This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചവാന്‍, വൈ.ബി. (1913 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചവാന്‍, വൈ.ബി. (1913 - 84)== ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിനേതാവും ...)
(ചവാന്‍, വൈ.ബി. (1913 - 84))
 
വരി 1: വരി 1:
==ചവാന്‍, വൈ.ബി. (1913 - 84)==
==ചവാന്‍, വൈ.ബി. (1913 - 84)==
 +
 +
[[ചിത്രം:Y b-chavan.png|100px|right|thumb|വൈ.ബി. ചവാന്‍]]
ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിനേതാവും മുന്‍ കേന്ദ്രമന്ത്രിയും. 1913 മാ. 12-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ജനിച്ചു. ബി.എ. ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയശേഷം കുറച്ചുകാലം അഭിഭാഷകനായി. 1939-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായിരുന്നു. 1946-ല്‍ മുംബൈ ലെജിസ്ലേറ്റീവ് അസംബ്ലിയിലും പിന്നീട് മഹാരാഷ്ട്ര അസംബ്ലിയിലും അംഗമായി. 1952-ല്‍ മുംബൈ സംസ്ഥാനത്തെ മന്ത്രിയായി. 1956-ല്‍ മുംബൈ മുഖ്യമന്ത്രിയും പിന്നീട് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായി. 1962-ല്‍ വി.കെ. കൃഷ്ണമേനോനുശേഷം കേന്ദ്രമന്ത്രിസഭയില്‍ രാജ്യരക്ഷാമന്ത്രിയായി. 1964 മുതല്‍ 79 വരെ ലോക്സഭാംഗമായിരുന്നു. 1966-70-ല്‍ ആഭ്യന്തരമന്ത്രിയും 1970-74-ല്‍ ധനകാര്യമന്ത്രിയും 1974-77-ല്‍ വിദേശകാര്യമന്ത്രിയും ആയി. 1977-ല്‍ ജനതാപാര്‍ട്ടി ഗവണ്‍മെന്റിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഏഴാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനായും (1982-84) സേവനമനുഷ്ഠിച്ചു. 1984 ന. 25-ന് മരണമടഞ്ഞു.

Current revision as of 16:03, 18 ജനുവരി 2016

ചവാന്‍, വൈ.ബി. (1913 - 84)

വൈ.ബി. ചവാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍