This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാഫിഞ്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചാഫിഞ്ച്== പാസ്സെറിഫോര്‍മിസ് (Passeriformes) ഗോത്രത്തിലെ ഫ്രിന്‍ജില്...)
(ചാഫിഞ്ച്)
 
വരി 2: വരി 2:
പാസ്സെറിഫോര്‍മിസ് (Passeriformes) ഗോത്രത്തിലെ ഫ്രിന്‍ജില്ലിനേ (Fringillinae) ഉപകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ പക്ഷി. ഈ കുടുംബത്തില്‍ ഫ്രിന്‍ജില്ല എന്ന ഒരു ജീനസും മൂന്ന് സ്പീഷീസുകളുമുണ്ട് (Fringilla coelebs, F. montifringilla, F. teydea). ഏകദേശം 15 സെ.മീ. മാത്രം ശരീരദൈര്‍ഘ്യമുള്ള ചാഫിഞ്ച് യൂറോപ്പ്, ഏഷ്യ, ഉത്തരആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഫ്രിന്‍ജില്ലാ മോണ്‍ട്രിഫ്രിഞ്ചില്ല (F. montifringilla) എന്നയിനം ഉത്തരഭാരതത്തിലെ വനങ്ങളില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഫ്രിന്‍ജില്ല ടെയ്ഡിയ (F. teydea) എന്ന സ്പീഷീസ് കാനറി ദ്വീപുകളില്‍ മാത്രമാണുള്ളത്.

 +
 +
[[ചിത്രം:Chafinj.png|150px|right|thumb|ചാഫിഞ്ച്]]
    
വൃക്ഷവാസിയായ ചാഫിഞ്ച് കുറ്റിക്കാടുകള്‍, ഉദ്യാനങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കാഴ്ചയില്‍ ആണ്‍പെണ്‍ പക്ഷികള്‍ തമ്മില്‍ വ്യക്തമായ വര്‍ണവ്യത്യാസമുണ്ട്. ആണ്‍പക്ഷിയുടെ ശിരസ്സ്, ലലാടം, കഴുത്തിന്റെ പിന്‍ഭാഗം എന്നിവയ്ക്ക് നീലനിറമാണ്. കഴുത്ത്, മാറിടം, വശങ്ങള്‍ എന്നിവ ഇളംചുവപ്പുനിറത്തില്‍ കാണപ്പെടുന്നു. ഉദരഭാഗത്തിന് വെളുപ്പുനിറവും, പൂര്‍വഭാഗത്തിന് തവിട്ടുനിറവും പൃഷ്ഠഭാഗത്തിന് പച്ചനിറവുമാണ്. പെണ്‍പക്ഷിയുടെ ശിരസ്സിനും മാറിടത്തിനും പച്ചനിറവും തവിട്ടുനിറവും കലര്‍ന്നു കാണുന്നു. എന്നാല്‍ മകുടഭാഗത്ത് നീലനിറം കാണുന്നില്ല. കൂടാതെ തൂവലുകള്‍ക്ക് തിളക്കം കുറവുമാണ്.

Current revision as of 17:09, 19 ജനുവരി 2016

ചാഫിഞ്ചിന്റെ വാലിനും ചിറകിനും തവിട്ടുകലര്‍ന്ന കറുപ്പു നിറമാണുള്ളത്. ഇതിന്റെ പുറംതൂവലുകള്‍ക്ക് വെളുത്തരേഖകളും പുള്ളികളുമുണ്ട്. പറക്കുമ്പോള്‍ ഈ പുള്ളികള്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഇതിലൂടെ ചാഫിഞ്ചിനെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും. ചെറുഫലങ്ങള്‍, വിത്തുകള്‍, പുഴുക്കള്‍ എന്നിവയാണ് ഈ പക്ഷികളുടെ പ്രധാന ആഹാരം. ആഹാരരീതിക്കനുയോജ്യമായ വിധത്തില്‍ ബലിഷ്ഠമായ കൊക്കുകള്‍ ഇവയ്ക്കുണ്ട്. സാധാരണമായി വേനല്‍ക്കാലത്ത് കീടങ്ങളെയും ശീതകാലത്ത് ഫലങ്ങളെയുമാണ് തീറ്റയ്ക്കായി ആശ്രയിക്കുന്നത്. ചാഫിഞ്ച് സാധാരണയായി ചിങ്ക്-ചിങ്ക് എന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം ഓരോ സ്പീഷീസിലും വ്യത്യസ്തമാണ്.

ആണ്‍ ചാഫിഞ്ച് അനുയോജ്യമായ മരക്കൊമ്പ് തിരഞ്ഞെടുക്കുകയും പെണ്‍പക്ഷി അവിടെ കൂടുകെട്ടുകയും ചെയ്യുന്നു. പുല്ല്, കല്‍പ്പായല്‍, രോമങ്ങള്‍ എന്നീ വസ്തുക്കള്‍ ഉപയോഗിച്ച് നല്ല ഉറപ്പായിട്ടാണ് കൂട് നിര്‍മിക്കുന്നത്. ഏ.-മേയ് മാസങ്ങളില്‍ ഇവ മുട്ടയിടും. ഒരു പ്രജനനഘട്ടത്തില്‍ 3-5 മുട്ടകള്‍ ഉണ്ടാവും. നീലനിറവും ചാരനിറവും കലര്‍ന്ന മുട്ടകളില്‍ തവിട്ടുനിറത്തിലുള്ള പാടുകളും ഉണ്ട്. പെണ്‍പക്ഷികളാണ് സാധാരണമായി അടയിരിക്കുന്നത്. ഇവയുടെ പ്രധാന ശത്രുക്കള്‍ കഴുകനും നത്തുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍