള്ളത്. ഇത്തരം ജീവികളുടെ ശരീരത്തിന്റെ അടിഭാഗത്ത് മൊത്തത്തില്‍ത്തന്നെ സിലിയകളുടെ ഒരു കനത്തപാളി കാണപ്പെടുന്നു. ഇത്തരം ജന്തുക്കള്‍ ഒരു ശ്ലേഷ്മദ്രവം സ്രവിപ്പിക്കുകയും അതിലൂടെ തെന്നിനീങ്ങുകയും ചെയ്യാറുണ്ട്.

ജലജീവികളായ അകശേരുകികളില്‍ മറ്റു നിരവധിയിനം അടിത്തട്ടുചലനങ്ങളും കണ്ടുവരുന്നു. കാലുകള്‍ നന്നായി വികാസം പ്രാപിച്ചിട്ടുള്ള ഞണ്ടുകള്‍, ലോബ്സ്റ്ററുകള്‍ എന്നിവ അടിത്തട്ടിലൂടെ നടക്കാറുണ്ട്. കരയിലൂടെ നടക്കുന്നതിലും വേഗത്തില്‍ ഇവയ്ക്ക് ജലത്തിലൂടെ നടക്കാനുമാകും.

തറയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് അകശേരുകികളായ ജലജീവികളുടെ മറ്റൊരു ചലനരീതി. അട്ടകളിലും മറ്റും ഈ രീതി വളരെയധികം വികസിച്ചിരിക്കുന്നു. ശരീരത്തിന്റെ മുന്നറ്റത്തും പിന്നറ്റത്തും ഓരോ ചൂഷകാംഗങ്ങള്‍ ഇവയ്ക്കുണ്ട്. പിന്നറ്റത്തുള്ള ചൂഷകാംഗത്തെ തറയിലുറപ്പിച്ചശേഷം ശരീരത്തെ ചലനദിശയിലേക്കു വലിച്ചുനീട്ടുന്നു. അതിനുശേഷം മുന്നറ്റത്തെ ചൂഷകാംഗം അവിടെ ഉറപ്പിക്കുകയും പിന്നിലെ ചൂഷകാംഗത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇതോടെ ജീവി ചലനദിശയിലേക്കു കുറേ ദൂരം നീങ്ങിക്കഴിഞ്ഞിരിക്കും. ശരീരത്തില്‍ അനുദൈര്‍ഘ്യപേശികളും വര്‍ത്തുളപേശികളും നന്നായി വികസിപ്പിച്ചിട്ടുള്ളതുകൊണ്ടാണ് ഇത്തരം ചലനം സാധ്യമാക്കാന്‍ ഈ ജീവികള്‍ക്കു കഴിയുന്നത്.

പാദങ്ങള്‍ ഉപയോഗിച്ചുള്ള ചലനങ്ങളും ജലജീവികളായ അകശേരുകികളില്‍ കാണുന്നു. അടിത്തറയുമായി സ്പര്‍ശബന്ധം പുലര്‍ത്തുന്ന ശരീരത്തിന്റെ അടിഭാഗത്തെ പേശികളുടെ സങ്കോചതരംഗങ്ങള്‍ വഴിയാണ് തറയിലൂടെയുള്ള നീക്കത്തിനുവേണ്ട ശക്തി ഇവയ്ക്കു ലഭ്യമാകുന്നത്. പാദങ്ങളുടെ സങ്കോചങ്ങള്‍ വഴിയുള്ള തരംഗം ഒരു ശരീരപേശിയില്‍ എത്തുമ്പോള്‍ ആ പേശി സങ്കോചിക്കുകയും അതിനോടുചേര്‍ന്ന ശരീരത്തിന്റെ ഒരു ചെറിയ ഭാഗത്തെ ഉയര്‍ത്തുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ശരീരത്തില്‍ നടക്കുന്നതിലൂടെ ജീവി മുന്നോട്ടുചലിക്കുന്നു. വലിയയിനം നാടവിരകളില്‍ സിലിയകളുടെ സഹായത്തോടുകൂടിയ ചലനത്തെക്കാള്‍ പാദചലനങ്ങളാണ് കാണാറുള്ളത്. ഒച്ച്, കൈറ്റോണ്‍ എന്നിവയില്‍ പാദചലനങ്ങളാണ് പ്രാഥമിക സഞ്ചാരമാര്‍ഗമായി കണ്ടുവരുന്നത്. ഇവയില്‍ ഈ സംവിധാനം സങ്കീര്‍ണസ്വഭാവത്തില്‍ വികസിതമായിട്ടുമുണ്ട്. ഇഴഞ്ഞുനീങ്ങുന്ന ഈ ജന്തുക്കളുടെ പാദങ്ങള്‍ നാഡികളോടുകൂടിയ പേശീഘടന പ്രദര്‍ശിപ്പിക്കുന്നു. ഈ പാദങ്ങളുടെ പാര്‍ശ്വഭാഗങ്ങളില്‍ തുടര്‍ച്ചയായി ഒന്നിലേറെ സങ്കോചങ്ങള്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.

നീണ്ടതും മൃദുഘടനയുള്ളതുമായ ശരീരത്തോടുകൂടിയ അകശേരുകികളില്‍ ക്രമാകുംചനചലനം (peristaltic locomotion) ആണ് കാണപ്പെടുന്നത്. സഖണ്ഡശരീരഘടനയുള്ളവയില്‍ (ഉദാ. മണ്ണിര) ഇത്തരം ചലനങ്ങള്‍ പ്രകടവുമാണ്. അനുദൈര്‍ഘ്യവര്‍ത്തുളപേശികളുടെ ഒന്നിടവിട്ടുള്ള സങ്കോചവികാസങ്ങളുടെ ഫലമായിട്ടാണ് ഇവയില്‍ ചലനം സാധ്യമാകുന്നത്.

സ്റ്റാര്‍ഫിഷ്, സീ അര്‍ച്ചിന്‍, കടല്‍വെള്ളരി തുടങ്ങിയ എക്കിനോഡേര്‍മുകളില്‍ നിരനിരയായി കാണപ്പെടുന്ന നാളപാദങ്ങള്‍ ആണ് ചലനത്തിനുള്ള ശക്തിയേകുന്നത്. സ്റ്റാര്‍ഫിഷ് അഥവാ നക്ഷത്രമത്സ്യത്തിന്റെ ഓരോ ഭുജത്തിലും നൂറുകണക്കിന് നാളപാദങ്ങളുണ്ട്. ഈ നാളപാദങ്ങളുടെ ചലനങ്ങള്‍ വളരെനന്നായി സമന്വയിക്കപ്പെട്ട നിലയിലാണ് ഇവയില്‍ കാണപ്പെടുന്നത്.

നീന്തല്‍

അകശേരുകികളായ ജലജീവികളില്‍ നീന്തലിനായി രണ്ടു ശക്തിക്രിയാവിധികള്‍ കാണുന്നു. ഇക്കൂട്ടത്തിലെ ചില ജീവികള്‍ ജലീയപ്രേഷണം (hydraulic propulsion) ആണ് ഉപയോഗപ്പെടുത്തുന്നത്. മറ്റുചിലവ ശരീരത്തിന്റെ മൊത്തത്തിലുള്ളതോ ഭാഗികമോ ആയ തരംഗചലനങ്ങള്‍ നീന്തലിനായി പ്രയോജനപ്പെടുത്തുന്നു. സീലന്റെറേറ്റുകളിലും റ്റീനോഫോറുകളിലും ഉള്ള മെഡൂസകള്‍ ഉള്ളില്‍നിന്നും ജലം ശക്തിയായി വെളിയിലേക്കു പ്രവഹിക്കുന്നതുവഴി ലഭ്യമാകുന്ന ശക്തി ഉപയോഗിച്ചാണ് നീന്തുന്നത്. കുടയുടെ ആകൃതിയിലുള്ള ഈ മെഡൂസകളുടെ സീമാന്തഭാഗത്തായുള്ള പേശീപട്ടകളുടെ സങ്കോചവികാസത്തിലൂടെയാണിത് സാധ്യമാക്കുന്നത്. ഈ സങ്കോചങ്ങള്‍ വളരെ ശക്തികുറഞ്ഞ നിലയിലുള്ളവയാകയാല്‍ പ്രത്യേകരീതിയിലുള്ള ഞെട്ടിത്തെറിക്കല്‍ രീതിയിലാണ് മെഡൂസകള്‍ നീന്താറുള്ളത്.

രണ്ടു തോടുകളുള്ള മൊളസ്കുകളുടെ കൂട്ടത്തില്‍ സ്കാലപ്പുകള്‍ (Scallops) ആണ് ഏറ്റവും നല്ല നീന്തല്‍ക്കാര്‍. ഇരു ഷെല്ലുകളുടെയും കൂട്ടിയിടി (clapping) രീതിയിലുള്ള ചലനംവഴി ഇവ ഒരു ജലധാരയ്ക്കു രൂപംകൊടുക്കുകയും അത് ചലനത്തിലുള്ള ശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നു. തോടുകളെ തമ്മില്‍ ഘടിപ്പിക്കുന്ന വിജാഗിരിപോലുള്ള ഭാഗങ്ങള്‍ ഇലാസ്തികത ഏറിയവയാണ്. ഇതിനാല്‍ ഈ പാളികളെ വളരെപ്പെട്ടെന്ന് തുറക്കാനും അടയ്ക്കാനും ഇവയ്ക്കു കഴിയും. പേശികളുടെ സങ്കോചവികാസങ്ങളും ഇതിനു സഹായമേകുന്നു. ഈ ചലനങ്ങള്‍വഴി ഏതുദിശയിലേക്കും ഇവയ്ക്കു വെള്ളം തെറിപ്പിക്കാനും ചലിക്കാനും കഴിയും.

കിനാവള്ളികള്‍, സ്ക്വിഡുകള്‍ തുടങ്ങിയ മൊളസ്കുകളില്‍ ജലീയപ്രേഷണംവഴിയാണ് ചലനം നടക്കുന്നത്. ഇവയ്ക്കു കട്ടിയേറിയ പുറന്തോടുകള്‍ ഇല്ല. ശരീരത്തിന്റെ ഉള്ളില്‍നിന്നും വെളിയിലേക്കു തുറക്കുന്ന ചോര്‍പ്പുപോലെയുള്ള സൈഫണ്‍ വഴി ജലം വെളിയിലേക്കു ശക്തിയായി ചീറ്റിയാണ് ഇവ ചലിക്കുന്നത്.

നീണ്ട ശരീരഘടനയുള്ള ജലവാസികളായ മിക്ക അകശേരുകളും ശരീരത്തിന്റെ ഇരുപാര്‍ശ്വഭാഗങ്ങളില്‍നിന്നും ഇടവിട്ടുരൂപമെടുക്കുന്ന തരംഗചലനങ്ങള്‍വഴിയാണ് സഞ്ചരിക്കാറുള്ളത്. കടല്‍വാസികളായ അനലിഡകള്‍, മൊളസ്കുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പേശീവിന്യാസങ്ങളില്‍ വ്യത്യാസം കാണപ്പെടാറുണ്ടെങ്കിലും തരംഗചലനം വഴിയുള്ള നീന്തലിന്റെ സ്വഭാവം അകശേരുകികളിലും കശേരുകികളിലും ഏതാണ്ട് സമാനമാണ് എന്നു പറയാം.

മത്സ്യങ്ങളും മത്സ്യസദൃശ കശേരുകികളും

ആന്‍ഗ്വില്ലിഫോം ചലനം

ആരലുകളെപ്പോലെ നീണ്ട ശരീരഘടനയുള്ള മത്സ്യങ്ങള്‍ നീന്തുമ്പോള്‍ അവയുടെ വഴക്കമേറിയ ശരീരം അതിന്റെ മൊത്തം നീളത്തില്‍ മുഴുവനായിത്തന്നെ തലഭാഗത്തുനിന്നും വാല്‍ഭാഗത്തേക്ക് ആയി തരംഗിതരൂപത്തിലുള്ള ഒരു പ്രത്യേകചലനം പ്രദര്‍ശിപ്പിക്കുന്നു. ഇത്തരം ചലനത്തെയാണ് ആന്‍ഗ്വില്ലിഫോം അഥവാ ആരല്‍ സദൃശചലനം എന്നുപറയുന്നത്. ചലനാക്ഷത്തിനു കുറുകെയായി പാര്‍ശ്വങ്ങളിലേക്ക് ദോലനം (oscillate) ചെയ്യാന്‍ ഓരോ ശരീരഖണ്ഡത്തെയും ഈ തരംഗങ്ങള്‍ പ്രേരിപ്പിക്കുന്നു. ഈ ദോലനങ്ങളും അതുവഴിയുള്ള ദിശാനിര്‍ണയനവുമാണ് ഇവയില്‍ ചലനത്തെ നിയന്ത്രിക്കുന്നത്.

കരാന്‍ജിഫോം-ഒസ്ട്രോസിഫോം ചലനങ്ങള്‍

മുകളില്‍ സൂചിപ്പിച്ച ആരല്‍സദൃശചലനം നീളമേറിയ ജലജീവികളിലാണ് കാണുന്നത്. എന്നാല്‍ നീന്തിനടക്കുന്ന എല്ലാ ജീവികള്‍ക്കും ആരലുകളെപ്പോലെ നീണ്ട ശരീരമല്ല ഉള്ളത്. ചില മത്സ്യങ്ങളുടെ ശരീരത്തിന്റെ പകുതിമുതലുള്ള പിന്‍ഭാഗത്തിനുമാത്രമാണ് കൂടുതല്‍ വഴങ്ങാനുള്ള കഴിവുള്ളത്. ഇവിടെ ഉണ്ടാകുന്ന സങ്കോചതരംഗങ്ങളാണ് ഇവയില്‍ നീന്തലിനെ സഹായിക്കുന്നത്. ഇത്തരം ചലനം കരാന്‍ജിഫോം ചലനമെന്നറിയപ്പെടുന്നു. എന്നാല്‍ ചില മത്സ്യങ്ങളില്‍ പുഛപത്രം മാത്രമേ വശങ്ങളിലേക്ക് ദോലനം ചെയ്യാറുള്ളൂ. ഇത്തരം ചലനത്തെയാണ് ഒസ്ട്രോസിഫോം എന്ന പദംകൊണ്ട് വിവക്ഷിക്കാറുള്ളത്. ഒരു തുഴമാത്രം ഉപയോഗിച്ചുള്ള തോണിയുടെ ചലനംപോലെയാണിത്.

തിമിംഗലത്തെപ്പോലുള്ള ജലസസ്തനികളും ശരീരതരംഗങ്ങള്‍ വഴിയുള്ള ചലനം നടത്താറുണ്ട്. പക്ഷേ, ഇവയില്‍ തരംഗങ്ങള്‍ മുകളില്‍നിന്നും താഴേക്കാണ് പടരുന്നത്. എന്നാല്‍ മിക്ക സസ്തനികളും പാദചലനങ്ങള്‍മൂലമാണ് നീന്താറുള്ളത്.

ദിശാസ്ഥിരീകരണവും പ്രയാണനിയന്ത്രണവും

ദിശാസ്ഥിരീകരണവും പ്രയാണനിയന്ത്രണവും (Stabilization and steering). ദിശാസ്ഥിരീകരണത്തിനും പ്രയാണനിയന്ത്രണങ്ങള്‍ക്കും വേണ്ടി ജലവാസികളായ മിക്ക കശേരുകികള്‍ക്കും പുഛപത്രം കൂടാതെ ഒരു വലിയ പൃഷ്ഠ (dorsal) പത്രവും മുന്‍ഭാഗത്ത് പാര്‍ശ്വത്തിലായി മറ്റൊരു ജോടി പത്രങ്ങളും കാണാറുണ്ട്. ഇവകൂടാതെ മറ്റു പത്രങ്ങളുണ്ടെങ്കിലും അവയ്ക്കൊന്നും ഈ പ്രശ്നത്തില്‍ വലിയ പ്രാധാന്യമില്ല. മത്സ്യം നീന്തുന്നതിനിടയിലുള്ള ശരീര സംതുലനവും ഗതിനിയന്ത്രണവും എല്ലാം വിവിധ പത്രങ്ങളാണ് നിര്‍വഹിക്കുന്നത്.

നാല്ക്കാലികളായ കശേരുകികള്‍

നാല്ക്കാലികളായ കശേരുകികള്‍ (Tetrapodal ). ജലജീവികളായ നാല്ക്കാലികളും വിവിധതരത്തിലുള്ള തരംഗിതചലനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. വാല്‍മാക്രികള്‍, ജലജീവികളായ സാലമാന്‍ഡറുകള്‍, ലിസാര്‍ഡുകള്‍ എന്നിവയ്ക്ക് നീണ്ടതും പേശീനിര്‍മിതവുമായ വാലുകള്‍ കാണപ്പെടുന്നു. ഈ വാലുകള്‍ തരംഗിതചലനം വഴി ഈ ജീവികളുടെ ശരീരത്തെ മുന്നോട്ട് നയിക്കുന്നു. ജലജീവികളായ മിക്ക നാല്ക്കാലികളും അനുബന്ധചലനങ്ങളാണ് നടത്താറുള്ളത്. ഇതിനുവേണ്ട പ്രേഷണബലം പിന്‍കാലുകളാണ് ഇവയ്ക്കു നല്കുന്നത്. പിന്‍കാലുകള്‍ ജാലയുക്തനിലയിലുള്ള കടലാമകള്‍, പെന്‍ഗ്വിനുകള്‍ തുടങ്ങിയ ചില ജീവികള്‍ മാത്രമേ ഇതിനൊരപവാദമായുള്ളൂ. ഇവയില്‍ പരന്ന് തുഴകളായി മാറിയിട്ടുള്ള മുന്‍കാലുകള്‍ നീന്തുന്നതിനുള്ള പ്രേഷണബലം നല്കുന്നു. ഇത്തരം തുഴകളുടെ ചലനങ്ങള്‍ പക്ഷികളുടെ ആകാശസഞ്ചാരവേളയിലെ ചിറകുകളുടെ ചലനങ്ങള്‍ക്കു സദൃശമാണെന്നു പറയാം. ശരീരത്തെ വെള്ളത്തില്‍ ഉയര്‍ത്താനും മുന്നോട്ടുതള്ളിനീക്കാനും ഈ മുന്‍കാലുകളുടെ ചലനമാണ് ഇവയെ സഹായിക്കുന്നത്.

ജലപക്ഷികളില്‍ ഏറിയ പങ്കും അവയുടെ ജാലയുക്തങ്ങളായ പിന്‍കാലുകളുടെ സഹായത്താലാണ് ജലത്തില്‍ മുന്നോട്ടു ചലിക്കാറുള്ളത്. ഇത്തരം ജീവികളുടെ ശരീരത്തിന് ചില അനുകൂലനങ്ങളും സംഭവിച്ചിട്ടുള്ളതായി കാണാം. ഇവയുടെ ശരീരം, തല, കഴുത്ത് എന്നിവ നീണ്ടതും ധാരാരേഖിതവുമായിരിക്കും. പിന്‍കാലുകള്‍ ശരീരത്തിന്റെ ഏറ്റവും പിന്നറ്റത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ വിരലുകളെല്ലാംതന്നെ ബലമേറിയ ചര്‍മത്താല്‍ കൂട്ടിയോജിപ്പിച്ച നിലയിലുമായിരിക്കും.

തവളകള്‍, ശുദ്ധജല ആമകള്‍ തുടങ്ങിയവയില്‍ പിന്‍കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്. ഇവയും ജാലയുക്തമാണ്. ചിലയിനം ജലആമകള്‍ക്ക് നന്നായി നീന്താനാവില്ല. ഇവ ജലത്തിന്റെ അടിത്തട്ടിലൂടെ നടന്നും ഇഴഞ്ഞും നീങ്ങുകയാണ് പതിവ്.

ജലവാസികളായ മിക്ക സസ്തനികളുടെയും നീന്തല്‍ ചലങ്ങള്‍ കരയിലെ പാദചലനങ്ങളുമായി സാമ്യം പുലര്‍ത്തുന്ന രീതിയിലുള്ളതാണ്. അധികസമയവും ജലത്തില്‍ത്തന്നെ കഴിയുന്ന നീര്‍ക്കുതിരയും ജലത്തില്‍ നീന്തുന്നതിനുപകരം അടിത്തട്ടിലൂടെ നടക്കുകയാണ് പതിവ്. മറ്റ് ജലസസ്തനികളൊക്കെത്തന്നെ പിന്‍കാലുകള്‍, വാലുകള്‍ എന്നിവയുടെ സഹായത്തോടെ ജലത്തില്‍ നീന്തുന്നു. ഇവയില്‍ മിക്കവയുടെയും പിന്‍കാലുകള്‍ ജാലയുക്തങ്ങളുമായിരിക്കും.

തുരപ്പന്‍ ചലനം

അകശേരുകികള്‍

ഭൂമി തുരന്ന് പുനങ്ങളും മാളങ്ങളും ഉണ്ടാക്കി ജീവിക്കുന്ന മിക്ക അകശേരുകികളിലും വിവിധങ്ങളായ ചലനരീതികളാണ് കണ്ടുവരുന്നത്. വിരകള്‍, കടല്‍വെള്ളരികള്‍ തുടങ്ങി മൃദുശരീരഘടനയുള്ള അകശേരുകികള്‍ ക്രമാകുംചന (peristaltic) രീതിയിലോ ശരീരത്തെ എവിടെയെങ്കിലും ഉറപ്പിച്ചുനിര്‍ത്തി വലിച്ചെടുക്കുന്ന രീതിയിലോ ആണ് ഭൂമി തുരന്ന് മാളങ്ങളുണ്ടാക്കാറുള്ളത്. ഇവയുടെ ദ്രവാവസ്ഥയിലുള്ള അസ്ഥികൂടവും അനുദൈര്‍ഘ്യവര്‍ത്തുളപേശികളും വളരെ ഇടുങ്ങിയ സ്ഥലത്തുകൂടിപ്പോലും ഞെരുങ്ങി നീങ്ങുവാന്‍ വേണ്ട ശാരീരിക വ്യതിയാനങ്ങള്‍ ഇവയ്ക്ക് പ്രദാനം ചെയ്യുന്നു. ഇപ്രകാരം ഞെരുങ്ങിക്കയറിയശേഷം ശരീരം വികസിപ്പിച്ച് ആ സ്ഥലം അല്പംകൂടി വിസ്താരമുള്ളതാക്കിത്തീര്‍ക്കും. ഇങ്ങനെ ഇവ ചെറിയ പുനങ്ങളും മറ്റും ഉണ്ടാക്കിയെടുക്കുന്നു. മുഖഭാഗത്തുനിന്നും നീണ്ടുനില്‍ക്കുന്നതും ബഹിസാരി (protrusible) സ്വഭാവം പ്രകടിപ്പിക്കുന്നതുമായ ശുണ്ഡിക(proboscis)യുടെ സഹായത്താലും ഇവ പുനങ്ങള്‍ തുരന്നുണ്ടാക്കാറുണ്ട്.

ജീവിയുടെ തലഭാഗത്തുതുടങ്ങി വാല്‍ഭാഗത്ത് അവസാനിക്കുന്നതും അനുദൈര്‍ഘ്യവര്‍ത്തുളപേശികളുടെ ഇടവിട്ടുള്ള സങ്കോചവികാസങ്ങളാല്‍ ഉടലെടുക്കുന്നതും ആയ തരംഗങ്ങളാണ് ക്രമാകുംചന ചലനത്തെ സഹായിക്കുന്നത്. ഇപ്രകാരമുള്ള സങ്കോചവികാസതരംഗങ്ങളുടെഗതി എതിര്‍ദിശയിലേക്കാക്കി ഇവയ്ക്ക് പിന്നോട്ടു സഞ്ചരിക്കാനാവും.

രണ്ടുപാളി പുറന്തോടുള്ള മൊളസ്കുകള്‍ ശക്തിയേറിയ പാദങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പുനങ്ങളുണ്ടാക്കുന്നത്. ഇവയുടെ പേശികള്‍ക്കും നല്ല ശക്തിയുണ്ടായിരിക്കും. വിവിധ പേശികളുടെ സങ്കോചവികാസങ്ങളാണ് ഇവയുടെ ചലനത്തിന് സഹായമേകുന്നത്.

ചില അകശേരുകികള്‍ക്ക് പാറകളെ തുരന്നുകയറാനും കഴിവുണ്ട്. ഇത്തരം പാറതുരപ്പന്മാരില്‍ പ്രധാനികള്‍ മൊളസ്കുകളാണ്. തികച്ചും യാന്ത്രികമായി പാറകളില്‍ പതുക്കെ ചുരണ്ടി തുരന്നുകയറുന്നവരാണ് ഒരു വിഭാഗം. മറ്റുചിലയിനങ്ങള്‍ ചില അമ്ലങ്ങളുടെ സ്രവണത്തിലൂടെ രാസപ്രവര്‍ത്തനം നടത്തി തുരന്നുകയറുന്നു.

കശേരുകികള്‍.

ഉഭയജീവികള്‍, ഇഴജന്തുക്കള്‍, സസ്തനികള്‍ എന്നീ വിഭാഗങ്ങളിലെ നിരവധി സ്പീഷീസുകള്‍ തുരപ്പന്‍ചലനം നടത്താറുണ്ട്. അപൂര്‍വമായി ചിലയിനം മത്സ്യങ്ങളും പക്ഷികളും ചെറിയ മാളങ്ങള്‍ തുരന്നുണ്ടാക്കാറുണ്ടെങ്കിലും അവയെ തീര്‍ത്തും തുരപ്പന്‍ വര്‍ഗത്തിലുള്‍പ്പെടുത്താനാവില്ല. ഉഭയജീവികളിലെയും ഇഴജന്തുക്കളിലെയും തുരപ്പന്‍ ചലനങ്ങള്‍ അക്ഷീയ വിഭാഗത്തിലുള്ളതിനാല്‍ സസ്തനികളില്‍ മാത്രമാണ് അനുബന്ധയിനത്തിലുള്ള തുരപ്പന്‍ചലനം കണ്ടുവരുന്നത്. ഇത്തരം ചലനം നടത്തുന്ന സസ്തനികളുടെ മുന്‍കാലുകള്‍ക്ക് ബലമേറിയിരിക്കും. ഇവ താരതമ്യേന പരന്നിരിക്കുകയും ചെയ്യുന്നു. ഇവയുടെ പാദാഗ്രങ്ങളും നഖങ്ങളും കൂടുതല്‍ വികസിതങ്ങളുമായിരിക്കും. ജീവിതകാലം മുഴുവന്‍ പുനങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടുന്ന ഗോഫറുകള്‍, മോളുകള്‍ എന്നിവയുടെ മുന്‍കാലുകളുടെ ഇത്തരം വ്യതിയാനങ്ങള്‍ അധികമായി കണ്ടുവരുന്നത്.

തുരപ്പന്‍ചലനം നടത്തുന്ന ഉഭയജീവികളും ഇഴജന്തുക്കളും സാധാരണയായി പാദങ്ങളില്ലാത്തവയാണ്. പാദങ്ങള്‍ ഉണ്ടെങ്കില്‍ ത്തന്നെ അവ ചലനത്തിന് സഹായകമേകാന്‍ പറ്റാത്തവിധം അല്പവികസിതങ്ങളുമായിരിക്കും. ഇവയുടെ തല പരന്നതും മോന്തഭാഗം വായ്ഭാഗവും കടന്ന് മുന്നോട്ടു തള്ളിനില്‍ക്കുന്ന തരത്തിലുള്ളതും ആയിരിക്കും. ശരീരപേശികളുടെ സങ്കോചവികാസങ്ങളും തലയുടെയും മോന്തയുടെയും പ്രത്യേക ചലനരീതികളും ഉപയോഗപ്പെടുത്തിയാണ് ഇവ പലപ്പോഴും മാളങ്ങളും പുനങ്ങളും തുരക്കാറുള്ളത്.

ഭൗമചലനങ്ങള്‍

നടപ്പും ഓട്ടവും

ഷഡ്പദങ്ങള്‍, ചിലന്തിവര്‍ഗങ്ങള്‍, ക്രസ്റ്റേഷ്യകള്‍ തുടങ്ങിയ ആര്‍ത്രോപോഡുകളും കശേരുകികളും മാത്രമാണ് ദ്രുതഗതിയിലുള്ള ഭൗമോപരിതലം നിര്‍വഹിക്കുന്ന ജീവികള്‍. ഇവയിലെല്ലാംതന്നെ തറനിരപ്പില്‍നിന്നും അല്പം ഉയര്‍ന്ന നിലയിലാണ് ശരീരം സ്ഥിതിചെയ്യുന്നത്. സന്ധിബന്ധങ്ങളോടു കൂടിയ ഉപാംഗങ്ങളുപയോഗപ്പെടുത്തിയാണ് ഇവ ചലിക്കുന്നത്. കാലുകള്‍ എന്നറിയപ്പെടുന്ന ഈ ഉപാംഗങ്ങള്‍ ശരീരത്തിന് താങ്ങായി വര്‍ത്തിക്കുന്നതോടൊപ്പം മുന്നോട്ടുള്ള ചലനത്തിന് സഹായമേകുകയും ചെയ്യുന്നു. ശരീരത്തെ താങ്ങിനിര്‍ത്തുന്ന ആധാരമേഖലയ്ക്കുള്ളില്‍ ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തെ ഉറപ്പിച്ചു നിര്‍ത്തത്തക്കവിധത്തിലുള്ള ചലന അനുക്രമങ്ങളായിരിക്കണം ഈ ഉപാംഗങ്ങള്‍ നടത്തേണ്ടത്. ശരീരത്തിന്റെ ഗുരുത്വകേന്ദ്രം ഈ ആധാരമേഖലയ്ക്കു വെളിയിലായാല്‍ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ജീവി തറയില്‍ പതിക്കുകയും ചെയ്യും. അതിനാല്‍ ദ്രുതഗതിയിലുള്ള ഭൗമോപരിതലചലനങ്ങള്‍ നടത്തുന്ന ആര്‍ത്രോപോഡുകളിലും കശേരുകികളിലും കാലുകളുടെ ചലനങ്ങള്‍ ഏതാണ്ട് സമാനസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. കാലുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനംകൊണ്ടുള്ള ചലനവ്യത്യാസങ്ങള്‍ മാത്രമേ ഇവയില്‍ കാണാറുള്ളൂ.

പാദചലനചക്രം

ആര്‍ത്രോപോഡുകളിലും കശേരുകികളിലും പാദചലനക്രമം ഏതാണ്ട് സമാനമാണെന്നു പറയാം. ഇവയില്‍ ഒരു കാല്‍ മുന്നോട്ടുവയ്ക്കുന്നതിനെ ഒരു പാദംവയ്പ് (step) എന്നാണ് പറയുക. ഇവയ്ക്കെല്ലാം നിരവധി കാലുകള്‍ ഉള്ളതിനാല്‍ അനവധി പാദവയ്പുകള്‍മൂലമാണ് ഒരു കവച്ചുവയ്പ് (stride) ഉടലെടുക്കുന്നത്. ഒരു കവച്ചുവയ്പ് പൂര്‍ത്തിയാകുമ്പോള്‍ ഓരോ കാലും വികാസ-ചുരുക്കലുകളുടെ ഒരു പൂര്‍ണചക്രം പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ഇപ്രകാരമുള്ള ചലനംവഴി ജന്തുശരീരം സഞ്ചരിക്കുന്ന ദൂരം ഒരു കവച്ചുവയ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാദംവയ്പിന് തുല്യമായിരിക്കും. ഇവിടെ ചലനത്തിന്റെ വേഗത, കവച്ചുവയ്പ് ദൂരത്തിന്റെയും കവച്ചുവയ്പിന്റെ കാലപരിധിയുടെയും ആകെത്തുകയായിരിക്കും. ഒരൊറ്റ കവച്ചുവയ്പിനുവേണ്ട പാദചലനങ്ങളുടെ അനുക്രമത്തെ(sequence)യാണ് ഒരു നടപ്പുരീതി (gait) എന്നു പറയുന്നത്. നടക്കുന്നതിനും ചെറിയ വേഗത്തില്‍ ഓടുന്നതിനും നടപ്പുരീതി സാധാരണഗതിയില്‍ സമമിതരൂപത്തിലുള്ളതായിരിക്കും. അതായത് പാദപതനങ്ങളും അതിനുവേണ്ട സമയവും കൃത്യമായി ചിട്ടപ്പെടുത്തപ്പെട്ട രീതിയിലായിരിക്കുമെന്നര്‍ഥം. എന്നാല്‍ വളരെ വേഗത്തില്‍ ഓടുന്ന കശേരുകികളില്‍ ഇത് അസമമിതമായിത്തീരുന്നു. ഇവിടെ പാദപതനങ്ങളും അതിനുവേണ്ട സമയപരിധിയും തമ്മില്‍ നിഷ്കൃഷ്ട ചിട്ടകളൊന്നും കാണാറില്ല.

ഷഡ്പദങ്ങളില്‍ ശരീരത്തിന്റെ ഇടതുവലതുവശങ്ങളിലെ പാദ ചലനങ്ങളുടെ തുല്യസമന്വയത്തെ അടിസ്ഥാനമാക്കിയാണ് വിവിധ നടപ്പുരീതികള്‍ കാണപ്പെടുന്നത്. ശരീരത്തിന്റെ ഇരുവശങ്ങളിലെയും പാദചലനങ്ങളുടെ തരംഗം ശരീരത്തിന്റെ മുന്‍ഭാഗത്തേക്കാണ് പടര്‍ന്നുകയറുന്നത്. ഏറ്റവും പിന്നിലെ പാദം ആദ്യവും അതിനു പിന്നാലെ മധ്യഭാഗത്തെ പാദങ്ങളും അവസാനം മുന്‍കാലുകളും എന്ന നിലയിലാണ് ചുരുങ്ങിവികസിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ചലനതരംഗമാണ് ഈ ജീവികളെ മുന്നോട്ടു ചലിപ്പിക്കുന്നത്. ശരീരത്തിന്റെ ഒരേവശത്തുതന്നെ മുന്നറ്റത്തും പിന്നറ്റത്തും ഉള്ള പാദങ്ങളുടെ ചലനങ്ങള്‍ ഏതാണ്ട് സമന്വയിപ്പിക്കപ്പെട്ട രീതിയില്‍ സമാനസ്വഭാവം പുലര്‍ത്തുന്നതോടെ ഇവയുടെ സഞ്ചാരത്തിന്റെ വേഗത വര്‍ധിക്കുകയും ചെയ്യും. ഇരുപാര്‍ശ്വഭാഗങ്ങളിലെയും ചലനസമന്വയത്തെ വ്യത്യാസപ്പെടുത്തുന്നതുവഴി വിവിധതരത്തിലുള്ള നടപ്പുരീതികള്‍ ഇവയില്‍ ഉടലെടുക്കാറുണ്ട്.

ഷഡ്പദങ്ങളുടെ പാദചലനങ്ങള്‍ക്ക് ഏതാണ്ട് സമാനരൂപത്തിലുള്ള പാദചലനങ്ങളാണ് സെന്റിപീഡുകളിലും (ഉദാ. പഴുതാര), മില്ലിപീഡുകളിലും (സഹസ്രപാദികള്‍) കണ്ടുവരുന്നത്. ഇവയിലും പാദങ്ങളില്‍ ചലനവേളയില്‍ പ്രത്യക്ഷപ്പെടുന്ന സങ്കോചതരംഗങ്ങള്‍ ശരീരത്തിന്റെ പിന്നറ്റത്തുനിന്നുമാണ് ആരംഭിക്കുന്നത്. വിവിധ പാദങ്ങളുടെ ഇടയ്ക്കുള്ള അകലം, അവയുടെ ചലനരീതികള്‍, തരംഗപ്പകര്‍ച്ച എന്നിവയിലൊക്കെ ഈ വിവിധപാദങ്ങള്‍ ഒരു ഏകതാനത പുലര്‍ത്തുകയും ചെയ്യുന്നു.

നാല്ക്കാലികളായ കശേരുകികളിലെ സഞ്ചാരവും ഇരുവശത്തെ കാലുകളുടെ ചലനസമന്വയവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമമിതരൂപത്തിലുള്ള ഭൗമ നടപ്പുരീതിക്ക് ചുരുങ്ങിയപക്ഷം നാലുകാലുകള്‍ ആവശ്യമാണ്. രണ്ടുപാദങ്ങളുപയോഗിച്ചുകൊണ്ടുള്ള ഇരുപാദചലനത്തിന് (bipedal) ശരീരത്തിന്റെയും കാലുകളുടെയും ഘടനാപരമായ നിരവധി രൂപാന്തരണങ്ങള്‍ ആവശ്യമാണ്. ഇപ്രകാരം പരിവര്‍ത്തനവിധേയമായശേഷമുള്ള ഇരുപാദചലനത്തിലും നാല്ക്കാലിചലനത്തിലെ അടിസ്ഥാനപരമായ നടപ്പുരീതിതന്നെയാണ് പിന്തുടരുന്നത്. നാല്ക്കാലികളായ കശേരുകികള്‍ തറയിലൂടെ നടക്കുമ്പോള്‍ ഇടതുപിന്‍കാല്‍, ഇടതുമുന്‍കാല്‍, വലതുപിന്‍കാല്‍, വലതുമുന്‍കാല്‍ എന്നീ ക്രമത്തിലുള്ള ചലനവും അതിന്റെ ചാക്രികമായ ആവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. ഇവയില്‍ മറ്റൊരു പ്രത്യേകതയും ദൃശ്യമാണ്. നാല്ക്കാലികളായ കശേരുകികള്‍ക്ക് സഞ്ചാരം ആരംഭിക്കാന്‍ പിന്‍കാലുകള്‍ തന്നെ ആദ്യം ചലിപ്പിക്കണമെന്നില്ല; നാലുകാലുകളില്‍ ഏതിന്റെയെങ്കിലും ചലനംകൊണ്ട് ഇവയ്ക്ക് നടന്നുതുടങ്ങാനാവും.

ഓടുന്ന കശേരുകികള്‍

കശേരുകികളിലെ ഓട്ടക്കാരായ ജീവിയിനങ്ങളുടെ ഊര്‍ധ്വപാദം (upper leg) ചെറുതും ദൃഢപേശിയാല്‍ നിര്‍മിതവുമായിരിക്കും. അതേസമയം അധമപാദം (lower leg) കനംകുറഞ്ഞ് നീണ്ടിരിക്കും. കാലിന്റെ ഈ പ്രത്യേകതമൂലം കൂടുതല്‍ വേഗതയില്‍ ഓടാന്‍ ഇവയ്ക്കുകഴിയും.

ഒരേ രീതിയിലുള്ളതും സാവധാനത്തിലുള്ളതുമായ ഓട്ടത്തിന് സസ്തനികള്‍ സാധാരണയായി കാലുനീട്ടിവയ്പ് (pace) ആണ് ഉപയോഗപ്പെടുത്തുന്നത്. അസമമിതനടപ്പുരീതിയിലൂടെയാണ് ഇവ ഓട്ടത്തില്‍ കൂടിയ വേഗത കൈവരിക്കാറുള്ളത്. ഇവ കുതിച്ചോട്ടം (galloping) നടത്തുമ്പോള്‍ ജീവിയുടെ നാലുകാലുകളില്‍ രണ്ടു കാലുകള്‍ മാത്രമേ ശരീരത്തെ താങ്ങാറുള്ളൂ. ചിലപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഏറ്റവും വേഗത്തില്‍ ഓടുന്ന പുള്ളിപ്പുലി (Cheetah) പോലുള്ളവയില്‍ പിന്‍കാലുകള്‍ തറയില്‍ തൊട്ടതിനുശേഷം തറബന്ധമില്ലാത്ത ഒരു ഘട്ടവും ഉണ്ടാവാറുണ്ട്.

തറയിലൂടെ ഓടിനടക്കാറുള്ള പക്ഷികളിലും മറ്റും ശരീരത്തെ ശരിക്കും താങ്ങിനിര്‍ത്തുന്നതിനായി കാലുകള്‍ക്ക് വികാസം സംഭവിച്ചിരിക്കുന്നു. അതോടൊപ്പം ശരീരാന്തരീക്ഷം തറനിരപ്പിന് ലംബമായിട്ടാണ് കാണപ്പെടുന്നതും. ഇതുമൂലം ഗുരുത്വകേന്ദ്രം കാലുകള്‍ക്ക് മധ്യത്തായോ പാദ-ആധാരമേഖലയ്ക്ക് ഉള്ളിലായോ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. ഇടതു-വലതുകാലുകളുടെ സാമാന്യരീതിയിലുള്ള ഏകാന്തരണം വഴിയാണ് ഓട്ടത്തിന്റെ പ്രത്യേകരീതി രൂപമെടുക്കുന്നത്.

കുതിച്ചുചാട്ടം

കുതിച്ചുചാട്ടം (Saltation). തവള തുടങ്ങിയ വാലില്ലാത്ത ഉഭയജീവികള്‍, കംഗാരു, മുയല്‍, ചിലയിനം കരണ്ടുതീനികള്‍ എന്നിവയിലാണ് ഒരിടത്തുനിന്നും ചാടിച്ചാടിയുള്ള സഞ്ചാരഗതി കാണാറുള്ളത്. ഇത്തരം ജീവികളിലെല്ലാം മുന്‍കാലുകളെക്കാള്‍ ഏതാണ്ട് ഇരട്ടിനീളമുള്ള പിന്‍കാലുകളാണുള്ളത്. ഇതോടൊപ്പം പിന്‍കാലുകളിലെ ഖണ്ഡങ്ങള്‍ എല്ലാം താരതമ്യേന നീളമേറിയവയുമായിരിക്കും. പിന്‍കാലുകളെ പിന്നോട്ടുപിടിച്ച് ചുരുക്കി മുന്നോട്ടു നീട്ടിവിടുന്നതിലൂടെ ലഭ്യമാകുന്ന പ്രത്യേകശക്തിയാണ് ഇവയെല്ലാം ഈ കുതിച്ചുചാട്ടത്തിനുപയോഗിക്കുന്നത്. ഈ ചാട്ടത്തിനിടയില്‍ കുറച്ചുസമയം ഇവ തറയില്‍ തൊടാതെ വായുവിലൂടെ സഞ്ചരിക്കുകയും ചെയ്യും. കോണത്തിലൂടെയുള്ള ചാട്ടത്തുടക്കമുള്ളപ്പോഴാണ് ഇവ ഏറ്റവും ദൂരത്തില്‍ ചാടി എത്താറുള്ളത്.

ഇഴയല്‍ (Crawling). അകശേരുകികള്‍ സാധാരണഗതിയില്‍ ക്രമാകുംചനം വഴിയോ ശരീരത്തിന്റെ ചുരുക്കല്‍-ഉറപ്പിക്കല്‍-വികസനം (contract-anchor-extend) വഴിയോ ആണ് ഇഴഞ്ഞു നീങ്ങാറുള്ളത്. പാദങ്ങളില്ലാത്ത കശേരുകികളില്‍ പ്രധാനമായും നാല് ഇഴയല്‍ രീതികളാണ് കണ്ടുവരുന്നത്. ഇവ സര്‍പ്പഗതികം (serpentine), ഋജുരേഖാത്മകം (rectilinear), ഏകതാനം (concertina), വശംചുറ്റല്‍ (side winding)എന്നീ പേരുകളിലറിയപ്പെടുന്നു.

ഇവയില്‍ സര്‍പ്പഗതിക രീതിയിലുള്ള ഇഴയല്‍ ആണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പാമ്പുകള്‍, കാലുകളില്ലാത്ത ഇഴജന്തുക്കള്‍, വിരകളെപ്പോലുള്ള ഉഭയജീവികള്‍ എന്നിവയില്‍ ഈ രീതിയിലുള്ള ചലനമാണുള്ളത്. വലിയയിനം പാമ്പുകളിലും പുനങ്ങളും മറ്റും തുരന്നുണ്ടാകുന്ന കശേരുകികളിലും ഋജുരേഖാത്മകചലനമാണ് കാണാറുള്ളത്. അവസാനത്തെ രണ്ടിനം ഇഴയല്‍ രീതികളും പാമ്പുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

വൃക്ഷീയ-വായവചലനം (Arboreal and aerial locomation)

പിടിച്ചുകയറല്‍

പിടിച്ചുകയറല്‍ (Climbing). വൃക്ഷങ്ങളില്‍ പിടിച്ചുകയറുന്ന സ്വഭാവം വൃക്ഷവാസികളായ ജന്തുക്കളുടെ ഒരു പ്രത്യേകതയാണെന്നു പറയാം. പരിഗ്രഹണ(grasping)ത്തിനുള്ള കഴിവ് ഇവയ്ക്ക് കൂടുതലായിരിക്കും. പിടിച്ചുകയറിവന്ന പ്രതലത്തോട് ഏറ്റവും അടുത്തായി ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തെ ഉറപ്പിച്ചുനിര്‍ത്തുവാനും ഇവ ശ്രദ്ധിക്കുന്നു. ചെറിയയിനം ആര്‍ത്രോപോഡുകള്‍ക്ക് ഗുരുത്വകേന്ദ്രബലം കൂടുതലായി അനുഭവപ്പെടാറില്ല. ഇവയില്‍ പിടിച്ചുകയറാനുള്ള ശരീരഘടനാപരമായ രൂപഭേദങ്ങളും അധികം കാണാറില്ല. എന്നാല്‍ ശരീരവലുപ്പമുള്ള കശേരുകികള്‍ക്ക് പിടിച്ചുകയറലുമായി ബന്ധപ്പെട്ട നിരവധി ശാരീരിക സവിശേഷതകള്‍ കാണപ്പെടുകയും ചെയ്യും.

വൃക്ഷവാസികളായ ഉഭയജീവികളും ഇഴജന്തുക്കളും

വൃക്ഷങ്ങളില്‍ വസിക്കുന്ന ഉഭയജീവികള്‍ക്ക് സാധാരണയായി മെലിഞ്ഞ ശരീരപ്രകൃതമാണുള്ളത്. ഇവയുടെ കാലുകള്‍ നീണ്ടുകൂര്‍ത്തിരിക്കുന്നു. കാല്‍വിരലുകളുടെ അഗ്രഭാഗം വീര്‍ത്തു തടിച്ച് ചൂഷണാംഗംപോലെ പ്രവര്‍ത്തിക്കാറുമുണ്ട്. പിടിച്ചുകയറാനായി കൂടുതല്‍ പരിഗ്രഹണതലം തരമാക്കാനും വിരലുകളുടെ ഈ പ്രത്യേകത ഇവയ്ക്കു സഹായമേകുന്നു.

വൃക്ഷവാസികളായ ഇഴജന്തുക്കള്‍ക്ക് ഉഭയജീവികളില്‍ കാണപ്പെടുന്ന തരത്തിലുള്ള സവിശേഷതകള്‍തന്നെ കണ്ടുവരുന്നു. ഇവയില്‍ പിടിച്ചുകയറാന്‍ സഹായമേകുന്ന തരത്തിലുള്ള അനുകൂലനങ്ങളും പാദങ്ങളില്‍ കാണപ്പെടുന്നു. പാദാഗ്രങ്ങളില്‍ നഖങ്ങള്‍, ശല്ക്കങ്ങള്‍ എന്നിവയും ഉണ്ട്. വൃക്ഷവാസികളായ പാമ്പുകളുടെ ശരീരത്തിന് സാമാന്യത്തിലധികം നീളം കണ്ടുവരാറുണ്ട്. ഇവയ്ക്ക് ചുറ്റിപ്പിടിക്കാനുതകുന്ന പരിഗ്രാഹി (prehensile) വാലുകളുമാണുള്ളത്.

പിടിച്ചുകയറുന്ന പക്ഷികളും സസ്തനികളും

മിക്ക പക്ഷികളുടെയും ശക്തിയേറിയതും നഖങ്ങളുള്ളതുമായ കാലുകള്‍ അവയ്ക്കു പലപ്പോഴും മരങ്ങളിലും മറ്റും പിടിച്ചുകയറാനുള്ള സഹായമേകാറുണ്ട്. കാലുകള്‍ മരത്തിലുറപ്പിച്ച് ചില പക്ഷികള്‍ തൂങ്ങിക്കിടക്കാറുമുണ്ട്. മരംകൊത്തികളെപ്പോലുള്ള പക്ഷികള്‍ വൃക്ഷങ്ങളില്‍ വളരെവേഗത്തില്‍ കുത്തനെതന്നെ കാലുകളുപയോഗിച്ച് കയറും. ഗൗളിക്കിളി (nuthatch) പോലുള്ള പക്ഷികള്‍ക്ക് മരത്തില്‍ പിടിച്ചുകയറുന്ന അതേവേഗത്തില്‍ത്തന്നെ പിന്നോട്ടു നീങ്ങാനും കഴിവുണ്ട്. തത്തകളും മറ്റും കാലുകളുപയോഗിക്കുന്നതോടൊപ്പം കൊക്കുകളും പിടിച്ചുകയറാന്‍ ഉപയോഗപ്പെടുത്തുന്നു.

വൃക്ഷവാസികളായ സസ്തനികള്‍ക്ക് വൃക്ഷങ്ങളില്‍ പിടിച്ചു കയറാനുള്ള നിരവധി സംവിധാനങ്ങളുണ്ട്. പരിഗ്രാഹികളായ വിരലുകള്‍, ശക്തിയേറിയ നഖങ്ങള്‍ എന്നിവയും ഇവ ഉപയോഗപ്പെടുത്തുന്നു. തറയില്‍ നടക്കുന്ന അതേ ലാഘവത്തോടെ കുരങ്ങുകള്‍ മരങ്ങളുടെ ശാഖകളിലൂടെ സഞ്ചരിക്കാറുണ്ട്. അണ്ണാനെപ്പോലുള്ള ചില വൃക്ഷവാസികളായ സസ്തനികള്‍ മുന്‍-പിന്‍കാലുകളുടെ ഇടവിട്ടുള്ള ചലനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വൃക്ഷങ്ങളില്‍ കയറാറുള്ളത്.

ചാട്ടം

വൃക്ഷവാസികളായ ജന്തുക്കളില്‍ കണ്ടുവരുന്ന മറ്റൊരു ചലനമാതൃകയായ ചാട്ടം തറയിലൂടെ സഞ്ചരിക്കുന്ന ജന്തുക്കളുടെ കുതിച്ചുചാട്ടത്തിന് ഏതാണ്ട് സമാനമാണ്. പിന്‍കാലുകളുടെ ശക്തിയായ വലിച്ചുനീട്ടലിലൂടെ ലഭ്യമാകുന്ന ശക്തികൊണ്ടാണ് ഇവയും ചാടാറുള്ളത്. ചലനമേഖലയുടെ പ്രത്യേകതകള്‍കൊണ്ട് വൃക്ഷവാസികളുടെ ചാട്ടരീതിക്ക് തറയില്‍വളരുന്ന ജന്തുക്കളുടെതില്‍ നിന്നും ചില വ്യത്യാസങ്ങള്‍ കണ്ടുവരുന്നു എന്നുമാത്രം. ചലനവേളയില്‍ നേരിടേണ്ടിവരുന്ന പ്രത്യേകമേഖലകള്‍ മറികടക്കാനാണ് വൃക്ഷവാസികള്‍ പലപ്പോഴും ചാട്ടം ഉപയോഗപ്പെടുത്താറുള്ളത്. ഇത്തരം ജന്തുക്കളുടെ മുന്‍കാലുകള്‍ക്ക് പരിഗ്രഹണവൈദഗ്ധ്യം കൂടുതലായി കണ്ടുവരുന്നു.

സസ്തനിവര്‍ഗത്തിലെ പ്രൈമേറ്റുകളില്‍ ഗിബ്ബണ്‍, സ്പൈഡര്‍ കുരങ്ങുകള്‍ എന്നിവ വൃക്ഷശിഖരങ്ങളില്‍ കൈകള്‍ ഉറപ്പിച്ചുകൊണ്ട് ഊഞ്ഞാലാട്ടംപോലെ ആടി നീങ്ങാറുണ്ട്. ഇത് യഥാര്‍ഥത്തില്‍ മുന്‍കാലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചലനരീതിതന്നെയാണ്. ഇടയ്ക്കിടയ്ക്ക് ഓരോ കൈകള്‍ സ്വതന്ത്രമാക്കി മാറ്റിപ്പിടിച്ച് ശരീരത്തിലെ തോള്‍ഭാഗം തിരിച്ചാണ് ഇവ ചലിക്കാറുള്ളത്. ഈ സമയം സ്വതന്ത്രമാക്കപ്പെടുന്ന കൈകള്‍ മുന്‍വശത്തെ മറ്റൊരു ശിഖരത്തില്‍ എത്തിപ്പിടിക്കുകയും അതുവഴി മുന്‍പോട്ടു നീങ്ങുകയും ചെയ്യും. ഇത്തരം ചലനങ്ങളെ ബ്രാക്കിയേഷന്‍ (brachiation) എന്നാണു പറയാറുള്ളത്.

തെന്നിനീങ്ങല്‍

തെന്നിനീങ്ങല്‍ (Gliding). ജന്തുചലനരീതികളിലെ മറ്റൊരിനമാണ് തെന്നിനീങ്ങല്‍. ഇത് പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഗുരുത്വ-തെന്നിനീങ്ങലും (gravitational gliding), ഉയര്‍ന്നു പറക്കലും (soaring). തെന്നിനീങ്ങുന്ന സ്വഭാവമുള്ള ഉഭയജീവികള്‍, ഇഴജന്തുക്കള്‍, സസ്തനികള്‍ എന്നിവയിലാണ് ആദ്യത്തെ രീതി കണ്ടുവരുന്നത്. രണ്ടാമത്തെ രീതിയായ ഉയര്‍ന്നുപറക്കല്‍ പക്ഷികളുടെ മാത്രം പ്രത്യേകതയാണ്. തെന്നിനീങ്ങുന്ന എല്ലാ ജന്തുക്കള്‍ക്കും ശരീരവീതി കൂട്ടി അതുവഴി വായുപ്രതിരോധപ്രതലം വര്‍ധിപ്പിക്കാനും ഉള്ള കഴിവുണ്ട്. തെന്നിനീങ്ങുന്ന ചില ഇഴജന്തുക്കള്‍ക്ക് നീണ്ട വാരിയെല്ലുകള്‍ കാണപ്പെടുന്നു. ഇത് പാര്‍ശ്വഭാഗത്ത് വികസിപ്പിച്ച് ഒരു വിശറിപോലെ വലുതാക്കാനും ഇവയ്ക്കാകും.

ആഫ്രിക്കന്‍ പറക്കുംഅണ്ണാനെപ്പോലെ തെന്നിനീങ്ങാന്‍ കഴിവുള്ള ചില സസ്തനിയിനങ്ങളില്‍ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ തൊലി വികസിപ്പിച്ച് ഒരു ചിറകുപോലെ വര്‍ത്തിക്കുന്നു. വിശ്രമിക്കുമ്പോള്‍ ഈ തൊലി ചുരുങ്ങി ശരീരത്തോടു ചേര്‍ന്നിരിക്കുകയും ചെയ്യും.

ഗുരുത്വ-തെന്നിനീങ്ങല്‍

പാരഷ്യൂട്ട് ഉപയോഗിച്ചുള്ള പറക്കലിനോട് സമാനസ്വഭാവം പുലര്‍ത്തുന്ന ഒരു ചലനരീതിയാണിത്. ഇത്തരം ജീവികളില്‍ ഇതിനനുസൃതമായ ശാരീരികമാറ്റങ്ങളും ചില പ്രത്യേക ഘടനാപര അനുകൂലനങ്ങളും കാണപ്പെടുന്നുമുണ്ട്. ശരീരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ വികസിച്ച് ഒരു വിശറിപോലെ പ്രവര്‍ത്തിക്കുന്ന രീതിയാണ് പല ജീവികളിലും കണ്ടുവരുന്നത്. ഇതുമൂലം വായുപ്രതിരോധപ്രതലം വര്‍ധിക്കുകയും അതുവഴി താഴേക്കു പതിക്കാനുള്ള വേഗതയെ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഈ വികസിത പാര്‍ശ്വഭാഗത്തെ ആവശ്യാനുസരണം ക്രമീകരിക്കുകവഴി തെന്നിനീങ്ങലിന്റെ ഗതിയെ നിയന്ത്രിക്കാനുമാവും.

ഉയര്‍ന്നു പറക്കല്‍.

പക്ഷികളില്‍ കാണപ്പെടുന്ന ഒരു ചലനരീതിയാണിത്. ഇതിന്റെ അടിസ്ഥാനക്രിയാവിധി ഗുരുത്വ-തെന്നിനീങ്ങലിന്റേതുതന്നെയാണ്. ഇപ്രകാരമുള്ള തെന്നിനീങ്ങല്‍ നടത്തുന്ന പക്ഷികളില്‍ പ്രാരംഭഉത്ഥാപനം കൈവരിക്കാനായി ചിറകുകളുടെ ചലനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം കാറ്റിന്റെയും വാതകപ്രവാഹത്തിന്റെയും സഹായവും ഇവയ്ക്കാവശ്യമാണ്. ഒരു പ്രത്യേക അവസ്ഥയിലുള്ള വാതകധാര ഉയര്‍ന്നുപറക്കലിന് ആവശ്യമാണ്. ഒന്നുകില്‍ വാതകധാരയ്ക്ക് ഊര്‍ധ്വാധരപ്രവേഗം (vertical velocity) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ക്ഷൈതിജ പ്രവേഗത്തിലുള്ള വായുധാര ഉണ്ടായിരിക്കണം. സ്ഥിര (static) ഉയര്‍ന്നു പറക്കലിന് ഊര്‍ധ്വാധരപ്രവേഗത്തിലുള്ള വായുധാരയാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഗതിക (dynamic) ഉയര്‍ന്നുപറക്കല്‍ ക്ഷൈതിജ പ്രവേഗത്തിലുള്ള വായുധാരയെ ആശ്രയിച്ചാണ് നടക്കുന്നത്.

പറക്കല്‍

പറക്കല്‍ (True flight). ഷഡ്പദങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നീ മൂന്നു ജന്തുവിഭാഗങ്ങളിലാണ് യഥാര്‍ഥ പറക്കല്‍ കാണപ്പെടുന്നത്. ഇവയിലെല്ലാം തന്നെ പാര്‍ശ്വഉപാംഗങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനംവഴിയാണ് ശരീരത്തിന്റെ മുന്നോട്ടുള്ള തള്ളലിന് തുടക്കമിടുന്നത്. ഗുരുത്വകേന്ദ്രമോ വായുധാരകളോ ഇത്തരം ചലനങ്ങളെ സ്വാധീനിക്കാറുമില്ല. പറക്കാന്‍ കഴിവുള്ള വിവിധയിനം ജന്തുക്കളുടെ ചിറകുകളുടെ ചലനം അടിസ്ഥാനപരമായി സമാനസ്വഭാവം പുലര്‍ത്തുന്നവയാണെങ്കിലും ഓരോ വിഭാഗത്തിനും അതാതിന്റേതായ പ്രത്യേക പറക്കല്‍ മാതൃകകളും ഉണ്ട്.

ഇടതു-വലതു ചിറകുകളുടെ ഒന്നിച്ചും തുടര്‍ച്ചയായും ഉള്ള കറക്കം അഥവാ തിരിയലിലൂടെയാണ് പറക്കല്‍പ്രക്രിയ സാധ്യമാവുന്നത്. ഈ തിരിയല്‍ പലപ്പോഴും വൃത്താകാരപഥത്തിലുള്ളതോ '8' രീതിയിലുള്ളതോ ആയിരിക്കും. ചിറകുകളുടെ ഈ കറക്കത്തിലൂടെയാണ് ഉത്ഥാപകശക്തി ഈ ജീവികള്‍ക്കു കിട്ടുന്നത്. ഇതിലൂടെ ഗുരുത്വബലത്തിനും താഴേക്കുള്ള വലിവിനും എതിരായ ശക്തിയും ഇവയ്ക്കു ലഭിക്കുന്നു. ചിറകുകളുടെ ഈ പ്രത്യേകരീതിയിലുള്ള തിരിയലുകള്‍മൂലം വായുവിനെ ശക്തിയായി പിന്നോട്ടു തള്ളുകയും അതോടൊപ്പം ശരീരത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ചിറകുകളുടെ കീഴ്-മേല്‍ പ്രതലങ്ങളില്‍ രൂപമെടുക്കുന്ന വായുവിന്റെ അസമാന പ്രവേഗം (unequel velocity) മൂലമാണ് ഉത്ഥാപകശേഷി കൈവരിക്കുന്നത്.

ഷഡ്പദങ്ങളുടെ ചിറകുകള്‍

ഷഡ്പദങ്ങളുടെ ചിറകുകള്‍ പ്രത്യേക പേശികളുടെ ബലം മാത്രമല്ല ചലിക്കുന്നത് - ജീവിയുടെ വക്ഷ(thorax)ത്തിന്റെ സ്പന്ദനങ്ങളാണ് ഇവയുടെ ചിറകുകളുടെ തിരിയലുകള്‍ക്ക് ആധാരം. വക്ഷം ദൃഢരൂപത്തിലുള്ള ഒരു പെട്ടിപോലെയുള്ളതാണ്. ഇതിലേക്ക് ഒരു ജോടി അനുദൈര്‍ഘ്യപാര്‍ശ്വവിജാഗിരിപോലുള്ള ഭാഗംകൊണ്ടാണ് ചിറകുകളെ ഘടിപ്പിച്ചിരിക്കുന്നത്. ഇതു വക്ഷത്തെ പൃഷ്ഠാധര (dorso-ventral) രൂപത്തില്‍ ചലിപ്പിക്കുന്നു. ഇവിടെ പ്രധാനമായും നാലു പേശീസമുച്ചയങ്ങള്‍ വക്ഷചലനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ ചലനങ്ങള്‍വഴി വക്ഷം സ്പന്ദിക്കുകയും അതു ചിറകുകളെ ചലിപ്പിക്കുകയുമാണ് ചെയ്യുക.

പക്ഷികളുടെയും വാവലുകളുടെയും ചിറകുകള്‍

ഷഡ്പദങ്ങളുടെ ചിറകുകളില്‍ നിന്നും വ്യത്യസ്തമായി പക്ഷികളുടെയും വാവലുകളുടെയും ചിറകുകള്‍ ശൃംഖലാരൂപത്തിലുള്ള അവയവങ്ങളാണ്. നിരവധി പേശികളും അസ്ഥിഖണ്ഡങ്ങളും ഇവയുടെ പ്രവര്‍ത്തനത്തിനുവേണ്ട സഹായം നല്കുന്നു. പക്ഷികളുടെ മുകളിലേക്കും താഴേക്കുമുള്ള ചിറകുചലനങ്ങള്‍ ഇവയുടെ വളര്‍ന്നുവികസിച്ച അംസപേശികളുടെ പ്രവര്‍ത്തനംമൂലമാണ് സാധ്യമാകുന്നത്. ഈ പേശികള്‍ ഉരോസ്ഥി (sternum) മുതല്‍ മുന്‍കൈയിലെ ഹ്യൂമെറസ് അസ്ഥിവരെ വ്യാപിച്ചിരിക്കുന്നു. ഈ പേശികള്‍ ചുരുങ്ങുമ്പോള്‍ ചിറകുകള്‍ താഴ്ത്തപ്പെടുന്നു. ഹ്യൂമെറസിന്റെ മുകള്‍ഭാഗത്തായി നീളമേറിയ ഈ സ്നായുവഴി ഘടിപ്പിച്ചിട്ടുള്ള ഒരു ചെറിയ അംസപേശിയുടെ സങ്കോചം ചിറകുകളെ ഉയര്‍ത്തുകയും ചെയ്യുന്നു.

വട്ടമിട്ടുപറക്കല്‍ (hovering flight), പ്രേഷണപറക്കല്‍ (propulsive flight) എന്നിങ്ങനെ രണ്ട് പറക്കല്‍ മാതൃകകളാണ് പക്ഷികളില്‍ കണ്ടുവരുന്നത്. വട്ടമിട്ടുപറക്കല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് പ്രയോഗിക്കാറുള്ളത്. മിക്ക പക്ഷികളും വാവലുകളും പ്രേഷണപറക്കലാണ് കൂടുതലായി നടത്താറുള്ളത്.

ദിശാനിയന്ത്രണം

ജന്തുക്കളുടെ ചലനരീതികളെല്ലാം തന്നെ നാഡീവ്യൂഹത്തെ നിയന്ത്രണത്തിലാണെങ്കിലും സംവേദന നിവേശം (sensory input) കൂടാതെ ദിശാത്മകനിയന്ത്രണം സാധ്യമല്ല. ഇതില്‍ പ്രധാനമായും രണ്ടു ഘടകങ്ങളാണുള്ളത്. ദിക്വിന്യാസവും (orientation), പ്രയാണനിയന്ത്രണവും (sensory input)

ദിക്വിന്യാസം

ദിക്വിന്യാസം (Orientation) പ്രത്യേക ചുറ്റുപാടുകളില്‍ തങ്ങളുടെ സ്ഥാനത്തെ നിശ്ചയിക്കാനും വ്യത്യാസപ്പെടുത്താനും ഒരു ജീവിക്കുള്ള പ്രത്യേക കഴിവാണ് ദിക്വിന്യാസംകൊണ്ട് അര്‍ഥമാക്കുന്നത്. ചലനസ്വഭാവത്തിന്റെ ദിക്വിന്യാസം ഗതിക്രമമോ അനുചലനമോ ആവാം. ജന്തുശരീരം സംവേദക ഉദ്ദീപനങ്ങളുമായി ബന്ധപ്പെട്ട അഭിവിന്യാസമല്ല, ഗതിക്രമരീതിയിലുള്ള ദിക്വിന്യാസത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവിടെ ഈ ഉദ്ദീപനങ്ങള്‍ ചലനത്തിന്റെ വേഗതയ്ക്കോ ചലന ദിശയ്ക്കോ മാത്രം കാരണമായിഭവിക്കുന്നു. അനുചലനം ഇതില്‍നിന്നും വ്യത്യസ്തമാണ്. ഇവിടെ ഉദ്ദീപനവുമായി ഒരു സവിശേഷ സ്ഥാനികബന്ധം സ്ഥാപിക്കുന്നതുവഴി ജീവി സ്വയം ദിക്വിന്യാസം നേടിയെടുക്കുകയാണ്. ഈ ദിക്വിന്യാസം ശരീരത്തിന്റെ വേറൊരു സ്ഥാനവ്യതിയാനം വഴിയോ ചലനദിശയുടെ സ്ഥാനവ്യതിയാനം വഴിയോ സാധിച്ചെടുക്കുന്നു. ഇത് വിവിധ ജീവികളില്‍ അല്പസ്വല്പ വ്യതിയാനങ്ങളോടെയാണ് കണ്ടുവരുന്നതെങ്കിലും അടിസ്ഥാനക്രിയാവിധി എല്ലാ ജീവികളിലും സമാനമാണെന്നുകാണാം.

പ്രയാണനിയന്ത്രണം

ഇവിടെ ചലനരീതിയുടെ യാന്ത്രികപരിവര്‍ത്തനമാണ് കാണപ്പെടുന്നത്. ഈ യാന്ത്രിക വ്യതിയാനത്തിലൂടെ ജീവി അതിന്റെ സ്ഥാനം ക്രമപ്പെടുത്തിയെടുക്കുന്നു. പ്രേഷണ പ്രതികരണങ്ങള്‍ വ്യത്യാസപ്പെടുത്തുന്നതുവഴിയാണ് ജീവികള്‍ തങ്ങളുടെ കൃത്യമായ പ്രയാണങ്ങള്‍ അഥവാ പ്രയാണനിയന്ത്രണം നേടിയെടുക്കുന്നത്. കേന്ദ്ര-പരിധീയ നാഡീവ്യൂഹങ്ങളുടെ സൂക്ഷ്മസമാകലനം ഇതിന് ആവശ്യമാണ്. ചലനവേളയില്‍ പ്രയാണ നിയന്ത്രണം ഒരു നിരന്തരപ്രക്രിയയാണ്. ചലനദിശകളെ സൂക്ഷ്മമായും കൂടെക്കൂടെയും ക്രമപ്പെടുത്തിയാല്‍ മാത്രമേ ഒരു ജീവിക്ക് ശരിയായ രീതിയില്‍ സഞ്ചരിക്കാന്‍ സാധ്യമാവുകയുള്ളൂ. പേശീപരവും നാഡീപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവികളെല്ലാം തന്നെ ഇത് സാധിച്ചെടുക്കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍